പ്രളയ കാലത്തെ മൺവണ്ടി 6
ആനന്ദ,ശിശിരത്തിൽ ഇലകൾ കൊഴിയുന്നു.പൊഴിയുന്ന ഇലകളുടെ എണ്ണം തിട്ടപ്പെടുത്തുക പ്രയാസം.എണ്ണാവുന്നതിനും കൈയിൽ ഒതുക്കാവുന്നതിനും പരിധിയുണ്ട്.പക്ഷെ,പൊഴിയുന്ന ഇലകൾക്ക് കണക്കില്ല.അത് പോലെ,ഒരുപിടി സത്യങ്ങൾ ഞാൻ നിങ്ങൾക്ക് തന്നിരിക്കുന്നു.സത്യങ്ങൾക്ക് പരിധിയില്ല.ആകയാൽ,ഞാൻ പകർന്ന ആശയങ്ങളെ അന്ധമായി വിശ്വസിക്കാതെ,മറ്റ് സത്യങ്ങളെ സ്വയം അന്വേഷിക്കുക,സ്വയം വെളിച്ചമാവുക.
-ശ്രീബുദ്ധൻ ( മരണശയ്യയിൽ ആനന്ദനോട് )
കേരളത്തിൽ ബി സി 300 മുതൽ എ ഡി 900 വരെ,വലിയ ചാലകശക്തി ആയിരുന്നു,ബുദ്ധ മതം.ചേര,ദ്രാവിഡ,ബൗദ്ധ സംസ്‌കൃതിയിലാണ്,മഴുവെറിഞ്ഞ് ചാതുർവർണ്യ കേരളം ഉണ്ടായത്.
ഇവിടെ പല മതക്കാരുടെയും ആരാധനാലയത്തിന് പള്ളി എന്ന് പറയും.പള്ളി,പാലി ഭാഷയിൽ ബുദ്ധ മത ദേവാലയം.പള്ളി എന്ന് അവസാനം വരുന്ന സ്ഥലനാമങ്ങൾ നിരവധി;കരുനാഗപ്പള്ളി മുതൽ കാർത്തികപ്പള്ളി വരെ.ഇവ ബുദ്ധമത വിഹാരങ്ങൾ ആയിരുന്നു.അവ പൊളിച്ച് ക്ഷേത്രങ്ങൾ ഉണ്ടായി.അവിടെ കീഴാളന് പ്രവേശനം നിഷേധിച്ചു.കടൽ,കുമരം,മംഗലം,കിണ്ടി,പത്തനം,വട്ടം മുതലായ സ്ഥല വിശേഷണങ്ങളും ബുദ്ധ ബന്ധം ഉള്ളത്.തെക്കേ ഇന്ത്യയ്ക്ക് പേര് പണ്ട് പണ്ട് ഈഴം എന്നായിരുന്നു.ശ്രീലങ്ക,നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് ബുദ്ധ സന്യാസി സംഘങ്ങൾ ഇവിടെ വന്നു.കണ്ണൂരിലെ ധർമ്മടം പോലുള്ളിടങ്ങളിൽ ബുദ്ധ ധർമ്മ സ്ഥാപനങ്ങൾ ഉണ്ടായി.
കേരളത്തിൽ ആര്യൻ വന്നത് ജർമനിയിൽ നിന്നല്ല.ബുദ്ധൻറെ സംസ്‌കൃത സംജ്ഞയാണ് ആര്യൻ.ഇവിടെ വന്ന ബുദ്ധമതത്തിലെ ഫേര വാദികൾ,ബുദ്ധനെ പാലി പ്രാകൃതത്തിൽ അയ്യൻ എന്നും മഹായാനികൾ കൊണ്ട് വന്ന മഹാരാഷ്ട്രി പ്രാകൃതത്തിൽ അജ്ജൻ എന്നും വജ്രയാനികൾ പൈശാചി പ്രാകൃതത്തിൽ ആര്യൻ എന്നും വിളിച്ചു.ശബരിമലയിൽ ഇരിക്കുന്നയാൾ ഇങ്ങനെ ഒരാൾ ആകാം.അയ്യനും അച്ചനും ആര്യനും ചേർന്ന സ്ഥല നാമങ്ങൾ അനവധി.മലയാളിയുടെ 'അച്ചോ','അച്ചോ' ശരണം വിളിയാണ്.ശരണം തന്നെ,ബുദ്ധം ശരണം ഗച്ചാമിയിൽ നിന്നാണ്.'അമ്മ' അങ്ങനെ തന്നെ പാലിയിൽ ഉണ്ട്.
വോൾഗയിൽ നിന്ന് ഗംഗ വരെ യാത്ര ചെയ്‌തു വന്നവർക്ക് ആര്യന്മാർ എന്ന് പേരിട്ടിട്ട് അധികമായില്ല.അതിനും എത്രയോ മുൻപ് ഇവിടെ ആര്യശാലയും ആര്യനാടും ആര്യാടും ആര്യ വൈദ്യ ശാലയുമുണ്ട്.ബുദ്ധമതക്കാരാണ്,ആയുർവേദം കൊണ്ട് വന്നത്.അവർ കൊണ്ട് വന്നതാണ്,ആര്യവേപ്പ്.ഈഴവരിൽ വൈദ്യന്മാർ ധാരാളം.ബുദ്ധമത ആധാരമായ നാല് സത്യ ദർശനങ്ങൾക്ക് ആര്യ സത്യങ്ങൾ എന്ന് പറയും.മാക്‌സ് മുള്ളറുടെ സിദ്ധാന്തം അവിടെ ഇരിക്കട്ടെ.
അരയാലാണ് നമ്മുടെ ആത്മീയ വൃക്ഷം -ബോധി വൃക്ഷം.തെങ്ങ് വെട്ടാം;ആൽമരം വെട്ടിയാൽ വിവരമറിയും.ആൽത്തറ കെട്ടി,അവിടെ സഭ കൂടുന്ന വെളിമ്പറമ്പായിരുന്നു,പാലിയിൽ,അംബലം.മരണശയ്യയിൽ ബുദ്ധൻ ആനന്ദനോട് പറഞ്ഞു:
"ആനന്ദാ,എൻറെ മരണശേഷം,അസ്ഥിയും ഭസ്‌മവും അടക്കിയ സ്‌തൂപങ്ങൾ നാട്ടുക".
അങ്ങനെ സ്‌തൂപങ്ങൾ വന്നു.സ്തംഭങ്ങൾ ഉണ്ടായി.ഒരു സ്തൂപമാണ്,തുളസിത്തറ.ശ്രാവണം ലോപിച്ചതാണ്,ഓണം.ശ്രാവണോത്സവം.കർക്കടകത്തിൽ ഭജനം ആയിരുന്നു;രാമായണ മാസം അല്ലായിരുന്നു.പൂക്കളത്തിന് നടുവിലെ സ്‌തൂപം,ഓണത്തപ്പൻ,ബുദ്ധനാണ്.അവസാന പെരുമാൾ മക്കയിലേക്ക് അല്ല,ബുദ്ധമതത്തിലേക്കാണ് പോയത്.
നമ്പൂതിരിമാർ ബ്രാഹ്മണർ ആയിരുന്നില്ല,ബുദ്ധമത പുരോഹിതർ ആയിരുന്നു.ബുദ്ധമത രാജ്യമായ ചൈനയിൽ നമ്പൂതിരിമാർക്കുള്ള പോലെ മക്കത്തായമാണ്.മൂത്ത പുത്രനിലേക്ക് സ്വത്ത് പോകുന്നു.
ചരകനും സുശ്രുതനും ഒപ്പം തലയെടുപ്പുള്ള ആയുർവേദ കുലപതി വാഗ്ഭടൻ ബുദ്ധമതത്തിൽ ആയിരുന്നു.പഞ്ചാബിൽ നിന്ന് വന്ന് ചേർത്തല തിരുവിഴ ക്ഷേത്രത്തിൽ താമസിച്ച് എഴുതിയതാണ്,'അഷ്ടാംഗ ഹൃദയം'.ഇപ്പോഴും ആ ക്ഷേത്രത്തിൽ വമന ചികിത്സയുണ്ട്.മരുത്തോർ വട്ടം ക്ഷേത്രത്തിൽ കാട്ടു ചേമ്പ് കൊണ്ട് കറിയുണ്ടാക്കി സേവിപ്പിച്ച്,ഉദര രോഗം ചികിൽസിക്കുന്നു.ധന്വന്തരിയാണ്,പ്രതിഷ്ഠ.
'നമ്പ് ' എന്നാൽ വിശ്വാസം.ബുദ്ധമതക്കാർ നായക സ്ഥാനങ്ങൾക്കൊപ്പം 'നമ്പ്' ചേർത്തു.നമ്പി,നമ്പ്യാർ,നമ്പ്യാതിരി,നമ്പൂതിരി.
ബുദ്ധന് അച്ഛൻ വഴി വംശനാമം ശാക്യൻ.അമ്മ വഴി,കോലിയൻ.പിതൃദായ ക്രമം തുടർന്ന് ശാക്യൻ എന്നറിയപ്പെട്ടു.സാക്കിയൻ എന്ന് പാലിയിൽ.ചാക്കിയൻ എന്ന് മലയാളം.ബഹുമാനത്തോടെ,ചാക്കിയാർ.ബുദ്ധമതം കേരളത്തിൽ വന്നപ്പോൾ,അവർക്കൊപ്പം വന്ന സൂതന്മാരാണ്,ചാക്യാർമാർ.ഗോവയിൽ നിന്ന് കൊങ്കണികൾ വന്നപ്പോൾ കൂടെ കുടുംബികൾ വന്ന പോലെ.അവരും കലാകാരന്മാരാണ്;പപ്പടം കൊണ്ട് വന്നു.
ബുദ്ധമതത്തിന്,ജൈന,ശൈവ,വൈഷ്ണവ,ഹിന്ദു മതങ്ങളിൽ നിന്ന് ആക്രമണമുണ്ടായി.ബുദ്ധമതത്തിൽ ദൈവം ഇല്ല.അത് മനഃശാസ്ത്രവും തർക്ക ശാസ്ത്രവും ധർമ്മ ശാസ്ത്രവുമാണ്.ജൈനമതം ഉണ്ടാക്കിയ മഹാവീരനും ബുദ്ധമതം സൃഷ്‌ടിച്ച ഗൗതമനും ക്ഷത്രിയർ ആയിരുന്നു.കർമ്മ മേന്മയാൽ ചണ്ഡാളനും ബ്രാഹ്മണനാകാം എന്ന് ബുദ്ധമതം വിശ്വസിച്ചു.ബ്രാഹ്മണ്യം,ജന്മസിദ്ധമല്ല,കർമ്മ സിദ്ധമാണ്.'ദശാവതാര കീർത്തന'ത്തിൽ ശങ്കരാചാര്യരും 'ഗീതാ ഗോവിന്ദ'ത്തിൽ ജയദേവനും ബുദ്ധനെ സ്‌തുതിച്ചു-അപ്പോൾ ശങ്കരൻ ബുദ്ധമതക്കാരെ കൂട്ടക്കൊല ചെയ്‌തു എന്ന പരദൂഷണം ശരിയല്ല.ഭഗവദ് ഗീതയിൽ ബുദ്ധ പരാമർശം ഇല്ല.വാല്‌മീകി രാമായണത്തിൽ,ശ്രീരാമ ജാബാലീ സംവാദത്തിൽ ബുദ്ധസിദ്ധാന്തം തെറ്റാണെന്ന്,രാമൻ പറയുന്നു.''ഈ കാണുന്ന ദൃശ്യ പ്രപഞ്ചമല്ലാതെ പരലോകമുണ്ടെന്നുള്ള ധാരണ ശുദ്ധ ഭോഷ്‌കാണ്" എന്ന് മഹർഷി ജാബാലി ചരിത്രപരമായ ഭൗതിക വാദം പറയുമ്പോഴാണ്,രാമൻ ബുദ്ധനെ വിമർശിക്കുന്നത്.
ഭഗവദജ്ജുകം കൂടിയാട്ടം / ചെറുതുരുത്തി,2013 |
ബുദ്ധൻ ജീവിച്ചിരുന്നപ്പോൾ ഉപദേശങ്ങൾ പുസ്തകങ്ങൾ ആയില്ല.നിർവാണ ശേഷം,ശിഷ്യർ ബിഹാറിലെ രാജഗൃഹത്തിൽ സമ്മേളിച്ച്,അവ പുസ്തകങ്ങളാക്കി.പിടകങ്ങൾ അഥവാ സംഹിതകൾ.അത് മൂന്ന് -ത്രിപിടകം.ദാർശനിക തത്വങ്ങൾ സുത്ത ( സൂത്ര ) പിടകമായി.ആചാരം,വിനയ പിടകം.മാനസിക പരിശീലനം,അഭിധർമ പിടകം.26 വർഗങ്ങളിലായി 423 ഗാഥകളുള്ള മത ഗ്രന്ഥമാണ്,'ധർമ പദം.'
ബുദ്ധ മതത്തെ ശൈവ മതം ആക്രമിച്ചപ്പോൾ,അതിനെ അവലംബിച്ച് ബുദ്ധ മതത്തിനെതിരെ രണ്ട് നാടകങ്ങൾ ഉണ്ടായി:'ഭഗവദജ്ജുക'വും 'മത്ത വിലാസ'വും.രണ്ടും കാവാലം നാരായണപ്പണിക്കർ പരിഭാഷ ചെയ്‌തു.രണ്ടും പ്രഹസനങ്ങൾ അഥവാ ഹാസ്യ നാടകങ്ങൾ.രണ്ടും കൂടിയാട്ടത്തിലുണ്ട്.
പ്രഹസനം മൂന്ന് വിധം:ശുദ്ധം,വികൃതം,സങ്കീർണം.പല വേഷവും ഭാഷയും ചേർന്ന,ഹാസ്യ ഭാഷണങ്ങൾ കലർന്ന ചണ്ഡാളൻ,ബ്രാഹ്മണൻ,ഭൃത്യൻ,ഭൃത്യ,വിടൻ എന്നിവരടങ്ങിയ പ്രഹസനം,ശുദ്ധം.കാമുകർ തുടങ്ങിയവരുടെ വാക്കും വേഷവുമുള്ള ഷണ്ഡൻ,കഞ്ചുകി,സന്യാസി എന്നിവരുള്ളത് വികൃതം.ധൂർത്തർ നിറഞ്ഞ തെരുവ് നാടകം,സങ്കീർണം.
'ദശരൂപകം' എന്ന സംസ്‌കൃത നാടക ലക്ഷണ ഗ്രന്ഥത്തിൽ ധനഞ്ജയൻ ഇത് വിവരിച്ചിട്ടുണ്ട്.ബോധായനൻ എഴുതിയ 'ഭഗവദജ്ജുക'വും മഹേന്ദ്രവിക്രമ വർമൻ എഴുതിയ 'മത്ത വിലാസ'വും സംസ്‌കൃതത്തിലെ ആദ്യ പ്രഹസനങ്ങളിൽ പെടും.ഒരങ്കത്തിൽ ഒതുങ്ങിയ,വികൃത ഗണത്തിൽ പെടുന്നതാണ്,രണ്ടും.ഇത്രയും മികച്ച കൃതികൾ പിന്നീട് ഉണ്ടായില്ല.വത്സരാജൻ എഴുതിയ 'ഹാസ്യ ചൂഡാമണി' രണ്ടങ്കങ്ങൾ ഉള്ള പ്രഹസനാംശങ്ങൾ അടങ്ങിയതാണ്.വിശ്വനാഥ കവിരാജൻ 'സാഹിത്യ ദർപ്പണ'ത്തിൽ പറഞ്ഞ വികൃത ഗണത്തിൽ ഇത് വരും.
സൂത്രധാരൻ,വിദൂഷകൻ,സന്യാസി,ശാണ്ഡില്യൻ,വസന്ത സേന,പരഭൃതിക,മധുകരിക,യമ ദൂതൻ,വൈദ്യൻ,അമ്മ,രാമിലകൻ എന്നിവരാണ്,'ഭഗവദജ്ജുക'കഥാപാത്രങ്ങൾ.
സൂത്രധാരനും വിദൂഷകനും രംഗത്ത് വന്ന് ലക്ഷണ ഗ്രന്ഥം എഴുതിയ ബ്രാഹ്മണർ പറഞ്ഞ പ്രകാരം നാടകം അഭിനയിക്കുകയാണ് എന്ന് പറയുന്നു.സന്യാസി ( ഭഗവാൻ ) യും വേശ്യയും ( അജ്ജുക ) ചേർന്ന ഭഗവദജ്ജുകം.പ്രഹസനം എന്തെന്നറിയില്ല എന്ന് വിദൂഷകൻ പറയുമ്പോൾ സന്യാസി,ഗുരു,പ്രവേശിക്കുന്നു.ശിഷ്യൻ ശാണ്ഡില്യനെ തിരക്കി നടക്കുകയാണ്.വിഷയ നദിയുടെ തീരത്ത് നിൽക്കുന്ന വൃക്ഷമാണ് ദേഹം -അയാൾ പറയുന്നു.
ബലിക്കാക്കയുടെ ഉച്ചിഷ്ടം മാത്രം ആഹാരമായുള്ള ദരിദ്ര തറവാട്ടിലെ അംഗമാണ് താൻ എന്ന് ശാണ്ഡില്യൻ.മതമാണ് പരാമർശം.ഇല്ലത്ത് ആർക്കും അക്ഷര ജ്ഞാനമില്ല.പൂണുള്ളതിനാൽ ബ്രാഹ്മണൻ.ആഹാരമില്ലാതെ മിക്കവാറും ഉപവാസം.അത് കിട്ടും എന്ന് കരുതി ജൈന മതത്തിൽ ചേർന്നു.എല്ലാം ഒരിക്കൽ ഊണുകാരാണെന്ന് മനസ്സിലായി.ആത്മാവിൻറെ ജ്ഞാനം അടക്കാൻ വേണ്ടതൊന്നും ഇത് വരെ കണ്ട മതങ്ങളിൽ ഇല്ല എന്ന് ധ്വനി.
"ആരും കാണാതെ അങ്ങേക്ക് മറ്റൊരുവൻറെ വീട്ടിൽ കയറാൻ ആകുമോ?" എന്ന് ശാണ്ഡില്യൻ ഗുരുവിനോട് ചോദിക്കുന്നു.അങ്ങനെ ചെയ്താൽ ബുദ്ധ സന്യാസികൾക്ക് ഒരുക്കിയ ഭക്ഷണം തട്ടിയെടുക്കാം.ആഹാരം കഴിക്കാതിരിക്കുന്നത് തെറ്റാണ് എന്നുപദേശിച്ച ബുദ്ധനോടാണ്,തനിക്ക് ബഹുമാനം.ആഹാരത്തിനു വേണ്ടിയാണ് ബുദ്ധ മതത്തിൽ ചേർന്നത്.
ബുദ്ധമതത്തിൽ നിന്ന് എന്ത് കിട്ടി എന്ന് ഗുരു ആരാഞ്ഞു.
ശാണ്ഡില്യൻ:"പ്രകൃതികൾ എട്ട്,വികൃതികൾ പതിനാറ്,ആത്മാവ്.വായുക്കൾ അഞ്ച്.ഗുണങ്ങൾ മൂന്ന്,മനസ്സ്.സഞ്ചാരം,പ്രതി സഞ്ചാരം.ഇങ്ങനെയാണ് ജിന ദേവൻ പറഞ്ഞത്."
ഇവ ബുദ്ധമത തത്വങ്ങൾ അല്ല,സാംഖ്യ തത്വങ്ങളാണെന്ന് ഗുരു.ബുദ്ധമതത്തെപ്പറ്റി ചോദിച്ചപ്പോൾ,അതുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ ശാണ്ഡില്യൻ,ബുദ്ധനെ ജിനദേവൻ എന്ന് പരാമർശിക്കുകയും ചെയ്യുന്നു.മതം മാറ്റത്തിൽ അത്രയേയുള്ളൂ,മത ജ്ഞാനം.സാംഖ്യം അന്നത്തെ ഭൗതിക വാദമാണ്.ചാർവാക മതം."നീ ചാർവാകന്മാരെ മാനിക്കുന്നില്ലേ" എന്ന് ഭരതനോട് ശ്രീരാമൻ രാമായണത്തിൽ ചോദിക്കുന്നുണ്ട്.ജനാധിപത്യ ബോധം.
വിശന്നപ്പോൾ തല മന്ദിച്ചതാണ് എന്ന് ശാണ്ഡില്യ ന്യായം.ബുദ്ധ തത്വം വീണ്ടും അയാൾ പറയുന്നു:
വിരമിക്കുക,
പ്രാണാതിപാദത്തിൽ നിന്ന്,അദത്ത ദാനത്തിൽ നിന്ന്,അബ്രഹ്മചര്യത്തിൽ നിന്ന്,മുധ വാദത്തിൽ നിന്ന്,വികാല ഭോജനത്തിൽ നിന്ന്.ബുദ്ധം ശരണം ഗച്ഛാമി,ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി.
ഇത്രയുമാണ് നാടകത്തിലെ മത വിമർശം;ഇനി സന്യാസിയുടെ ആത്മാവ് വേശ്യയുടേയും വേശ്യയുടേത് സന്യാസിയുടെയും ശരീരത്തിൽ കയറുന്നതിനെ തുടർന്നുള്ള പുകിലുകൾ.മിതമാണ് ഇതിൽ ജൈന,ബുദ്ധ മതങ്ങൾക്ക് എതിരായ ആക്രമണം.കോളജിൽ പഠിക്കുമ്പോൾ ഞങ്ങൾ ഈ നാടകം അവതരിപ്പിച്ചു -മത പരാമർശങ്ങൾ അപ്രസക്തം ആകയാൽ ഒഴിവാക്കി.
'മത്തവിലാസ'ത്തിൽ,ബുദ്ധമതത്തിന് എതിരെ രൂക്ഷമാണ്,ആക്രമണം.
സൂത്രധാരൻ,നടി,കപാലി ( സത്യസോമൻ ),ദേവസോമ,ബുദ്ധ ഭിക്ഷു ( നാഗസേനൻ ),പാശുപതൻ ( ബദ്രു കൽപൻ ),ഭ്രാന്തൻ എന്നിവർ കഥാപാത്രങ്ങൾ.മദ്യപനായ കപാലിയുടെ ഭാര്യയാണ്, ദേവസോമ.കപാലി,ഭാര്യയോട് ബുദ്ധ മതത്തെപ്പറ്റി ഇങ്ങനെ പറയുന്നു:
അവർ മിഥ്യാ ദർശനക്കാരാണ്.എന്തെന്നാൽ,
കാര്യത്തിന് നിസ്സംശയമായ്
കരണത്തോട് ബന്ധമുണ്ടെന്ന തത്വത്തിൽ
വേദന കൊണ്ടത്രേ സുഖമുണ്ടാവതെന്ന്
നിരൂപിക്കും
വിശ്വാസ ഘാതകർ അവർ.
ആ പാപികൾ ബ്രഹ്മചര്യത്തിന് പ്രേരിപ്പിക്കുന്നു.തലമുണ്ഡനം ചെയ്യിക്കുന്നു.മലിന വേഷം ധരിപ്പിക്കുന്നു.ആഹാരത്തിന് നേരം നിശ്ചയിക്കുന്നു.ക്ലേശിപ്പിക്കുന്നു.അവരെപ്പറ്റി മലിനമായ നാക്ക് മദ്യത്തിൽ കഴുകാൻ അയാൾ ആഗ്രഹിക്കുന്നു.ഭാര്യയും ഭർത്താവും മദ്യ കടയിൽ പോകുന്നു.നാടകകൃത്ത് മഹേന്ദ്ര വർമൻ ഭരിച്ചിരുന്ന കാഞ്ചീപുരത്താണ്,കട.അവിടെ കപാലം അഥവാ മനുഷ്യ തലയോട്ടി ആയ ഭിക്ഷാപാത്രം നഷ്ടമാകുന്നു.മദ്യവും മാംസവും സ്വീകരിച്ചിരുന്ന ഭിക്ഷാപാത്രം.അയാൾക്ക് മദ്യ കുംഭങ്ങൾ യാഗപ്പാത്രങ്ങൾ.മാംസക്കറി വിശിഷ്ട ഹവിസ്സ്.ലക്കില്ലാത്ത വാക്കുകൾ,ഋഗ്വേദ മന്ത്രങ്ങൾ.ഏതു പാട്ടും സാമം.മദ്യക്കോപ്പ,യാഗത്തവി.മദ്യപ ദാഹം,യാഗാഗ്നി.മദ്യക്കട ഉടമ,യാഗ യ ജമാനൻ.
നഷ്‌ടമായ കപാലം,ഒരു പട്ടിയോ ബുദ്ധ ഭിക്ഷുവോ ആയിരിക്കാം എടുത്തത് എന്ന് കപാലി പരിഹസിക്കുന്നു.കാരണം,അതിൽ മാംസാഹാരം ഉണ്ടായിരുന്നു ( ബുദ്ധമതക്കാർ സസ്യാഹാരികൾ ആയിരുന്നു ).പട്ടിയെയും ബുദ്ധ മതക്കാരനെയും ഒരു പോലെ കാണുകയാണ്.
കപാലം കിട്ടിയ ബുദ്ധ ഭിക്ഷു ശുദ്ധ ബുദ്ധ മതാനുയായി അല്ല.അയാൾ ആത്മഗതം ചെയ്യുന്നു:
"അഹോ !ധന ദാന ശ്രേഷ്ഠനായ ആ ഉപാസകൻറെ ദാന മഹിമ ! എൻറെ ഇ ഷ്ടത്തിനൊത്ത വർണ ഗന്ധ രസങ്ങളുള്ള മൽസ്യ മാംസാഹാരങ്ങൾ നിറഞ്ഞ ഈ ഭിക്ഷാപാത്രം അദ്ദേഹത്തിൽ നിന്നാണ് എനിക്ക് കിട്ടിയത്.ഇനി രാജവിഹാരത്തിലേക്ക് പോകുക തന്നെ.ഹാ,മാളിക മുകളിൽ വസിക്കാനും സുഖ ശയ്യ മേലുറങ്ങാനും ഉച്ചയ്ക്ക് മുൻപുറങ്ങാനും ഉച്ച തിരിഞ്ഞ് മധുര പാനീയങ്ങൾ കഴിക്കാനും പഞ്ചസുഗന്ധം ചേർന്ന വെറ്റില പാക്ക് തിന്നാനും മൃദു വസനം ധരിക്കാനും ഭിക്ഷു സംഘത്തെ ഉപദേശിച്ചനുഗ്രഹിച്ച പരമ കാരുണികനായ ഭഗവാൻ ബുദ്ധൻ,സ്ത്രീ പരിഗ്രഹവും മദ്യപാനവും എന്തുകൊണ്ട് അനുവദിച്ചില്ല ? സർവജ്ഞനായ അദ്ദേഹം അതും അനുവദിച്ചിരിക്കും.വിശുദ്ധ പിടക പുസ്തകത്തിൽ നിന്ന് സ്ത്രീ മദ്യ വിഷയങ്ങളായ ഉപദേശങ്ങളെല്ലാം,ചെറുപ്പക്കാരോടുള്ള മത്സര ബുദ്ധിയാൽ,ദുഷ്ടരും മടിയരുമായ വയസ്സന്മാർ കീറിക്കളഞ്ഞിരിക്കും.നഷ്ടപ്പെട്ട ആ മൂലപാഠം എവിടന്ന് കിട്ടും ?"
സമ്പൂർണ ബുദ്ധവചനങ്ങൾ പ്രകാശനം ചെയ്‌ത് ബുദ്ധഭിക്ഷു സംഘത്തിന് താൻ കൈമാറുമെന്ന് അയാൾ പ്രതിജ്ഞ ചെയ്യുന്നു.ബുദ്ധമതത്തിൽ ചേരുന്നവർ കപടന്മാർ എന്ന് ധ്വനി.ഭിക്ഷുവിനെ കപാലി കാണുന്നതും കള്ളനായാണ്.അയാൾ വൽക്കലങ്ങൾ കൊണ്ട് കപാലം മൂടി.അനേകം വൽക്കലങ്ങൾ ധരിക്കണമെന്ന് ബുദ്ധൻ ഉപദേശിച്ചത്,ഇങ്ങനെ ഓരോന്ന് മൂടാനാണ്.മോഷണശാസ്ത്രം ഉണ്ടാക്കിയ ഖര പടനെ നമിക്കണം.ബുദ്ധനായിരിക്കും അതിൽ ഖര പടനേക്കാൾ മിടുക്കൻ.ബുദ്ധൻ വേദാന്തവും മഹാഭാരതവും മോഷ്ടിച്ചാണ്,സ്വന്തം മതമുണ്ടാക്കിയത്.
മൂടിവച്ച കപാലം കണ്ടെത്താൻ ഭിക്ഷുവിൻറെ മുടിയിൽ പിടിക്കാൻ കപാലി ആയുന്നു;താഴെ വീഴുന്നു.ഭിക്ഷു ആശ്വസിക്കുന്നു:
"ബുദ്ധൻറെ ബുദ്ധി ! അദ്ദേഹമല്ലേ,തല മുണ്ഡനം ചെയ്യണമെന്ന് വിധിച്ചത് ?"
മധ്യസ്ഥതയ്ക്ക് എത്തിയ പാശുപതനോട് ഭിക്ഷു കള്ളം പറയുന്നു:
"ഭാഗം തരാത്ത മുതലിൽ,ആശ വയ്ക്കാതിരിക്കുക എന്നതാണ്,ഞങ്ങൾ പഠിച്ച പാഠം.അസത്യം പറയുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക എന്നതാണ്,ഞങ്ങൾ പഠിച്ച പാഠം.അബ്രഹ്മചര്യത്തിൽ നിന്ന് വിരമിക്കലാണ്,ഞങ്ങൾ പഠിച്ച പാഠം.അകാല ഭോജനത്തിൽ നിന്ന് വിരമിക്കലാണ്,ഞങ്ങൾ പഠിച്ച പാഠം".
പ്രഹസനത്തിന് ഒടുവിൽ,ഭ്രാന്തൻ വരുന്നു.സമനിലയുള്ള ഏക കഥാപാത്രം.വരുന്ന വഴി,ഒരു പട്ടി ചണ്ഡാളനിൽ നിന്ന് റാഞ്ചിയ പിച്ചപ്പാത്രം അയ് അയാൾക്ക് കിട്ടിയിരുന്നു.അത് കപാലിക്ക് ദാനം ചെയ്യാം.അത് അയാൾക്ക് സ്വർണപാത്രമാണ്.സ്വര്ണപ്പണിക്കാരൻറെ അളിയൻ സ്വർണകുപ്പായം അണിഞ്ഞുണ്ടാക്കിയ സ്വർണ കപാലമാണ്.
കപാലം അഥവാ ഭിക്ഷാപാത്രം പ്രതീകമാകുന്നു -പിച്ച തെണ്ടുന്ന മതത്തിൻറെ പ്രതീകം.
എ ഡി ഒന്നാം നൂറ്റാണ്ടിലാണ് 'ഭഗവദജ്ജുക' രചന എന്നാണ് നിഗമനം.'മത്തവിലാസ' കർത്താവ് മഹേന്ദ്ര വർമൻ പല്ലവ രാജാവ് ആയിരുന്നു.എ ഡി 580 -630.'ഭഗവദജ്ജുക'വും അദ്ദേഹത്തിന്റേതാണെന്ന് വാദമുണ്ട്.അദ്ദേഹത്തിന്റെ തിരുവണ്ണാമലൈ മാമണ്ടൂർ ശാസനത്തിൽ രണ്ട് പ്രഹസനങ്ങളെയും പരാമർശിക്കുന്നു.കൃഷ്ണ -കാവേരി നദികൾക്കിടയിലെ മേഖല ഭരിച്ച പല്ലവ വംശ സ്ഥാപകൻ സിംഹ വിഷ്‌ണു വർമന്റെ മകൻ.തെക്കേ ഇന്ത്യയിൽ പലയിടത്തും കാണുന്ന ശിലാ ഗുഹകളും ക്ഷേത്രങ്ങളും ശാസനങ്ങളും അദ്ദേഹത്തെ കവി, പടയാളി,ഗായകൻ,വാസ്‌തു ശിൽപി,മതോദ്ധാരകൻ എന്നീ നിലകളിൽ വിശേഷിപ്പിക്കുന്നു.തമിഴ് സാഹിത്യം അദ്ദേഹത്തിൻറെ കാലത്ത് സമൃദ്ധമായി.അപ്പരുടെയും സംബന്ധരുടെയും 'തേവാരം' പ്രസിദ്ധമായി.മഹാബലിപുരം ശിൽപങ്ങൾ അക്കാലത്തേതാണ്. അദ്ദേഹം ആദ്യം ജൈന മതാനുയായി ആയിരുന്നു; ശൈവ സിദ്ധൻ അപ്പർ ആണ് ശൈവ മതത്തിൽ ചേർത്തത്.മതങ്ങളോട് സമഭാവന കാട്ടിയെന്ന് ശാസനങ്ങളിലുണ്ട്.അത് നാടകത്തിൽ ഇല്ല.
ഏഴാം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിൽ ശൈവ ആചാരത്തിന് അനുകൂലമായ ഹിന്ദു മത പരിഷ്കരണത്തിന് മുന്നിൽ നിന്ന് ഗുഹാ ക്ഷേത്രങ്ങൾ പണിത മഹേന്ദ്ര വർമ്മൻ,ആ രാഷ്ട്രീയം ആവിഷ്‌കരിച്ച നാടകമാണ്,'മത്ത വിലാസം' ( മദ്യ കേളി ).ശൈവ മത ശാഖകൾ ആയിരുന്നു,കപാലികയും പാശുപതവും.ഇവയ്ക്ക് എതിരായ വിമർശനം നാടകത്തിലുണ്ട്.ഇവയിൽ ആധാരമായ താന്ത്രിക ആചാരങ്ങളിൽ മദ്യവും മൈഥുനവും ഉൾപ്പെട്ടു.
അന്നത്തെ രാഷ്ട്രീയം മത രാഷ്ട്രീയമായിരുന്നു. മതസംഘർഷമാണ്,നാടക പശ്ചാത്തലം.'ഭഗവദജ്ജുക'ത്തിലെ ശാണ്ഡില്യൻ മതങ്ങൾ കയറിയിറങ്ങി."അങ്ങിവിടിരുന്ന് യോഗധ്യാനം നടത്തുക ;ഞാൻ അൽപം ഭോഗധ്യാനം ആകാം" എന്ന് ഗുരുവിനോട് അയാൾ പറയുന്നുണ്ട്.ഗുരുവും ശിഷ്യനും ആത്മീയ ലോകത്തിന് ചേർന്നവരല്ല.ബുദ്ധമത ജീർണതയാണ് ചർച്ച.മതപ്രമാണികൾ ഭ്രാന്തന്മാരെക്കാൾ ഉന്മാദികളാവുകയാണ്,'മത്തവിലാസ'ത്തിൽ.ശൈവമതത്തിലെ കപടനാണ് കപാലി.ഭിക്ഷു ബുദ്ധൻ ഉപദേശിച്ചതിന് വിരുദ്ധമായി മാത്രം ജീവിതത്തെ കാണുന്നു.കപാലി,ബുദ്ധനെ വേദാന്തം മോഷ്ടിച്ചവൻ എന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്.
ഈ രണ്ടു പ്രഹസനങ്ങളും കേരളത്തിൽ കൂടിയാട്ടത്തിൻറെ ഭാഗമാകയാൽ,ബുദ്ധമത വിരുദ്ധ പ്രചാരണത്തിന് നാടകം ഉപയോഗിച്ചു എന്ന് തെളിയുന്നു.സംസ്കൃതത്തിലെ ആദ്യ രാഷ്ട്രീയ നാടകങ്ങൾ.കൊട്ടിയൂർ ചെറുമന്നം ക്ഷേത്രത്തിൽ ഇന്നും 'മത്ത വിലാസം' നടക്കുന്നു.'മുഴുവനില്ല.കപാലി പുറപ്പാട് മാത്രം ചെയ്യുന്നു ശിവനാണ് കപാലി.സന്താന ലാഭ വഴിപാടാണ് ,ആ കൂത്ത്.മാണി ദാമോദര ചാക്യാർ ഇത് കൂടിയാട്ടമായി അവതരിപ്പിച്ചു;മലപ്പുറം ചെമ്മാണിയോട് പുതിയേടം ശിവക്ഷേത്രത്തിലും അരങ്ങേറി.'ഭഗവദജ്ജുകം'കൂടിയാട്ടം കുറെക്കാലം അരങ്ങേറാതെ കിടന്നു.36 ദിവസമെടുത്ത് ആടുന്ന കൂടിയാട്ടം ,മൂന്ന് മണിക്കൂറായി പൈങ്കുളം രാമചാക്യാർ ചുരുക്കി.
-----------------------------------
See https://hamletram.blogspot.com/2019/09/blog-post_25.html
സൂത്രധാരൻ,വിദൂഷകൻ,സന്യാസി,ശാണ്ഡില്യൻ,വസന്ത സേന,പരഭൃതിക,മധുകരിക,യമ ദൂതൻ,വൈദ്യൻ,അമ്മ,രാമിലകൻ എന്നിവരാണ്,'ഭഗവദജ്ജുക'കഥാപാത്രങ്ങൾ.
സൂത്രധാരനും വിദൂഷകനും രംഗത്ത് വന്ന് ലക്ഷണ ഗ്രന്ഥം എഴുതിയ ബ്രാഹ്മണർ പറഞ്ഞ പ്രകാരം നാടകം അഭിനയിക്കുകയാണ് എന്ന് പറയുന്നു.സന്യാസി ( ഭഗവാൻ ) യും വേശ്യയും ( അജ്ജുക ) ചേർന്ന ഭഗവദജ്ജുകം.പ്രഹസനം എന്തെന്നറിയില്ല എന്ന് വിദൂഷകൻ പറയുമ്പോൾ സന്യാസി,ഗുരു,പ്രവേശിക്കുന്നു.ശിഷ്യൻ ശാണ്ഡില്യനെ തിരക്കി നടക്കുകയാണ്.വിഷയ നദിയുടെ തീരത്ത് നിൽക്കുന്ന വൃക്ഷമാണ് ദേഹം -അയാൾ പറയുന്നു.
ബലിക്കാക്കയുടെ ഉച്ചിഷ്ടം മാത്രം ആഹാരമായുള്ള ദരിദ്ര തറവാട്ടിലെ അംഗമാണ് താൻ എന്ന് ശാണ്ഡില്യൻ.മതമാണ് പരാമർശം.ഇല്ലത്ത് ആർക്കും അക്ഷര ജ്ഞാനമില്ല.പൂണുള്ളതിനാൽ ബ്രാഹ്മണൻ.ആഹാരമില്ലാതെ മിക്കവാറും ഉപവാസം.അത് കിട്ടും എന്ന് കരുതി ജൈന മതത്തിൽ ചേർന്നു.എല്ലാം ഒരിക്കൽ ഊണുകാരാണെന്ന് മനസ്സിലായി.ആത്മാവിൻറെ ജ്ഞാനം അടക്കാൻ വേണ്ടതൊന്നും ഇത് വരെ കണ്ട മതങ്ങളിൽ ഇല്ല എന്ന് ധ്വനി.
"ആരും കാണാതെ അങ്ങേക്ക് മറ്റൊരുവൻറെ വീട്ടിൽ കയറാൻ ആകുമോ?" എന്ന് ശാണ്ഡില്യൻ ഗുരുവിനോട് ചോദിക്കുന്നു.അങ്ങനെ ചെയ്താൽ ബുദ്ധ സന്യാസികൾക്ക് ഒരുക്കിയ ഭക്ഷണം തട്ടിയെടുക്കാം.ആഹാരം കഴിക്കാതിരിക്കുന്നത് തെറ്റാണ് എന്നുപദേശിച്ച ബുദ്ധനോടാണ്,തനിക്ക് ബഹുമാനം.ആഹാരത്തിനു വേണ്ടിയാണ് ബുദ്ധ മതത്തിൽ ചേർന്നത്.
ബുദ്ധമതത്തിൽ നിന്ന് എന്ത് കിട്ടി എന്ന് ഗുരു ആരാഞ്ഞു.
ശാണ്ഡില്യൻ:"പ്രകൃതികൾ എട്ട്,വികൃതികൾ പതിനാറ്,ആത്മാവ്.വായുക്കൾ അഞ്ച്.ഗുണങ്ങൾ മൂന്ന്,മനസ്സ്.സഞ്ചാരം,പ്രതി സഞ്ചാരം.ഇങ്ങനെയാണ് ജിന ദേവൻ പറഞ്ഞത്."
ഇവ ബുദ്ധമത തത്വങ്ങൾ അല്ല,സാംഖ്യ തത്വങ്ങളാണെന്ന് ഗുരു.ബുദ്ധമതത്തെപ്പറ്റി ചോദിച്ചപ്പോൾ,അതുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ ശാണ്ഡില്യൻ,ബുദ്ധനെ ജിനദേവൻ എന്ന് പരാമർശിക്കുകയും ചെയ്യുന്നു.മതം മാറ്റത്തിൽ അത്രയേയുള്ളൂ,മത ജ്ഞാനം.സാംഖ്യം അന്നത്തെ ഭൗതിക വാദമാണ്.ചാർവാക മതം."നീ ചാർവാകന്മാരെ മാനിക്കുന്നില്ലേ" എന്ന് ഭരതനോട് ശ്രീരാമൻ രാമായണത്തിൽ ചോദിക്കുന്നുണ്ട്.ജനാധിപത്യ ബോധം.
വിശന്നപ്പോൾ തല മന്ദിച്ചതാണ് എന്ന് ശാണ്ഡില്യ ന്യായം.ബുദ്ധ തത്വം വീണ്ടും അയാൾ പറയുന്നു:
വിരമിക്കുക,
പ്രാണാതിപാദത്തിൽ നിന്ന്,അദത്ത ദാനത്തിൽ നിന്ന്,അബ്രഹ്മചര്യത്തിൽ നിന്ന്,മുധ വാദത്തിൽ നിന്ന്,വികാല ഭോജനത്തിൽ നിന്ന്.ബുദ്ധം ശരണം ഗച്ഛാമി,ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി.
ഇത്രയുമാണ് നാടകത്തിലെ മത വിമർശം;ഇനി സന്യാസിയുടെ ആത്മാവ് വേശ്യയുടേയും വേശ്യയുടേത് സന്യാസിയുടെയും ശരീരത്തിൽ കയറുന്നതിനെ തുടർന്നുള്ള പുകിലുകൾ.മിതമാണ് ഇതിൽ ജൈന,ബുദ്ധ മതങ്ങൾക്ക് എതിരായ ആക്രമണം.കോളജിൽ പഠിക്കുമ്പോൾ ഞങ്ങൾ ഈ നാടകം അവതരിപ്പിച്ചു -മത പരാമർശങ്ങൾ അപ്രസക്തം ആകയാൽ ഒഴിവാക്കി.
ബുദ്ധ(ഇടത് ),ശാക്യമുനി ,ബ്രഹ്മി ലിപിയിൽ /ലുംബിനി |
സൂത്രധാരൻ,നടി,കപാലി ( സത്യസോമൻ ),ദേവസോമ,ബുദ്ധ ഭിക്ഷു ( നാഗസേനൻ ),പാശുപതൻ ( ബദ്രു കൽപൻ ),ഭ്രാന്തൻ എന്നിവർ കഥാപാത്രങ്ങൾ.മദ്യപനായ കപാലിയുടെ ഭാര്യയാണ്, ദേവസോമ.കപാലി,ഭാര്യയോട് ബുദ്ധ മതത്തെപ്പറ്റി ഇങ്ങനെ പറയുന്നു:
അവർ മിഥ്യാ ദർശനക്കാരാണ്.എന്തെന്നാൽ,
കാര്യത്തിന് നിസ്സംശയമായ്
കരണത്തോട് ബന്ധമുണ്ടെന്ന തത്വത്തിൽ
വേദന കൊണ്ടത്രേ സുഖമുണ്ടാവതെന്ന്
നിരൂപിക്കും
വിശ്വാസ ഘാതകർ അവർ.
ആ പാപികൾ ബ്രഹ്മചര്യത്തിന് പ്രേരിപ്പിക്കുന്നു.തലമുണ്ഡനം ചെയ്യിക്കുന്നു.മലിന വേഷം ധരിപ്പിക്കുന്നു.ആഹാരത്തിന് നേരം നിശ്ചയിക്കുന്നു.ക്ലേശിപ്പിക്കുന്നു.അവരെപ്പറ്റി മലിനമായ നാക്ക് മദ്യത്തിൽ കഴുകാൻ അയാൾ ആഗ്രഹിക്കുന്നു.ഭാര്യയും ഭർത്താവും മദ്യ കടയിൽ പോകുന്നു.നാടകകൃത്ത് മഹേന്ദ്ര വർമൻ ഭരിച്ചിരുന്ന കാഞ്ചീപുരത്താണ്,കട.അവിടെ കപാലം അഥവാ മനുഷ്യ തലയോട്ടി ആയ ഭിക്ഷാപാത്രം നഷ്ടമാകുന്നു.മദ്യവും മാംസവും സ്വീകരിച്ചിരുന്ന ഭിക്ഷാപാത്രം.അയാൾക്ക് മദ്യ കുംഭങ്ങൾ യാഗപ്പാത്രങ്ങൾ.മാംസക്കറി വിശിഷ്ട ഹവിസ്സ്.ലക്കില്ലാത്ത വാക്കുകൾ,ഋഗ്വേദ മന്ത്രങ്ങൾ.ഏതു പാട്ടും സാമം.മദ്യക്കോപ്പ,യാഗത്തവി.മദ്യപ ദാഹം,യാഗാഗ്നി.മദ്യക്കട ഉടമ,യാഗ യ ജമാനൻ.
നഷ്‌ടമായ കപാലം,ഒരു പട്ടിയോ ബുദ്ധ ഭിക്ഷുവോ ആയിരിക്കാം എടുത്തത് എന്ന് കപാലി പരിഹസിക്കുന്നു.കാരണം,അതിൽ മാംസാഹാരം ഉണ്ടായിരുന്നു ( ബുദ്ധമതക്കാർ സസ്യാഹാരികൾ ആയിരുന്നു ).പട്ടിയെയും ബുദ്ധ മതക്കാരനെയും ഒരു പോലെ കാണുകയാണ്.
കപാലം കിട്ടിയ ബുദ്ധ ഭിക്ഷു ശുദ്ധ ബുദ്ധ മതാനുയായി അല്ല.അയാൾ ആത്മഗതം ചെയ്യുന്നു:
"അഹോ !ധന ദാന ശ്രേഷ്ഠനായ ആ ഉപാസകൻറെ ദാന മഹിമ ! എൻറെ ഇ ഷ്ടത്തിനൊത്ത വർണ ഗന്ധ രസങ്ങളുള്ള മൽസ്യ മാംസാഹാരങ്ങൾ നിറഞ്ഞ ഈ ഭിക്ഷാപാത്രം അദ്ദേഹത്തിൽ നിന്നാണ് എനിക്ക് കിട്ടിയത്.ഇനി രാജവിഹാരത്തിലേക്ക് പോകുക തന്നെ.ഹാ,മാളിക മുകളിൽ വസിക്കാനും സുഖ ശയ്യ മേലുറങ്ങാനും ഉച്ചയ്ക്ക് മുൻപുറങ്ങാനും ഉച്ച തിരിഞ്ഞ് മധുര പാനീയങ്ങൾ കഴിക്കാനും പഞ്ചസുഗന്ധം ചേർന്ന വെറ്റില പാക്ക് തിന്നാനും മൃദു വസനം ധരിക്കാനും ഭിക്ഷു സംഘത്തെ ഉപദേശിച്ചനുഗ്രഹിച്ച പരമ കാരുണികനായ ഭഗവാൻ ബുദ്ധൻ,സ്ത്രീ പരിഗ്രഹവും മദ്യപാനവും എന്തുകൊണ്ട് അനുവദിച്ചില്ല ? സർവജ്ഞനായ അദ്ദേഹം അതും അനുവദിച്ചിരിക്കും.വിശുദ്ധ പിടക പുസ്തകത്തിൽ നിന്ന് സ്ത്രീ മദ്യ വിഷയങ്ങളായ ഉപദേശങ്ങളെല്ലാം,ചെറുപ്പക്കാരോടുള്ള മത്സര ബുദ്ധിയാൽ,ദുഷ്ടരും മടിയരുമായ വയസ്സന്മാർ കീറിക്കളഞ്ഞിരിക്കും.നഷ്ടപ്പെട്ട ആ മൂലപാഠം എവിടന്ന് കിട്ടും ?"
മഹേന്ദ്ര വർമ്മൻ |
മൂടിവച്ച കപാലം കണ്ടെത്താൻ ഭിക്ഷുവിൻറെ മുടിയിൽ പിടിക്കാൻ കപാലി ആയുന്നു;താഴെ വീഴുന്നു.ഭിക്ഷു ആശ്വസിക്കുന്നു:
"ബുദ്ധൻറെ ബുദ്ധി ! അദ്ദേഹമല്ലേ,തല മുണ്ഡനം ചെയ്യണമെന്ന് വിധിച്ചത് ?"
മധ്യസ്ഥതയ്ക്ക് എത്തിയ പാശുപതനോട് ഭിക്ഷു കള്ളം പറയുന്നു:
"ഭാഗം തരാത്ത മുതലിൽ,ആശ വയ്ക്കാതിരിക്കുക എന്നതാണ്,ഞങ്ങൾ പഠിച്ച പാഠം.അസത്യം പറയുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക എന്നതാണ്,ഞങ്ങൾ പഠിച്ച പാഠം.അബ്രഹ്മചര്യത്തിൽ നിന്ന് വിരമിക്കലാണ്,ഞങ്ങൾ പഠിച്ച പാഠം.അകാല ഭോജനത്തിൽ നിന്ന് വിരമിക്കലാണ്,ഞങ്ങൾ പഠിച്ച പാഠം".
പ്രഹസനത്തിന് ഒടുവിൽ,ഭ്രാന്തൻ വരുന്നു.സമനിലയുള്ള ഏക കഥാപാത്രം.വരുന്ന വഴി,ഒരു പട്ടി ചണ്ഡാളനിൽ നിന്ന് റാഞ്ചിയ പിച്ചപ്പാത്രം അയ് അയാൾക്ക് കിട്ടിയിരുന്നു.അത് കപാലിക്ക് ദാനം ചെയ്യാം.അത് അയാൾക്ക് സ്വർണപാത്രമാണ്.സ്വര്ണപ്പണിക്കാരൻറെ അളിയൻ സ്വർണകുപ്പായം അണിഞ്ഞുണ്ടാക്കിയ സ്വർണ കപാലമാണ്.
കപാലം അഥവാ ഭിക്ഷാപാത്രം പ്രതീകമാകുന്നു -പിച്ച തെണ്ടുന്ന മതത്തിൻറെ പ്രതീകം.
മത്തവിലാസം കപാലി / ചെമ്മാണിയോട് |