മന്ത്രി കെ ടി ജലീൽ,ഖുർ ആൻ വിതരണമാണ് സി ആപ്റ്റിൻറെ വണ്ടി ഉപയോഗിച്ച് താൻ നടത്തിയത് എന്ന് വിശദീകരിക്കുന്ന കുറിപ്പിൽ ഇങ്ങനെ പറയുന്നു:
മോദി ആവശ്യപ്പെട്ടത് പ്രകാരം അവിടെ ക്ഷേത്രം പണിയുന്നതും ഇവിടെ നിയമവിരുദ്ധമായി ഖുർ ആൻ സർക്കാർ വണ്ടിയിൽ വിതരണം ചെയ്യുന്നതും തമ്മിൽ എന്താണ് ബന്ധം ?ക്ഷേത്ര കാര്യം പറഞ്ഞ് ഹിന്ദു വികാരം ഒപ്പം നിർത്താനുള്ള ശ്രമം ആണെങ്കിൽ ജലീലിന് തെറ്റി.
മോദി അവിടെ സന്ദർശനം നടത്തുന്നത് 2015 ലാണ്.അന്ന് അനുമതി നൽകിയത് അബുദബിയിൽ സ്വാമിനാരായൺ സംഘടനയ്ക്ക് ക്ഷേത്രം പണിയാനാണ്.2103 ജൂലൈയിൽ തന്നെ ഒരു മുസ്ലിം വ്യവസായി ഇതിന് അഞ്ച് ഏക്കർ സംഭാവന ചെയ്തിരുന്നു.ദുബായ് ഹൈവേയിലാണ് ക്ഷേത്ര നിർമാണം.
ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ വയ്ക്കാൻ അവകാശമില്ല.ചിത്രങ്ങളേ ആകാവൂ.അവിടത്തെ മത നിയമമാണ് ബാധകം.അതായത്.ഹിന്ദു ക്ഷേത്ര തച്ചു ശാസ്ത്രം വിലപ്പോവില്ല.യഥാർത്ഥത്തിൽ ഇത് ഒരു ക്ഷേത്രം അല്ല.
ജലീലിന് അറിയാത്തത്,ദുബായിൽ മുൻപേ ഒരു ക്ഷേത്രം ഉണ്ട് എന്നുള്ളതാണ്.1958 ൽ ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മഖ്‌ദൂം അനുവദിച്ചതാണ് ഇത്.ഇതും നിയതമായ അർത്ഥത്തിൽ ക്ഷേത്രം അല്ല.ശിവനും കൃഷ്ണനും ഷിർദി സായി ബാബയ്ക്കുമുള്ള പ്രാർത്ഥനാ ഹാൾ മാത്രമാണ്,ഇത്.ഇന്ത്യൻ കോൺസുലേറ്റിന്റെ അധീനതയിലുള്ള ഈ 'ക്ഷേത്ര'ത്തിലും ചിത്രങ്ങളേയു ള്ളു.ഇവിടെ ഹിന്ദു വിവാഹങ്ങൾ നടത്താമെങ്കിലും അവ റജിസ്റ്റർ ചെയ്യാൻ യു എ ഇ യിൽ നിയമമില്ല.ബർ ദുബായ് ഓൾഡ് സൂക്കിലെ ഒരു കച്ചവട സമുച്ചയത്തിൻറെ മുകളിലെ ചെറിയ മുറിയാണ് ഇത് എന്ന് പറഞ്ഞാൽ തന്നെ ഇത് ക്ഷേത്രമല്ല എന്ന് മനസ്സിലാകും.പുതിയ ദുബായ് നഗരത്തിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന പഴയ നഗരത്തിലാണ്,ഇത്.ഒരു സമയത്ത് 10 -15 പേർക്കേ ഈ മുറിയിൽ നിൽക്കാൻ കഴിയൂ.
നരേന്ദ്ര മോദി ക്ഷേത്ര മാതൃകയോടൊപ്പം |
ഇതേ മുറിയാണ് ഗുരുദ്വാരയായി സിക്കുകാരും ഉപയോഗിച്ചിരുന്നത്.പിന്നീട് ജബൽ അലിയിൽ അവർക്ക് വേറെ സ്ഥലം കിട്ടി.
ഈ ഗതികെട്ട സാഹചര്യത്തിൽ,അബുദബിയിൽ സ്വാമി നാരായൺ 'ക്ഷേത്ര'ത്തിന് 2018 ഫെബ്രുവരി 11 ന് ശിലാന്യാസം നടന്നു.ദുബായ് ഓപ്പറ ഹൗസിൽ നിന്ന് മോദി ഇത് വിഡിയോയിൽ കണ്ടു.
രാജസ്ഥാനിൽ നിന്ന് കല്ലുകൾ കൊണ്ട് വന്നു.2019 ജനുവരിയിൽ 14 ഏക്കർ കൂടി കിട്ടി.ഏപ്രിൽ 20 ന് കല്ലിട്ടു.മഹന്ത് സ്വാമി മഹാരാജിൻറെ സാന്നിധ്യത്തിൽ വേദ മന്ത്രങ്ങൾ ഉരുവിട്ടു.ഓഗസ്റ്റിൽ ഇവിടെ രക്ഷാബന്ധനും ജന്മാഷ്ടമിയും കൊണ്ടാടി.ഇവിടെ വിഗ്രഹങ്ങളില്ല.ഇതും പ്രാർത്ഥനാലയം മാത്രമാണ്.ഇത് 2022 ൽ തുറക്കും.
അത് കൊണ്ട് ജലീൽ,യു എ ഇ യിൽ താങ്കൾ പറയുന്ന പോലെ ഒരു ക്ഷേത്രം ഇല്ല.അവിടെ മതേതരത്വം സാധ്യമല്ല.
ഇവിടെ എന്തുമാകാം;ഖുർ ആൻ സർക്കാർ വണ്ടിയിൽ കടത്താം;സ്വർണവും കടത്താം.അതിന് ശേഷം ഘോര ഘോരം മതേതരത്വം വിളമ്പാം.
© Ramachandran