Monday 16 December 2019

വംശഹത്യ തുർക്കി മുതൽ മലബാർ വരെ 

മലബാർ ജിഹാദ്:മതഭ്രാന്തും വംശഹത്യയും -ആമുഖം 

ട്ടോമൻ സാമ്രാജ്യത്തിൽ 1914 മുതൽ 1923 വരെ നടന്ന അർമീനിയക്കാരുടെ കൂട്ടക്കൊലകളെ തുർക്കി നടത്തിയ വംശീയ ഹത്യകളായി അമേരിക്കൻ സെനറ്റ് അംഗീകരിച്ചത് 2019 ഒക്ടോബറിലാണ്.ഇങ്ങനെ അസീറിയക്കാരെയും ഗ്രീക്കുകാരെയും തുർക്കി ഒന്നാം ലോക യുദ്ധ കാലത്ത് വക വരുത്തി.ഹിറ്റ്‌ലർ നടത്തിയ ജൂത വംശഹത്യകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന Holocaust എന്ന വാക്ക് തന്നെയാണ് അമേരിക്ക തുർക്കിയുടെ കാര്യത്തിലും പ്രയോഗിച്ചത് -Armenian holocaust.

ഇവരിൽ ഭൂരിപക്ഷവും തുർക്കി പൗരന്മാരായിരുന്നു.15 ലക്ഷം അർമീനിയക്കാരെ രണ്ടു ഘട്ടങ്ങളായാണ് കൊന്നൊടുക്കിയത്.അന്നത്തെ കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് ( ഇന്നത്തെ ഇസ്താംബുൾ ) 230 -270 അർമീനിയൻ ബുദ്ധിജീവികളെ  അറസ്റ്റ് ചെയ്ത് അങ്കാറയ്ക്ക് കടത്തിയ 1915 ഏപ്രിൽ 24 ആണ് വംശഹത്യ തുടങ്ങിയ തീയതിയായി അംഗീകരിച്ചിരിക്കുന്നത്.കായിക ശേഷിയുള്ള പുരുഷന്മാരെ കൂട്ടക്കൊല ചെയ്തത് ഒരു ഘട്ടം.ശേഷി കുറഞ്ഞ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും സിറിയൻ മരുഭൂമിയിലേക്ക് നയിച്ചു പട്ടിണി കിടത്തി കൊന്നത് രണ്ടാം ഘട്ടം.പട്ടാള അകമ്പടിയിൽ പോയ സ്ത്രീകളെ കൂട്ട ബലാൽസംഗത്തിനും വിധേയരാക്കി.
വംശഹത്യയ്ക്ക് വിധേയരായ അർമീനിയക്കാർ 
ഇതിനിടയിലാണ് 1921 ൽ മലബാറിൽ മാപ്പിളമാർ ഹിന്ദു വംശഹത്യ നടത്തിയത്.1921 ഓഗസ്റ്റ് 19 മുതൽ ഒരാഴ്ച പൊലീസോ പട്ടാളമോ ഇല്ലാതെ,ആലി മുസലിയാരും ചെമ്പ്രശ്ശേരി തങ്ങളും കൊന്നാറ തങ്ങൾമാരും ഒക്കെ നേതൃത്വം നൽകിയ ഒരാഴ്ച നീണ്ട വംശ ഹത്യ.

1836 നവംബറിൽ തുടങ്ങിയ പോരിന്റെ തുടർച്ചയായിരുന്നു,1921.അതിന് മുൻപ് ഏതാണ്ട് 80 മാപ്പിള കലാപങ്ങൾ നടന്നു.കുടുംബ പരമായി തന്നെ വംശഹത്യാ പാരമ്പര്യമുള്ള കാളവണ്ടിക്കാരൻ ഫസൽ പൂക്കോയ തങ്ങളെ നാട് കടത്തിയതിലുള്ള പക മലബാർ കലക്‌ടർ ഹെൻറി വാലന്റൈൻ കൊണോലിയുടെ കൊലയിൽ കലാശിച്ചു.കലാപങ്ങളിൽ ക്ഷേത്രങ്ങൾ മാപ്പിളമാരുടെ ലക്ഷ്യങ്ങൾ ആയിരുന്നു.മഞ്ചേരി ക്ഷേത്രത്തിൽ 92 മാപ്പിളമാർ ബ്രിട്ടീഷ് പട്ടാളത്തിന് ഇരകളായ കഥ ചരിത്രത്തിലുണ്ട്.ക്ഷേത്ര വളപ്പുകളിൽ പശുക്കളെ അറുത്ത് അവയുടെ ആന്തരാവയവങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തുന്നതും വിഗ്രഹങ്ങൾ തകർക്കുന്നതും ക്ഷേത്രങ്ങൾ ചാമ്പലാക്കുന്നതും ഏത് മാപ്പിള ലഹളയിലും കാണാം.

ഇവ വർഗ സമരമാണെന്ന് കെ എൻ പണിക്കർ മുതൽ വെളുത്താട്ട് കേശവൻ വരെയുള്ള മാർക്സിസ്റ്റ് ചരിത്രകാരന്മാർ കണ്ടത്,വക്രതയും കുടുമ്മി വച്ച അശ്ലീലവുമാണെന്ന് എന്നെ ചരിത്ര ബോധം പഠിപ്പിച്ചു.ചരിത്ര ബോധം ഒന്നേയുള്ളു;മാർക്സിസ്റ്റ് ചരിത്ര ബോധം എന്നൊന്നില്ല.കുഷ്ഠം ഒരു രോഗമാണ്;മാർക്സിസ്റ്റ് കുഷ്ഠം എന്നൊന്നില്ല.മാപ്പിള ലഹളയിൽ ഏറ്റവും പീഡനം അനുഭവിച്ചത് നായന്മാരും നമ്പൂതിരിമാരും ചില ക്ഷത്രിയരുമാണ് -തീയരുമുണ്ട്.ജനിച്ച സമുദായത്തെയും മതത്തെയും വഞ്ചിക്കുകയാണ്,മത ഭ്രാന്തിനെ വർഗ സമരമാക്കുക വഴി നായരും നമ്പൂതിരിയുമായ മാർക്സിസ്റ്റ് ചരിത്രകാരന്മാർ ചെയ്തത്.അവരിൽ പ്രധാനികൾ സി ഗോപാലൻ നായർ ഇംഗ്ലീഷിൽ എഴുതിയ 'മാപ്പിള ലഹള 1921' പകർത്തി വച്ചിട്ടുമുണ്ട്.

കോഴിക്കോട്ടും മലപ്പുറത്തും പട്ടാള താവളങ്ങൾ മാത്രമുള്ള,മലബാർ സ്‌പെഷൽ പോലീസ് രൂപീകരണത്തിന് മുൻപുള്ള ഒരു കാലത്ത് തഹസിൽദാർമാർക്കും അധികാരികൾക്കും ആയിരുന്നു ക്രമസമാധാന ചുമതല.അപ്പോൾ ഇത്തരം ആളുകളെ മാപ്പിളമാർ കൊന്നിട്ടുണ്ട്.റവന്യു അധികാരികൾ കൊല്ലപ്പെട്ടാൽ അത് ജന്മിത്വത്തിന് എതിരായ സമരം ആവുകയില്ല.

മാപ്പിളയുടെ മതഭ്രാന്ത്,അയാളുടെ അജ്ഞത മൂലം മുറി വൈദ്യന്മാരായ പല തങ്ങൾമാരും മുസലിയാർമാരും മുതലെടുത്തു.അത് ആളിക്കത്തിക്കാൻ അവസരമൊരുക്കുകയാണ് ഖിലാഫത്ത് സമരം വഴി ഗാന്ധി ചെയ്തത്.ജർമനിക്കൊപ്പം ഒന്നാം ലോകയുദ്ധത്തിൽ നിന്ന തുർക്കി ഖലീഫയ്ക്ക് വേണ്ടി വാദിക്കേണ്ട ഒരാവശ്യവും ഗാന്ധിക്കോ കെ പി കേശവ മേനോനോ കെ മാധവൻ നായർക്കോ ഉണ്ടായിരുന്നില്ല.ആ ഖലീഫയാകട്ടെ,അവിടെ വംശഹത്യകൾ നടത്തിയവനുമാണ്.അതാണ്,ആദ്യം പറഞ്ഞ അർമീനിയൻ വംശഹത്യ.അമേരിക്ക അത് അങ്ങനെ കാണാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ,മാപ്പിള ലഹളയുടെയും പുനരാഖ്യാനം ആവശ്യമായി വരുന്നു.
അർമീനിയൻ വംശഹത്യയ്ക്ക് ശേഷം 
മാപ്പിളയുടെ മത ഭ്രാന്തിൻറെ വേരുകളും ഖിലാഫത്ത് സമരക്കാർ കണ്ടില്ല.അത് വില്യം ലോഗൻ പണ്ടേ കണ്ടതാണ്.'മലബാർ മാന്വലി'ൽ ഹൈദരാലിയും ടിപ്പുവും മലബാറിൽ നടത്തിയ അതിക്രമങ്ങളും പഴയ മാപ്പിള ലഹളകളുടെ ചരിത്രവുമുണ്ട്.ലോഗൻ തന്നെയാണ് ലഹള ജന്മിത്വത്തിന് എതിരെ എന്ന വക്രതയും തുടങ്ങി വച്ചത്.അത് കൊണ്ട് തന്നെ ലോഗൻറെ ശുപാർശകൾ ബ്രിട്ടീഷ് സർക്കാർ തള്ളി.ജന്മിത്വത്തിനെതിരെ എന്ന സിദ്ധാന്തത്തിൻറെ പിതൃത്വം പോലും പണിക്കരാദികൾക്കില്ല.

വർഗ്ഗസമരമാണ് അത് എന്ന സിദ്ധാന്തം ഉണ്ടാക്കിയത്,ലെനിനും അദ്ദേഹത്തിൻറെ ഇന്ത്യൻ സൈദ്ധാന്തികൻ അബനി മുക്കർജിയും ചേർന്നാണ്.മാപ്പിള ലഹളയെ വക്രീകരിച്ച കെ എൻ പണിക്കർ അത് പരാമർശിക്കാത്തതിനാൽ,ഞാൻ മുക്കർജിയുടെ ലേഖനം ലണ്ടനിൽ നിന്ന് കണ്ടെടുത്തു.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയം പോലും തുർക്കി ഖലീഫയ്ക്ക് വേണ്ടിയുള്ള വിശുദ്ധ യുദ്ധത്തിൽ നിന്നാണെന്ന് മനസ്സിലായി.

മാപ്പിള ലഹളയെ വക്രീകരിക്കാനും വംശ ഹത്യയുടെ നേതാക്കളെ മാർക്സിസ്റ്റുകളാക്കാനുമുള്ള നീച ശ്രമങ്ങൾക്ക് എതിരെ സത്യവും ധർമവും മുറുകെപ്പിടിച്ചുള്ള ചെറിയ ചെറുത്തു നിൽപ്പാണ് ഈ പുസ്തകം.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...