Wednesday 13 November 2019

ടിപ്പു: മാർഗം കൂട്ടലും ഹിന്ദു വംശഹത്യയും

മതഭ്രാന്ത് തെളിയിക്കുന്ന കത്തുകൾ 

ന്ന് തിരുവിതാംകൂർ ഭരിച്ചത് കാർത്തിക തിരുനാൾ രാമവർമ്മ എന്ന ധർമ്മരാജ ( 1724 -1798 ) അല്ലായിരുന്നെങ്കിൽ,മലബാറിൽ ഹിന്ദുക്കൾ ചത്തൊടുങ്ങുമായിരുന്നു.ഹൈദരാലിയുടെയും ടിപ്പു സുൽത്താൻറെയും പടയോട്ടക്കാലത്ത് അവിടന്ന് പലായനം ചെയ്ത ഹിന്ദുക്കളെ അദ്ദേഹം സംരക്ഷിച്ചു.പറവൂർ,ആലങ്ങാട്ട് രാജാക്കന്മാരെ ആ സ്ഥലങ്ങൾ വാങ്ങി പിരിച്ചു വിട്ടു.കൊടുങ്ങല്ലൂർ,പള്ളിപ്പുറം കോട്ടകൾ സാമൂതിരിയിൽ നിന്ന് വാങ്ങി.കരുത്തനായ ദിവാൻ അയ്യപ്പൻ മാർത്താണ്ഡൻ പിള്ളയെയും സേനാമേധാവി ഡിലനോയിയെയും കൊച്ചിയിലേക്ക് അയച്ച് ടിപ്പുവിൻറെ വരവ് തടയാൻ കൊടുങ്ങല്ലൂർ മുതൽ ആനമല വരെ 48 കിലോമീറ്റർ നെടുംകോട്ട കെട്ടി.കൊച്ചിയിൽ നിന്ന് ഒരു സഹായവും ഇല്ലാതെ,ആലുവയിൽ ടിപ്പുവിനെ തോൽപിച്ചു.ഇത് കൊണ്ടാണ് അദ്ദേഹം 'ധർമ്മരാജ' ആയത്.

കൊച്ചിക്കാരനാണ് ഞാൻ.വർഷങ്ങളായി ചരിത്രം പഠിക്കുന്നത് കൊണ്ടു പറയട്ടെ,ഇത് പോലെ,കൊച്ചി പോലെ ഒരു ദുർബല വംശം വേറെയില്ല.ഹൈദരാലിക്ക് കപ്പം കൊടുത്ത് കൊച്ചി സാമന്ത രാജ്യമായപ്പോൾ,ധർമ്മരാജ ഹൈദറിനും ടിപ്പുവിനും വഴങ്ങിയില്ല.ഹിന്ദുക്കൾ അദ്ദേഹത്തെ പൂവിട്ട് പൂജിക്കണം.

പലായനം ചെയ്തു വന്ന സാമൂതിരി വംശത്തിൽ നിന്ന് അദ്ദേഹത്തിന്  കാമുകിയെ കിട്ടി -സംസ്കൃത വിദുഷി മനോരമ തമ്പുരാട്ടി.അവർ ആണുങ്ങളുടെയും ഗുരുവായിരുന്നു.

ധർമ്മരാജ 

അമ്മാവൻ മാർത്താണ്ഡവർമ്മയുടെ മരണശേഷമാണ് 1758 ൽ  ധർമ്മരാജ വന്നത്.1718 ൽ കോലത്തുനാട് നിന്ന് ദത്തെടുത്ത ആറ്റിങ്ങൽ സീനിയർ റാണിയുടെ മകൻ.എട്ടുവീട്ടിൽ പിള്ളമാരും കായംകുളം രാജാവും ഭീഷണി ഉയർത്തി നിന്ന സാഹചര്യത്തിലാണ് അധികാരമേറ്റത്.അദ്ദേഹത്തിന് നാലു വയസുള്ളപ്പോൾ പിതാവ് കിളിമാനൂർ കേരളവർമ്മ കായംകുളം രാജാവ് നടത്തിയ അട്ടിമറി ശ്രമത്തിൽ കൊല്ലപ്പെട്ടു.കുഞ്ഞായ ധർമ്മരാജ കുടുംബത്തിനൊപ്പം ഹരിപ്പാട് നിന്ന് ബുധനൂരിലെ ബ്രാഹ്മണ ഭരണാധികാരി വഞ്ഞിപ്പുഴ തമ്പുരാൻറെ അടുത്തേക്ക് പോവുകയായിരുന്നു.

മാർത്താണ്ഡവർമ്മയ്ക്ക് കീഴിൽ രാജ്യം ശക്തമായതിനാൽ,അയൽ രാജ്യങ്ങൾ സഖ്യത്തിന് മത്സരിച്ചു.ചെറിയ രാജ്യമായിരുന്നു,കൊച്ചി.അരൂർ മുതൽ ഇടപ്പള്ളി വരെ ഒരു കഷണം. 1755 മുതൽ കൊച്ചിയുടെ പ്രധാനഭാഗം സാമൂതിരിയുടെ കൈവശമായിരുന്നു. 1756 ൽ കൊച്ചിയുമായി മാർത്താണ്ഡ വർമ്മ ഉടമ്പടിയിൽ ഒപ്പിട്ടെങ്കിലും,കൊച്ചിയെ സഹായിച്ചില്ല.ഡച്ച് സംരക്ഷണത്തിലായിരുന്നു കൊച്ചി. കൊച്ചിയിലെ മാടമ്പികൾ സാമൂതിരിയുടെ ചട്ടുകങ്ങളായി. ഡച്ചുകാരിൽ നിന്ന് പിടിച്ച ചേറ്റുവ സാമൂതിരി അവർക്ക് വിട്ടുകൊടുക്കാമെന്ന് ഏറ്റപ്പോൾ, അവർ കൊച്ചിയെ കൈവിട്ടു.

1761 ഓഗസ്റ്റിൽ സാമൂതിരിയെ തുരത്താൻ ഹിന്ദുരാജാക്കന്മാർ എന്ന നിലയിൽ ധർമ്മരാജയും കൊച്ചി രാജാവും ശുചീന്ദ്രം ക്ഷേത്രത്തിൽ കരാർ ഒപ്പിട്ടു. അതിന് പിന്നാലെ അയ്യപ്പൻ മാർത്താണ്ഡൻ പിള്ളയ്ക്ക് പട്ടാളവുമായി നീങ്ങാൻ ഉത്തരവ് കിട്ടി. തിരുവിതാംകൂർ പട്ടാളം സാമൂതിരി സേനയെ മാപ്രാണത്തേക്കും ഏനാമ്മാക്കലേക്കും ഓടിച്ചു.

ഡിലനോയി,സാമൂതിരി സേനയെ കൊടുങ്ങല്ലൂരിൽ നേരിട്ടു.ചേറ്റുവയ്ക്ക് ഓടിച്ച് ഏനാമാക്കൽ വഴി തൃശൂരിലെത്തി,പിള്ളയുടെ സേനയോട് ചേർന്നു.ഒന്നിച്ച് ചേലക്കരയിലെത്തി സാമൂതിരി സേനയോട് പോരാടി ഓടിച്ചു വടക്കൻ അതിർത്തി കടത്തി വിട്ടു.കുന്നംകുളമെത്തിയപ്പോൾ അവിടത്തെ സാമൂതിരി സേന പൊന്നാനിക്ക് പിൻവാങ്ങി.കോഴിക്കോട്ടേക്ക് ഡിലനോയ് മാർച്ച് ചെയ്യാൻ ഒരുങ്ങിയപ്പോൾ പേടിച്ച സാമൂതിരി സന്ധിക്ക് തയ്യാറായി.1764  ൽ സാമൂതിരി പത്മനാഭപുരത്ത് മാപ്പപേക്ഷിച്ച് സഖ്യ ഉടമ്പടി ഒപ്പിട്ടു.ഒന്നരലക്ഷം രൂപ സാമൂതിരി യുദ്ധച്ചെലവായി നൽകാൻ നിശ്ചയിച്ചു.പറവൂർ,ആലങ്ങാട് നാടുവാഴികൾക്ക് പെൻഷൻ നൽകി അവ തിരുവിതാംകൂറിനോട് ചേർത്തു.തുടർന്നായിരുന്നു നെടുംകോട്ട പണി.1757 ൽ മാർത്താണ്ഡ വർമ്മയുടെ ആശയം ആയിരുന്നു അത്.അടുത്ത വർഷം മരിച്ചതിനാൽ,അദ്ദേഹത്തിന് അതിൻറെ കീർത്തി കിട്ടിയില്ല.
മാർത്താണ്ഡ വർമ്മ കൊച്ചിയെ കീഴടക്കാതിരുന്നത്,മലബാറിനും യജിരുവിതാംകൂറിനുമിടയിൽ ഒരു കരുതൽ ദേശം കിടക്കട്ടെ എന്ന് വിചാരിച്ചാണെന്ന് ഡച്ച് രേഖകളിൽ കാണുന്നു.
ടിപ്പു 
ഹൈദർ 1756 ൽ പാലക്കാട് പിടിച്ച ശേഷം 1766 ൽ കോലത്തുനാടിൽ കൈവച്ചപ്പോൾ കോലത്തിരി തിരുവിതാംകൂറിൽ എത്തി.സാമൂതിരി കുടുംബാംഗങ്ങളെ തിരുവിതാംകൂറിൽ അയച്ച് ആത്മാഹുതി ചെയ്തു.മലബാറിൽ ഹിന്ദു വംശഹത്യ തുടങ്ങുകയായിരുന്നു.കുളച്ചൽ യുദ്ധത്തിൽ തോറ്റ ഡച്ചുകാർ തിരുവിതാംകൂറിന് ചാരപ്പണി ചെയ്തു.കൊച്ചി വഴി തിരുവിതാംകൂറിലേക്ക് സുരക്ഷിത മുന്നേറ്റം ഹൈദർ ചോദിച്ചു,ഡച്ചുകാർ ഉഴപ്പി.മലബാറിൽ നിന്ന് പലായനം ചെയ്ത ഹിന്ദുക്കളെ കൊച്ചിയും തിരുവിതാംകുറും സ്വീകരിച്ചത്,ശത്രു നയം ആകയാലാണ് ഹൈദർ മലബാർ യുദ്ധച്ചെലവായി കപ്പം ചോദിച്ചത്.അത് ധർമ്മരാജ സ്വീകരിച്ചില്ല. ആക്രമിക്കാൻ ഹൈദർ ഉറച്ചു.അത് നടക്കാതെ അദ്ദേഹം മയ്യത്തായി.

ടിപ്പു ഭരിച്ച സാമന്ത രാജ്യങ്ങളിൽ 1788 ൽ കലാപങ്ങൾ ഉണ്ടായി.അവ അടിച്ചമർത്താൻ ടിപ്പു മലബാറിലും കൂർഗിലുമെത്തി.ഹിന്ദുക്കളെ കൂട്ടമായി ശ്രീരംഗപട്ടണത്തേക്ക് കൊണ്ട് പോയി ഇസ്ലാമിലേക്ക് മാർഗം കൂട്ടി.മലബാർ രാജകുടുംബം ഉൾപ്പെടെയുള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും പലായനം ചെയ്തു.പറവൂരും ആലങ്ങാട്ടും കൊച്ചി അവകാശം ഉന്നയിക്കാൻ ടിപ്പു ആവശ്യപ്പെട്ടു.സാമന്തനാകാൻ തിരുവിതാംകൂറിനോട് സംസാരിക്കാമെന്ന് പറഞ്ഞ് കൊച്ചി രാജാവ് ഇടന്തടിച്ചു.ഒരു 'ഖരീദ' യുമായി ടിപ്പു ദൂതന്മാരെ തിരുവിതാംകൂറിലേക്ക് അയച്ചു.ഇവരെ ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരെ കൂടെയിരുത്തി ധർമ്മരാജ സ്വീകരിച്ചത്,ടിപ്പുവിന് പിടിച്ചില്ല.തൻറെ സാമന്ത രാജ്യമായ കൊച്ചിയിൽ നെടുംകോട്ട പണിതത് നിയമലംഘനം എന്ന കാരണത്താൽ ടിപ്പു 1789 ൽ ടിപ്പു സേനയെ നയിച്ചു.ജയിച്ചില്ല.

1790 ജനുവരി 19  ന് ടിപ്പു,ബേക്കൽ ഗവർണർ ബുദ്രുസ് ഉസ്മാൻ ഖാന് എഴുതി::
"Don't you know I have achieved a great victory recently in Malabar and over four lakh Hindus were converted to Islam? I am determined to march against that cursed 'Raman Nair' very soon (reference is to Rama Varma Raja of Travancore State who was popularly known as Dharma Raja). Since I am overjoyed at the prospect of converting him and his subjects to Islam, I have happily abandoned the idea of going back to Srirangapatanam now" (K.M. Panicker, Bhasha Poshini, August, 1923).
"ഞാൻ മലബാറിൽ വൻ വിജയം നേടി നാലു ലക്ഷം ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മാർഗം കൂട്ടിയത് അറിഞ്ഞില്ലേ ?ആ വെറുക്കപ്പെട്ട രാമൻ നായർക്കെതിരെ ഉടൻ നീങ്ങും.അയാളെയും പ്രജകളെയും മാർഗം കൂട്ടാൻ ആഹ്ലാദമുള്ളതിനാൽ തൽക്കാലം ശ്രീരംഗപട്ടണത്തേക്ക് പോകുന്നില്ല".

രാമവർമ്മ എന്ന ധർമ്മരാജയെയാണ് രാമൻ നായർ  എന്ന്  പറയുന്നത്.
ദിവസവും നിരവധി കത്തുകൾ എഴുതിയിരുന്ന ടിപ്പു മതഭ്രാന്തൻ എന്ന് തെളിയിക്കാൻ ആ കത്തുകൾ ധാരാളമാണ്.അങ്ങനെയല്ല എന്ന് പറഞ്ഞ് വെള്ള പൂശാൻ 1957 ൽ 'ടിപ്പു സുൽത്താൻ' എന്ന പുസ്തകം എഴുതിയ പി കെ ബാലകൃഷ്ണൻ പിൽക്കാലത്ത് ജമാ അത്തെ ഇസ്ലാമിയുടെ 'മാധ്യമം' പത്രാധിപരായി.

നെടുംകോട്ട യുദ്ധത്തിൽ തോറ്റ ടിപ്പു മദ്രാസ് ഗവർണർ എഡ്വേർഡ് ഹോളണ്ടിനോട് പറഞ്ഞത് തൻറെ സേന മലബാറിൽ നിന്ന് പലായനം ചെയ്തവരെ തേടുന്നതിൽ ശ്രദ്ധിച്ചതിനാൽ, ആക്രമണത്തിൽ തിരുവിതാംകൂർ മുന്നേറി എന്നാണ്.

ഒരു കിലോമീറ്റർ നെടുംകോട്ട ഭേദിച്ച് 200 പീരങ്കി പിടിച്ച് ആലുവയിൽ എത്തിയ ടിപ്പു അതിനിടയിലെ ക്ഷേത്രങ്ങൾ നശിപ്പിച്ചു.ജനം കാട്ടിലേക്ക് ഓടി.അത്രയും പ്രദേശം തീയിട്ടു.പെരിയാറിന് കുറുകെ കെട്ടിയ ഭിത്തി രാത്രി കടന്ന് മുന്നേറാൻ ടിപ്പു തീരുമാനിച്ചു.പുലർച്ചെ ഈ ഭിത്തി തിരുവിതാംകൂർ സേന തകർത്ത് വെള്ളപ്പൊക്കമുണ്ടായി.അതിൽ നിരവധി സേനാംഗങ്ങൾക്ക് ജല സമാധിയുണ്ടായി.ദിവാൻ മാർത്താണ്ഡൻ പിള്ളയും സേനാധിപൻ കാളികുട്ടിയും അവശിഷ്ട സേനയെ ആക്രമിച്ചു തുരത്തി.ഈ സേവനത്തിന് കാളികുട്ടിക്ക് പേരിൽ പിള്ള എന്ന് ചേർക്കാൻ അനുവാദം കിട്ടി.ഈ പിള്ളയെ കുഞ്ചൈക്കുട്ടി പിള്ളയായി സി വി രാമൻ പിള്ളയുടെ 'രാമരാജ ബഹദൂറി'ൽ കാണാം.

നാനൂറോളം കുതിരപ്പട്ടാളക്കാർ ടിപ്പുവിന് മുന്നിൽ മരിച്ചു വീണു.സേനാധിപൻ കമറുദീൻ ഖാൻ ടിപ്പുവിനോട് പല്ലക്കിൽ നിന്ന് താഴെയിറങ്ങൾ അഭ്യർത്ഥിച്ചു.ഖാൻ ടിപ്പുവിൻറെ കാൽക്കൽ വീണു.ടിപ്പുവിനോട് താവളത്തിലേക്ക് മടങ്ങാൻ അയാൾ അഭ്യർത്ഥിച്ചു.കൂറുള്ള ഭടന്മാർ വെള്ളത്തിലൂടെ ടിപ്പുവിനെ തോളിൽ വഹിച്ചു നീങ്ങി.ഈ പല്ലക്കും കിടക്കയും വാളുമൊക്കെ തിരുവിതാംകൂർ സേനയ്ക്ക് വിജയ സ്മാരകമായി.

തിരുവിതാംകൂറിനെ സഹായിക്കാത്ത ഗവർണർ ഹോളണ്ടിനെ ഗവർണർ ജനറൽ കോൺവാലിസ്‌ ആ സ്ഥാനത്ത് നിന്ന് നീക്കി.പുതിയ ഗവർണർ വില്യം മെഡോസ് സേനയെ സജ്ജമാക്കിയപ്പോൾ ടിപ്പു സ്ഥലം വിട്ടു.ചാലക്കുടിയിലെ പോരാട്ടത്തിനിടയിൽ കണ്ട ഒരു ജാതിച്ചെടി ടിപ്പു ശ്രീരംഗപട്ടണത്തേക്ക് കൊണ്ട് പോയി.അവിടെ അയാൾ ഫിർ മരങ്ങൾ നട്ടിരുന്നു.

ടിപ്പു ആലുവയിൽ എത്തിയപ്പോൾ കൊച്ചി രാജകുടുംബം വൈക്കം കൊട്ടാരത്തിലേക്ക് മാറി.

തിരുവിതാംകൂർ ദിവാൻ ടി മാധവ റാവു എഴുതി:
"നെടുംകോട്ട പണിതില്ലായിരുന്നില്ലെങ്കിൽ,വഷളായേനെ.അതുണ്ടായിരുന്നതിനാൽ,അങ്കമാലി,ആലുവ,വരാപ്പുഴ,ആലങ്ങാട് തുടങ്ങിയ അതിർത്തി പട്ടണങ്ങളിലേ ടിപ്പുവിന് അക്രമം നടത്താനായുള്ളു.നാടൻ മാപ്പിളമാർ ആവശ്യപ്പട്ടതൊക്കെ ഭൂമിയിൽ ടിപ്പു സേന ചെയ്തു.ക്ഷേത്രങ്ങളും പള്ളികളും കത്തിച്ചു.ടിപ്പു പറവൂരിലെത്തി കൊടുങ്ങല്ലൂരിലേക്ക് വെടിയുതിർത്തപ്പോൾ,കൊച്ചി രാജാവ് തന്നെയും കുടുംബത്തെയും രക്ഷിക്കാൻ അപേക്ഷിച്ച് തിരുവിതാംകൂർ രാജാവിന് എഴുതി".

ചിറയ്ക്കൽ,പരപ്പനാട്,ബാലുശ്ശേരി,കുറുമ്പ്രനാട്,കടത്തനാട്,പാലക്കാട്,കോഴിക്കോട് രാജകുടുംബങ്ങൾ പലായനം ചെയ്തു.തിരുവിതാംകൂറിൽ എത്തിയ മലബാർ രാജകുടുംബങ്ങൾ ഏറെയും മടങ്ങിയില്ല.അങ്ങനെയുള്ള 17 കുടുംബങ്ങൾ:
ചങ്ങനാശ്ശേരി നീരാഴി കോവിലകം,ലക്ഷ്മിപുരം പാലസ്,ഗ്രാമത്തിൽ കൊട്ടാരം,പാലിയേക്കര,നെടുമ്പറമ്പ്,ചെമ്പ്ര മഠം,അനന്തപുരം കൊട്ടാരം,എഴുമറ്റൂർ കൊട്ടാരം,ആറന്മുള കൊട്ടാരം,വാരണാട് കോവിലകം,മാവേലിക്കര,എണ്ണക്കാട്,മുറിക്കോയിക്കൽ കൊട്ടാരം,കോട്ടയം മറിയപ്പിള്ളി,കൊരട്ടി സ്വരൂപം,കൈപ്പുഴ കോവിലകം,കോട്ടപ്പുറം.

നിരവധി സ്ഥലനാമങ്ങൾ ടിപ്പു ഇസ്ലാമാക്കി:മംഗലാപുരം ( ജലാലാബാദ് ),കണ്ണൂർ ( കുശനാബാദ്),ബേപ്പൂർ ( സുൽത്താൻ പട്ടണം / ഫറൂഖി ),കോഴിക്കോട് ( ഇസ്ലാമാബാദ് ).ഫറോക്ക് മാത്രം നിലനിന്നു.

സാർവത്രികമായി ഹിന്ദുക്കളെ മതം മാറ്റിയത് ജിഹാദ് ആയി ടിപ്പു കണ്ടു.
1788 മാർച്ച് 22 ന് അബ്ദുൽ കാദിറിന് ടിപ്പു എഴുതി:

 “Over 12,000 Hindus were honoured with Islam. There were many Namboodri Brahmins among them. This achievement should be widely publicised among the Hindus. Then the local Hindus should be brought before you and converted to Islam. No Namboodri Brahmin should be spared.”
12000 ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മാർഗം കൂട്ടി ആദരിച്ചു.അക്കൂട്ടത്തിൽ നിരവധി നമ്പൂതിരിമാരുണ്ട്.ഹിന്ദുക്കൾക്കിടയിൽ ഈ നേട്ടം പ്രചരിപ്പിക്കണം.പിന്നീട് നാടൻ ചിന്ദുക്കളെ നിങ്ങളുടെ മുന്നിൽ എത്തിച്ച് മാർഗം കൂട്ടണം.ഒരു നമ്പൂതിരിയെയും വെറുതെ വിടരുത്.

1788 ഡിസംബർ 14 ന് കോഴിക്കോട്ടെ സേനാമേധാവി ഹുസൈൻ അലിഖാന്  ടിപ്പു എഴുതി:
“I am sending two of my followers with Mir Hussain Ali. With their assistance, you should capture and kill all Hindus. Those below 20 may be kept in prison and 5,000 from the rest should be killed from the tree-tops. These are my orders.”
ഞാൻ മിർ ഹുസൈൻ അലിക്കൊപ്പം രണ്ട് അനുയായികളെ അയയ്ക്കുന്നു.അവരുടെ സഹായത്തോടെ ഹിന്ദുക്കളെ മുഴുവൻ പിടിച്ച് കൊല്ലണം.20 ന് താഴെ പ്രായമുള്ളവരെ തടവിലിട്ടാൽ മതി.ബാക്കിയിൽ നിന്ന് 5000 പേരെ കൊന്ന് മരങ്ങളിൽ കെട്ടി തൂക്കണം.ഇത് എൻറെ ഉത്തരവ്
കോഴിക്കോട്ടെ കച്ചവടക്കാരെ ടിപ്പു ചങ്ങലയിട്ട് പാറയിൽ ബന്ധിച്ചപ്പോൾ 
.1790 ജനുവരി 18 ന് സയ്യിദ് അബ്ദുൽ ദുലയ്ക്ക് എഴുതി:
“…almost all Hindus in Calicut are converted…”
മിക്കവാറും ഹിന്ദുക്കളെ മാർഗം കൂട്ടി.

സയ്യിദ് അബ്ദുൽ ദുലയ്ക്ക് 1790 ജനുവരി 18 ന് ടിപ്പു എഴുതി:
"With the grace of Prophet Mohammed and Allah, almost all Hindus in Calicut are converted to Islam. Only on the borders of Cochin State a few are still not converted. I am determined to convert them also very soon. I consider this as Jehad to achieve that object" (K.M. Panicker, Bhasha Poshini).
നബിയുടെയും അല്ലാഹുവിന്റെയും കരുണയാൽ കോഴിക്കോട്ടെ മിക്കവാറും ഹിന്ദുക്കളെ ഇസ്ലാമാക്കി.കൊച്ചി അതിർത്തിയിലെ ചിലർ ബാക്കിയുള്ളു.അവരെയും ഉടൻ മാർഗം കൂട്ടും.ഇത് ആ ലഷ്യത്തിനുള്ള ജിഹാദ് ആണ്.

1790 ഫെബ്രുവരി 13 ന് ടിപ്പു, ബുദ്രുസ് ഉസ്മാൻ ഖാന് എഴുതി
"Your two letters, with the enclosed memorandums of the Naimar (or Nair) captives, have been received. You did right in ordering a hundred and thirty-five of them to be circumcised, and in putting eleven of the youngest of these into the Usud Ilhye band (or class) and the remaining ninety-four into the Ahmedy Troop, consigning the whole, at the same time, to the charge of the Kilaaddar of Nugr…" (Selected Letters of Tipoo Sultan by Kirkpatrick).
നായർ തടവുകാരുടെ നിവേദനം സഹിതം നിങ്ങളുടെ രണ്ട് കത്തുകൾ കിട്ടി.അവരിൽ 135 പേരെ സുന്നത്ത് ചെയ്തത് നന്നായി.മറ്റുള്ളവരെ സേനാവിഭാഗങ്ങളിലേക്ക് അയച്ചതും നന്നായി.

അഫ്ഗാനിസ്ഥാനിലെ രാജാവ് സമാൻ ഷായ്ക്ക് ടിപ്പു എഴുതി:
"we should come together in carrying on a holy war against the infidels, and for freeing the region of Hindustan from the contamination of the enemies of our religion (Hindus)".
അവിശ്വാസികൾക്കെതിരേ വിശുദ്ധയുദ്ധം നയിക്കാൻ നാം ഒന്നിക്കണം.നമ്മുടെ മതത്തെ മലിനമാക്കുന്ന ശത്രുക്കളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കണം.

മൂന്നാം മൈസൂർ യുദ്ധ ശേഷം,മേജർ അലക്സ് ഡിറോം എഴുതിയ വിവരണത്തിൽ,ടിപ്പുവിൻറെ മുദ്ര ഇങ്ങനെ:
"I am the Messenger of the true faith."
"I bring Unto you the Edicts of Truth."
"From CONQUEST and the Protection of the Royal Hyder comes my tide of SULTAN and the world under the Sun and Moon is subject to my Signet."


പോർട്ടുഗീസ് സഞ്ചാരി ഫാ പോളിനോ ബെർത്തലെമിയോ Voyage to East Indies ൽ ( 1772 ) എഴുതി:
"First a corps of 30,000 barbarians who butchered everybody on the way… followed by the field-gun unit under the French Commander, M. Lally… Tipu was riding on an elephant behind which another army of 30,000 soldiers followed. Most of the men and women were hanged in Calicut, first mothers were hanged with their children tied to necks of mothers. That barbarian Tipu Sultan tied the naked Christians and Hindus to the legs of elephants and made the elephants to move around till the bodies of the helpless victims were torn to pieces. Temples and churches were ordered to be burned down, desecrated and destroyed. Christian and Hindu women were forced to marry Mohammadans and similarly their men were forced to marry Mohammadan women. Those Christians who refused to be honoured with Islam, were ordered to be killed by hanging immediately. These atrocities were told to me by the victims of Tipu Sultan who escaped from the clutches of his army and reached Varappuzha, which is the centre of Carmichael Christian Mission. I myself helped many victims to cross the Varappuzha river by boats."
30000 കിരാതർ വഴിയിൽ കണ്ടവരെയൊക്കെ കൊന്നു.( ടിപ്പുവിൻറെ ) ഫ്രഞ്ച് കമാൻഡർ എം ലാലിയുടെ പീരങ്കികൾ ജനത്തെ കൊന്നു .ആനപ്പുറത്തെ ടിപ്പുവിന് പിന്നാലെ 30000 ഭടന്മാർ മുന്നേറി.കോഴിക്കോട്ടെ പുരുഷൻമാരെയും സ്ത്രീകളെയും തൂക്കി കൊന്നു.കുഞ്ഞുങ്ങളെ സ്ത്രീകളുടെ കഴുത്തിൽ കെട്ടി.കിരാതനായ ടിപ്പു നഗ്‌നരായ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആനകളുടെ കാലിൽ കെട്ടി  ഇരകളുടെ ശരീരം കഷണങ്ങൾ ആകും വരെ ആനകളെ ഓടിച്ചു.ക്ഷേത്രങ്ങളും പള്ളികളും നശിപ്പിച്ചു;മലിനമാക്കി.ഹിന്ദു സ്ത്രീകൾ മുസ്ലിംകളെയും മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെയും വിവാഹം ചെയ്യിച്ചു.മാർഗം കൂടാത്ത ക്രിസ്ത്യാനികളെ കൊന്നു.വാരാപ്പുഴയിൽ എത്തിയ ഇരകളാണ് ഇതൊക്കെ എന്നോട് പറഞ്ഞത്.വരാപ്പുഴ തോണിയിൽ കടക്കാൻ ഞാൻ തന്നെ ചിലരെ സഹായിച്ചു.

മംഗലാപുരത്ത് താവളമടിച്ച് ടിപ്പുവിനോട് പൊരുതിയ കേണൽ ഫുള്ളർട്ടൻറെ റിപ്പോർട്ടിൽ നിന്ന്:

 “(During the siege 1783) Tipu”s soldiers daily exposed the heads of many innocent Brahmins within sight from the fort for Zamorin and his Hindu followers to see. It is asserted that the Zamorin rather than witness such enormities and to avoid further killing of innocent Brahmins, chose to abandon the Palghat Fort... It was not only against the Brahmins who were thus put in a state of terror of forcible circumcision and conversion; but against all sections of Hindus. In August, 1788, a Raja of the Kshatriya family of Parappanad and also Trichera Thiruppad, a chieftain of Nilamboor, and many other Hindu nobles who had been carried away earlier to Coimbatore by Tipu Sultan, were forcibly circumcised and forced to cat beef.”

1783 ലെ അധിനിവേശത്തിൽ ടിപ്പു സൈനികർ ദിവസവും ബ്രാഹ്മണരെ കൊന്ന് തലകൾ കോട്ടയിൽ നിന്ന്സാമൂതിരിയെയും ഹിന്ദുക്കളെയും കാട്ടി.സാമൂതിരി ഇത് കാണാനാകാതെ പാലക്കാട് കോട്ട ഉപേക്ഷിച്ചു.നിർബന്ധിത മതം മാറ്റത്തിനും സുന്നത്തിനും ബ്രാഹ്മണരെ മാത്രമല്ല വിധേയരാക്കിയത്.1788 ഓഗസ്റ്റിൽ കോയമ്പത്തൂരിൽ തടവിലായിരുന്ന പരപ്പനാട് രാജാവിനെയും തൃശുർ തിരുമുല്പാടിനെയും നിലമ്പുർ നാടുവാഴിയെയും ഹിന്ദു വരേണ്യരെയും നിർബന്ധ സുന്നത്ത് ചെയ്ത് മാട്ടിറച്ചി തീറ്റിച്ചു.

എൽ ബി ബുരി എഴുതി#   : 

"To show his ardent devotion and steadfast faith in Muhammaddan religion, Tipu Sultan found Kozhikode to be the most suitable place.It was because the Hindus of Malabar 'refused to reject the matriarchal system,polyandry and half nakedness of women' that the 'great reformer' Tipu Sultan tried to honor the entire population with Islam".
ഇസ്ലാം പ്രചരിപ്പിക്കാൻ കോഴിക്കോട് നല്ല സ്ഥലം എന്ന് ടിപ്പു കണ്ടു.'മലബാറിലെ ഹിന്ദുക്കൾ മക്കത്തായം,ബഹുഭർതൃത്വം,സ്ത്രീകളുടെ അർദ്ധനഗ്നത എന്നിവ നിരാകരിക്കുന്നില്ല ' എന്നതിനാൽ,'പുരോഗമനവധിയായ' ടിപ്പു മൊത്തം ജനത്തെ മാർഗം കൂട്ടാൻ ഒരുങ്ങി.കോഴിക്കോട്ടെ 7000 ബ്രാഹ്മണ കുടുംബങ്ങളിൽ 2000 ഇല്ലാതായി.

പുത്തേഴത്ത് രാമൻ മേനോൻ,'ശക്തൻ തമ്പുരാനി'ൽ ടിപ്പു കയറാത്ത ഒരു പശുത്തൊഴുത്ത് പോലും മലയാളക്കരയിൽ ഉണ്ടായിരുന്നില്ല എന്നെഴുതി.'കേരള മുസ്ലിം ചരിത്ര'ത്തിൽ പി എ സെയ്തു മുഹമ്മദ് എഴുതിയത്,ടിപ്പുവിൻറെ അധിനിവേശം ജെങ്കിസ് ഖാൻറെയും തിമൂറിൻറെയും ആക്രമണങ്ങളെ ഓർമിപ്പിക്കുന്നു എന്നാണ്.
ടിപ്പുവിനെ മതേതരവാദിയാക്കാനുള്ള ആവേശത്തിൽ,പി കെ ബാലകൃഷ്ണൻ,ടിപ്പു ക്ഷേത്രങ്ങൾ ആക്രമിച്ചതിന് തെളിവില്ല എന്ന് പറയുന്നു.ആക്രമിച്ച ക്ഷേത്രങ്ങളുടെ പട്ടിക ആവശ്യപ്പെടുന്നു.ആ പട്ടിക ഇതാ:
തളിപ്പറമ്പ്,തൃച്ചംബരം,തളി,ശ്രീവള്ളിയനാട്ട് കാവ്,തിരുവണ്ണൂർ,വാരയ്ക്കൽ,പുതൂർ,ഗോവിനപുരം,താളിക്കുന്ന്,തിരുന്നാവായ,തിരുവങ്ങാട്ട്,വടകര പൊന്മേരി,ചാലക്കുടി,മണ്ണും പുറം,കൽ‌പാത്തി ഹേമാംബിക,കാച്ചാംകുറിശ്ശി,പാലക്കാട് ജൈന ക്ഷേത്രം,കേരളാദീശ്വരം,തൃക്കണ്ടിയൂർ,തൃപ്രങ്ങാട്ട്,കോടിക്കുന്ന്,തൃത്താല,പന്നിയൂർ,ശുകപുരം,ആഴ്‌വാഞ്ചേരിയുടെ എടപ്പാട്ടെ  പെരുമ്പറമ്പ്,മരണേലിറ ക്ഷേത്രങ്ങൾ,വേങ്ങേരി,തൃക്കുളo,രാമനാട്ടുകര അഴിഞ്ഞില്ലം,ഇന്ത്യന്നൂർ,മണ്ണൂർ,വെങ്കിടങ്ങ്,പരമ്പത്താലി,പന്മയനാട്.

ഇവ വടക്കുംകൂർ രാജരാജ വർമ്മയുടെ 'കേരള സംസ്കൃത സാഹിത്യ ചരിത്രം',മലബാർ ഗസറ്റിയർ,മാന്വൽ,പി സി എൻ രാജയുടെ ലേഖനം ( 1964 )  എന്നിവയിൽ നിന്നാണ്.തൃശൂർ വടക്കുന്നാഥ ക്ഷേത്രം രേഖകൾ,ലോഗൻറെ മലബാർ മാന്വൽ,കെ വി കൃഷ്ണയ്യരുടെ Zamorins of Calicut എന്നിവയിൽ വിവരണമുണ്ട്..മാണിയൂർ മസ്ജിദ്, ക്ഷേത്രം ആയിരുന്നുവെന്ന് 'മലബാർ മാന്വലി'ലുണ്ട്.പൊന്നാനി തൃക്കാവ് ക്ഷേത്രം ആയുധപ്പുരയും ബത്തേരി ജൈന ക്ഷേത്രം പീരങ്കിപ്പുരയുമായി.
ടിപ്പുവിൻറെ ചെറിയ പീരങ്കി / എഗ്‌മൂർ മ്യൂസിയം 
മമ്മിയൂർ ക്ഷേത്രവും പാലയൂർ ക്രിസ്ത്യൻ പള്ളിയും തകർത്താണ് ഗുരുവായൂരിൽ എത്തിയത്.ഹൈദർ മാർഗം കൂട്ടിയ ഹൈദ്രോസ് കുട്ടി ക്ഷേത്രം തകർക്കുന്നത്‌ തടഞ്ഞു.ഹൈദർ 1766 ൽ ഗുരുവായൂർ പിടിച്ചു.ക്ഷേത്രം തകർക്കാതിരിക്കാൻ 10000 പണം ചോദിച്ചു.അത് കൊടുത്തതിനാൽ ക്ഷേത്രം നില നിന്നു.മലബാർ ഗവർണർ ശ്രീനിവാസ റാവു ഇടപെട്ടാണ് ടിപ്പു 'ദേവദയ' ക്ഷേത്രത്തോട് കാട്ടിയത്.ടിപ്പു 1789 ൽ മലബാർ ആക്രമിച്ചപ്പോൾ,ഗുരുവായൂർ ഉത്സവ വിഗ്രഹം മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് നമ്പൂതിരിയും  അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിച്ചു.ടിപ്പു പോയ ശേഷമായിരുന്നു,ഗുരുവായൂരിൽ പുനഃപ്രതിഷ്ഠ.ഗുരുവായൂരപ്പന് ഇന്നും അമ്പലപ്പുഴയിൽ ഉഷ പൂജയുണ്ട്.

ക്ഷേത്രങ്ങൾ തീവയ്ക്കലും വിഗ്രഹങ്ങൾ നശിപ്പിക്കലും പ്രതിഷ്ഠയ്ക്ക് മേൽ അറുത്ത കന്നുകാലി തലകൾ അലങ്കരിക്കുന്നതും വിനോദമായിരുന്നുവെന്ന് വടക്കുംകൂർ രാജരാജ വർമ്മ എഴുതുന്നു.

മുസ്ലിംകളുടെ സംഖ്യ കൂടിയെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെ സുന്നത്ത് ചെയ്‌തെന്നും നമ്പുതിരിമാർ,നായന്മാർ,പട്ടികജാതിക്കാർ എന്നിവരുടെ സംഖ്യ വലുതായി ഇടിഞ്ഞെന്നും ചരിത്രകാരൻ ഇളംകുളം കുഞ്ഞൻ പിള്ള എഴുതി.**

ശ്രീരംഗപട്ടണം കോട്ടയ്ക്കുള്ളിൽ രണ്ടു ക്ഷേത്രങ്ങളെ വെറുതെ വിട്ടത്,ടിപ്പുവിൻറെ ജ്യോതിഷ വിശ്വാസം കൊണ്ടാണ്.ടിപ്പു ദിനഫലം നോക്കിയിരുന്ന ആളാണെന്ന് ബാലകൃഷ്ണനും സമ്മതിക്കുന്നു.നെടുംകോട്ട തോൽവിക്ക് ശേഷം,1790 അവസാനം മുതൽ ഹിന്ദു പ്രീണനം തുടങ്ങി.അങ്ങനെ മൈസൂർ ക്ഷേത്രങ്ങൾക്ക് സഹായം കിട്ടി.ശൃംഗേരി മഠത്തിനും സഹായം കിട്ടി.ബ്രിട്ടീഷുകാരെ തോൽപ്പിച്ചാൽ ബാദുഷ ആകുമെന്ന് വിശ്വസിച്ചു.ജ്യോതിഷികൾ ബ്രാഹ്മണരായിരുന്നു.പൂർണ്ണയ്യ,ശ്രീനിവാസ റാവു,മാദണ്ണ തുടങ്ങിയവർ ഉന്നത സ്ഥാനത്തിരുന്നതും മതേതരത്വം കൊണ്ടല്ല.

നായന്മാർക്ക് എതിരായ ടിപ്പുവിൻറെ 1788 ലെ വിളംബരം**:

From the period of the conquest until this day, during twenty-four years, you have been a turbulent and refractory people, and in the wars waged during your rainy season, you have caused number of our warriors to taste the drought of martyrdom. Be it so. What is past is past. Hereafter you must proceed in an opposite manner, dwell quietly and pay your dues like good subjects and since it is the practice with you for one woman to associate with ten men, and you leave your mothers and sisters unconstrained in their obscene practices, and are thence all born in adultery, and are more shameless in your connections than the beasts of the fields: I hereby require you to forsake these sinful practices and be like the rest of mankind; and if you are disobedient to these commands, I have made repeated vows to honour the whole of you with Islam and to march all the chief persons to the seat of Government.'

"മലയാള രാജ്യം അടക്കി ഇന്ന് 24 വർഷം.നിങ്ങൾ ധിക്കാരികളും അനുസരണയില്ലാത്തവരുമായി കാണുന്നു.കഴിഞ്ഞത് കഴിഞ്ഞു.ഇനി നിങ്ങളുടെ രീതികൾ മാറ്റണം.മര്യാദയ്ക്കു ജീവിച്ച് ന്യായമായി നികുതിയും മറ്റും അടയ്ക്കണം...

"നിങ്ങൾക്കിടയിൽ ഒരു സ്ത്രീ പത്തു പുരുഷന്മാർക്കൊപ്പം സംസർഗം ചെയ്യുന്നതും നിങ്ങളുടെ അമ്മ പെങ്ങന്മാരെ ഈ വിധം സ്വൈരമായി നടക്കാൻ സമ്മതിക്കുന്നതും പൂർവാചാരമായതിനാൽ,നിങ്ങൾ എല്ലാവരും വ്യഭിചാരത്തിൽ ജനിച്ചവരും സ്ത്രീപുരുഷ സംസർഗ്ഗത്തിൽ പാടത്ത് മേയുന്ന കന്നുകാലികളെക്കാൾ നാണമില്ലാത്തവരുമാണ്.ഇത്തരം പാപപങ്കില ദുരാചാരങ്ങൾ ത്യജിച്ച് സാധാരണ മനുഷ്യരെപ്പോലെ നടക്കാൻ നിങ്ങളോട് ആജ്ഞാപിക്കുന്നു ...ഈ ആജ്ഞ അനുസരിച്ചില്ലെങ്കിൽ,നിങ്ങൾ എല്ലാവരെയും ഇസ്ലാം എന്ന മാന്യ വ്യവസ്ഥയിൽ ചേർക്കും എന്ന് പലവുരു ഞാൻ സത്യം ചെയ്തിരിക്കുന്നു".
നായന്മാരെ മുൻകാല പ്രാബല്യത്തോടെ മൊത്തത്തിൽ മാർഗം കൂട്ടാൻ ന്യായമായി.
----------------------------------------------------------
 Lewis B. Boury quoted in  P.C.N. RAJA, RELIGIOUS INTOLERANCE OF TIPU SULTAN (This is the English translation of the Malayalam article by P.C.N. Raja, published in Kesari Annual, 1964)
*മാതൃഭൂമി ആഴ്ചപ്പതിപ്പ്,ഡിസംബർ 25,1955 
**Mackenzie Manuscripts No 46 ,Page 122.ടിപ്പുവിൻറെ ആത്മകഥയിൽ ഇതുണ്ട്;കെ പി പത്മനാഭ മേനോൻ എഴുതിയ കേരള ചരിത്രത്തിലും ( 1924 ).
Reference:
1. Travancore State Manual by T.K. Velu Pillai 
2.V. Nagam Aiya, Travancore State Manual, Vol. 1
3.Logan, Malabar Manual, Volume 1
4. Menon /  A history of Travancore from the earliest times, Volume 1
5.K.M. Panicker, Bhasha Poshini, August, 1923
6. Mohibbul Hasan /History of Tipu Sultan
7. A Survey of Kerala History by a Sreedhara Menon
8.W. Kirkpatrick Select Letters of Tipu Sultan, London 1811
9.Mappila  Muslims of Kerala: a study in Islamic trends (1992), Roland E. Miller
10.Selected Letters of Tipu Sultan/ William Kirkpatrick
11.Zamorins of Calicut/ K V Krishna Iyer
12.S. Ramanath Aiyar, A History of Travancore, 1903
13.A. Padmanabha Iyer, Modern Travancore, Part I, 1941


See https://hamletram.blogspot.com/2019/11/blog-post_12.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...