വാല്മീകി രാമായണത്തിൽ
വേലാതലനിവിഷ്ടേഷു
പർവ്വതേഷു വനേഷു ച
മുരചീപത്തനം ചൈവ
രമ്യം ചൈവ ജടീപുരം
(സീതയെ അന്വേഷിക്കേണ്ട സ്ഥലങ്ങൾ പറയുന്നിടത്ത്) "സമുദ്രതീരപ്രദേശങ്ങളിലും പർവ്വതങ്ങളിലും മുരചീപത്തനത്തിലും രമ്യമായ ജടീപുരത്തിലും" അത് ചെയ്യണം.)
അവർ താണ്ടുന്ന പർവ്വതങ്ങൾ, താണ്ടേണ്ട നദികൾ എന്നിവ വിവരിച്ച ശേഷം, ഗോദാവരി തീരത്ത് നിന്ന് ആന്ധ്രം, പുണ്ഡ്രം, ചോളം, പാണ്ഡ്യം, കേരളം എന്നീ സ്ഥലങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം എന്ന് മുന്നറിയിപ്പ് നൽകുന്നു.
കണ്ടതല്ലേ ഞമ്മളീ ലാമായണംകത പാട്ട്
കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്
മൂന്നുപെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മൂത്തുള്ള ലാമന്റേലുകൂട്ടും പാട്ട്
ശോഭനം ബാലരൊക്കവേ
ശ്രദ്ധിച്ചുകേൾപ്പിൻ സരസം
ചൊൽവൻ ലളിതഭാഷയിൽ
പണ്ടു കോസലരാജ്യത്തിൽ
പേരെഴുന്നോരയോദ്ധ്യയിൽ
മന്നവന്മാർ വാണിരുന്നു
മനുവിൻ തറവാട്ടുകാർ
വേദശാസ്ത്രങ്ങൾ രാമനും സഹോദരരും പഠിച്ചത്, കപട മതേതരവാദികളെപ്പോലെ ആശാൻ മറച്ചു വയ്ക്കുന്നില്ല:
പഠിച്ചു മുനിയോടവർ
അസ്ത്രശാസ്ത്രങ്ങളതുപോ-
ലച്ഛനോടും പഠിച്ചിതേ.
നിധിയായ് നാലുമക്കളിൽ
ശ്രീരാമചന്ദ്രനധികം
ശ്രേഷ്ഠനായ്ത്താൻ വിളങ്ങിനാൻ.
വിശ്വാമിത്രമഹാമുനി
രാക്ഷസന്മാർ കർമ്മവിഘ്നം
ചെയ്കയാൽ കാട്ടിൽ നിന്നുമേ.
വനത്തിൽ വാണു വേദങ്ങ-
ളഭ്യസിച്ചു വിധിപ്പടി
യാഗാദികർമ്മം ചെയ്യുന്ന
യോഗിമാർ മുനിമാരിവർ
മീശ്വരപ്രീതിയോർത്തുതാൻ
മുടങ്ങാതതു രക്ഷിക്ക
മുഖ്യമാം രാജധർമ്മമാം.
താടിനീട്ടിവളർത്തുവോർ
തോലോ മരപ്പട്ടയോ കൊ-
ണ്ടരമാത്രം മറയ്ക്കുവോർ .
ഗോപിചാർത്തുന്നവർ ചിലർ
ഭസ്മം പൂശീടുന്നവർ ചിലർ
കൂടി തപസ്വിമാർ വന്ന-
ങ്ങെല്ലാരും വേദവേദികൾ .
വിശ്രമിച്ചിന്നു സുഖമാ-
യേവരും യജ്ഞവാടിയിൽ
വിശ്വാസമാർന്നു പിറ്റേന്നാൾ
യാഗകർമ്മം തുടങ്ങിനാർ .
ഒരുക്കീവേദി, മുറപോ-
ലാരംഭിച്ചു ജപങ്ങളും
ഹോമങ്ങളും താപസന്മാർ
തർപ്പണങ്ങളുമങ്ങുടൻ.
നിരപോൽ തിങ്ങിയെങ്ങുമേ
കാണുമാറായ് വീഥിതോറും
സൗധങ്ങൾ പലമാതിരി.
ചലിച്ചു തെരുവിൽ ചിത്ര-
വസ്ത്രമാർന്ന ജനാവലി
നീളെക്കാണായി പുഴയിൽ
പൂന്തോട്ടം നിഴലിച്ചപോൽ.
രസമായ് ഗീതവാദ്യങ്ങൾ
നീട്ടിക്കൊടി പറത്തിയും
ലാത്തീ കാറ്റങ്ങു കളഭ-
സൗരഭ്യങ്ങൾ പരത്തിയും.
മിഥില കാണുമ്പോഴും അവർ അയോദ്ധ്യ ഓർക്കുന്നു. അങ്ങനെ, ബാലരാമായണം വായിക്കുമ്പോഴും, അദ്വൈതിയായ ആശാന് മുന്നിൽ തൊഴുകൈകളോടെ നാം നിൽക്കുന്നു. ഇത്, സ്‌കൂളുകളിൽ നിർബന്ധമായും പഠിപ്പിക്കേണ്ടതാണ്. അതോ, ഭാരതസംസ്‌കൃതിയിൽ നിലയുറപ്പിച്ച ആശാനെ, ചുവന്ന സിംഹാസനങ്ങൾ പേടിക്കുന്നുണ്ടോ?
ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ എന്ന് വിശ്വാസം. ദ്വാരക കടലില്‍ മുങ്ങിയതോടെ ഇവ കാണാതായി. വളരെക്കാലത്തിനു ശേഷം കേരളക്കരയിലെ മുക്കുവര്‍ ആ നാല് വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക് സമ്മാനിച്ചു. അദ്ദേഹം അവ യഥാവിധി പ്രതിഷ്ഠിച്ചു.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം : തൃപ്രയാര്‍ പുഴയുടെ തീരത്താണ്. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ്, പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്. ആറാട്ട് പുഴ പൂര നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്.
കൂടല്‍മാണിക്യം : ഇരിങ്ങാലക്കുടയിലാണ്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ്, പ്രധാന പ്രതിഷ്ഠ. അതുകൊണ്ട്, വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തിലെ പ്രദക്ഷിണരീതിയാണ് ഇവിടെ. ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കാൻ കായംകുളം രാജധാനിയില്‍ നിന്നു കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തു വച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നും ഐതിഹ്യം. അതിനാൽ, കൂടല്‍മാണിക്യം.
പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. ദീപാരാധന പതിവില്ല. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ രോഗങ്ങള്‍ക്ക് മീനൂട്ടും സവിശേഷ വഴിപാടുകളാണ്. പുത്തരി നിവേദ്യ ഭാഗമായ മുക്കിടി സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.
തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം : ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ്. നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി, വൈഷ്ണവാചാര്യന്മാരായ ആഴ്വാര്‍മാര്‍ ഈ ക്ഷേത്രത്തെ പുകഴ്ത്തിയിട്ടുണ്ട്. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തി വസിക്കുന്നു എന്ന് ഐതിഹ്യം. ഈ ഗ്രാമത്തില്‍ സര്‍പ്പ ഉപദ്രവം ഉണ്ടാകില്ല എന്നു വിശ്വാസമുണ്ട്.
പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം : കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍ നിന്നു ആറ് കിലോ മീറ്റർ അകലെ പൂമംഗലം പഞ്ചായത്തിലാണ്, മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്ര അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ്, വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍ നിന്നു മുക്തിക്ക് ക്ഷേത്ര ദര്‍ശനം ഉത്തമം.
ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്നത് പാപപരിഹാരമാണെന്ന് കരുതുന്നു. തൃപ്രയാർ നിര്‍മാല്യം തൊഴുത് മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ മടങ്ങിവരുന്നത് പുണ്യമാണ്.
കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍, രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ്. രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവ മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.
യാത്രകൾ
"വിഗ്രഹാരാധകരുടെ (ഹിന്ദുക്കളുടെ) മറ്റൊരു മഹത്തായ പ്രവൃത്തിയാണ്, അവരുടെ പ്രശസ്തമായ പഗോഡകളും മറ്റ് വിശുദ്ധ സ്ഥലങ്ങളും (റോമൻസിനെ പോലെ) സന്ദർശിക്കുന്നത്....പ്രസിദ്ധമാ
അയോദ്ധ്യ ഭാരതം മുഴുവൻ അറിയപ്പെട്ടിരുന്ന ഒരു തീർത്ഥാടന കേന്ദ്രം ആയിരുന്നു, എന്നർത്ഥം. നീലകണ്ഠതീർത്ഥപാദർ അയോദ്ധ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്ട് 1909 ൽ മടങ്ങിയെന്ന് ജീവിതകഥയിലുണ്ട്.
ഐ സി എസ് കിട്ടിയ പല മലയാളികളെപ്പറ്റിയും പത്രപ്രവർത്തകൻ എന്ന നിലയിൽ എഴുതേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും, 21 വയസ്സിൽ ഐ സി എസ് നേടിയ, എക്കാലവും പഠനത്തിൽ റാങ്ക് നേടിയ കെ കെ നായരെപ്പറ്റി എഴുതേണ്ടി വന്നില്ല. ഇനി ആ പേര് ഇന്ത്യാ ചരിത്രത്തിൽ നിന്ന് മായാനും പോകുന്നില്ല.
അദ്ദേഹത്തിൻ്റെ ജീവിതത്തിലൂടെ കടന്ന് പോയപ്പോൾ, അസാമാന്യ വ്യക്തിത്വമായിരുന്നു അതെന്ന് ബോധ്യപ്പെട്ടു. നെഹ്രുവിനെയും യു പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിനെയും ഒരേ സമയം ഭക്തർക്ക് വേണ്ടി ധിക്കരിച്ചതും ഐ സി എസ് വിട്ടതും ചെറിയ കാര്യമല്ല. 1949 ൽ, രാഷ്ട്രീയ സംരക്ഷണം തെല്ലുമില്ലാതെ അദ്ദേഹം അത് ചെയ്തത്, അപ്പോഴത്തെ ആ ധൈര്യം, സമ്മതിക്കേണ്ടതാണ്. ആണാകാൻ ദൈവം കൊടുത്ത അവസരം അദ്ദേഹം ഉപയോഗിച്ചു. പല ആണുങ്ങളും ആ അവസരം തിരിച്ചറിയുക പോലുമില്ല. അതിന്, വരിയുടയ്ക്കപ്പെട്ട ജീവിതം എന്ന് പറയും.
ആ ജീവിതത്തിൽ എന്നെ പിടിച്ചു നിർത്തുന്ന 9 കാര്യങ്ങൾ:
ഒന്ന്
ആലപ്പുഴ കൈനകരി കണ്ടങ്കളത്തിൽ കരുണാകര പിള്ള എന്നായിരുന്നു, ശരിപ്പേർ. ആലപ്പുഴ എസ് ഡി വി സ്‌കൂളിൽ ചേർത്തപ്പോൾ, അവിടെ ഒരു കെ കെ പിള്ള വിദ്യാർത്ഥിയായി ഉള്ളതിനാൽ, ഹെഡ് മാസ്റ്റർ സ്വയമേവ പുതിയ കെ കെ പിള്ളയെ, കെ കെ നായർ ആക്കി. ജ്യേഷ്ഠൻ രാഘവൻ പിള്ളയ്‌ക്കൊപ്പം വള്ളം തുഴഞ്ഞ് സ്‌കൂളിൽ പോയി.
രണ്ട്
അച്ഛൻ ശങ്കരപ്പണിക്കർ കഥകളി നടൻ. അമ്മാവൻ കൃഷ്ണപിള്ളയ്ക്ക് സ്വന്തം സ്‌കൂൾ ഉണ്ടായിരുന്നു. കണക്ക് പഠിപ്പിക്കാൻ ഒരിക്കൽ ഉടഞ്ഞ കലത്തിൻ്റെ വായ കാട്ടി ഇതെന്ത് എന്ന് അമ്മാവൻ, കെ കെ നായരോട് ചോദിച്ചു. "പൂജ്യം" എന്ന് പറയുന്നതിന് പകരം നായർ, "പൊട്ടിയ കലം" എന്ന് പറഞ്ഞു. അമ്മാവൻ പൊതിരെ തല്ലി. അത് എന്നും മനസ്സിൽ കിടന്നു. ഐ സി എസിൽ, നായർ കണക്കിന് വാങ്ങിയ മാർക്കിൻ്റെ റെക്കോഡ് ആരും തകർത്തില്ല എന്നാണ് കഥ. യൂണിവേഴ്സിറ്റി കോളജിൽ ബിരുദം ഗണിതമായിരുന്നു. അതിന് റാങ്ക് കിട്ടിയപ്പോഴും പൊട്ടക്കലം ഓർമിച്ചു.
മൂന്ന്
അന്നത്തെ ധനിക ദേവസ്വം കമ്മിഷണർ, നായരെ ലണ്ടനിൽ ഐ സി എസ് പഠനത്തിന് അയയ്ക്കാൻ സന്നദ്ധനായി. മകൾ സരസമ്മയെ വിവാഹം ചെയ്യണം എന്ന് ഉപാധി. അങ്ങനെ 21 വയസിൽ വെറും പത്ത് വയസുള്ള സരസമ്മയെ കെട്ടി. ഉത്തർ പ്രദേശിൽ ജോലിയിൽ ചേർന്നപ്പോൾ സരസമ്മയെ കൊണ്ടു വന്നു. ഇടക്കിടെ തിരുവനന്തപുരത്തേക്ക് പോകണം എന്ന് സരസമ്മ പറയും. അത് കുടുംബപ്രശ്നം ആയപ്പോൾ, പഴയ കമ്മിഷണർ, ബന്ധം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. സുധാകരൻ എന്ന കുഞ്ഞ് മരിച്ചു. സരസമ്മയും താമസിയാതെ മരിച്ചു.
നാല്
നേപ്പാൾ അതിർത്തിയിലെ ക്ഷത്രിയ കുടുംബത്തിൽ നിന്ന് ശകുന്തളയെ നായർ വിവാഹം ചെയ്തു. മാർത്താണ്ഡ വിക്രമൻ നായർ ഏക മകൻ. ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യുണൽ അംഗം ആയിരുന്നു. ശകുന്തള 20 വർഷം എം പി ആയിരുന്നു. ഒരേ സമയം എം പി മാരായിരുന്ന ദമ്പതികളാണ്, നായരും ശകുന്തളയും.
അഞ്ച്
നായർ 1949 -52 ൽ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്നു. ആ ജില്ലയിലാണ് അയോദ്ധ്യ. 1949 ഡിസംബർ 22 ന്, ബാബ്‌റി മസ്‌ജിദ് അഥവാ രാമക്ഷേത്രം, രാമനെ ആരാധിക്കാൻ തുറക്കണം എന്നാവശ്യപ്പെട്ട് സന്യാസിമാർ അഖണ്ഡനാമജപം തുടങ്ങി. ശരിക്കും അവകാശികൾ അവർ എന്ന് കണ്ടെത്തൽ. ഒക്ടോബറിൽ, നായർ സഹായി ഗുരുദത്ത് സിംഗിനെ അയോധ്യയിൽ അയച്ചു. അദ്ദേഹം ഒക്ടോബർ പത്തിന് നായർക്ക് നൽകിയ റിപ്പോർട്ടിൽ ആ സ്ഥലത്ത് വലിയ രാമക്ഷേത്രം പണിയണം എന്ന് ശുപാർശ ചെയ്തു.
ആറ്
മസ്ജിദിന് മുന്നിൽ സമരം ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കാൻ നെഹ്‌റു പന്തിനോടും പന്ത് നായരോടും ആവശ്യപ്പെട്ടു. ഹിന്ദുക്കളാണ് ശരിയായ അവകാശികൾ എന്ന് നായർ കട്ടായം പറഞ്ഞു. നായർ അവർക്ക് താഴ് തുറന്നു കൊടുത്തു. നെഹ്‌റു, നായരെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. പന്ത് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. അതിനെതിരെ കോടതിയിൽ പോയി ജയിച്ച നായർ, ഐ സി എസിൽ നിന്ന് രാജിവച്ചു. നെഹ്‌റുവിന് അയച്ച രാജിക്കത്തിൽ നായർ എഴുതി: "നിരപരാധികളായ സന്യാസിമാരുടെ രക്തം ചിന്തി എനിക്കീ കസേരയിൽ തുടരാൻ വയ്യ." നായർക്കെതിരെ അന്ന് നിന്ന നെഹ്‌റു പിന്നീട് പറഞ്ഞു: "നമ്മുടെ നാട്ടിൽ നട്ടെല്ലുള്ള ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നെങ്കിൽ, അത്, നായരാണ്, നായർ മാത്രം."
ജോലി വിട്ട നായർ നിയമം പഠിച്ചു.
ഏഴ്
നായർ 1954 -56 ൽ നിയമം പഠിച്ചത് അലിഗഡ് സർവകലാശാലയിൽ. അപ്പോൾ, ശകുന്തള ജനസംഘത്തിൽ ചേർന്നിരുന്നു. 1977 സെപ്റ്റംബർ ഏഴിന് കോടതിയിൽ വാദിക്കുന്നതിനിടെ നെഞ്ചുവേദന വന്ന് മരണം.
എട്ട്
സഹോദരപുത്രൻ, ആലപ്പുഴയിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആയ പത്മനാഭ പിള്ള, കെ കെ നായരുടെ ലക്‌നൗ ബംഗ്ലാവിൽ താമസിച്ചാണ് പഠിച്ചത്. സി എ കഴിഞ്ഞ പിള്ളയ്ക്ക് സാങ്കേതിക കാരണങ്ങളാൽ സാംബിയയിൽ ജോലിക്ക് പോകാൻ കഴിഞ്ഞില്ല. അപ്പോൾ പിള്ളയെ ആശ്വസിപ്പിച്ച് നായർ അയച്ച കത്തിൽ എഴുതി: "എൻ്റെ അവസാനകാലത്ത് നീ എൻ്റെ അടുത്ത് ഉണ്ടാകണം എന്നായിരിക്കും ഈശ്വരേച്ഛ." ആ കത്ത് പിള്ള സൂക്ഷിക്കുന്നു.
ഒൻപത്
കേരളത്തിൽ അജ്ഞാതനായ നായർ, ലക്‌നൗവിലെ പാവങ്ങൾക്ക് 'നായർ സാബ്' ആയിരുന്നു. ഫീസ് വാങ്ങാതെ അലഹാബാദ് കോടതിയിൽ അവർക്കായി വാദിച്ചു. ഫൈസാബാദ് കലക്റ്ററേറ്റിന് പിന്നിൽ പാവങ്ങൾക്ക് അദ്ദേഹം സ്ഥാപിച്ച കോളനി, നായർ കോളനി എന്നറിയപ്പെടുന്നു. ആ കോടതിയിൽ അദ്ദേഹത്തോടൊപ്പം ഒറ്റപ്പാലം സ്വദേശി ശേഖരമേനോൻ പ്രാക്ടീസ് ചെയ്തിരുന്നു. ശേഖര മേനോൻ്റെ ഭാര്യാസഹോദരിയാണ്, എഴുത്തുകാരിയും സംവിധായികയുമായ പാർവതി മേനോൻ. കെ കെ നായരെ അയോദ്ധ്യാവാസികൾ ദൈവത്തെ പോലെ കാണുന്നതായി പാർവതി എന്നോട് പറയുകയുണ്ടായി.