തടവിൽ കഴിയുന്ന ഇറാൻ എഴുത്തുകാരൻ ബുച്ചാനി ക്ക് വിക്ടോറിയ പ്രൈസ് കിട്ടുമ്പോൾ,നൊബേൽ സമ്മാനം കിട്ടിയ രണ്ടു പേർ തടവിലായിരുന്നു എന്നും അവർ തടവിൽ മരിച്ചു എന്നും ഓർക്കാം:ചൈനയിലെ ലിയു സിയാബോ ,ജർമനിയിലെ കാൾ വോൺ ഒസിട് സ്‌കി.
1989 ലെ ടി യാൻമെൻ സ്‌ക്വയർ സമര നായകനും എഴുത്തുകാരനുമായ സിയാബോക്ക് 2010 ലെ സമാധാന നൊബേൽ കിട്ടി.തടവിലായതിനാൽ വാങ്ങിയില്ല. അത്ര ഗംഭീരമാണ്,കമ്മ്യൂണിസത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. എഴുത്തുകാരനും സാഹിത്യ വിമർശകനുമായ സിയാബോ,അഹിംസയ്‌ക്കൊപ്പം നിന്ന്,ഏക കക്ഷി ഭരണത്തെ വിമർശിച്ചു. ചൈനയുടെ നെൽസൺ മണ്ടേല എന്നറിയപ്പെട്ടു. 2017 ജൂൺ 26 ന് കരൾ ക്യാൻസറുണ്ടെന്നു കണ്ട് പരോൾ നൽകിയെങ്കിലും, ജൂലൈ 13 ന് 61 വയസിൽ മരിച്ചു.
ജർമൻ പത്രപ്രവർത്തകൻ ഒസിട് സ്‌കി ക്ക് 1935 ലെ നൊബേൽ കിട്ടുമ്പോൾ,നാസി തടവറയിലായിരുന്നു. വേഴ്സായിൽസ് ഉടമ്പടിക്ക് വിരുദ്ധമായി ജർമനി സായുധീകരണം നടത്തുന്നു എന്ന് രേഖകൾ സഹിതം എഴുതിയതിന് 1931 ൽ തടവിലായി. സോവിയറ്റ് യൂണിയനിൽ ജർമനി വ്യോമസേന കെട്ടിപ്പടുക്കുന്നു,പൈലറ്റുകളെ പരിശീലിപ്പിക്കുന്നു എന്നീ രഹസ്യങ്ങൾ അദ്ദേഹം പുറത്തു വിട്ടു. 1935 ൽ നൊബേൽ കിട്ടി. 1938 ൽ മരണം.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ വിക്ടോറിയൻ പ്രൈസ് തടവുകാരനായ ബെഹറൂസ് ബുച്ചാനി ക്ക് കിട്ടി. തടവിലിരുന്ന് ഒളിപ്പിച്ച സ്മാർട്ട് ഫോണിൽ, എഴുതിയ കന്നി നോവലിനാണ് അവാർഡ്.നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ ഫോൺ പിടിച്ചെടുത്തു തൊണ്ടി മുതൽ കണ്ടെടുത്തു ശിക്ഷിക്കുമായിരുന്നു.പാപ്പുവ ന്യൂഗിനിയിൽ,മനസ് ദ്വീപിൽ ഓസ്‌ട്രേലിയ അഭയാർത്ഥികൾക്കായി പണിത തടവറയിലാണ്,ബുച്ചാനി.
ഇറാൻകാരനായ ബുച്ചാനി. സ്വന്തം ഭാഷയായ ഫാർസിയിൽ എഴുതി,വാട്സാപ്പിൽ പരിഭാഷകന് അയച്ചതാണ്,ആത്മകഥാപരമായ ‘നോ ഫ്രണ്ട്സ് ബട്ട് ദി മൗണ്ടൻസ് റൈറ്റിംഗ് ഫ്രം മനസ് പ്രിസൺ ‘ എന്ന നോവൽ. നല്ല നോവലിനു മാത്രമല്ല,നോവലിതര വിഭാഗത്തിലും സമ്മാനമുണ്ട് -രണ്ടും ചേർത്ത് 65 ലക്ഷം രൂപ. ബോട്ടിൽ കുടിയേറാൻ ശ്രമിച്ച ബുച്ചാനി ആറു വർഷമായി തടവിലാണ്.പുസ്തക പ്രകാശനത്തിലും പുരസ്‌കാര ചടങ്ങിലും പങ്കെടുക്കാനായില്ല.
ഫെബ്രുവരി 3,2019
No comments:
Post a Comment