ആഭ്യന്തര മന്ത്രിയെ പാർട്ടി കൊന്നു
റൈക് ( 1909 -1949 ) നല്ല സംഘാടകൻ ആയിരുന്നു;അയാളാണ് കെ ജി ബി മാതൃകയിൽ രാജ്യ രക്ഷാ അതോറിട്ടി ( എ വി എച്ച് ) ഉണ്ടാക്കിയത്.ജർമൻ പാരമ്പര്യമുള്ള കുടുംബത്തിലെ 11 മക്കളിൽ ഒൻപതാമൻ.രാഷ്ട്രീയ കാരണങ്ങളാൽ കോളജിൽ നിന്ന് പുറത്താക്കി,കെട്ടിട നിർമാണ തൊഴിലാളി ആയി.1936 ലെ സ്‌പാനിഷ് ആഭ്യന്തര യുദ്ധത്തിൽ ഐക്യമുന്നണിയുടെ ഭാഗമായി പങ്കെടുത്തു.പതിമൂന്നാം ഇൻറർനാഷനൽ ബ്രിഗേഡിൽ റാക്കോസി ബറ്റാലിയൻ കമ്മിസാർ ആയിരുന്നു.റിപ്പബ്ലിക്കൻ സ്പെയിൻ വീണപ്പോൾ ഫ്രാൻസിൽ തടവുകാരനായി 1941 ൽ ഹംഗറിയിൽ തിരിച്ചെത്തി,അണ്ടർ ഗ്രൗണ്ട് പാർട്ടി സെക്രട്ടറി ആയി.അതിൻറെ സി സി അംഗം.1944 ൽ വലതു പക്ഷ,നാസി അനുകൂല ആരോ ക്രോസ് പാർട്ടി അയാളെ അറസ്റ്റ് ചെയ്‌ത് സോപോറോൻ കോനിട ജയിലിൽ കൊല്ലാൻ കൊണ്ട് പോയി.ഫാഷിസ്റ്റ് അണ്ടർ സെക്രട്ടറിയായ ജ്യേഷ്ഠൻ എൻഡ്രെ ഇടപെട്ട് രക്ഷിച്ചു.1945 -46 ൽ ദേശീയ കൗൺസിൽ അംഗമായിരുന്നു.
ആഭ്യന്തര മന്ത്രിയായത് 1946 മാർച്ചിലെ മുന്നണി സർക്കാരിൽ.പാർട്ടിക്ക് അയാൾ സ്വകാര്യ ആർമിയുണ്ടാക്കി.രഹസ്യ പൊലീസിനെ സംഘടിപ്പിച്ചു.ഫാഷിസത്തിന് എതിരായ നീക്കം എന്ന പേരിൽ മത സംഘടനകൾ,ദേശീയ സംഘടനകൾ എന്നിവയെ നിരോധിച്ചു.ഇവ 1500 എണ്ണം വരുമായിരുന്നു.നിഴൽ വിചാരണകൾ തുടങ്ങിയതും അയാൾ തന്നെ.1948 -49 ലാണ് വിദേശ കാര്യം ഏറ്റത്.തൻറെ അധികാരത്തിന് ഭീഷണി എന്ന് കണ്ടാണ് റാക്കോസി,ആഭ്യന്തരത്തിൽ നിന്ന് നിന്ന് നീക്കിയത്.1949 മെയ് 30 ന് വ്യാജ കുറ്റങ്ങൾ ചാർത്തി അറസ്റ്റ് ചെയ്‌തു.ടിറ്റോ,ഹോർത്തി,സാമ്രാജ്യത്വം എന്നിവയുടെ ചങ്ങലക്കിട്ട പട്ടി എന്ന് അയാളെ പാർട്ടി വിളിച്ചു.1919 ൽ ചെറിയ കാലം സോവിയറ്റ് ഹംഗേറിയൻ റിപ്പബ്ലിക്ക് നില നിന്നപ്പോൾ അതിന് സ്വാധീനം ഇല്ലാത്ത നഗരങ്ങളിൽ ജൂതർ അല്ലാത്തവരെ കൊന്നൊടുക്കിയ അഡ്‌മിറലും റീജന്റും ആയിരുന്നു,ഹോർത്തി.
മുതലാളിത്തം തിരിച്ചു കൊണ്ട് വരാൻ ടിറ്റോയുടെ ചാരനായി എന്നാരോപിച്ച് റൈകിനെ വിചാരണ ചെയ്‌തു.കുറ്റം സമ്മതിച്ചാൽ വിടാം എന്ന് വാഗ്‌ദാനം നൽകി.സ്റ്റാലിൻ ചാരനെ അയച്ച് റാക്കോസിക്കൊപ്പം നിന്ന് വിചാരണ ഏകോപിപ്പിച്ചു.സെപ്റ്റംബർ 16 മുതൽ 24 വരെ ബുഡാപെസ്റ്റ് മെറ്റൽ എന്ജിനീറിംഗ് ട്രേഡ് യൂണിയൻ ഹാളിൽ ആയിരുന്നു വിചാരണ.അയാൾക്കൊപ്പം ഏഴ് സഹായികൾ കൂടി ഉണ്ടായിരുന്നു.റൈക്,ഡോക്റ്റർമാരായ റ്റിബോർ സോണിൽ,ആൻഡ്രസ് സലായ് എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചു.റൈകിനെ ഒക്ടോബർ 15 ന് തൂക്കിക്കൊന്നു.ദേശീയ അസംബ്ലി അംഗമായിരുന്നു,റ്റിബോർ.സലായ് സർക്കാർ ഉദ്യോഗസ്ഥനും.ലഫ്റ്റനൻറ് ജനറൽ ജിയോർഗി പാൽഫി,കേണൽ ബേല കൊറോണ്ടി എന്നിവരുടെ ശിക്ഷ പട്ടാളക്കോടതിക്ക് വിട്ട് വെടി വച്ച് കൊന്നു.കേസിൽ റൈകിനെ വിചാരണ ചെയ്‌തത്,പിൽക്കാലം പ്രധാന മന്ത്രി ആയ ജാനോസ് കാദർ ആയിരുന്നു.
സ്റ്റാലിനും യൂഗോസ്ലാവ് നേതാവ് ടിറ്റോയും 1948 ൽ പിരിഞ്ഞിരുന്നു.റൈക്കിനുള്ള ശിക്ഷ സ്റ്റാലിന്റെ ടിറ്റോ വിരുദ്ധ ഉന്മൂലനങ്ങൾക്ക് തുടക്കമിട്ടു.ഹംഗറിയിലെ മറ്റ് പാർട്ടികളുടെ മരണ മണിയും മുഴങ്ങി.ഉന്മൂലനത്തിൻറെ പ്രത്യാഘാതം മൂലധന വരവ് നിന്നു എന്നതാണ്.സാമ്പത്തിക രംഗം താറുമാറായി.ബുദ്ധിജീവികളെ കൈത്തൊഴിലിന് നിയോഗിച്ചു.
അമേരിക്കൻ നാടക കൃത്ത് റോബർട്ട് ആർഡ്രിയുടെ നാടകം,Shadow of Heroes ഈ വിചാരണയും തുടർന്നുള്ള രാഷ്‍ട്രീയവും ചർച്ച ചെയ്യുന്നു.നാടകത്തിൻറെ അവതരണം,സോവിയറ്റ് കസ്റ്റഡിയിൽ നിന്ന് റൈകിന്റെ ഭാര്യ ജൂലിയയെയും മകനെയും മോചിപ്പിക്കാൻ സഹായിച്ചു.1958 ഒക്ടോബർ ഏഴിന് ലണ്ടനിലെ പിക്കാഡില്ലി തിയറ്ററിലാണ് ആദ്യം അവതരിപ്പിച്ചത്.1944 ൽ തുടങ്ങുന്ന നാടകം രണ്ടാം ലോകയുദ്ധത്തിൽ പിടിയിലാകുന്ന ഇരുവരും ബെൽസൺ കോൺസൻട്രേഷൻ ക്യാമ്പിൽ എത്തുന്നു.
രണ്ടാം അങ്കം റൈക് ആഭ്യന്തര മന്ത്രിയായ 1949 ലാണ്.എല്ലാ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയ തരം ആഡംബര വസതി റൈക് നിരസിക്കുമ്പോൾ അയാൾ സഹപ്രവർത്തകരുമായി സംഘർഷത്തിൽ ആകുന്നു.അയാളുടെ നിരാസം അവരെ ലളിത ജീവിതം വേണ്ടെന്നു വച്ച ധൂർത്തരായി സമൂഹം കാണുമെന്ന പേടിയാണ് എതിരാളികൾക്ക്.ജൂലിയയുടെ പ്രസവ ശേഷം അയാൾ ആ വീട് സ്വീകരിക്കുന്നു.എങ്കിലും അറസ്റ്റിലാകുന്നു;മൂന്ന് ദിവസത്തിന് ശേഷം ജൂലിയയും അറസ്റ്റിൽ.
ആറാഴ്ച കഴിഞ്ഞാണ് മൂന്നാം അങ്കം.കൃത്രിമ കുറ്റ സമ്മതത്തിൽ അയാൾ ഒപ്പ് വയ്ക്കുന്നില്ല.അടുത്ത സുഹൃത്ത് ജാനോസ് കാദർ എത്തുന്നു.അയാൾ വാർത്താ വിനിമയ മന്ത്രിയാണ്.കുറ്റ സമ്മതത്തിൽ ഒപ്പിട്ടാൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സോവിയറ്റ് യൂണിയനിൽ കഴിയാമെന്ന് അയാൾ വിശ്വസിപ്പിക്കുന്നു.അത് ഒപ്പിട്ട റൈകിനെ തൂക്കി കൊല്ലുന്നു.
അടുത്ത അങ്കത്തിൽ,മോചിപ്പിക്കപ്പെട്ട ജൂലിയയോട്,താനാണ് റൈകിനെ ഒറ്റിയതെന്ന് കാദർ കുമ്പസാരിക്കുന്നു.അത് പാർട്ടിയുടെ നന്മയ്ക്കായിരുന്നുവെന്ന് അയാൾ പറയുന്നു.ക്രൂഷ്ചേവ് സ്റ്റാലിനെ നിരാകരിച്ച ശേഷം റൈകിന്റെ പുനരധിവാസം പ്രഖ്യാപിച്ചപ്പോൾ ജൂലിയ ഭർത്താവിന് ദേശീയ സംസ്‌കാരം ആവശ്യപ്പെടുന്നു;അത് അനുവദിക്കുന്നു.ആ സംഭവം പരസ്യമാക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിക്കുന്നു.എന്നിട്ടും ലക്ഷങ്ങൾ പങ്കെടുത്ത ശവസംസ്‌കാര ചടങ്ങ്,കമ്മ്യൂണിസ്റ്റ് സർക്കാരിന് എതിരെ ജന വിപ്ലവത്തിന് പ്രേരണയാകുകയാണ്.ജന വിപ്ലവം വഴി വരുന്ന ഇoറെ നാഗി സർക്കാരിൻറെ കാലത്ത് ജൂലിയ സുരക്ഷിതയാണ് എന്ന് കരുതുന്നു -അങ്ങനെയല്ല,സോവിയറ്റ് ഭീഷണി വരുമെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകുന്നു.നാഗിയെ നീക്കി കാദറെ സോവിയറ്റ് യൂണിയൻ അവരോധിക്കുമ്പോൾ,അവർ യൂഗോസ്ലാവ് എംബസിയിൽ അഭയം തേടുകയാണ്.കാദർ അഭയം തേടിയവരെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുമ്പോൾ അവർ പുറത്തു വരുന്നു;പൊലീസ് പിടി കൂടി ജൂലിയ സോവിയറ്റ് കസ്റ്റഡിയിൽ ആകുമ്പോൾ നാടകം തീരുന്നു.
കമ്മ്യൂണിസ്റ്റ് തൊഴിലാളി കുടുംബത്തിൽ നിന്നാണ് ജൂലിയ ( 1914 -1981 ) വന്നത്. പാർട്ടി വനിതാ വിഭാഗത്തിൽ പ്രവർത്തക ആയിരുന്നു.റൈകിന്റെ വിരുദ്ധ നയങ്ങളെ തുണച്ചതിന് അവർക്ക് അഞ്ചു കൊല്ലം ശിക്ഷ കിട്ടി.ജൂലിയ ഫോൾഡി എന്ന പേരിൽ ജനിച്ച അവരെ തടവിൽ നിന്ന് പാർട്ടി വിട്ടത് മിസിസ് ലാസ്ലോൺ ഗ്യോർക് ( Laszlone Gyork ) എന്ന പേരിലായിരുന്നു.മകൻറെ പേരും മാറ്റിയിരുന്നു -ചരിത്രത്തിൽ നിന്ന് ലാസ്ലോ റൈകിനെ തുടച്ചു നീക്കാൻ.ടി പി ചന്ദ്രശേഖരൻറെ വിധവ രമയെപ്പോലെ അസാമാന്യ കരുത്തുമായി അവർ പ്രതിസന്ധികളിൽ നിന്നു.1956 നവംബർ നാലിന് സോവിയറ്റ് ടാങ്കുകൾ ഹംഗറി വളഞ്ഞപ്പോൾ നാഗിക്കൊപ്പം അവർ യൂഗോസ്ലാവ് എംബസിയിൽ അഭയം തേടി;കൂട്ടത്തിൽ,സാംസ്‌കാരിക മന്ത്രി ആയിരുന്ന സൈദ്ധാന്തികൻ ലൂക്കാച്ചും ഉണ്ടായിരുന്നു.റൊമാനിയയിലാണ് രണ്ടു കൊല്ലം സോവിയറ്റ് യൂണിയൻ ഇവരെ തടവിലിട്ടത്.അവിടന്ന് ജൂലിയ റൈക് ആയി തന്നെ മടങ്ങി.1958 ന് ശേഷം കരുത്തയായി നിന്ന് ബുദ്ധിജീവികൾക്ക് വേണ്ടിയും വേട്ടയാടപ്പെടുന്നവർക്ക് വേണ്ടിയും അവർ പാർട്ടി നേതൃത്വത്തോട് കലഹിച്ചു.ഹംഗറിയിലെ ആദ്യ സന്നദ്ധ സംഘടന അവരുടേതായിരുന്നു.ഭർത്താവിൻറെ ജീവന് കിട്ടിയ നഷ്ട പരിഹാരം മിടുക്കരായ സർവകലാശാലാ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉപയോഗിച്ചു.
സ്റ്റാലിന്റെ മരണശേഷം 1956 ൽ റൈക് പുനരധിവസിപ്പിക്കപ്പെട്ടു.പുനരധിവാസ പ്രഭാഷണം റാക്കോസിക്ക് വിനയായി.റൈകിനെ വക വരുത്തിയാണ് അയാൾ മറ്റ് ഉന്മൂലനങ്ങൾ നടത്തിയത്;റൈകിന്റേത് തെറ്റെങ്കിൽ മറ്റുള്ളവയും തെറ്റെന്ന് വന്നു.1956 ഒക്ടോബർ ആറിന് റൈകിനെ വീണ്ടും ശവമടക്കിയപ്പോൾ രണ്ടര ലക്ഷം പേർ പങ്കെടുത്തു.ഈ സംഭവം ഹംഗറിയിലെ ജന വിപ്ലവത്തിന് വഴി വച്ചു.
അതിന് മുൻപ് ജൂണിൽ സോവിയറ്റ് പി ബി നിർദേശ പ്രകാരം റാക്കോസിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി.
ജയിൽ വളപ്പിനു പുറത്ത് ഭർത്താവിനെ മാന്യമായി അടക്കാൻ പ്രചാരണം നടത്തിയ ജൂലിയ 1956 ജൂൺ 18 ന് പാർട്ടിയുടെ തെറ്റുകളെ ഒരു പ്രസംഗത്തിൽ ചോദ്യം ചെയ്‌തു.1949 ന് ശേഷം ആദ്യമായി നടത്തുന്ന പ്രസംഗത്തിന് അവർ എഴുന്നേറ്റപ്പോൾ 10 മിനിറ്റ് ജനം കരഘോഷം മുഴക്കി.അവർ ചോദിച്ചു:
How is it possible that the reactionaries saw what the comrades failed to see? Where is the error in the system that allowed [people] not only to make mistakes, but also to commit grave crimes? Where is this error, which still exists? I must say that the people who now want to rehabilitate [the victims] are the same ones who sentenced them, who murdered them, and who sent them to the gallows.
വരട്ടുവാദികൾക്ക് കാണാൻ കഴിയുന്നത്,സഖാക്കൾക്ക് കാണാൻ കഴിയാത്തത് എന്ത് കൊണ്ടാണ് ? തെറ്റുകൾ മാത്രമല്ല,ഭീകരമായ ക്രൂരതകൾ നടത്താൻ കഴിയുന്ന പിശക് പാർട്ടി സംവിധാനത്തിൽ എങ്ങനെ വന്നു ? ഇപ്പോഴും നിൽക്കുന്ന ഈ പിശക് എവിടെയാണ് ? ശിക്ഷിച്ചവർ തന്നെയാണ് ,കൊന്നവർ തന്നെയാണ് ,തൂക്കുമരത്തിലേക്ക് അയച്ചവർ തന്നെയാണ് ഇപ്പോൾ പുനരധിവസിപ്പിക്കുന്നത്.
ജൂലിയയുടെ വാക്കുകൾ സോഫോക്ലിസിൻറെ ആന്റിഗണി നാടകത്തിൽ, സഹോദരന്മാരുടെ മാന്യമായ ശവമടക്കിനു വേണ്ടി,ഈഡിപ്പസിൻറെ മകൾ ആന്റിഗണി ക്രയോൺ രാജാവിനോട് നടത്തിയ പോരാട്ടത്തെ ഓർമിപ്പിക്കുന്നു.സഹോദരന്മാർ എലിയോക്ലിസും പോളിനീസസും യുദ്ധത്തിൽ കൊല്ലപ്പെട്ടു.ക്രയോൺ,എലിയോക്ലിസിനെ മാത്രം അടക്കി,പോളിനീസസിന്റെ ജഡം വെറുതെ തള്ളാൻ ഉത്തരവിട്ടു.അതിനെയാണ് ആന്റിഗണി ചോദ്യം ചെയ്‌തത്.അപ്പോൾ പ്രവാചകനായ തൈറേഷ്യസ്, രാജാവിനോട് ചോദിച്ചു:
Never stab the fighter when he is down;
Where is the glory killing the dead twice over ?
വീണു കിടക്കുന്ന പോരാളിയെ കുത്തരുത്;മരിച്ചവനെ കൊല്ലുന്നതിൽ എന്ത് മഹത്വമാണ്?
രാവണൻ കൊല്ലപ്പെട്ടപ്പോൾ,അയാൾക്ക് ഒരു ചക്രവർത്തിക്ക് ചേർന്ന ശവദാഹം നൽകാനാണ്,ശ്രീരാമൻ പറഞ്ഞത്.കമ്മ്യൂണിസത്തിൽ,കൊന്നു കഴിഞ്ഞാലും,പോരാളിയെ 'കുലം കുത്തി' എന്ന് വിളിക്കും.
റൈക്കിന്റേയും ജൂലിയയുടെയും മകൻ ലാസ്ലോ റൈക് ജൂനിയർ 1990 ൽ ലിബറൽ പാർട്ടി സ്ഥാപക അംഗമെന്ന നിലയിൽ എം പി ആയി;ബുഡാപെസ്റ്റിൽ ഫിലിം ആർകിടെക്ച്ചർ പഠിപ്പിക്കുന്നു.
റാക്കോസി ( 1892 -1971 ) എക്കാലവും സ്റ്റാലിന്റെ പാവ ആയിരുന്നു.ആയിരക്കണക്കിന് ആളുകളെ അയാൾ കൊന്നൊടുക്കി.അയാളും ജൂതനായിരുന്നു.ഇന്നത്തെ സെർബിയയിൽ പല ചരക്ക് കച്ചവടക്കാരൻറെ എട്ടു മക്കളിൽ മൂത്തവൻ.സഹോദരൻ ഫെറൻസ് പാർട്ടിയിൽ ഉണ്ടായിരുന്നു എന്ന് മാത്രമല്ല,മത്യാസ് റാക്കോസി സ്റ്റീൽ ആൻഡ് മെറ്റൽ വർക്‌സ് ജനറൽ മാനേജരുമായിരുന്നു.ജനറൽ സെക്രട്ടറി ജീവിച്ചിരിക്കെ തന്നെ സ്ഥാപനങ്ങൾക്ക് സ്വന്തം പേരിടുന്നത്,വിനയം കൊണ്ടായിരിക്കും !
റാക്കോസി ഹാംബർഗിലും ലണ്ടനിലും പഠിച്ച നല്ല വിദ്യാർത്ഥി ആയിരുന്നു.ആദ്യ ലോകയുദ്ധത്തിൽ തടവുകാരനായി റഷ്യക്കാർ പിടിച്ചിരുന്നു.തിരിച്ചെത്തി ബേല കുൻ നയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ഭാഗമായി.133 ദിവസം മാത്രം നില നിന്ന 1919 ലെ സോവിയറ്റ് ഹംഗേറിയൻ റിപ്പബ്ലിക്കിൽ വാണിജ്യ ഉപ മന്ത്രി ആയിരുന്നു.സൈദ്ധാന്തികൻ ജിയോർഗി ലൂക്കാച്ച് വിദ്യാഭ്യാസ ഉപമന്ത്രി.സാൻഡോർ ഗർബായ് പ്രസിഡന്റായിരുന്നെങ്കിലും പാർട്ടി ജനറൽ സെക്രട്ടറി ബേല കുൻ ആയിരുന്നു ഭരണം.റിപ്പബ്ലിക് വീണപ്പോൾ സോവിയറ്റ് യൂണിയനിൽ എത്തി.1924 ൽ തിരിച്ചെത്തി പിടിയിലായി.1940 ൽ സോവിയറ്റ് യൂണിയനിലേക്ക് നാട് കടത്തി.കോമിന്റേൺ അംഗമായി.1945 ൽ ഹംഗറിയിലെ പാർട്ടി സംഘടിപ്പിക്കാൻ സ്റ്റാലിൻ നിയോഗിച്ചു.അന്ന് മുതൽ 1956 വരെ ജനറൽ സെക്രട്ടറി.
1946 -47 ൽ താൽക്കാലിക പ്രധാന മന്ത്രി.അത് വരെ മുന്നണി സർക്കാരുകൾ ആയിരുന്നു.1947 ൽ റാക്കോസിക്ക് ജനാധിപത്യം മടുത്തു.1948 ൽ സോവിയറ്റ് സഹായം അനിവാര്യമായതിനാൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ലയിച്ചു.റാക്കോസി ഏകാധിപതി ആയി.സ്റ്റാലിന്റെ നല്ല ശിഷ്യൻ എന്ന് സ്വയം അവകാശപ്പെട്ടു.വ്യക്തി പൂജയ്ക്ക് നിന്ന് കൊടുത്തു.1948 -56 ൽ മൂന്നര ലക്ഷം ഉദ്യോഗസ്ഥരെയും ബുദ്ധി ജീവികളെയും ഉന്മൂലനം ചെയ്‌തു എന്നാണ് കണക്ക്.1952 ൽ പ്രധാന മന്ത്രിയും ആയി.1953 ൽ സോവിയറ്റ് പി ബി നിർദേശ പ്രകാരം ആ സ്ഥാനം ഇoറെ നാഗിക്ക് വിട്ടു കൊടുത്തു.നാഗിയുടെ ഉദാരവൽക്കരണത്തെ റാക്കോസി എതിർത്തു.1955 മാർച്ച് ഒൻപതിന് സി സി നാഗിയെ വലതു വ്യതിയാനത്തിന് ശാസിച്ചു.ഏപ്രിൽ 18 ന് പുറത്താക്കി.ഹംഗറി സ്റ്റാലിൻ പാതയിൽ തിരിച്ചെത്തി.
റാക്കോസി ജനറൽ സെക്രട്ടറി ആയിരിക്കെ പുറത്താക്കിയ പ്രമുഖരിൽ ഇoറെ നാഗി,ജാനോസ് കാദർ,ആഭ്യന്തര മന്ത്രി സാൻഡോർ സോൾഡ്,വിദേശ മന്ത്രി ക്ലെമെന്റിസ്,പാർട്ടി സെക്രട്ടറി സ്റ്റാൻസ്‌കി,മിലാദ ഹൊറോക്കോവ ,ഗ്യുല കല്ലായ് എന്നിവർ ഉൾപ്പെടുന്നു.
1956 മാർച്ചിൽ സ്റ്റാലിൻ മരിച്ചതോടെ റാക്കോസിയും പെരുവഴിയിലായി.സ്റ്റാലിനെ പിച്ചി ചീന്തി പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് പ്രസംഗിച്ചതിന് പിന്നാലെ,റാക്കോസിയെ ജൂണിൽ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കി.ഏണോ ഗിറോ വന്നു.ചികിത്സക്കെന്ന മട്ടിൽ സോവിയറ്റ് പി ബി അയാളെ സോവിയറ്റ് യൂണിയനിലേക്ക് കൊണ്ട് പോയി.കിർഗിസ്ഥാനിലായി വാസം.1970 ൽ മരണത്തിനു മുൻപ് ,രാഷ്ട്രീയത്തിൽ ഇടപെടില്ല എന്ന് വാക്ക് നൽകിയാൽ ഹംഗറിക്ക് വിടാമെന്ന് സോവിയറ്റ് യൂണിയൻ പറഞ്ഞു.റാക്കോസി നിരാകരിച്ചു.ഗോർക്കിയിൽ 1971 ഫെബ്രുവരി അഞ്ചിന് മരിച്ചു.മരണ ശേഷം ചിതാ ഭസ്‌മം സ്വകാര്യമായി ഹംഗറിയിലെ ഫർക്കസെട്രി സെമിത്തേരിയിൽ അടക്കി,കല്ലറയിൽ ഇനിഷ്യലുകൾ മാത്രമേ കൊത്തിയുള്ളൂ-മുഴുവൻ പേരു വച്ചാൽ ഏതു കാലത്തും ജനാധിപത്യ വാദികൾ ആക്രമിക്കാം.
See https://hamletram.blogspot.com/2019/08/blog-post_21.html
ഹംഗറിയിലെ കമ്യൂണിസ്റ്റ് ക്രൂരതയ്ക്ക് എതിരായ പോരാട്ടവും അതിനെതിരെ നടന്ന ജന വിപ്ലവവും ഒരു വിധവയുടെ കണ്ണീരിൽ കുതിർന്ന പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരു കാലത്ത് പാർട്ടിയിലെ കരുത്തരായ ദമ്പതിമാരായിരുന്നു,ലാസ്ലോ റൈക്കും ഭാര്യ ജൂലിയയും.നാൽപതാം വയസ്സിലാണ്,ആഭ്യന്തര മന്ത്രിയായ റൈക്കിനെ പാർട്ടി ഉന്മൂലനം ചെയ്‌തത്.ദുഃഖം മനുഷ്യർക്ക് എല്ലാം മനസ്സിലാകുന്ന ഭാഷ ആയതിനാൽ,പിൽക്കാലത്ത് ഭർത്താവിന് മാന്യമായ ശവമടക്ക് അവർ പാർട്ടിയിൽ നിന്ന് പിടിച്ചു വാങ്ങി.കേരളത്തിൽ വിഖ്യാതനായ നോവലിസ്റ്റ് മിലൻ കുന്ദേര പറഞ്ഞത്,കമ്യൂണിസത്തിന് എതിരായ പോരാട്ടം,മറവിക്ക് എതിരായ പോരാട്ടം ആണെന്നാണ്;അത് നടത്തേണ്ടത്,ഓർമ്മയുടെ കരുത്ത് കൊണ്ടാണ്.
സോവിയറ്റ് ഉപഗ്രഹ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉന്മൂലനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ രാജ്യമാണ് ഹംഗറി;ചെക്കോസ്‌കോവാക്യയിലെ പാർട്ടി ഉന്മൂലനങ്ങൾ നടപ്പാക്കിയത്,1949 ൽ ഹംഗറി ആഭ്യന്തര,വിദേശ മന്ത്രി ആയിരുന്ന ലാസ്ലോ റൈക്കിനെ ( Lazlo Rajk ) പാർട്ടി ജനറൽ സെക്രട്ടറി മത്യാസ് റാക്കോസി കൊന്നത് മാതൃക ആക്കിയാണ്.റാക്കോസിക്ക് മാതൃക സ്റ്റാലിൻ ആയിരുന്നു.ഒരാളെ പിടിച്ച് വിരുദ്ധൻ എന്ന് മുദ്ര കുത്തുക;നിഴൽ വിചാരണ ചെയ്‌ത് കഴിവതും അന്ന് തന്നെ കൊല്ലുക.ജനറൽ സെക്രട്ടറിക്ക് കഴിവ് കൊണ്ട് ഭീഷണി ആകുന്നവനായിരിക്കും മിക്കവാറും ജീവൻ പോകുക.
റൈക് ( 1909 -1949 ) നല്ല സംഘാടകൻ ആയിരുന്നു;അയാളാണ് കെ ജി ബി മാതൃകയിൽ രാജ്യ രക്ഷാ അതോറിട്ടി ( എ വി എച്ച് ) ഉണ്ടാക്കിയത്.ജർമൻ പാരമ്പര്യമുള്ള കുടുംബത്തിലെ 11 മക്കളിൽ ഒൻപതാമൻ.രാഷ്ട്രീയ കാരണങ്ങളാൽ കോളജിൽ നിന്ന് പുറത്താക്കി,കെട്ടിട നിർമാണ തൊഴിലാളി ആയി.1936 ലെ സ്‌പാനിഷ് ആഭ്യന്തര യുദ്ധത്തിൽ ഐക്യമുന്നണിയുടെ ഭാഗമായി പങ്കെടുത്തു.പതിമൂന്നാം ഇൻറർനാഷനൽ ബ്രിഗേഡിൽ റാക്കോസി ബറ്റാലിയൻ കമ്മിസാർ ആയിരുന്നു.റിപ്പബ്ലിക്കൻ സ്പെയിൻ വീണപ്പോൾ ഫ്രാൻസിൽ തടവുകാരനായി 1941 ൽ ഹംഗറിയിൽ തിരിച്ചെത്തി,അണ്ടർ ഗ്രൗണ്ട് പാർട്ടി സെക്രട്ടറി ആയി.അതിൻറെ സി സി അംഗം.1944 ൽ വലതു പക്ഷ,നാസി അനുകൂല ആരോ ക്രോസ് പാർട്ടി അയാളെ അറസ്റ്റ് ചെയ്‌ത് സോപോറോൻ കോനിട ജയിലിൽ കൊല്ലാൻ കൊണ്ട് പോയി.ഫാഷിസ്റ്റ് അണ്ടർ സെക്രട്ടറിയായ ജ്യേഷ്ഠൻ എൻഡ്രെ ഇടപെട്ട് രക്ഷിച്ചു.1945 -46 ൽ ദേശീയ കൗൺസിൽ അംഗമായിരുന്നു.
ലാസ്ലോ റൈക് |
മുതലാളിത്തം തിരിച്ചു കൊണ്ട് വരാൻ ടിറ്റോയുടെ ചാരനായി എന്നാരോപിച്ച് റൈകിനെ വിചാരണ ചെയ്‌തു.കുറ്റം സമ്മതിച്ചാൽ വിടാം എന്ന് വാഗ്‌ദാനം നൽകി.സ്റ്റാലിൻ ചാരനെ അയച്ച് റാക്കോസിക്കൊപ്പം നിന്ന് വിചാരണ ഏകോപിപ്പിച്ചു.സെപ്റ്റംബർ 16 മുതൽ 24 വരെ ബുഡാപെസ്റ്റ് മെറ്റൽ എന്ജിനീറിംഗ് ട്രേഡ് യൂണിയൻ ഹാളിൽ ആയിരുന്നു വിചാരണ.അയാൾക്കൊപ്പം ഏഴ് സഹായികൾ കൂടി ഉണ്ടായിരുന്നു.റൈക്,ഡോക്റ്റർമാരായ റ്റിബോർ സോണിൽ,ആൻഡ്രസ് സലായ് എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചു.റൈകിനെ ഒക്ടോബർ 15 ന് തൂക്കിക്കൊന്നു.ദേശീയ അസംബ്ലി അംഗമായിരുന്നു,റ്റിബോർ.സലായ് സർക്കാർ ഉദ്യോഗസ്ഥനും.ലഫ്റ്റനൻറ് ജനറൽ ജിയോർഗി പാൽഫി,കേണൽ ബേല കൊറോണ്ടി എന്നിവരുടെ ശിക്ഷ പട്ടാളക്കോടതിക്ക് വിട്ട് വെടി വച്ച് കൊന്നു.കേസിൽ റൈകിനെ വിചാരണ ചെയ്‌തത്,പിൽക്കാലം പ്രധാന മന്ത്രി ആയ ജാനോസ് കാദർ ആയിരുന്നു.
സ്റ്റാലിനും യൂഗോസ്ലാവ് നേതാവ് ടിറ്റോയും 1948 ൽ പിരിഞ്ഞിരുന്നു.റൈക്കിനുള്ള ശിക്ഷ സ്റ്റാലിന്റെ ടിറ്റോ വിരുദ്ധ ഉന്മൂലനങ്ങൾക്ക് തുടക്കമിട്ടു.ഹംഗറിയിലെ മറ്റ് പാർട്ടികളുടെ മരണ മണിയും മുഴങ്ങി.ഉന്മൂലനത്തിൻറെ പ്രത്യാഘാതം മൂലധന വരവ് നിന്നു എന്നതാണ്.സാമ്പത്തിക രംഗം താറുമാറായി.ബുദ്ധിജീവികളെ കൈത്തൊഴിലിന് നിയോഗിച്ചു.
അമേരിക്കൻ നാടക കൃത്ത് റോബർട്ട് ആർഡ്രിയുടെ നാടകം,Shadow of Heroes ഈ വിചാരണയും തുടർന്നുള്ള രാഷ്‍ട്രീയവും ചർച്ച ചെയ്യുന്നു.നാടകത്തിൻറെ അവതരണം,സോവിയറ്റ് കസ്റ്റഡിയിൽ നിന്ന് റൈകിന്റെ ഭാര്യ ജൂലിയയെയും മകനെയും മോചിപ്പിക്കാൻ സഹായിച്ചു.1958 ഒക്ടോബർ ഏഴിന് ലണ്ടനിലെ പിക്കാഡില്ലി തിയറ്ററിലാണ് ആദ്യം അവതരിപ്പിച്ചത്.1944 ൽ തുടങ്ങുന്ന നാടകം രണ്ടാം ലോകയുദ്ധത്തിൽ പിടിയിലാകുന്ന ഇരുവരും ബെൽസൺ കോൺസൻട്രേഷൻ ക്യാമ്പിൽ എത്തുന്നു.
രണ്ടാം അങ്കം റൈക് ആഭ്യന്തര മന്ത്രിയായ 1949 ലാണ്.എല്ലാ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയ തരം ആഡംബര വസതി റൈക് നിരസിക്കുമ്പോൾ അയാൾ സഹപ്രവർത്തകരുമായി സംഘർഷത്തിൽ ആകുന്നു.അയാളുടെ നിരാസം അവരെ ലളിത ജീവിതം വേണ്ടെന്നു വച്ച ധൂർത്തരായി സമൂഹം കാണുമെന്ന പേടിയാണ് എതിരാളികൾക്ക്.ജൂലിയയുടെ പ്രസവ ശേഷം അയാൾ ആ വീട് സ്വീകരിക്കുന്നു.എങ്കിലും അറസ്റ്റിലാകുന്നു;മൂന്ന് ദിവസത്തിന് ശേഷം ജൂലിയയും അറസ്റ്റിൽ.
ആറാഴ്ച കഴിഞ്ഞാണ് മൂന്നാം അങ്കം.കൃത്രിമ കുറ്റ സമ്മതത്തിൽ അയാൾ ഒപ്പ് വയ്ക്കുന്നില്ല.അടുത്ത സുഹൃത്ത് ജാനോസ് കാദർ എത്തുന്നു.അയാൾ വാർത്താ വിനിമയ മന്ത്രിയാണ്.കുറ്റ സമ്മതത്തിൽ ഒപ്പിട്ടാൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സോവിയറ്റ് യൂണിയനിൽ കഴിയാമെന്ന് അയാൾ വിശ്വസിപ്പിക്കുന്നു.അത് ഒപ്പിട്ട റൈകിനെ തൂക്കി കൊല്ലുന്നു.
അടുത്ത അങ്കത്തിൽ,മോചിപ്പിക്കപ്പെട്ട ജൂലിയയോട്,താനാണ് റൈകിനെ ഒറ്റിയതെന്ന് കാദർ കുമ്പസാരിക്കുന്നു.അത് പാർട്ടിയുടെ നന്മയ്ക്കായിരുന്നുവെന്ന് അയാൾ പറയുന്നു.ക്രൂഷ്ചേവ് സ്റ്റാലിനെ നിരാകരിച്ച ശേഷം റൈകിന്റെ പുനരധിവാസം പ്രഖ്യാപിച്ചപ്പോൾ ജൂലിയ ഭർത്താവിന് ദേശീയ സംസ്‌കാരം ആവശ്യപ്പെടുന്നു;അത് അനുവദിക്കുന്നു.ആ സംഭവം പരസ്യമാക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിക്കുന്നു.എന്നിട്ടും ലക്ഷങ്ങൾ പങ്കെടുത്ത ശവസംസ്‌കാര ചടങ്ങ്,കമ്മ്യൂണിസ്റ്റ് സർക്കാരിന് എതിരെ ജന വിപ്ലവത്തിന് പ്രേരണയാകുകയാണ്.ജന വിപ്ലവം വഴി വരുന്ന ഇoറെ നാഗി സർക്കാരിൻറെ കാലത്ത് ജൂലിയ സുരക്ഷിതയാണ് എന്ന് കരുതുന്നു -അങ്ങനെയല്ല,സോവിയറ്റ് ഭീഷണി വരുമെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകുന്നു.നാഗിയെ നീക്കി കാദറെ സോവിയറ്റ് യൂണിയൻ അവരോധിക്കുമ്പോൾ,അവർ യൂഗോസ്ലാവ് എംബസിയിൽ അഭയം തേടുകയാണ്.കാദർ അഭയം തേടിയവരെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുമ്പോൾ അവർ പുറത്തു വരുന്നു;പൊലീസ് പിടി കൂടി ജൂലിയ സോവിയറ്റ് കസ്റ്റഡിയിൽ ആകുമ്പോൾ നാടകം തീരുന്നു.
ജൂലിയയും മകനും സംസ്‌കാര ചടങ്ങിൽ ,1956 |
സ്റ്റാലിന്റെ മരണശേഷം 1956 ൽ റൈക് പുനരധിവസിപ്പിക്കപ്പെട്ടു.പുനരധിവാസ പ്രഭാഷണം റാക്കോസിക്ക് വിനയായി.റൈകിനെ വക വരുത്തിയാണ് അയാൾ മറ്റ് ഉന്മൂലനങ്ങൾ നടത്തിയത്;റൈകിന്റേത് തെറ്റെങ്കിൽ മറ്റുള്ളവയും തെറ്റെന്ന് വന്നു.1956 ഒക്ടോബർ ആറിന് റൈകിനെ വീണ്ടും ശവമടക്കിയപ്പോൾ രണ്ടര ലക്ഷം പേർ പങ്കെടുത്തു.ഈ സംഭവം ഹംഗറിയിലെ ജന വിപ്ലവത്തിന് വഴി വച്ചു.
അതിന് മുൻപ് ജൂണിൽ സോവിയറ്റ് പി ബി നിർദേശ പ്രകാരം റാക്കോസിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി.
ജയിൽ വളപ്പിനു പുറത്ത് ഭർത്താവിനെ മാന്യമായി അടക്കാൻ പ്രചാരണം നടത്തിയ ജൂലിയ 1956 ജൂൺ 18 ന് പാർട്ടിയുടെ തെറ്റുകളെ ഒരു പ്രസംഗത്തിൽ ചോദ്യം ചെയ്‌തു.1949 ന് ശേഷം ആദ്യമായി നടത്തുന്ന പ്രസംഗത്തിന് അവർ എഴുന്നേറ്റപ്പോൾ 10 മിനിറ്റ് ജനം കരഘോഷം മുഴക്കി.അവർ ചോദിച്ചു:
How is it possible that the reactionaries saw what the comrades failed to see? Where is the error in the system that allowed [people] not only to make mistakes, but also to commit grave crimes? Where is this error, which still exists? I must say that the people who now want to rehabilitate [the victims] are the same ones who sentenced them, who murdered them, and who sent them to the gallows.
വരട്ടുവാദികൾക്ക് കാണാൻ കഴിയുന്നത്,സഖാക്കൾക്ക് കാണാൻ കഴിയാത്തത് എന്ത് കൊണ്ടാണ് ? തെറ്റുകൾ മാത്രമല്ല,ഭീകരമായ ക്രൂരതകൾ നടത്താൻ കഴിയുന്ന പിശക് പാർട്ടി സംവിധാനത്തിൽ എങ്ങനെ വന്നു ? ഇപ്പോഴും നിൽക്കുന്ന ഈ പിശക് എവിടെയാണ് ? ശിക്ഷിച്ചവർ തന്നെയാണ് ,കൊന്നവർ തന്നെയാണ് ,തൂക്കുമരത്തിലേക്ക് അയച്ചവർ തന്നെയാണ് ഇപ്പോൾ പുനരധിവസിപ്പിക്കുന്നത്.
ജൂലിയയുടെ വാക്കുകൾ സോഫോക്ലിസിൻറെ ആന്റിഗണി നാടകത്തിൽ, സഹോദരന്മാരുടെ മാന്യമായ ശവമടക്കിനു വേണ്ടി,ഈഡിപ്പസിൻറെ മകൾ ആന്റിഗണി ക്രയോൺ രാജാവിനോട് നടത്തിയ പോരാട്ടത്തെ ഓർമിപ്പിക്കുന്നു.സഹോദരന്മാർ എലിയോക്ലിസും പോളിനീസസും യുദ്ധത്തിൽ കൊല്ലപ്പെട്ടു.ക്രയോൺ,എലിയോക്ലിസിനെ മാത്രം അടക്കി,പോളിനീസസിന്റെ ജഡം വെറുതെ തള്ളാൻ ഉത്തരവിട്ടു.അതിനെയാണ് ആന്റിഗണി ചോദ്യം ചെയ്‌തത്.അപ്പോൾ പ്രവാചകനായ തൈറേഷ്യസ്, രാജാവിനോട് ചോദിച്ചു:
Never stab the fighter when he is down;
Where is the glory killing the dead twice over ?
വീണു കിടക്കുന്ന പോരാളിയെ കുത്തരുത്;മരിച്ചവനെ കൊല്ലുന്നതിൽ എന്ത് മഹത്വമാണ്?
രാവണൻ കൊല്ലപ്പെട്ടപ്പോൾ,അയാൾക്ക് ഒരു ചക്രവർത്തിക്ക് ചേർന്ന ശവദാഹം നൽകാനാണ്,ശ്രീരാമൻ പറഞ്ഞത്.കമ്മ്യൂണിസത്തിൽ,കൊന്നു കഴിഞ്ഞാലും,പോരാളിയെ 'കുലം കുത്തി' എന്ന് വിളിക്കും.
റൈക്കിന്റേയും ജൂലിയയുടെയും മകൻ ലാസ്ലോ റൈക് ജൂനിയർ 1990 ൽ ലിബറൽ പാർട്ടി സ്ഥാപക അംഗമെന്ന നിലയിൽ എം പി ആയി;ബുഡാപെസ്റ്റിൽ ഫിലിം ആർകിടെക്ച്ചർ പഠിപ്പിക്കുന്നു.
റാക്കോസി ( 1892 -1971 ) എക്കാലവും സ്റ്റാലിന്റെ പാവ ആയിരുന്നു.ആയിരക്കണക്കിന് ആളുകളെ അയാൾ കൊന്നൊടുക്കി.അയാളും ജൂതനായിരുന്നു.ഇന്നത്തെ സെർബിയയിൽ പല ചരക്ക് കച്ചവടക്കാരൻറെ എട്ടു മക്കളിൽ മൂത്തവൻ.സഹോദരൻ ഫെറൻസ് പാർട്ടിയിൽ ഉണ്ടായിരുന്നു എന്ന് മാത്രമല്ല,മത്യാസ് റാക്കോസി സ്റ്റീൽ ആൻഡ് മെറ്റൽ വർക്‌സ് ജനറൽ മാനേജരുമായിരുന്നു.ജനറൽ സെക്രട്ടറി ജീവിച്ചിരിക്കെ തന്നെ സ്ഥാപനങ്ങൾക്ക് സ്വന്തം പേരിടുന്നത്,വിനയം കൊണ്ടായിരിക്കും !
റാക്കോസി ഹാംബർഗിലും ലണ്ടനിലും പഠിച്ച നല്ല വിദ്യാർത്ഥി ആയിരുന്നു.ആദ്യ ലോകയുദ്ധത്തിൽ തടവുകാരനായി റഷ്യക്കാർ പിടിച്ചിരുന്നു.തിരിച്ചെത്തി ബേല കുൻ നയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ഭാഗമായി.133 ദിവസം മാത്രം നില നിന്ന 1919 ലെ സോവിയറ്റ് ഹംഗേറിയൻ റിപ്പബ്ലിക്കിൽ വാണിജ്യ ഉപ മന്ത്രി ആയിരുന്നു.സൈദ്ധാന്തികൻ ജിയോർഗി ലൂക്കാച്ച് വിദ്യാഭ്യാസ ഉപമന്ത്രി.സാൻഡോർ ഗർബായ് പ്രസിഡന്റായിരുന്നെങ്കിലും പാർട്ടി ജനറൽ സെക്രട്ടറി ബേല കുൻ ആയിരുന്നു ഭരണം.റിപ്പബ്ലിക് വീണപ്പോൾ സോവിയറ്റ് യൂണിയനിൽ എത്തി.1924 ൽ തിരിച്ചെത്തി പിടിയിലായി.1940 ൽ സോവിയറ്റ് യൂണിയനിലേക്ക് നാട് കടത്തി.കോമിന്റേൺ അംഗമായി.1945 ൽ ഹംഗറിയിലെ പാർട്ടി സംഘടിപ്പിക്കാൻ സ്റ്റാലിൻ നിയോഗിച്ചു.അന്ന് മുതൽ 1956 വരെ ജനറൽ സെക്രട്ടറി.
റാക്കോസി |
റാക്കോസി ജനറൽ സെക്രട്ടറി ആയിരിക്കെ പുറത്താക്കിയ പ്രമുഖരിൽ ഇoറെ നാഗി,ജാനോസ് കാദർ,ആഭ്യന്തര മന്ത്രി സാൻഡോർ സോൾഡ്,വിദേശ മന്ത്രി ക്ലെമെന്റിസ്,പാർട്ടി സെക്രട്ടറി സ്റ്റാൻസ്‌കി,മിലാദ ഹൊറോക്കോവ ,ഗ്യുല കല്ലായ് എന്നിവർ ഉൾപ്പെടുന്നു.
1956 മാർച്ചിൽ സ്റ്റാലിൻ മരിച്ചതോടെ റാക്കോസിയും പെരുവഴിയിലായി.സ്റ്റാലിനെ പിച്ചി ചീന്തി പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് പ്രസംഗിച്ചതിന് പിന്നാലെ,റാക്കോസിയെ ജൂണിൽ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കി.ഏണോ ഗിറോ വന്നു.ചികിത്സക്കെന്ന മട്ടിൽ സോവിയറ്റ് പി ബി അയാളെ സോവിയറ്റ് യൂണിയനിലേക്ക് കൊണ്ട് പോയി.കിർഗിസ്ഥാനിലായി വാസം.1970 ൽ മരണത്തിനു മുൻപ് ,രാഷ്ട്രീയത്തിൽ ഇടപെടില്ല എന്ന് വാക്ക് നൽകിയാൽ ഹംഗറിക്ക് വിടാമെന്ന് സോവിയറ്റ് യൂണിയൻ പറഞ്ഞു.റാക്കോസി നിരാകരിച്ചു.ഗോർക്കിയിൽ 1971 ഫെബ്രുവരി അഞ്ചിന് മരിച്ചു.മരണ ശേഷം ചിതാ ഭസ്‌മം സ്വകാര്യമായി ഹംഗറിയിലെ ഫർക്കസെട്രി സെമിത്തേരിയിൽ അടക്കി,കല്ലറയിൽ ഇനിഷ്യലുകൾ മാത്രമേ കൊത്തിയുള്ളൂ-മുഴുവൻ പേരു വച്ചാൽ ഏതു കാലത്തും ജനാധിപത്യ വാദികൾ ആക്രമിക്കാം.
See https://hamletram.blogspot.com/2019/08/blog-post_21.html
No comments:
Post a Comment