Showing posts with label നോ​വൽ. Show all posts
Showing posts with label നോ​വൽ. Show all posts

Friday, 7 June 2019

BENYAMIN'S REVIEW OF MY NOVEL

വീ​​ണ്ടെടു​​പ്പി​​​ൻറെ പാ​​പ​​സ്നാ​​ന​​ങ്ങൾ

ബെ​ന്യാ​മി​ൻ

രാ​​മ​​ച​​ന്ദ്ര​​ൻ എഴു​തിയ ‘പാ​പ​​സ്നാ​​നം’ എ​ന്ന നോ​വൽ നോ​വലിസ്​​റ്റ്​​കൂടിയാ​യ ലേ​ഖകൻ വാ​യിക്കു​ന്നു. അസാ​​മാ​​ന്യ​​മാ​​യ കൈ​​ത്തഴക്കവും ചരിത്ര​​ബോധവും  അന്വേ​​ഷണ​​പാ​​ടവവും ഉള്ള ഒരാ​​ൾ​​ക്കുമാ​​ത്രം സാ​​ധ്യ​​മാ​​കു​​ന്ന ഒരു നോവലാ​​ണി​തെ​ന്ന്​ വാ​യ​നാ സാ​ക്ഷ്യം.


സ​​ഹ​​സ്രാ​​ബ്​​ദ​​ത്തി​​ൻറെ  തുട​​ക്ക​​കാ​​ല​​ങ്ങ​​ളി​​ൽ ചെ​​റു​​കഥ വാ​​യ​​ന​​യി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്ന​​വർ അ​​ത്ര​​പെ​​ട്ടെ​​ന്ന് മ​​റ​​ന്നു​​പോ​​കാ​​ൻ ഇട​​യി​​ല്ലാ​​ത്ത ഒ​​രു പേ​​രാ​​ണ് രാ​​മ​​ച​​ന്ദ്ര​ന്റേത് . ഈ ​​ക​​ട​​വി​​ലെ മു​​ത​​ല, ക​​പ്പ​​ൽച്ചേതം, ഇതാ​​ണെെൻറ വേ​​ര്, അൽത്തൂസർ തുട​​ങ്ങി ഒരു​​പി​​ടി നല്ലകഥകളി​​ലൂ​​ടെ ന​​മ്മെ അദ്ഭു​​ത​​പ്പെ​​ടുത്തിയ സർഗപ്ര​​തി​​ഭ. എ​​ന്നാ​​ൽ ഒരു അ​​ഭി​​മുഖത്തിൽ സ്വയം പ്ര​​വ​​ചി​​ച്ച​​തുപോ​​ലെ ത​​ന്നെ രാ​​മ​​ച​​ന്ദ്ര​​ൻ വ​​ള​​രെ​​വേ​​ഗം ക​​ഥ​​യെ​​ഴു​​ത്തിൽനി​​ന്ന് നി​​ഷ്ക്ര​​മി​​ക്കു​​ക​​യും നിശ്ശബ്ദതയി​​ലേ​​ക്ക് കൂ​​മ്പി അടയുകയും ചെയ്തു. അ​​ങ്ങ​​നെ കു​​റ​​ച്ചു​​പേ​​രു​​ണ്ട​​ല്ലോ ന​​മ്മു​​ടെ കഥാ​​സാ​​ഹി​​ത്യത്തിൽ. സുമി​​ത്ര​ വർമ, എ. സഹ​​ദേ​​വൻ, കെ.യു. ജോ​​
ണി, ന​​ളി​​നി ബേ​​ക്ക​​ൽ, കെ.​​എ. ശ​​ര​​ച്ച​ന്ദ്ര​​ൻ, അ​​ക്കൂ​​ട്ട​​ത്തി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു
രാ​​മ​​ച​​ന്ദ്രനും.

എ​​ന്നാ​​ൽ, സ​​ർ​​ഗാ​ത്മ​​ക​​ത ഉ​​ള്ളി​​ൽ തി​​ള​​യ്ക്കു​​ന്ന ഒ​​രാ​​ൾ​​ക്ക് ഏ​​റെ​​ക്കാ​​ലം അ​​തി​​നെ അ​​ട​​ക്കി​​ജീ​​വി​​ക്കാ​​നും ആ​​വി​​ല്ല, ഒരു ദിവസം അത് സർവ മൂ​​ടി​​ക​​ളെ​​യും പൊ​​ളി​​ച്ച് പുറ​​ത്തു​വ​​രുക​​ത​​ന്നെ ചെയ്യും എ​​ന്ന് രാ​​മ​​ച​​ന്ദ്രൻ ഇപ്പോ​​ൾ സ്വയം തെ​​ളി​​യി​​ച്ചി​​രി​​ക്കു​​ന്നു. പ​​തി​​ന​​ഞ്ചു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷം ത​​ൻറെ  പ്ര​​തി​​ഭ​​യു​​ടെ തി​​ള​​ക്കം പ്ര​​കടമാ​​ക്കി​​ക്കൊ​​ണ്ട് ‘പാ​​പ​​സ്നാ​​നം’ എ​​ന്ന നോ​​വ​​ലു​​മാ​​യി രാ​​മ​​ച​​ന്ദ്ര​​ൻ സാ​​ഹി​​ത്യ​​ലോ​​ക​​ത്തേ​​ക്ക് മട​​ങ്ങി വ​​ന്നി​​രി​​ക്കു​​ന്നു.

കൊ​​ച്ചി രാ​​ജ​​കു​​ടും​​ബാം​​ഗ​​മാ​​യി​​രുന്ന രാ​​മ​​വ​​ർ​​മൻ എ​​ന്നൊ​​രാ​​ൾ സ്നാ​​ന​​പ്പെ​​ട്ട്, യാ​​ക്കോ​​ബ് രാ​​മ​​വ​​ർ​​മൻ എന്ന പേ​​ര് സ്വീ​​ക​​രി​​ച്ച്, ക്രി​​സ്ത്യാ​​നി​​യാ​​യ ക​​ഥ, ച​​രി​​ത്രം ആ​​ഴ​​ത്തി​​ൽ പ​​ഠി​​ക്കു​​ന്ന ചി​​ല​​രെ​​ങ്കി​​ലും നേ​​ര​ത്തേ കേ​​ട്ടി​​ട്ടു​​ണ്ടാവണം. ആ ​​രാ​​മ​​വ​​ർ​​മ​​ൻറെ  ജീ​​വി​​ത​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ആഴത്തിലു​​ള്ള അന്വേ​​ഷണ​​മാ​​ണ് ‘പാ​​പ​​സ്നാ​​നം’ എന്ന നോ​​വൽ എ​​ന്ന് ഒറ്റവാ​​ക്കി​​ൽ പ​​റഞ്ഞു​ വെ​ക്കാം.

1840 മുതൽ 42 വ​​രെ ബെ​​ൽഗാ​​മി​​ലും 1842 മുതൽ 58 വ​​രെ കണ്ണൂ​​രി​​ലും ന​​ട​​ക്കു​​ന്ന വി​​ധ​​ത്തി​​ൽ ര​​ണ്ടു​​ഭാ​​ഗങ്ങ​​ളാ​​യി വേ​​ർ​​തി​​രി​​ച്ചി​​രി​​ക്കു​​ന്ന നോ​​വൽ കൊ​​ച്ചി രാ​​ജ​​വം​​ശ​​ത്തി​​ലെ അ​​ന്ത​​ർനാ​​ട​​ക​​ങ്ങ​​ൾ, സു​​വി​​ശേ​​ഷ​​പ്ര​​ചാ​​ര​​ക​​രുടെ ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള കട​​ന്നു​വരവ്, മല​​ങ്ക​​ര സ​​ഭ​​യി​​ലെ ആ​​ഭ്യന്തര സംഘർഷങ്ങ​​ൾ, തി​​രു​​വി​​താം‌​​കൂ​​റിൻറെ  അ​​ധി​​നി​​വേ​​ശ ശ്ര​​മ​​ങ്ങ​​ൾ, ഫ്രാ​​ൻ​​സി​​സ് സേ​​വ്യറു​​ടെ ഗോ​​വ​​യി​​ലെ മ​​തദ്രോ​​ഹ വി​​ചാ​​ര​​ണ, കൊ​​ങ്ക​​ണി​​ക​​ളു​​ടെ പ​​ലാ​​യ​​നം,കൊ​​ച്ചി രാ​​ജ​​വം​​ശ​​ത്തി​​നു മേ​​ൽ ഉ​​ഡുപ്പി സോ​​ദേ​​മ​​ഠം സ്വാ​​മി​​യാ​​ർ​​ക്ക് ഉ​​ണ്ടാ​​യി​​രുന്ന സ്വാ​​ധീനം, കുരുമുളക് ക​​ച്ച​​വട​​ത്തി​​ൽ ഈ​​സ്​​റ്റ്​ ഇ​​ന്ത്യ ക​​മ്പ​​നി​​യു​​ടെ ച​​തി​​വു​​ക​​ൾ. മെ​​ക്കാ​​ളെയ്ക്ക്  എ​​തി​​രെ ന​​ടന്ന പ​​രാ​​ജ​​യ​​പ്പെ​​ട്ട ക​​ലാ​​പ​​ശ്ര​​മം എ​​ന്നി​​ങ്ങ​​നെ സാ​​ധാ​​ര​​ണ ച​​രി​​ത്രാ​​ന്വേ​​ഷകർ
ക്കു​പോ​​ലും അ​​പ്രാ​​പ്യമാ​​യ പ​​ല ഇടങ്ങളി​​ലേ​​ക്കും സസൂ​​ക്ഷ്മം കട​​ന്നു​ ചെല്ലു​​ന്നു. അ​​ങ്ങ​​നെ നോ​​വ​​ൽ പ​​റ​​ഞ്ഞു​കേ​​ട്ട ച​​രി​​ത്ര​​ത്തിന് ഒരു പൊ​​ളി​​ച്ചെ​​ഴുത്താ​​യി മാ​​റുകയും ചെ​​യ്യു​​ന്നു.


​ക്രി​സ്​​തുമതത്തി​നോ​ടു​ള്ള അ​​നുരാ​​ഗം എ​​ന്ന​​തി​​നെ​​ക്കാ​ൾ, രാ​​ജ​​കു​​ടുംബ​​ത്തി​​ലെ അ​​ധി​​കാ​​ര​​ത്ത​​ർ​​ക്ക​​ങ്ങ​​ളും തി​​ര​​സ്കാ​​ര​​ങ്ങ​​ളും ഭി​​ന്നി​​പ്പു​​മാ​​ണ് രാ​​മ​​വ​​ർ​​മ​​ൻറെ  സ്നാ​​ന​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​തെ​​ന്ന് ഈ ​​നോ​​വൽ ച​​രി​​ത്ര​​രേ​​ഖകൾ സാ​​ക്ഷ്യ​​പ്പെ​​ടുത്തി സമർഥി​ക്കു​​ന്നു. വീര​​കേ​​രളവർമൻറെ  സ​​പ​​ത്നി ആയിപ​​ത്തൊ​​ൻ​​പ​​ത് വ​​ർ​​ഷ​​ക്കാ​​ലം ജീ​​വി​​ച്ച കുഞ്ഞി​​ക്കാ​​വി​​നെ, രാ​​മവർമെൻറ അമ്മ​​യെ, ഏഴു മക്കൾ​​ക്കൊ​​പ്പം പ​​ത്ത് പ ഗോ​​ഡ മാ​​ത്രം ചെല​​വി​​നു കൊ​​ടു​​ത്ത് (ഒ​​രു പ​​ഗോ​​ഡ മൂ​​ന്ന​​ര രൂ​​പ) വൈ​​പ്പി ​​നി​​ലേ​​ക്ക് ആ​​ട്ടി​​പ്പാ​​യി​​ച്ച​​ത് പി​​ൽ​ക്കാ​​ലത്ത് രാമ​​വ​​ർ​​മന് വ​​ലി​​യ ആ​​ത്മ​​സം​​ഘ​​ർ​​ഷമാ​​യി മാ​​റു​​ന്നു​​ണ്ട്. കൊ​​ട്ടാ​​രത്തി​​ലെ മേ​​ൽശാ​​ന്തി, പൂ​​ർ​​ണ​​ത്ര​​യീശനു ചാ​​ർ​​ത്തേ​​ണ്ടു​​ന്ന തി​​രുവാ​​ഭ​​ര​​ണ​​ങ്ങളും വേ​​റൊ​​രു എ​​മ്പ്രാ​​ന്തിരി വി​​ഷ്ണു​​വി​​െൻറ സ്വർ​​ണ പ്ര​​തി​​മ ത​​ന്നെ​​യും മോ​​ഷ്​​ടി​ച്ചു​​കൊ​​ണ്ടു പോ​​യതും അ​​തേ​​ച്ചൊ​​ല്ലി​​യു​​ള്ള രാ​​മവർമൻറെ  പ്രാർഥനകൾ ഒ​​ന്നും ഫ​​ലി​​ക്കാ​​തെ പോ​​യ​​തും ഒ​​ക്കെ പി​​ന്നെ മ​​തം‌​​മാ​​റ​​ലി​​നു കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്. അ​​ന്തശ്ഛി​​ദ്രം, പ​​ടല​പ്പി​​ണ​​ക്കം, പാ​​ലി​​യ​​ത്ത​​ച്ച​​ൻറെ  കുത​​ന്ത്ര​​ങ്ങൾ, മെക്കാ​​ളെ പ്ര​​ഭുവി​​നെ​​തി​​രെ നടത്തിയ പ​​രാ​​ജയ​​പ്പെ​​ട്ടു​പോ​​യ കലാ​​പ​​ശ്ര​​മം, സമീ​​പ​​ രാ​​ജാ​​ക്കന്മാ​​രി​​ൽനി​​ന്നു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ, തി​​രു​​വി​​താംകൂ​​റി​ൻറെ  അധി​​നി​​വേ​​ശ മോ​​ഹങ്ങൾ, ആ​​ഭ്യന്തര സംഘർഷങ്ങൾ എ​​ന്നി​​വ​ കൊ​​ണ്ടെ​​ല്ലാം ഉ​​ള്ളാ​​ലെ ത​​ക​​ർ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഒരു കൊ​​ച്ചി രാ​​ജവംശ​​ത്തെ​​യാ​​ണ് നാം ​​നോ​​വലി​​ൽ ക​​ണ്ടു​​മു​​ട്ടു​​ക. ശക്തൻ തമ്പു​​രാ​​ൻ തൃശൂ​​രി​​ലേ​​ക്ക് ആസ്ഥാ​​നം മാ​​റ്റു​​ന്നതി​​ലും പി​​ന്നെതൃ​പ്പൂ​​ണി​​ത്തു​​റയി​​ലേ​​ക്ക് ത​​ന്നെ മട​​ങ്ങി​വരുന്നതി​​നും ഒ​​ക്കെ നാം മനസ്സി​ലാ​​ക്കിവ​​ച്ചി​​രുന്നതി​നെ​​ക്കാ​​ൾ അധി​​കം ഭീരുത്വവും അന്തർനാ​​ടകങ്ങളും ഉ​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന് ച​​രി​​ത്ര​​രേ​​ഖകൾ ത​​ന്നെ ഉദ്ധ​​രി​​ച്ച് ഈ ​​നോ​​വ​​ൽ ന​​മ്മോ​​ട് പ​​റ​​യുന്നു. ഒ​​രു​​വി​​ധ​​ത്തി​​ൽ അ​​തി​​ൽനി​​ന്നെ​​ല്ലാം ഉ​​ള്ള ഒ​​രു ഒ​​ളി​​ച്ചോ​​ട്ടം എ​​ന്ന നി​​ലയി​​ലാ​​ണ് യാ​​ക്കോ​​ബ് രാ​​മ​​വ​​ർ​​മൻ ക്രി​​സ്തു​​മതത്തി​​ലേ​​ക്ക് ​​ ചേക്കേ​​റുന്നത്.

സ​​മാ​​ന്ത​​ര​​മാ​​യി ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ക്രി​​സ്ത്യ​​ൻ മി​​ഷ​​നറി​​മാ​​രു​​ടെ ക​​ട​​ന്നു​ വ​​ര​​വും അ​​വ​​രു​​ടെ ആ​​ധി​​പ​​ത്യ​​മു​​റ​​പ്പി​​ക്ക​​ലും ന​​മു​​ക്ക് ഈ ​​നോ​​വ​​ലി​​ൽ കാ​​ണാം. അതു​​കൊ​​ണ്ടു​ ത​​ന്നെ പി​​ന്നീ​​ട് ച​​രി​​ത്ര​​ത്തിൽ സ്ഥാനം ​പി​​ടി​​ച്ചി​​ട്ടു​​ള്ള റവ.ജോ​​സ​​ഫ് ടെ​​യ്​ലർ, റ​​വ. ചാ​​ൾ​​സ് തി​​യോ​​ഫി​​ല​​സ് ഇവാ​​ൾഡ്, റവ. ജോ​​ൺ ട​​ക്ക​​ർ, റ​​വ. തോ​​മ​​സ് നോ​​ർ​​ട്ട​​ൻ, ബെ​​ഞ്ച​​മി​​ൻ ബെ​​യ്​ലി, ഹെ​​ൻ‌​​റി ബേ​​ക്ക​​ർ, ഹെ​​ർ​​മൻ ഗു​​ണ്ട​​ർ​​ട്ട്, പി​​ന്നീ​​ട് സ്നാ​​നം ഏ​​റ്റ് ജോസഫ്  ഫെ​​ൻ എന്ന പേ​​രു സ്വീ​​കരി​​ച്ച ച​​ന്തു​മേ​​നോ​​ൻ എ​​ന്നി​​വ​​രെ​​ല്ലാം നോ​​വ​​ലി​​ൽ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളായി  വ​​രുന്നു​​ണ്ട്. അതി​​നി​​ടയി​​ലെ രസമു​​ള്ള ഒരു നി​​രീ​​ക്ഷ​​ണം ഇങ്ങ​​നെ​​യാ​​ണ്: ച​​ന്തു മേ​​നോ​​ൻ കോ​​ട്ട​​യത്ത് തഹസി​​ൽദാ​​ർ ആയി​​രി​​ക്കു​​ന്ന കാ​​ലത്താ​​ണ് ജൂ​​ത​​പ​​ണ്ഡി​​തനാ​​യ മോ​​സ​​സ് ഈശർ​​പ​​തി, തമി​​ഴ് പ​​ണ്ഡി​​തനാ​​യ വൈ​​ദ്യനാ​​ഥ​​യ്യ​​ർ എ​​ന്നി​​വർ​​ക്കൊ​​പ്പം ചേ​​ർ​​ന്ന് ബൈ​​ബി​​ൾ പ​​രി​​ഭാ​​ഷ​​യി​​ൽ സു​​പ്ര​​ധാ​​ന പ​​ങ്കു​വ​​ഹി​​ക്കു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടാ​​ണ് ബൈ​​ബിളി ലെ അപ്പോ​​സ്തോ​​ല പ്ര​​വൃത്തികളി​​ൽ(19:35) ടൗൺ ക്ലാ​​ർ​​ക്ക് എന്ന പ​​ദം പ​​രി​​ഭാ​​ഷ​​പ്പെ​​ടുത്തിയപ്പോ​​ൾ അത് ‘പ​​ട്ട​​ണമേ​​ന​​വ​​ൻ’ എ​​ന്നാ​​യി മാ​​റി​​യ​​ത്! ച​​ന്തു എ​​ന്ന മേ​​നോ​​ന് ‘ക്ലാ​​ർ​​ക്കി​​നെ’ ‘മേ​​ന​​വൻ’ ആയി മാ​​ത്ര​​മേ അ​​ക്കാ​​ലത്ത് പ​​രി​​ഭാ​​ഷ​​പ്പെ​​ടുത്താ​​ൻ ആകുമാ​​യി​​രു​​ന്നു​​ള്ളൂ.

ഈ ​​ച​​രി​​ത്ര​​ങ്ങൾ​​ക്ക് സമാ​​ന്തരമാ​​യി മല​​ങ്ക​​ര സുറി​​യാ​​നി സ​​ഭ​​യി​​ൽ, മി​​ഷനറി​​മാ​​രു​​ടെ ക​​ട​​ന്നു​​വ​​ര​​വ് ഉ​​ണ്ടാ​​ക്കി​​യ അങ്ക​​ലാ​​പ്പു​​കളും പ​​ടല​​പ്പി​​ണ​​ക്കങ്ങളും പി​​ന്നീ​​ട് എ​​ങ്ങ​​നെ ഭി​​ന്നി​​പ്പു​​ക​​ൾ​​ക്കും വേ​​ർ​​പി​​രി​​യലുകൾ​​ക്കും കാ​​ര​​ണ​​മാ​​യി എന്നും അതി​​ൽ തി​​രുവി​​താംകൂ​​ർ, കൊ​​ച്ചി രാ​​ജവംശങ്ങൾ വഹി​​ച്ച പ​​ങ്കും നോ​​വൽ വി​​ശ​​ദ​​മാ​​ക്കു​​ന്നു​​ണ്ട്. അ​​ന്ത്യോ​​ഖ്യയി​​ൽ​ചെ​​ന്ന് പാ​​ത്രി​​യാ​ർ​ക്കീ​​സി​​ൽ നി​​ന്ന് കൈ​​വെപ്പ്  സ്വീ​​ക​​രി​​ച്ചാ​​ൽ മ​​ല​​ങ്ക​​രയി​​ലെ മെ​​ത്രാ​​ൻ ആ​​വാം എ​​ന്നു ക​​രുതി പു​​റ​​പ്പെ​​ടു​​ന്ന പാ​​ല​​ക്കു​​ന്ന​​ത്ത് മാ​​ത്ത​​നൊ​​പ്പ​​മാ​​ണ് രാ​​മ​​വ​​ർ​​മ​​ൻ ബ​​ൽ​​ഗാ​​മി​​ൽ എ​​ത്തി​​പ്പെ​​ടു​​ന്ന​​ത്. എ​​ന്നാ​​ൽ കണ്ണു​​ദീ​​നം പി​​ടി​​പെ​​ട്ട​​തുകാ​​ര​​ണം തു​​ട​​ർ യാ​​ത്ര​​യി​​ൽ നി​​ന്ന് രാ​​മ​​വ​​ർ​​മ​​ൻ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടു​​ന്നു. അങ്ങ​​നെ​​യാ​​ണ് രാ​​മവർമ​​ൻ അ​​വി​​ടെ ചെ​​ന്ന​​മേ​​രി​​യു​​ടെ ത​​ട​​വി​​ൽ ആയി​​പ്പോ​​കുന്നത്. ക്രി​​സ്തു​​മത വി​​ശ്വാ​​സ​​ത്തെ മനസ്സു​കൊ​​ണ്ട് സ്വീ​​കരി​​ച്ച ഒരാ​​ൾ​​ക്ക് അ​​ത്ത​​രം ബ​​ന്ധങ്ങൾ ഉള്ളി​​ൽ നി​​റ​​യ്ക്കു​​ന്നത് പാ​​പ​​ബോ​​ധമാ​​ണ്. അത് രാ​​മവർമ​​നെ വേ​​ട്ട​​യാ​​ടുകയും പി​​ന്നെ ബ​​ൽഗാ​​മി​​ൽനി​​ന്നു​​ള്ള പലായനത്തിൽ അത് ചെ​​ന്നു​കലാ​​ശി​​ക്കു​​കയുംചെ​​യ്യു​​ന്നു. അങ്ങ​​നെ​​യാ​​ണ് രാ​മവർമൻ പി​​ന്നീ​​ട് ഗുണ്ടർ​​ട്ടി​​െൻറ തല​​ശ്ശേ​​രി​​യി​​ൽ അ​ഭ​യം​തേ​​ടുന്നത്.

കൊ​​ച്ചിയിൽ നിന്ന്  അന​​ന്ത​​ൻ എ​​ന്നു പേ​​രാ​​യ ഒരു കൊങ്കണിയും ജോ​​ൺ എന്ന പേ​​രി​​ൽ ക്രി​​സ്തു​​മതത്തി​​ലേ​​ക്ക് ചേക്കേറിയിരുന്നു . അ​​വ​​നാ​​യി​​രു​​ന്നു കോ​​ൺ​​സ്​​റ്റാ​ൻറി​​ൻ എ​​ന്ന പേ​​രി​​ൽ ക്രി​​സ്തു​​മ​​ത​​ത്തി​​ലേ​​ക്ക് വരാ​​ൻ രാ​​മവർമനു പ്രേ​​രകം. ജോ​​ൺ എ​​ന്ന അ​​ന​​ന്ത​​ൻറെ  ദു​​രൂ​​ഹ​​മ​​ര​​ണ​​വും ക​​ഥ​​യി​​ലേ​​ക്ക് ക​​ട​​ന്നു​വ​​രു​​ന്നു​​ണ്ട്. പി​ന്നീ​​ടാ​​ണ് രാ​​മ​​വ​​ർ​​മൻ കോ​​ൺ​​സ്​​റ്റാ​​ൻറി​ൻ എന്ന പേ​​രുപേ​​ക്ഷി​​ച്ച് യാ​​ക്കോ​​ബ് ആവുന്നത്.

ഇങ്ങ​​നെ വി​​വി​​ധ ച​​രി​​ത്ര​​ങ്ങളു​​ടെ കെ​​ട്ടു​​പി​​ണ​​യ​​ലു​​ക​​ളി​​ലൂ​​ടെ​​യും കൂ​​ടി​​ക്കു​​ഴയലി​​ലൂ​​ടെ​​യുമാ​​ണ് നോ​​വൽ മു​​ന്നേ​​റുന്നത്. അത് പ​​ത്തൊ​​ൻ​​പ​​താം നൂ​​റ്റാ​​ണ്ടി​​ൻറെ  കേ​​രള​​ച​​രി​​ത്ര​​ത്തി​​ലേ​​ക്ക് വീശുന്ന ഒ​​രു പു​​തു വെ​​ളി​​ച്ച​​മാ​​യി മാ​​റു​​ന്നു. അതി​​ലൂ​​ടെ അധി​​കാ​​രത്തിെൻറ ഇടനാ​​ഴി​​യി​​ലെ ജീർ​​ണി​ച്ച വാ​​യുവി​ൻറെ  ഗന്ധം നമു​​ക്ക് അനു​​ഭ​​വി​​ക്കാ​​ൻ കഴി​​യു​​ന്നു.

ഈ ​​നോ​​വ​​ലി​​ൽ ച​​രി​​ത്ര​​മെ​​ത്ര, ഭാ​​വന എ​​ത്ര എ​​ന്നു ചോ​​ദി​​ച്ചാ​​ൽ നമുക്കത് ​​വേർ തി​​രി​​ച്ചെ​​ടു​​ക്കാ​​ൻ പ്ര​​യാ​​സമാ​​യി​​രി​​ക്കും. ച​​രി​​ത്രം ഭാ​​വ​​ന​​യ്ക്ക്​ വ​​ള​​മാ​​കു​​ന്ന ഉജ്ജ്വലമാ​​യ ഒരു പ്ര​​തി​​ഭാ​​സം നമു​​ക്കി​​തി​​ൽ വാ​​യി​​ച്ച​​റി​​യാ​​ൻ സാ​​ധി​​ക്കും. അസാ​​മാ​​ന്യമാ​​യ കൈ​​ത്ത​​ഴക്കവും ച​​രി​​ത്ര​​ബോ​​ധവും അ​​ന്വേ​​ഷ​​ണ​​പാ​​ടവവും ഉള്ള ഒ​​രാ​​ൾ​​ക്കു മാ​​ത്രം സാ​​ധ്യ​​മാ​​കു​​ന്നഒ​​രു നോ​​വ​​ലാ​​ണ് ‘പാ​​പ​​സ്നാ​​നം’. രാ​​മ​​ച​​ന്ദ്രനി​​ൽ അത് എ​​ത്ര അളവി​​ലു​​ണ്ടെ​​ന്ന് തൊ​​ട്ട​​റി​​യാ​​ൻ ഇത് വാ​​യി​​ക്കു​​ക​​യേ നി​​ർവാ​ഹമുള്ളൂ.

ഏ​​റെ​​ക്കാ​​ല​​ത്തെ നി​​ശ്ശബ്ദതയ്​​ക്കു ശേ​​ഷം എഴുത്തി​​ലേ​​ക്ക് മട​​ങ്ങി​വന്നവർ ആരും ന​​മ്മെ നി​​രാ​​ശരാ​​ക്കി​​യി​​ട്ടി​​ല്ല. എൻ. എ​​സ്. മാ​​ധവൻ, കെ.യു. ജോ​​ണി, ജോൺ അയ്മ​​നം. അ​​ക്കൂ​​ട്ട​​ത്തി​​ലേ​​ക്ക് നി​​ശ്ചയമാ​​യും നമു​​ക്ക് രാ​​മ​​ച​​ന്ദ്രൻറെ  പേ​​രും ചേ​​ർ​​ത്തു ​​വെ​ക്കാം. ഈ ​​മ​​ട​​ക്കം ഒ​​രു മഹാ​​പ്ര​​വാ​​ഹമാ​​യി മാ​​റ​​ട്ടെ എ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​കയും ചെയ്യാം.


പാപസ്​നാനം
(നോവൽ)
രാമച​​ന്ദ്രൻ
നാഷണൽ ബുക്ക്​ സ്റ്റാൾ
പേജ്: 175, വില: 170.00


92 മാധ്യമം ആഴ്ചപ്പതിപ്പ് 2017

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...