Showing posts with label Mahabharata. Show all posts
Showing posts with label Mahabharata. Show all posts

Friday, 4 September 2026

കൃഷ്ണ തത്വം അദ്വൈതം

എന്താണ് കൃഷ്ണ ദൗത്യം?

ജീവിതത്തിൽ സ്വസ്ഥത എന്തെന്നറിയാത്ത മഹാപുരുഷന്മാരുമായി ജനം പെട്ടെന്ന് അടുക്കും. അങ്ങനെ രണ്ടു ജീവിതങ്ങളാണ് ശ്രീരാമനും ശ്രീകൃഷ്ണനും. തടവിൽ ജനിച്ച് വേടന്റെ അമ്പേറ്റ് ജീവൻ വെടിഞ്ഞ കൃഷ്ണൻ നേരിട്ട അഗ്നിപരീക്ഷകൾക്ക് സമാന്തരങ്ങൾ ഇല്ല.

എന്തായിരുന്നു ആ അവതാര ദൗത്യം? എന്താണ് കൃഷ്ണ തത്വം?

ഭഗവദ് ഗീതയിൽ അദ്ദേഹം തന്നെ പറയുന്നു:

ഭക്ത്യാ മാമഭിജാനാതി യാവാന്യശ്ചാസ്മി തത്ത്വത: ।
തതോ മാം തത്ത്വതോ ജ്ഞാനത്വാ വിശതേ തദനന്തരം II 18:55

(ഭക്തിയിലൂടെ മാത്രമാണ് പരമാത്മാവായ എന്നെ യഥാർത്ഥത്തിൽ അറിയാൻ കഴിയുന്നത്. ഞാൻ ആരാണെന്നും എങ്ങനെയുള്ളവനാണെന്നും ഭക്തൻ സത്യമായി അറിയുന്നു. അങ്ങനെ എന്നെ യഥാർത്ഥത്തിൽ അറിയുന്നവൻ ഉടൻ തന്നെ എന്നിൽ ലയിക്കുന്നു.)

ഗീതാ ഭാഷ്യത്തിൽ ശങ്കരാചാര്യർ വിശദീകരിക്കുന്നു:

ഭക്തി കൊണ്ട് ഭഗവാനെ അറിയുന്നത് സോപാധിക ബ്രഹ്മം ആണ്. നിരുപാധികമായി അദ്ദേഹത്തെ 'ഞാൻ' ആയി അറിയുമ്പോൾ അതാണ് ശുദ്ധബോധം. അതാണ് അദ്വൈതം. 

എന്താണ് കൃഷ്ണൻ എന്ന് ആചാര്യർ പറയുന്നു:

കൃഷ്ണ ഇതി കൃഷതേ: വിലേഖനാർഥസ്യ രൂപം 

ഭക്തജന പാപാദിദോഷാകർഷണാത് കൃഷ്ണ,

തസ്യ സംബുദ്ധി ഹേ കൃഷ്ണ II 6:4

കൃസ് എന്ന ധാതുവിന് അർത്ഥം, നീക്കൽ (uproot). ഭക്തരുടെ പാപദോഷങ്ങൾ നീക്കുന്നവൻ.


ഗോപാലതാപിന്യോപനിഷത്തിൽ നിരീക്ഷിക്കുന്നത്, കൃസ് എന്നാൽ സത് അഥവാ അസ്തിത്വം എന്നാണ്. ന എന്നാൽ ആനന്ദം (bliss). അതായത്, പരബ്രഹ്മം. 

മഹാഭാരതത്തിലെ ശിവസഹസ്രനാമത്തിലും കൃഷ്ണനുണ്ട്. മഹാഭാരതത്തിലെ സ്കന്ദോപനിഷത്തിൽ ഇങ്ങനെ കാണാം:

ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണവേ II 

കൃഷ്‌ണതത്വ ഹൃദയമാണ് ശിവൻ. കൃഷ്ണൻ മഹാഭാരതത്തിൽ പറയുന്നത്, "ഞാൻ എന്റെ ആത്മത്തെ, ശിവനെ ആരാധിക്കുന്നു എന്നാണ്. കൃഷ്ണന്റെ ആത്മതത്വമാണ് ശിവൻ. സ്കന്ദോപനിഷത്തിൽ ഇങ്ങനെ:

ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണവേ 

ശിവസ്യ ഹൃദയം വിഷ്ണു വിഷ്ണോസ്യ ഹൃദയം ശിവ II 

ശിവന്റെ ഹൃദയം വിഷ്ണുവാണെന്ന് കൂടി പറയുമ്പോൾ അദ്വൈതമായി. 

© Ramachandran

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...