Sunday 8 December 2019

മാപ്പിള ലഹളകൾ 1921 ന് മുൻപ്

മഞ്ചേരി ക്ഷേത്രത്തിൽ 92 മരണം 

മലപ്പുറത്തെ ജന്മിയായ പറ നമ്പിയുടെ ആൾക്കാർ 1763 ൽ ഒരു പള്ളി ആക്രമിച്ചപ്പോൾ 44  മാപ്പിളമാർ മരിച്ചു വീണു.മലപ്പുറം നേർച്ച എല്ലാ വർഷവും ഈ ശുഹദാക്കൾക്ക് വേണ്ടിയാണ്.ഇവർ സ്വർഗത്തിൽ വിഹരിക്കുന്നതിനെപ്പറ്റി മോയിൻകുട്ടി വൈദ്യർ 1883 ൽ മലപ്പുറം പടപ്പാട്ട് എഴുതി..പോരിനിറങ്ങിയ മാപ്പിളയുടെ കൈയിൽ ഈ പാട്ട് മിക്കവാറും ഉണ്ടാകും.ഇതാണ് ബ്രിട്ടീഷ് ഭരണകാലത്തെ ആദ്യ ലഹള.
അടുത്തത് 1836 ൽ.പിന്നെ 1921 വരെ ചെറിയ ഇടവേളയോടെ.ഇതാ അവയുടെ നാൾ വഴി ( മലബാർ സ്‌പെഷ്യൽ പോലീസ് ഉണ്ടാകും വരെ പോലീസ് ചുമതല തഹസിൽദാർമാർക്കായിരുന്നു;അതിനാൽ ഇതിൽ അവർ കൊല്ലുന്നതും അവരെ കൊല്ലുന്നതും കാണാം.ഇത് ജന്മിക്ക് എതിരായ പോരായി തെറ്റിദ്ധരിക്കരുത്):

1836 നവംബർ 26:ഏറനാട് പന്തലൂരിൽ കല്ലിങ്കൽ കുഞ്ഞോലൻ,കണിയ സമുദായത്തിലെ ചാക്കു പണിക്കരെ കുത്തിക്കൊന്നു.അയാൾ മൂന്ന് പേരെക്കൂടി കുത്തി.തഹസിൽദാരും സംഘവും അയാളെ പിന്തുടർന്ന് 28 ഈദിന് കൊന്നു.
1837 ഏപ്രിൽ 15:ഏറനാട് കൽപറ്റ ചെങ്ങറ അംശത്തിലെ അലിക്കുട്ടി ഒരു നാരായണ മൂസതിനെ വെട്ടി സ്വന്തം കടയിൽ ഒളിച്ചു.തഹസിൽദാരും താലൂക്ക് ശിപായിമാരും പിടികൂടി.പോലീസ് അടുത്ത നാൾ വെടിവച്ചു കൊന്നു.
1839 ഏപ്രിൽ 5:വള്ളുവനാട് പള്ളിപ്പുറം.തോരയം പുലയ്ക്കൽ അത്തനും മറ്റൊരാളും കേളിൽ രാമനെ കൊന്ന് ക്ഷേത്രം അഗ്നിക്കിരയാക്കി.മറ്റൊരു ക്ഷേത്രത്തിൽ ഒളിച്ച അവരെ  തഹസിൽദാരും ശിപായിമാരും പിടികൂടി.ഒരു ശിപായി വെടിവച്ചു കൊന്നു.
1839 ഏപ്രിൽ 6:മാമ്പത്തൊടി കുട്ടിയാത്തൻ ഒരു പാറു തരകനെയും താലൂക്ക് ശിപായിയെയും മാരകമായി ആക്രമിച്ചു.അയാളെ പിടിച്ചു ശിക്ഷിച്ച് ജീവപര്യന്തം നാട് കടത്തി.
1840 ഏപ്രിൽ 19:ഏറനാട് ഇരിമ്പുള്ളി.പറത്തൊടിയിൽ അലിക്കുട്ടി ഒടയത്ത് കുഞ്ഞുണ്ണി നായരെയും മറ്റൊരാളെയും വെട്ടി കിടങ്ങിൽ ക്ഷേത്രം തീയിട്ടു.അടുത്ത നാൾ താലൂക്ക് ശിപായി വെടിവച്ചു കൊന്നു.
1841 ഏപ്രിൽ 5:വള്ളുവനാട് പള്ളിപ്പുറം.തുമ്പമണ്ണിൽ കുഞ്ഞുണ്ണിയനും എട്ടു പേരും അടങ്ങിയ സംഘം പെരുമ്പള്ളി നമ്പുതിരിയെയും മറ്റൊരാളെയും കൊന്ന് അഞ്ചു വീടുകൾ കത്തിച്ചു.മാപ്പിളമാരെ കാലാൾപ്പട 36 റെജിമെന്റും പോലീസ് ശിപായിമാരും 9 ന് വെടിവച്ചു കൊന്നു.
1841 നവംബർ13:കൈതൊട്ടി പാടിൽ മൊയ്തീൻ കുട്ടിയും ഏഴു പേരും തോട്ടശേരി താച്ചു പണിക്കരെയും ഒരു ശിപായിയെയും കൊന്ന് പള്ളിയിൽ ഒളിച്ചു.മൂന്ന് നാൾ പോലീസിനെ പ്രതിരോധിച്ചു നിന്നു.17 ന് മൂന്ന് മതഭ്രാന്തർ കൂടി ഒപ്പം ചേർന്നു.എൻ ഐ 9 റെജിമെന്റിലെ 40 സിപ്പോയിമാർ ഇവരെ ആക്രമിച്ചു കൊന്നു.
1841 നവംബർ 17:വള്ളുവനാട് പള്ളിപ്പുറം.മുകളിൽ പറഞ്ഞ ക്രിമിനലുകളെ സംസ്കരിച്ച  സ്ഥലത്ത് കാവൽ നിന്ന പോലീസ് സംഘത്തെ 2000 വരുന്ന മാപ്പിളമാർ നേരിട്ടു.ജഡങ്ങൾ അവർ എടുത്ത് പള്ളിയിൽ കൊണ്ട് പോയി കബറടക്കി.ഇതിൽ 12 പേരെ ശിക്ഷിച്ചു.
1841 ഡിസംബർ 27 :ഏറനാട്.മേലെമണ്ണ കുനിയാട്ടനും ഏഴു പേരും തളാപ്പിൽ ചാക്കു നായരെയും മറ്റൊരാളെയും കൊന്ന് അധികാരിയുടെ വീട്ടിലെത്തി.വീട് വളഞ്ഞ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച അവരെ കൊന്നു.ജഡങ്ങൾ കോഴിക്കോട്ട് കൊണ്ട് വന്ന് കഴുമരത്തിന് താഴെ സംസ്കരിച്ചു.
1843 ഒക്ടോബർ 19:തിരുരങ്ങാടി.കുന്നത്തേരി അലി അത്തനും അഞ്ചു പേരും അധികാരി കപ്രാട്ട് കൃഷ്ണ പണിക്കരെ കൊന്നു.ഏഴാമതൊരു മാപ്പിളയുടെ നിർദേശ പ്രകാരം ഇവർ ചേറൂരിലെ ഒരു നായരുടെ വീട്ടിലെത്തി.24 രാവിലെ പട്ടാള സംഘം മാപ്പിളമാരെ ആക്രമിച്ചു.മാപ്പിളമാർ പുറത്തു വന്നപ്പോൾ സിപ്പോയിമാർ ഓടി.താലൂക്ക് ശിപായിമാരും നാട്ടുകാരും മത ഭ്രാന്തരെ കൊന്നു.സിപ്പോയിമാരെ പട്ടാളക്കോടതി വിചാരണ ചെയ്തു.
1843 ഡിസംബർ 4:പത്തു മുറിവുകളോടെ നായർ തൊഴിലാളിയുടെ ജഡം കണ്ടു.മാപ്പിളമാരെ സംശയിച്ചു.
1843 ഡിസംബർ 11 പാണ്ടിക്കാട്.അനാവട്ടത്ത് സോളിമനും ഒൻപത് പേരും അധികാരി കറുകമണ്ണ ഗോവിന്ദ മൂസതിനെയും സഹായിയെയും കൊന്നു.രണ്ടു ക്ഷേത്രങ്ങൾ മലിനമാക്കി ഒരു വീട്ടിൽ ഒളിച്ചു.പട്ടാളം എത്തി ഏറ്റുമുട്ടലിൽ അവരെ കൊന്നു.
1843 ഡിസംബർ 19:ഒരു ശിപായിയുടെ ജഡം ഒരു കയ്യും തലയും മാത്രം വെട്ടി വികൃതമാക്കാതെ കണ്ടു.മാപ്പിളമാരെ സംശയിക്കുന്നു.
1849 മെയ് 26:ഏറനാട്.ചക്കാലയ്ക്കൽ കമ്മദ്,കണ്ണഞ്ചേരി ചേരുവിനെയും മറ്റൊരാളെയും വെട്ടി മുറിവേൽപ്പിച്ചു.പള്ളിയിൽ ഒളിച്ചു.അനുനയിപ്പിച്ചു കീഴടക്കാൻ പോയ തഹസിൽദാറെ കത്തിയുമായി ആക്രമിച്ചപ്പോൾ ശിപായി അയാളെ കൊന്നു.1849 ഓഗസ്റ്റ് 25:ഏറനാട്,വള്ളുവനാട്.തൊരങ്ങൽ ഉണ്ണിയൻ,പാടിത്തൊടി തെയ്യുണ്ണിയെ കൊന്നു.അത്തൻ ഗുരുക്കളുമായി ചേർന്ന് മൂന്ന് പേരെക്കൂടി കൊന്ന് മഞ്ചേരി ക്ഷേത്രത്തിൽ ഒളിച്ചു.ക്ഷേത്രം മലിനമാക്കി,ഭാഗികമായി കത്തിച്ചു.നേരിടാനെത്തിയ എൻസൈൻ വൈസെയുടെ സംഘത്തിലെ നാലു പേർ കൊല്ലപ്പെട്ടു.ബാക്കിയുള്ളവർ ചിതറിയോടി.വൈസേ കൊല്ലപ്പെട്ടു.ആ രാത്രി മത ഭ്രാന്ത മാപ്പിളമാർ അങ്ങാടിപ്പുറം ക്ഷേത്രത്തിലേക്ക് നീങ്ങി.ഇവരെ തുരത്താൻ 94,39 റെജിമെന്റുകളിലെ ഓരോ വിഭാഗങ്ങളും നീങ്ങി.64 മാപ്പിളമാരെ കൊന്നു.
1850 ഒക്ടോബർ 2:ഏറനാട് പുലിയക്കോട്.മാപ്പിള അധികാരി പെരിയമ്പത്ത് അത്തൻറെ മക്കൾ മുങ്ങാംതമ്പലത്ത് നാരായണ മൂസതിനെ കൊന്ന് ശുഹദാക്കളാകാൻ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തി.ഒൻപത് പേർക്ക് പിഴ ശിക്ഷിച്ചു.
 1851 ജനുവരി 5:പയ്യനാട്,ഏറനാട്.ചൂണ്ടിയമൂഞ്ചിക്കൽ അത്തൻ രാമൻ മേനോൻ എന്ന ക്ലർക്കിനെ മാരകമായി മുറിവേല്പിച്ച് ഇൻസ്പെക്റ്ററുടെ വീട്ടിൽ കയറി വാതിൽ അടച്ചു.പോലീസിനെ വെല്ലു വിളിച്ചു.തഹസിൽദാർ കീഴടങ്ങാൻ അപേക്ഷിച്ചപ്പോൾ അയാൾ പുറത്തിറങ്ങി നിറയൊഴിച്ചു.അയാളെ വെടി വച്ച് കൊന്നു.
1851 ജനുവരി 17:മൂന്ന് മാപ്പിളമാർ ഗൂഢാലോചന നടത്തി.സേന മുൻ കരുതൽ എടുത്തു.
ബ്രിട്ടീഷ് സേന,1921 
1851 ഏപ്രിൽ 15:ഇല്ലിക്കോട്ട് കുനിയുണ്ണിയും അഞ്ചു പേരും കോട്ടുപറമ്പത്ത് കോമു മേനോനെയും മറ്റൊരാളെയും വീട്ടിൽ കയറി കൊല്ലാൻ ഗൂഢാലോചന നടത്തി.തെളിവില്ലാത്തതിനാൽ വിട്ടു.സംഭവം സത്യമായിരുന്നു.
1851 ഓഗസ്റ്റ് 22:കുളത്തൂർ,വള്ളുവനാട്.ആറു മാപ്പിളമാർ കോമു മേനോനെയും വേലക്കാരനെയും കോമു മേനോൻറെ സഹോദരൻ രാമൻ മേനോനെയും കടക്കോട്ടിൽ നമ്പുതിരിയെയും കൊന്നു.മാരകമായി മുറിവേറ്റ മുണ്ടങ്കര രാരിച്ചൻ നായർ മരിച്ചു.രാമൻ മേനോന്റെയും ചെങ്ങറ വാരിയരുടെയും വീടുകൾക്ക് തീവച്ചു.കുളത്തൂരിലേക്ക് നീങ്ങി അവർ വൃദ്ധനായ കുളത്തൂർ വാരിയരെയും രണ്ടു വേലക്കാരെയും കൊന്നു.
പട്ടാളത്തെ വിളിച്ചു മാപ്പിളമാരെ പുറത്തിറക്കി.17 മതഭ്രാന്തരെ കൊന്നു.നാല് യൂറോപ്യൻ ഭടന്മാരും ഒരു സുബേദാറും കൊല്ലപ്പെട്ടു.
1851 ഒക്ടോബർ 5:നെന്മിനി,വള്ളുവനാട്.തോട്ടിങ്കൽ മമ്മതും മൂന്ന് മാപ്പിളമാരും ഒരക്രമത്തിന് ഗൂഢാലോചന നടത്തി.കരുതൽ എടുത്തു.
1851 ഒക്ടോബർ 27:ഇരിമ്പുളി,ഏറനാട്.കുളത്തൂർ അക്രമത്തിൽ പങ്കെടുക്കാനിരുന്ന രണ്ട് മാപ്പിളമാരിൽ നിന്ന് പിഴ ഈടാക്കി.
1852 ജനുവരി 4:മട്ടന്നൂർ,കോട്ടയം.ചൊറിയോട്ട് മായനും 14 പേരും 200 മാപ്പിളമാരുടെ പിന്തുണയോടെ കളത്തിൽ കേശവൻ തങ്ങളുടെ കുടുംബത്തിലെ 18 പേരെയും കൂട്ടക്കൊല ചെയ്തു.ക്ഷേത്രങ്ങൾ മലിനമാക്കി,വീടുകൾ തീവച്ചു.കല്യാട്ട് നമ്പ്യാരുടെ വീട് ആക്രമിക്കാൻ ശ്രമിക്കെ ജനുവരി എട്ടിന് സംഘം കൊല്ലപ്പെട്ടു.
1852 ജനുവരി 5:അഞ്ച് മാപ്പിളമാരിൽ നിന്ന് പിഴ ഈടാക്കി.
1852 ഫെബ്രുവരി 28:ഏറനാട്.മേൽ മുറി,കീഴ്മുറി അംശങ്ങളിലെ തിരിയക്കളത്തിൽ ചേക്കുവും 15 മാപ്പിളമാരും മത ലഹളയുണ്ടാക്കി മരിക്കാൻ തീരുമാനിച്ചു.അവരിൽ നിന്ന് പിഴ ഈടാക്കി.
1852 ഏപ്രിൽ -മെയ് ഏറനാട്.രണ്ടു ചെറുമർ ഇസ്ലാമിൽ ചേർന്ന് തിരിച്ചു വന്നു.ഇവർ കുടിലിൽ കണ്ണുകുട്ടി നായരുടെ വേലക്കാരായിരുന്നു,ശിപായി ആയ നായരെ ജീവന് ഭീഷണി കാരണം ഏറനാട് നിന്ന് പൊന്നാനിക്കും അവിടന്ന് കോഴിക്കോട്ടേക്കും മാറ്റിയിരുന്നു.ചെറുമരുടെ സാന്നിധ്യം പ്രശ്നമായതിനാൽ അവരെയും മറ്റ് താലൂക്കുകളിലേക്ക് മാറ്റി.
1852 ഓഗസ്റ്റ് 9:കുറുമ്പ്രനാട്.മൂന്ന് മാപ്പിളമാർ പുത്തുരിൽ വില്ലേജ് കണക്കപ്പിള്ളയുടെ വീട്ടിൽ കയറി ശുഹദാക്കളായി മരിക്കാൻ തീരുമാനിച്ചു.അവർ ഒരു ബ്രാഹ്മണനെ മുറിവേൽപ്പിച്ചു.12 ന് പോലീസ് അവരെ കൊന്നു.
1853 സെപ്റ്റംബർ 16:അങ്ങാടിപ്പുറം,വള്ളുവനാട്.കുന്നുമ്മൽ മൊയ്തീനും ചെറുകാവിൽ മൊയ്തീനും ചേങ്ങലരി വാസുദേവൻ നമ്പുതിരിയെ കൊന്നു.കൂട്ടത്തിൽ ചേരാൻ ആരെയും കിട്ടാതെ അവർ അങ്ങാടിപ്പുറത്തെ ഒരു മല മേൽ പ്രത്യക്ഷപ്പെട്ടു.തഹസിൽദാർ ശിപായിമാരുമായി ചെന്നപ്പോൾ,അവർ ചാടി വീണു.18 തവണ വെടി വച്ചു.സംഘത്തിലെ മുതിർന്നയാൾ കൊല്ലപ്പെട്ടു.ശിപായിമാർക്ക് മേൽ ചാടി വീണ ഇളയവനെ നാട്ടുകാർ കാല പുരിക്ക് അയച്ചു.
1855 സെപ്റ്റംബർ 12:ഒരു മാസം മുൻപ് ജയിൽ ചാടിയ കോഴിക്കോട്.വാലശ്ശേരി എമലു,പുളിയക്കുന്നത്ത് തേനു,ചെമ്പൻ മൊയ്തീൻ കുട്ടി,വെള്ളത്തടയാറ്റ് പറമ്പിൽ മൊയ്തീൻ എന്നിവർ  വള്ളുവനാട്ടേക്ക് തിരിച്ച് നിർബാധം സഞ്ചരിച്ച് സെപ്റ്റംബർ 10 ന് കോഴിക്കോട്ടെത്തി 11 രാത്രി ഒൻപതിന് കലക്‌ടർ ഹെൻറി വാലന്റൈൻ കൊണോലിയെ വെസ്റ്റ് ഹിൽ ബംഗ്ലാവിൽ കൊന്നു.
പ്രതികളെ 17 ന് മേജർ ഹാലിയുടെ പോലീസ് കോറിലെ ഒരു സംഘവും 74 ഹൈലാൻഡേഴ്‌സ് കമ്പനി 5 ലെ ഒരു വിഭാഗവും ചേർന്ന് തിരുവാമ്പാടി  കൊന്നു.
പ്രതികളെ സഹായിച്ച ഗ്രാമങ്ങളിൽ നിന്ന് 38331 രൂപ പിഴ ഈടാക്കി.30936 രൂപ കൊണോലിയുടെ ഭാര്യയ്ക്ക് നൽകി.
കോഴിക്കോട് കൊണോലി കല്ലറ 
1855 നവംബർ:മലബാർ പോലീസ് കോർ വിട്ട രണ്ടു മാപ്പിളമാർ കൊലയ്ക്ക് ഒത്താശ ചെയ്‌തെന്ന് സംശയം.നല്ല നടപ്പിന് ചുമത്തിയ പിഴ അടയ്ക്കാത്തതിനാൽ ഇവരെ മൂന്ന് വർഷം തടവിലാക്കി.അത് കഴിഞ്ഞ് രാജ്യം വിടാൻ അനുവദിച്ചു.
1857 ഓഗസ്റ്റ്:പൊന്മല,ഏറനാട്.മതം മാറിയ ഒരു നായർ ഹിന്ദു മതത്തിലേക്ക് മടങ്ങിയത് കൊണ്ട് ഇസ്ലാമിന് നേരിട്ട അപമാനത്തിന് പകരം വീട്ടാൻ പൂവാടൻ കുഞ്ഞപ്പ ഹാജിയും ഏഴു പേരും ഗൂഢാലോചന നടത്തി എന്ന് സംശയം.ഉത്തരേന്ത്യയിലെ കലാപം കാരണം കാഫിറുകൾ ( ബ്രിട്ടീഷുകാർ ) ദുര്ബലപ്പെട്ടതിനാൽ അവരെ വരുതിയിലാക്കാം എന്നും കരുതി.ഈ മാപ്പിളമാരെ തടവിലാക്കി,മാപ്പിള ലഹള നിയമ പ്രകാരം ഏഴു പേരെ നാട് കടത്തി.
1858 ഫെബ്രുവരി,തിരുരങ്ങാടി,ഏറനാട്.1843 ഒക്ടോബർ 19 ലെ അക്രമം നടന്ന ഭൂമി ഒരു മാപ്പിള വാങ്ങി പള്ളി പണിത് വാർഷിക നേർച്ച നടത്തിയിരുന്നു.ഇങ്ങോട്ട് ഭക്തരുടെ വരവ് അപകടകരമാം വിധം കൂടി.ഭൂവുടമയെയും രണ്ട് മുല്ലമാരെയും നാട് കടത്തി.
1860 ഉത്തര മലബാർ.ഒരധികാരിക്ക് വധ ഭീഷണിയുണ്ടായി രണ്ട് മാപ്പിളമാരെ നാട് കടത്തി.
1864 ഫെബ്രുവരി 4:മേൽമുറി,ഏറനാട്.റമസാൻ നോമ്പ് വീടുന്നതിനിടെ മതഭ്രാന്തനായ അത്തൻ കുട്ടി എന്ന മാപ്പിള,അയാൾ കൊല്ലാൻ ലക്ഷ്യമിട്ട തീയൻറെ വീട്ടിൽ കണ്ട നോട്ട പണിക്കരെ കുത്തി കൊന്നു.അത്തനെ തൂക്കാൻ വിധിച്ചു.സഹായിയെ നാട് കടത്തി.ഗ്രാമത്തിന് 2037 രൂപ പിഴയിട്ടു.
1865 സെപ്റ്റംബർ 17:വള്ളുവനാട് നെന്മിനിയിൽ ശങ്കു നായരെ കൊന്ന മൂന്ന് മാപ്പിളമാർക്ക് ശിക്ഷ.വ്യക്തി വൈരാഗ്യമാണ് കാരണം എന്ന് കരുതിയിരുന്നു.കൊലയ്ക്ക് മൂന്ന് നാൾ മുൻപ് മാവലദ് നടന്നുവെന്നും അതിൽ കൊല നടക്കുമെന്ന് അറിയാവുന്നവർ പങ്കെടുത്തെന്നും വിവരം വന്നതോടെ,മത ഭ്രാന്ത് വ്യക്തമായി.ആറു പേരെ നാട് കടത്തി.
1873 സെപ്റ്റംബർ എട്ട്.പാറാൽ,വള്ളുവനാട്.തുത്തെക്കിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കുഞ്ഞപ്പ മുസലിയാർ വാള് കൊണ്ട് വെട്ടി കൊന്നു.സംഘം കൊളത്തൂരിലേക്ക് നീങ്ങി കൊളത്തൂർ വാരിയരുടെ കുടുംബാംഗത്തെ കൊന്നു.മലപ്പുറത്തു നിന്നുള്ള സേന വീട് വളഞ്ഞപ്പോൾ സംഘം സേനയെ ആക്രമിച്ചു.ഒൻപതിൽ  എട്ടു പേരെയും സേന കൊന്നു.ഒൻപതാമൻ ഒരു ബാലനായിരുന്നു.പരുക്കേറ്റ അവൻ രക്ഷപ്പെട്ടു.ഗ്രാമങ്ങൾക്ക് പിഴ 42000 രൂപ.
1877 മാർച്ച് 27:ഇരിമ്പുള്ളി,ഏറനാട്.ഒരു നായർ ഒരു മാപ്പിളയുടെ ഭാര്യയെ പിഴപ്പിച്ചതിനാൽ,അവിഞ്ഞിപ്പുറത്ത് കുഞ്ഞു മൊയ്തീനും നാല് മാപ്പിളമാരും ആക്രമണം ആസൂത്രണം ചെയ്തു.ഇതിൽ രണ്ടു പേർ മെക്കയ്ക്ക് നാട് വിടാൻ തയ്യാറായി.അവരെ നാട് കടത്തി.മൊയ്തീനെ നല്ല നടപ്പിന് ശിക്ഷിച്ചു.
1879 ജൂൺ.പാറാൽ,വള്ളുവനാട്.കുന്നത്ത് കുഞ്ഞി മൊയ്‌തു ആറു പേരെ അക്രമത്തിന് പ്രേരിപ്പിച്ചു.അതിന് മുൻപ് അറസ്റ്റ് ചെയ്തു.മൊയ്തീനെ നാട് കടത്തി.മറ്റുള്ളവരെ ശിക്ഷിച്ചു.
1880 സെപ്റ്റംബർ 9:മേലാറ്റുർ,വള്ളുവനാട്.ഇസ്ലാമിൽ ചേർന്ന് ഹിന്ദു മതത്തിലേക്ക് മടങ്ങിയ ചെറുമക്കുട്ടിയുടെ കഴുത്ത്,എം അലി വെട്ടി.അടുത്ത ദിവസം ഒരു കുശവനെ മുറിവേൽപ്പിച്ചു.വേറൊരാളെ ആക്രമിക്കാൻ പോയപ്പോൾ അലിയെ കാവൽക്കാരൻ വെടി വച്ച് കൊന്നു.അംശത്തിന് 4200 രൂപ പിഴ.ഏഴു മാപ്പിളമാരെ നാട് കടത്തി.ഒൻപതു പേർക്ക് പിഴ.
1883 ഒക്ടോബർ 31:പാണ്ടിക്കാട്,ഏറനാട്.ആശാരിത്തൊടി മൊയ്തീൻ കുട്ടി പുളിക്കൽ രാമനെ വാൾ കൊണ്ട് ആക്രമിച്ചു പിൻതുടർന്നു.സഹോദരനും മറ്റൊരു മാപ്പിളയും പറഞ്ഞപ്പോൾ അയാൾ വാൾ താഴെയിട്ടു.വിചാരണയിൽ ഭ്രാന്താണെന്ന് കണ്ട് വിട്ടു.
കൊണോലി സ്മാരകം / സെൻറ് ജോർജ് കത്തീഡ്രൽ.ചെന്നൈ 

1884 മാർച്ച് 4:വാകയിൽ മൊയ്തീൻ കുട്ടിയും മറ്റൊരാളും അപ്പത്തറ പട്ടരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന് പരാതി കിട്ടി.രണ്ടു പേരെ നാട് കടത്തി.രണ്ടു പേർക്ക് പിഴയിട്ടു.
1884 ജൂൺ 18:ഇസ്ലാമിൽ ചേർന്ന് മാറിയ കണ്ണഞ്ചേരി രാമനെ രണ്ടു മാപ്പിളമാർ ക്രൂരമായി ആക്രമിച്ചു.അയാൾ രക്ഷപെട്ടു.ആറു പേരെ നാട് കടത്തി.അംശത്തിന് 15000 രൂപ പിഴ.1000 രൂപ ഇതിൽ നിന്ന് രാമന് നഷ്ട പരിഹാരം.
1884 ഡിസംബർ 28:ഈ നിർദേശം മാപ്പിളമാരെ വിറളി പിടിപ്പിച്ചു.കൊളക്കാടൻ കുട്ടിയസനും 11 പേരും രാമൻറെ സഹോദരൻ ചോയിക്കുട്ടിയുടെ വീട്ടിലേക്ക് ചെന്ന് വെടി ഉതിർത്തു.ചോയിക്കുട്ടിക്കും മകനും പരുക്കേറ്റു.വീടിന് തീ വച്ചു.മലപ്പുറത്തേക്ക് പോകും വഴി മാപ്പിള സംഘം ഒരു ബ്രാഹ്മണനെ കൊന്നു.അവർ തൃക്കളുർ ക്ഷേത്രത്തിലേക്ക് നീങ്ങി.സേനയും പോലീസും ക്ഷേത്രം വളഞ്ഞ് നിറയൊഴിച്ചു. വാതിൽ ഡൈനാമിറ്റ് വച്ച് തകർത്ത് അകത്തു കടന്നു.12 മതഭ്രാന്തന്മാരിൽ മൂന്നു പേർക്ക് ജീവനുണ്ടായിരുന്നു.സംസാരം നഷ്ടപ്പെട്ടിരുന്ന രണ്ടു പേർ മരിച്ചു.മൂന്നാമൻ ഒരു ദിവസം കൂടി ജീവിച്ചു.ഒരു ഭടൻ കൊല്ലപ്പെട്ടു.രണ്ടു പേർക്ക് പരുക്കേറ്റു.
1885 മെയ് 1:ടി വി വീരാൻ കുട്ടിയും 11 പേരും അടങ്ങിയ മാപ്പിള സംഘം  കരിയൻ കുട്ടി എന്ന ചെറുമൻറെ വീട് തകർത്ത് അയാളെയും ഭാര്യയെയും നാല് മക്കളെയും കൊന്നു.വീടിനും അടുത്ത ക്ഷേത്രത്തിനും തീ വച്ചു.ഇസ്ലാമായ ഇയാൾ 14 കൊല്ലം മുൻപ് ഹിന്ദു മതത്തിലേക്ക് മടങ്ങിയിരുന്നു.അടുത്ത നാൾ മാപ്പിളമാർ സ്വന്തം ഗ്രാമത്തിൽ എത്തി.മൂന്നിന് പൊന്നാനി പൊന്മുണ്ടത്ത് ധനിക നമ്പൂതിരിയുടെ വീട് കൈയേറി.
ഉച്ചയ്ക്ക് മലപ്പുറത്ത് നിന്ന് സൗത്ത് വെയിൽസ് സേനാ വിഭാഗം എത്തി മുകൾ നിലയിലെ ജനൽ വഴി വെടി വച്ചു നാല് മാപ്പിളമാരെ പരുക്കേൽപിച്ചു.ജനാലകളിലേക്ക്മാപ്പിളക്കൂട്ടം മടക്കിയ വെടികളിൽ 12 മാപ്പിളമാരും കൊല്ലപ്പെട്ടു.
1885 ഓഗസ്റ്റ് 11:ഉണ്ണി മമ്മദ് എന്ന മാപ്പിള നെല്ല് വാങ്ങാനെന്ന മട്ടിൽ കൃഷ്ണ പിഷാരടിയുടെ വീട്ടിലെത്തി.പിഷാരടി കുളിക്കുകയായിരുന്നു.വേലക്കാരെ തള്ളി നീക്കി അകത്തേക്ക് കുതിച്ച മമ്മദ് പിഷാരടിയുടെ തലയ്ക്ക് മഴു കൊണ്ട് വെട്ടി കൊന്നു.മമ്മദിനെ തൂക്കി കൊന്നു.
1894"പാണ്ടിക്കാട്ടെ ഒരു സംഘം മാപ്പിളമാർ പോരിനിറങ്ങി.ക്ക്അഴിയുന്നിടത്തൊക്കെ ക്ഷേത്രങ്ങൾ മലിനമാക്കിയും തീ വച്ചും നടന്നു.കിട്ടിയ ബ്രാഹ്മണനെയും നായരെയും വക വരുത്തി.ഒരു ക്ഷേത്രത്തിൽ സേനയും പോലീസും അവരെ വളഞ്ഞു.അവിടന്ന് ഗർജ്ജിച്ചു ചാടി വീണ അവരെ വെടി വച്ചു കൊന്നു.
സി എ ഇന്നസ് 
1896 ഫെബ്രുവരി 25:
മലബാർ ഗസറ്റിയറിൽ നിന്ന്:
"ഈ വർഷമുണ്ടായ ദുരന്തം മുൻപൊന്നും ഉണ്ടായ പോലെയല്ല.അതിൽ പങ്കെടുത്ത മാപ്പിളമാരുടെ സംഖ്യ വലുതായിരുന്നു.അത് അടിച്ചമർത്തിയ രീതി അസാധാരണവും മിന്നൽ വേഗത്തിലുമായിരുന്നു.കാരണമില്ലാത്തതായിരുന്നു എന്നത് ഖേദകരം.അതിജീവിച്ചവർക്ക് ഒരു സങ്കടവും ബോധിപ്പിക്കാൻ ഉണ്ടായിരുന്നില്ല.25 ന് 20 മാപ്പിളമാരുടെ സംഘം,ചെമ്പ്രശ്ശേരിയിൽ നിന്ന് പോരിനിറങ്ങി.അഞ്ചു ദിവസം കഴിഞ്ഞ് സംഘം വികസിച്ച് ഗ്രാമങ്ങളെ ഭീതിയിൽ ആഴ്ത്തി.ഹിന്ദുക്കളെ കൊല്ലുകയോ കുടുമ്മികൾ മുറിക്കുകയോ ചെയ്തു.അവരെയൊക്കെ ഇസ്ലാമാക്കി.ക്ഷേത്രങ്ങൾ മലിനമാക്കി,കത്തിച്ചു.ആഹാരത്തിനും പണത്തിനും ആയുധത്തിനുമായി വീടുകൾ കൊള്ളയടിച്ചു.മാർച്ച് ഒന്നിന് സേനയുടെ വേട്ടയിൽ ഗതികെട്ട സംഘം,മഞ്ചേരി കാരണമുല്പാടിന്റെ ക്ഷേത്രത്തിൽ നിലയുറപ്പിച്ചു.1849 ലെ പോരിന്റെ വിശുദ്ധമായ വിജയ കേന്ദ്രമായിരുന്നു,അത് അവരുടെ കണ്ണിൽ.
ക്ഷേത്രത്തിന് എതിർവശത്തെ മലയിൽ 20 ഭടന്മാർ ട്രഷറിക്ക് കാവൽ നിന്നു.അവരുമായി മാപ്പിള സംഘം പരസ്പരം വെടിയുതിർത്തു.രാവിലെ ഒൻപതിന് മജിസ്‌ട്രേറ്റ് മുഖ്യ സേനയുമായി ഭടന്മാരുടെ രക്ഷയ്ക്ക് പരിഭ്രാന്തിയോടെ എത്തി.താഴ്വാരത്തിന് 750 വാര ദുരെ നിലയുറപ്പിച്ചു.വെടിവച്ച സേനയ്ക്ക് മുന്നിൽ നിന്ന് ഓടാതെ മാപ്പിളമാർ ക്ഷേത്ര പ്രാകാരത്തിൽ നിന്ന് വെടിയുണ്ടകൾ ഏറ്റു വാങ്ങി.അവർ കൂവുകയും നിലവിളിക്കുകയും വെടിവയ്ക്കുകയും ആയുധം വീശുകയും ചെയ്തു.സേന ആക്രമിച്ചു മുന്നേറി കീഴടങ്ങാൻ ആവശ്യപ്പെട്ടു.വെല്ലുവിളിയായിരുന്നു മറുപടി.പ്രതിരോധമില്ലാതെ സേന ക്ഷേത്രത്തിനുള്ളിൽ കടന്നു.92 മാപ്പിളമാർ അവിടെ കിടന്നു.ഭൂരിപക്ഷവും മരിച്ചിരുന്നു.20 പേരുടെ കഴുത്ത് ചെവി മുതൽ ചെവി വരെ,മാപ്പിളമാർ തന്നെ,തടവിലാകാതിരിക്കാൻ കണ്ടിച്ചിരുന്നു.ഏഴു 'ശുഹദാക്കൾ' ഒളിവിലായിരുന്നു. മാർച്ച് 13 ആയപ്പോൾ അവരെയും പിടിക്കുകയോ കൊല്ലുകയോ ചെയ്ത് ലഹള അമർത്തി.
1898 ഏപ്രിൽ:പയ്യനാട് മാപ്പിളമാർ പോരിനിറങ്ങി.മലപ്പുറം പൂക്കോയ തങ്ങളുടെ ഉദ്ബോധനത്തിന് വഴങ്ങി അവർ കീഴടങ്ങി.
1915:മജിസ്‌ട്രേറ്റ് സി എ ഇന്നെസ് വധ ശ്രമത്തിൽ നിന്ന് രക്ഷപെട്ടു.പ്രത്യേക പോലീസ് പ്രതികളെ കൊന്നു.
1919 ഫെബ്രുവരി:പുറത്താക്കപ്പെട്ട ഹെഡ് കോൺസ്റ്റബിളിന്റെ നേതൃത്വത്തിൽ മാപ്പിളമാർ പോരിനിറങ്ങി.ക്ഷേത്രങ്ങൾ മലിനമാക്കി,വഴിയിൽ കണ്ട ബ്രാഹ്മണനെയും നായരെയും കൊന്ന് മുന്നേറി.പോലീസ് അവരെ കൊന്നു.മൂന്ന് നമ്പുതിരിയും ഒരു എമ്പ്രാന്തിരിയും രണ്ടു നായന്മാരും കൊല്ലപ്പെട്ടു.

തയ്യാറാക്കിയത് രാമചന്ദ്രൻ.







Wednesday 4 December 2019

'അന്ധനായ മാർക്സ്' ഇറങ്ങി

മാർക്സ് മൗലിക ചിന്തകൻ അല്ല  

ഞാൻ എഴുതിയ 'അന്ധനായ മാർക്സ്' പുസ്തകം പ്രസിദ്ധീകരിച്ചു.
പുസ്തകം കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ 2019 ഡിസംബർ മൂന്നിന് ഡോ.കെ എസ് രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.അഡ്വ.എച്ച് ശുഭ ലക്ഷ്മി ഏറ്റു വാങ്ങി.ടി ജി മോഹൻദാസ് പുസ്തകം പരിചയപ്പെടുത്തി.
പുസ്തകോത്സവ സമിതി അധ്യക്ഷൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കുരുക്ഷേത്ര പ്രകാശൻ ജനറൽ മാനേജർ ഷാബു പ്രസാദ് സ്വാഗതവും രാമചന്ദ്രൻ മറുപടിയും  പറഞ്ഞു.

ഹിന്ദുമതത്തെക്കാൾ പഴക്കമുള്ള മതമാണ് ഇന്ത്യയിലും കേരളത്തിലും ക്രിസ്തു മതം എന്ന് ഒരഭിമുഖത്തിനിടയിൽ കൈരളി എം ഡി ജോൺ ബ്രിട്ടാസ് പറഞ്ഞതിന് തെളിവ് അദ്ദേഹമോ പാർട്ടിയോ നിരത്തണമെന്ന് ഡോ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.അങ്ങനെ ക്രിസ്തുമതം വന്നു എന്ന് വച്ചാൽ തന്നെ,അത് വന്നപ്പോൾ കുറേപ്പേർ ഇവിടെ ഉണ്ടായിരുന്നിരിക്കും.അത് ആരായിരുന്നു ?എ ഡി 52 ൽ തോമാ ശ്ലീഹ ഇവിടെ വന്നിട്ടില്ലെന്ന് ചരിത്രകാരൻ എം ജി എസ് നാരായണൻ പറഞ്ഞിട്ടുണ്ട്.കേരളചരിത്രത്തിലെ പത്തു നുണകളിൽ ഒന്നായാണ് അദ്ദേഹം ഈ വ്യാജ സംഭവത്തെ തിരഞ്ഞെടുത്തത്.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അദ്ദേഹത്തെയും വഴി തെറ്റിക്കുകയാണെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
മാർക്സ് 1853 -1858 ൽ 'ന്യൂയോർക് ഹെറാൾഡ് ട്രിബ്യുണി'ൽ പ്രസിദ്ധീകരിച്ച ഇന്ത്യയെപ്പറ്റിയുള്ള 33 ലേഖനങ്ങൾ വിശകലനം ചെയ്ത്,മൗലിക ചിന്തകൻ എന്ന നിലയിൽ മാർക്സിന്റെ പൊള്ളത്തരം വെളിവാക്കി മാർക്സിസത്തിൻറെ സൈദ്ധാന്തിക അടിത്തറ ചോദ്യം ചെയ്യുന്നതാണ് പുസ്തകം.

കുരുക്ഷേത്ര പ്രകാശൻ ആണ് പുസ്തക പ്രസാധകർ.170 പേജ്.170 രൂപ.

Saturday 30 November 2019

Uddhav Thackeray Should be Sacked

Brazen Violation of Constitution


Ramachandran

Uddhav Thackeray Should be sacked immediately for two reasons:One:He had sworn in the name of Sivaji and Bal Thackeray,his father.Two: He removed the pro-tem speaker chosen by the Governor.Both were gross violations of the Constitution of India.As one who has covered the legislative assemblies for long,I am shocked by the brazenness on the part of Uddhav and his goons.One is driven to suspect that,Uddhav may soon lose the required numbers for the majority,as shown by the absence of either Sonia Gandhi or her son Rahul at the swearing in ceremony of Uddhav.

Let us discuss the oath in the name of Sivaji and Bal, first.

Article 188 of the Constitution of India says:
188. Oath or affirmation by members Every member of the Legislative Assembly or the Legislative Council of a State shall, before taking his seat, make and subscribe before the Governor, or some person appointed in that behalf by him, an oath or affirmation according to the form set out for the purpose in the Third Schedule.

The Third Schedule says:

 Form of oath of office 
 “I, A.B., do swear in the name of God / solemnly affirm that I will bear true faith and allegiance to the Constitution of India as by law established, 1 [that I will uphold the sovereignty and integrity of India,] that I will faithfully and conscientiously discharge my duties as a Minister for the State of ..........and that I will do right to all manner of people in accordance with the Constitution and the law without fear or favour, affection or ill-will.” VI Form of oath of secrecy for a Minister for a State:— “I, A.B., do swear in the name of God/ solemnly affirm that I will not directly or indirectly communicate or reveal to any person or persons any matter which shall be brought under my consideration or shall become known to me as a Minister for the State of ....................except as may be required for the due discharge of my duties as such Minister.”

So,it is clear that one can take oath of office,only in the name of God or solemnly affirm,if he is a non believer.

In the famous Umesh Challiyil case,the Kerala High Court had ruled,that his swearing in  the name of Sree Narayana Guru was unconstitutional. Umesh, MLA from Kodungallur had taken oath in the name of Guru in 2002.High Court had asked Umesh to sworn in again.


The Supreme Court,after hearing the appeal, ruled in 2012 that taking oath in the name of god men was against the constitution.
The division bench comprising justices R M Lodha and Anil R Dave was considering an appeal filed by JSS leader Umesh Challiyil challenging Kerala high court's ruling against swearing in the name of Sree Narayana Guru.
Umesh's counsel argued that Guru is a god for him and he should be allowed to swear in Guru's name as Constitution allows swearing in the name of god or solemn affirmation. Responding to this, the court queried whether Guru is a god.
The Kerala HC's order against Umesh in March 2003 had resulted in a tug of war between the judiciary and legislature. A division bench of the high court consisting of chief justice JL Gupta and justice R Basant had ordered Umesh, who was elected from Kodungallur constituency, to swear in again. Umesh's swearing in the name of Guru is unconstitutional, the court had held.
The court had also observed in the judgment that if variations are allowed, there would be no end to it and that there would be countless versions of God. The Constitution doesn't permit an elected representative to vary from the prescribed form of oath.
When Umesh Challiyil takes oath in the name of the Guru, he is spiritually right; and when the Supreme Court disapproves it, the Supreme Court is spiritually wrong. But the Supreme Court is legally and constitutionally correct, it said.
The SC also opined that a politician who subscribes to the constitutional ethos and undergoes the electoral process in a working democracy has a duty to abide by the mandates of the laws of the land. Obviously, the Constitution is the law of the laws which binds each and every citizen or politician, for that matter.
In the case of pro-tem speaker,it is the prerogative of the Governor to appoint the senior most person.Pro-tem is a Latin phrase which translates to 'for the time being' in English and so the pro-tem speaker is a temporary speaker appointed for a limited period of time to conduct the works in Lok Sabha or in state legislatures.
Pro-tem speaker is chosen for the conduct of the house when the Lok Sabha and legislative assemblies have been elected and the vote for the speaker and deputy speaker has not taken place.A pro-tem speaker is chosen with the agreement of the members of the Lok Sabha and legislative assembly. Usually, the senior-most member of the house is selected for the post, who then carries on the activities until the permanent speaker is chosen.The main duty of the pro-tem speaker is to administer the oath of office to new members of the house. He also enables the House to elect the new speaker.
Once the new speaker is elected, the office of the pro-tem speaker ceases to exist. He also administers the floor test.Once appointed by the Governor,he can't be removed,as we saw in Maharashtra.Udhav band wagon won riding on the popular moral sentiment of the people.Now they have cheated the people,becoming immoral and illegal.Uddhav is not fit to sit in the office even for a moment.
( The Writer is Senior Journalist and Academic)

Wednesday 27 November 2019

1921-മലബാറിലെ പട്ടാള മേധാവി

യുദ്ധവീരൻ ആയിരുന്നു,രംഗത്ത് 

മാപ്പിള ലഹള അമർച്ച ചെയ്യാൻ ബംഗളുരുവിൽ നിന്ന് മലബാറിലെത്തിയ ഡോർസെറ്റ് റെജിമെൻറ് രണ്ടാം ബറ്റാലിയൻ കമാൻഡർ മേജർ ജനറൽ ജോൺ ബർനറ്റ് സ്റ്റുവർട്ട് ആയിരുന്നു.അന്ന് മദ്രാസിൽ പട്ടാള മേധാവി ആയിരുന്നു അദ്ദേഹം.

പതിനായിരം മാപ്പിളമാർ നടത്തിയ കലാപം 2300 മാപ്പിളമാരുടെ വധത്തിൽ കലാശിച്ചു എന്നാണ് അദ്ദേഹത്തിൻറെ ജീവിതം പറയുന്നത്.കൊല്ലപ്പെട്ട ഡോർസെറ്റ് ഭടന്മാർക്ക് ബംഗളുരു സെൻറ് മേരീസ് കത്തീഡ്രലിൽ പേര് കൊത്തിയ പിച്ചള ഫലകമുണ്ട് .

ബ്രിട്ടീഷ് പട്ടാളത്തിൽ 1881 മുതൽ 1958 വരെ നില നിന്ന കാലാൾപ്പട വിഭാഗമാണ് ഡോർസെറ്റ്.ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്ക് ശേഷം ഇത്,ഡെവോൻഷർ റെജിമെന്റിൽ ചേർത്തു.
ഡോർസെറ്റ് തൊപ്പി ബാഡ്ജ് 
സർ ജോൺ തിയഡോഷ്യസ് ബർനറ്റ് -സ്റ്റുവർട്ട് (1875 -1958 ) ഇരുപതുകളിലും മുപ്പതുകളിലും അറിയപ്പെട്ട ജനറൽ ആയിരുന്നു.റെപ്റ്റൻ സ്‌കൂളിലും സാൻഡ് ഹെർസ്റ്റ് മിലിട്ടറി കോളജിലും പഠിച്ചു.1895 ൽ റൈഫിൾ ബ്രിഗേഡിൽ തുടക്കം.1897 -98 ൽ ഇന്ത്യയിൽ വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ പ്രവർത്തിച്ചു.1899 മുതൽ മൂന്ന് വർഷം ദക്ഷിണാഫ്രിക്കയിൽ രണ്ടാം ബോയർ യുദ്ധത്തിൽ പങ്കെടുത്തു.അതിനിടയിൽ ക്യാപ്റ്റൻ ആയി.1902 ജൂണിൽ യുദ്ധം തീർന്നപ്പോൾ ബ്രിട്ടനിലേക്ക് മടങ്ങി.
സ്റ്റുവർട്ട് ( വലത്ത് ) ഫീൽഡ് മാർഷൽ മോണ്ട്ഗോമറിക്കൊപ്പം ,1945
മോണ്ട് ഗോമറിയുടെ സ്വകാര്യ വിമാനത്തിൽ 
ഒന്നാം ലോകയുദ്ധ കാലത്ത് ഫ്രാൻസിൽ ബ്രിട്ടീഷ് പട്ടാള ആസ്ഥാനത്ത് അഡ്ജുറ്റൻറ് ജനറൽ.1919 ൽ പട്ടാള മേധാവിയായി മദ്രാസിൽ.അക്കാലത്തെ പ്രധാന ദൗത്യം മാപ്പിള ലഹള നേരിടലായിരുന്നു.അത് തീർത്ത് ബ്രിട്ടനിലേക്ക് മടങ്ങി വാർ ഓഫിസിൽ മിലിട്ടറി ഓപ്പറേഷൻസ് ആൻഡ് ഇന്റലിജൻസ് ഡയറക്ടർ.അത് കഴിഞ്ഞ് മൂന്നാം ഡിവിഷൻ മേധാവി.1931 ൽ ഈജിപ്തിൽ ബ്രിട്ടീഷ് പട്ടാള മേധാവി.അടുത്ത വർഷം തെക്കൻ കമാൻഡ് മേധാവി.1938 ൽ വിരമിച്ചു.

മൂന്ന് വർഷം 1935 -38 ൽ ജോർജ് ആറാമൻ രാജാവിൻറെ സൈനിക മേൽനോട്ടം വഹിച്ചു.വിരമിച്ച ശേഷം 1945 വരെ റൈഫിൾ ബ്രിഗേഡ് ഒന്നാം ബറ്റാലിയൻ കേണൽ കമാൻഡൻറ്.

മാപ്പിളമാർക്ക് നേരിടാനാകാത്ത വീരന്മാരായിരുന്നു ബ്രിട്ടീഷ് പക്ഷത്ത് എന്നർത്ഥം.

See https://hamletram.blogspot.com/2019/11/blog-post_27.html

Tuesday 26 November 2019

മാപ്പിള ലഹള നാൾ വഴി

ജർമനിക്കൊപ്പം,ഹിന്ദുവിനെതിരെ

1914 നവംബർ 11:തുർക്കി സുൽത്താൻ ജർമനിക്കൊപ്പം ഒന്നാം ലോകയുദ്ധത്തിൽ ചേരുന്നു.
1915 ഏപ്രിൽ 26:ബ്രിട്ടൻ,റഷ്യ,ഫ്രാൻസ്,ഇറ്റലി എന്നിവ ഓട്ടോമൻ സാമ്രാജ്യ വിഭജന ഉടമ്പടി ഒപ്പിടുന്നു.
1918 ഒക്ടോബർ 30:തുർക്കി ബ്രിട്ടന് കീഴിൽ സഖ്യശക്തികൾക്ക് കീഴടങ്ങി മുദ്രോസ്‌ ഉടമ്പടി ഒപ്പിടുന്നു.
1918 നവംബർ 13:ബ്രിട്ടീഷ്,ഫ്രഞ്ച്,ഇറ്റാലിയൻ സേനകൾ കോൺസ്റ്റാന്റിനോപ്പിളിൽ ഭരണമേൽക്കുന്നു.
1919 ഒക്ടോബർ 17:ബംഗാൾ,വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ,പഞ്ചാബ് എന്നിവിടങ്ങളിൽ ഖിലാഫത്ത് ദിനം ആചരിച്ചു.
1919 നവംബർ 23:ഡൽഹിയിൽ അഖിലേന്ത്യ ഖിലാഫത് കോൺഫറൻസ് ചേർന്ന് മാനിഫെസ്റ്റോ തയ്യാറാക്കി.
1919 ഡിസംബർ അമൃതസർ:ഖിലാഫത്ത് കമ്മിറ്റി,കോൺഗ്രസ് സംയുക്ത സമ്മേളനം മൗലാനാ മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ ലണ്ടനിലേക്ക് സംഘത്തെ വിടാൻ തീരുമാനം
1920 മാർച്ച് 15:തുർക്കിയിൽ ബ്രിട്ടീഷ് പട്ടാള ഭരണം
1920 മാർച്ച് 18:തുർക്കി പാർലമെൻറ് അവസാന സമ്മേളനം അതിൻറെ അഞ്ചംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രമേയം പാസാക്കുന്നു ഓട്ടോമൻ സാമ്രാജ്യം തീരുന്നു.
1920 മാർച്ച് 19:ഇന്ത്യയിൽ ഖിലാഫത്ത് ദിനം ആചരിച്ചു.
1920 ഏപ്രിൽ 11 :സുൽത്താൻ മുഹമ്മദ് ആറാമൻ പാർലമെൻറ് പിരിച്ചു വിടുന്നു.
1920 ഏപ്രിൽ 23:തുർക്കി ദേശീയ പ്രസ്ഥാന നേതാവ് മുസ്തഫ കെമാൽ അങ്കാറയിൽ ദേശീയ അസംബ്ലി സ്ഥാപിക്കുന്നു സുൽത്താനെതിരെ സ്വാതന്ത്യ സമരം പ്രഖ്യാപിക്കുന്നു.ഖലീഫ മുഹമ്മദ് ആറാമൻ,കെമാലിന്റെ പട്ടാളത്തിനെതിരെ ഖലീഫാ പട്ടാളമുണ്ടാക്കുന്നു ഖലീഫാ പട്ടാളം സമരത്തിൽ തോറ്റു
തുർക്കി ഖലീഫ മുഹമ്മദ് ആറാമൻ 
1920 ഏപ്രിൽ 28:മലബാർ ജില്ലാ സമ്മേളനത്തിൽ ഖിലാഫത് പ്രമേയം.തുർക്കി പ്രശ്‍നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.ആനി ബസന്റ് പ്രതിഷേധിച്ചു.1920 ജൂൺ:അലഹബാദിൽ സർവകക്ഷി സമ്മേളനം
1920 ജൂൺ 26 -30:നാഗ്പുർ കോൺഗ്രസ് സമ്മേളനം സ്വരാജ് ലക്ഷ്യമായി പ്രഖ്യാപിച്ചു.അത് വരെ നിസ്സഹകരണം.
1920 ഓഗസ്റ്റ് 10:ഫ്രാൻസിലെ സെവ്റെസിൽ അച്ചു തണ്ട് -സഖ്യ ശക്തി ഉടമ്പടി.ഓട്ടോമൻ സാമ്രാജ്യ വിഭജനം അന്തിമമാക്കുന്നു.പലസ്‌തീൻ,സിറിയ,ലെബനൻ,ഇറാക്ക്,ഈജിപ്ത് എന്നിവയുണ്ടായി.150 രാഷ്ട്രീയ നേതാക്കളെ മാൾട്ടയിലേക്ക് നാട് കടത്തി.
1920 ഓഗസ്റ്റ് 18:ഗാന്ധിയും മൗലാനാ ഷൗക്കത്ത് അലിയും മലബാറിൽ
1920 ഒക്ടോബർ:മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ ലണ്ടനിൽ പോയ സംഘം പ്രതിനിധി സഭയിൽ പ്രസംഗിച്ചു,പ്രധാനമന്ത്രി ലോയ്ഡ് ജോർജിനെ കണ്ടു.എട്ടുമാസം താമസിച്ച് പരാജിതരായി മടങ്ങി
ഖിലാഫത്ത് പ്രസ്ഥാനക്കാർ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനവുമായി ചേർന്നു.ജാമിയ അത് ഉൽ ഉലമ ഹിന്ദ് തർക്കി മൗലത് ഫത്വ ഇറക്കി.സർക്കാർ പദവികൾ വേണ്ടെന്നു വയ്ക്കുക,നിയമസഭയും കോടതിയും ബഹിഷ്കരിക്കുക,വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മുസ്ലിം വിദ്യാർത്ഥികളെ പിൻവലിക്കുക,പൊതു നിസ്സഹകരണം എന്നിവ ഇതിൽ ഉൾപ്പെട്ടു,
മുസ്ലിം ഉലമ ഇന്ത്യയെ ദാറുൽ ഹുറാബ് ആയി പ്രഖ്യാപിച്ചു.മുസ്ലിംകൾ മറ്റേതെങ്കിലും രാജ്യത്തേക്ക് ദാറു സലാമിലേക്ക് കുടിയേറേണ്ടതായി വന്നു.1920 ഓഗസ്റ്റിൽ 18000  മുസ്ലിംകൾ ഇന്ത്യയിലെ സ്വത്തുക്കൾ വിറ്റ് അഫ്ഗാനിസ്ഥാനിലേക്ക് പോയി.അഫ്ഗാൻ അതിർത്തി അടച്ചപ്പോൾ ഈ മുഹാജിറുകൾ മടങ്ങി.
1920 ഒക്ടോബർ 17:തുർക്കിയിൽ വിശുദ്ധ യുദ്ധത്തിന് പോയ മുഹാജിറുകളെ കൂട്ടി താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കി.ഇവരെ സോവിയറ്റ് യൂണിയൻ താഷ്കെന്റിൽ സ്ഥാപിച്ച മിലിട്ടറി സ്‌കൂളിൽ പരിശീലിപ്പിച്ചു.അവരും ഇന്ത്യയ്ക്ക് മടങ്ങി.
1921 ജനുവരി:3000 മുസ്ലിം വിദ്യാർത്ഥികൾ കോളജ്,സ്‌കൂൾ വിട്ടു.അധ്യാപകർ രാജി വച്ചു.ഖിലാഫത്ത് കോൺഫറൻസ് പ്രസിഡൻറ് സേഥ് ജൻ മുഹമ്മദ് ചുട്ടാണിയെ ബ്രിട്ടൻ ലണ്ടനിലേക്ക് ചർച്ചയ്ക്ക് വിളിച്ചു.സംഘം പരാജിതരായി മടങ്ങി.
1921 ഫെബ്രുവരി അഞ്ച്:ഏറനാട് താലൂക്കിൽ പൊതുയോഗങ്ങൾ നിരോധിച്ചു.സംഘർഷത്തിന് കോപ്പ് കൂട്ടുന്നുവെന്ന് വിവരം.
1921 ഫെബ്രുവരി 15:മദ്രാസ് കോൺഗ്രസ് നേതാവ് യാക്കൂബ് ഹസ്സൻ ഖിലാഫത് യോഗങ്ങളിൽ പ്രസംഗിക്കാൻ മലബാറിൽ.അദ്ദേഹത്തെ കോഴിക്കോട് അറസ്റ്റ് ചെയ്തു.കെ മാധവൻ നായർ,യു ഗോപാല മേനോൻ,പി മൊയ്തീൻ കോയ എന്നിവരും അറസ്റ്റിൽ
1921 ഫെബ്രുവരി 18:സി രാജഗോപാലാചാരി മദ്രാസിൽ നിന്ന് കോഴിക്കോട്ട് കെ പി കേശവ മേനോനൊപ്പം.ജില്ലയിൽ പൊതുയോഗം നിരോധിച്ചു
1921 ഫെബ്രുവരി 28:ഏറനാട്ടെ നാല് മാപ്പിളമാരെ വിലക്ക് ലംഘിച്ചതിന് ആറു മാസം തടവിലാക്കി.
1921 മാർച്ച് 12:പൊന്നാനിയിലെ നാല് മാപ്പിളമാരെ ആറു മാസം ശിക്ഷിച്ചു.
1921 മാർച്ച് 22:വിലക്ക് ലംഘിച്ച് കല്പകഞ്ചേരിയിൽ പ്രകടനം
1921 മാർച്ച് 30:കോഴിക്കോട് കിഴക്കോത്ത് വായക്കാട് അബ്ദുള്ളക്കുട്ടി മുസലിയാർ പ്രസംഗിച്ചു.
1921 മാർച്ച് 31:പന്നൂരിൽ ഹിന്ദു അധികാരിയുടെ മഠം ആക്രമിക്കാൻ പുറപ്പെട്ട മാപ്പിളമാർ അറസ്റ്റിൽ
1921 ഏപ്രിൽ 23 -25 :ഒറ്റപ്പാലത്ത് നാല് സമ്മേളനങ്ങൾ.പോലീസുമായി സംഘർഷം.
1921 ജൂൺ 8;റമസാൻ ദിനത്തിൽ ആലി മുസലിയാർ തിരൂരങ്ങാടിയിൽ 300 -400 ഖിലാഫത്ത് ഭടന്മാരുടെ ഘോഷ യാത്ര നടത്തി
1921 ജൂലൈ 22:തിരൂരങ്ങാടിയിൽ 15000 പേർ പങ്കെടുത്ത ഖിലാഫത്ത് സമ്മേളനം.
1921 ജൂലൈ 24:പൊന്നാനിയിൽ ഖിലാഫത്ത് വിരുദ്ധ യോഗത്തിൽ ആലി മുസലിയാർ സംഘം ഖിലാഫത് യൂണിഫോമും കത്തിയുമായി പ്രത്യക്ഷപ്പെട്ടു .
1921 ഓഗസ്റ്റ് 1:പൂക്കോട്ടൂരിൽ വി മുഹമ്മദിൻറെ വീട്ടിൽ തിരച്ചിൽ.കൊട്ടാരത്തിൽ തിരുമുല്പാടിന് നേരെ രാത്രി ആക്രമണം പൊതു ഭരണം ഇല്ലാതാകുന്നു.ഹിന്ദു പലായനം തുടങ്ങുന്നു.
1921 ഓഗസ്റ്റ് 17:മാധവൻ നായർ,ഗോപാല മേനോൻ,മൊയ്തീൻ കോയ മോചിതരായി.ബീച്ചിൽ സ്വീകരണം.
1921 ഓഗസ്റ്റ് 20:മജിസ്‌ട്രേട്ടും സേനയും പുലർച്ചെ തിരൂരങ്ങാടിയിൽ തിരച്ചിൽ നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.മരകായുധ നിയമത്തിന് വിരുദ്ധമായി യുദ്ധ കത്തികൾ സൂക്ഷിച്ചതായി വിവരം കിട്ടിയിരുന്നു.ഒളിവിൽ കഴിയുന്നവരെ തിരഞ്ഞ് സേന നീങ്ങി.രാവിലെ പതിനൊന്നര മുതൽ രണ്ടു വരെ സേനയെ മാപ്പിളമാർ ആക്രമിച്ചു.രണ്ട് ഓഫീസർമാരെ വെട്ടിക്കൊന്നു.കലാപം പൊട്ടിപ്പുറപ്പെട്ടു.അത് ഹിന്ദുക്കൾക്കെതിരായി.
ഓഗസ്റ്റ് 21:പട്ടാളം ഭരണമേറ്റു.
ഓഗസ്റ്റ് 22 :കേണൽ ഇ ടി ഹംഫ്രീസ് പട്ടാള മേധാവി;എഫ് ബി ഇവാൻസ് ഉപദേഷ്ടാവ്.ആലി മുസലിയാരെ മാപ്പിളമാർ ആലിരാജയായി വാഴിച്ചു
ഓഗസ്റ്റ് 25 :യുദ്ധക്കപ്പൽ എച്ച് എം എസ് കോമസ് തുറമുഖത്ത് സേനയെ കൊണ്ട് വന്നു
ഓഗസ്റ്റ് 26:പൂക്കോട്ടൂരിൽ പട്ടാളത്തെ മാപ്പിളമാർ ആക്രമിച്ചു.അഞ്ചു മണിക്കൂർ പോരാട്ടം.400 മാപ്പിളമാർ കൊല്ലപ്പെട്ടു.രണ്ടു ബ്രിട്ടീഷ് സൈനികരും.
ഓഗസ്റ്റ് 28:മാപ്പിളമാർ മുറിച്ച വിനിമയ സൗകര്യങ്ങൾ ശരിയാക്കി.
ഓഗസ്റ്റ് 29:കലാപ താലൂക്കുകളിൽ പട്ടാള നിയമം
ഓഗസ്റ്റ് 30:പട്ടാളം തിരുരങ്ങാടികിഴക്കേപ്പള്ളി വളഞ്ഞു.പുറത്തിറങ്ങിയ 24 മാപ്പിളമാർ കൊല്ലപ്പെട്ടു.38 പേർ കീഴടങ്ങി.മുസലിയാർ പിടിയിൽ.അതോടെ ഒന്നാം ഘട്ടം തീർന്നു.
1921 ഓഗസ്റ്റ് 20 -30:ഹിന്ദു മലബാർ മാപ്പിളയുടെ കാൽകീഴിൽ വെറുങ്ങലിച്ചു കിടന്നു.ഓരോ ഹിന്ദു കുടുംബത്തിനും ദുരിത കഥയുണ്ടായി.എല്ലാ പൊതു സ്ഥാപനങ്ങളും ക്ഷേത്രങ്ങളും നാശമാക്കി.അവസരം കിട്ടിയപ്പോഴൊക്കെ യൂറോപ്യനെ കൊന്നു.28 വരെ സഹായത്തിന് സർക്കാർ സേനയുണ്ടായിരുന്നില്ല.പൂക്കോട്ടൂർ പോരാട്ടമായിരുന്നു രജത രേഖ.അത് ഏറനാട് ഹിന്ദുക്കളെ രക്ഷിച്ചു.ഓഗസ്റ്റ് 26 വെള്ളിയാഴ്ച ജമാ നമസ്കാര ശേഷം,മഞ്ചേരിയിലെയും അയൽ ഗ്രാമങ്ങളിലെയും സകല ഹിന്ദുക്കളെയും ബലമായി പള്ളികളിൽ എത്തിച്ച് മതം മാറ്റാൻ ഏർപ്പാട് ചെയ്തിരുന്നു.മതം മാറിയവർക്ക് വിതരണം ചെയ്യാൻ തൊപ്പിയും വേഷവും തയ്യാറായിരുന്നു.പൂക്കോട്ടൂർ പോരിൽ മാപ്പിളമാർ തോറ്റപ്പോൾ സമൂഹ മാർഗംകൂട്ടൽ ഉപേക്ഷിച്ചു
ഓഗസ്റ്റ് 30 -14:ഹംഫ്രീസ്,ഇവാൻസ്,ഹിച്ച്കോക് എന്നിവർക്ക് തിരൂർ കേന്ദ്രം.14 മുതൽ കേന്ദ്രം മലപ്പുറം.സെപ്റ്റംബർ മുതൽ ഡിസംബർ വരെ ലഹളയുടെ ഉച്ച ഘട്ടം.
സെപ്റ്റംബർ 18:പൊലീസ് സൂപ്രണ്ട് എലിയറ്റിന് കീഴിലുള്ള ഒരു ബ്രിട്ടീഷ് ഓഫിസറുടെ സഹപ്രവർത്തകരായ പട്ടാളക്കാരും ജമേദാറും പൂക്കോട്ടൂരിൽ ഒരു വീട്ടിൽ തിരച്ചിൽ നടത്തി ആറു കാറുകളിൽ മഞ്ചേരി വഴി മലപ്പുറത്തേക്ക് മടങ്ങുകയായിരുന്നു.മഞ്ചേരി ട്രഷറിയിൽ നിന്നുള്ള കൊള്ള മുതൽ ഇവിടെ സൂക്ഷിച്ചെന്ന് വിവരം കിട്ടി.നീരുലുൽ എന്ന സ്ഥലമെത്തിയപ്പോൾ ഇവർക്ക് നേരെ വെടി വച്ചു.മലയിടുക്കിൽ ചെങ്കുത്തായ പാതയിലായിരുന്നു,കാറുകൾ.കാർ നിർത്തി ഭടന്മാർ ഇറങ്ങിയപ്പോൾ,ഒരു മാപ്പിള ഒരു ഭടൻറെ അടുത്തേക്ക് ചീറിയടുത്ത് മുഖത്ത് കത്തി കൊണ്ട് കുത്തി.എലിയട്ട് അയാളെ വെടിവച്ചു വീഴ്ത്തി.ചെടികൾക്കിടയിൽ നിന്ന് പട്ടാളത്തെ ലക്ഷ്യമാക്കി വന്ന വേറൊരു മാപ്പിളയെ ഒരു ഭടൻ വെടിവച്ചു വീഴ്ത്തി.ചെടികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നവർക്കായി എലിയറ്റും സംഘവും യന്ത്രത്തോക്കുമായി തിരച്ചിൽ നടത്തുമ്പോൾ 60 പേരുള്ള മാപ്പിള സംഘം ചാടി വീണു.സേന നിറയൊഴിച്ചപ്പോൾ ഇവർ ഓടി.ആറോ ഏഴോ കൊല്ലപ്പെട്ടു.ജമേദാർക്ക് കൈയിൽ വെടിയേറ്റു.
സെപ്റ്റംബർ 24:ഒറ്റപ്പാലത്ത് സഫോക്സ്‌ കമ്പനി 44 മാപ്പിളമാരെ പിടികൂടി.
പാണ്ടിക്കാട് നിന്ന് നെമിനിയിലെ മാപ്പിളമാരെ കൈകാര്യം ചെയ്യാൻ പോയ മേജർ വെൽഡന്റെ നേതൃത്വത്തിലുള്ള ഡോർസെറ്റ് സേനയെ ക്യാമ്പ് വിട്ടയുടൻ ആക്രമിച്ചു. രണ്ടു ഭടന്മാർ കൊല്ലപ്പെട്ടു ,ഒരാൾക്കു പരുക്കേറ്റു.ഒരു പ്രാദേശിക കോൺസ്റ്റബിളിനും പരുക്കേറ്റു.നെമിനിയിലെ വീടുകൾ വളഞ്ഞു.മാപ്പിളമാരിൽ ഒരാൾ കൊല്ലപ്പെട്ടു,14 പേരെ പിടിച്ചു.വാളുകളും തോക്കുകളും കണ്ടെത്തി.സഫോക്സിന്റെ രണ്ടു പ്ലാറ്റൂണുകൾ മണ്ണാർക്കാടെത്തി.അവരെത്തും മുൻപ് മാപ്പിളമാർ ഹിന്ദുക്കളുടെ കടകൾ കൊള്ളയടിച്ച് സ്ഥലം വിട്ടിരുന്നു.ഈ സേന അഞ്ചു മൈൽ തെക്കു പടിഞ്ഞാറ് കരിമ്പുഴയിൽ മറ്റ് സേനാവിഭാഗങ്ങളുമായി ചേർന്നു.ചെർപ്പുളശ്ശേരിയിൽ കലാപകാരികൾ കീഴടങ്ങി.ആയുധങ്ങൾ അടിയറ വച്ചു.233 പേരെ തടവുകാരാക്കി

സെപ്റ്റംബർ 27:മലപ്പുറം,മഞ്ചേരി,വള്ളുവമ്പുറം അതിരിൽ കലാപകാരികൾ സേനയുമായി ഏറ്റുമുട്ടി.ആൾനാശം മാപ്പിള പക്ഷത്ത്
സെപ്റ്റംബർ 30:കുമരംപുത്തൂരിൽ ഒരു മാപ്പിള സംഘം സഫോക്സുമായി ഏറ്റുമുട്ടി.40 -50 മാപ്പിളമാർ കൊല്ലപ്പെട്ടു
ഒക്ടോബർ 1:കേണൽ ഹെർബെർട്സും ക്വാർട്ടർ മാസ്റ്റർ ലഫ് ഹാർവിയും ചില ഭടൻമാർക്കൊപ്പം നിലമ്പൂരിൽ ലോറിയിൽ  ഭക്ഷണ വിതരണത്തിൽ ആയിരുന്നു.അങ്ങോട്ട് പോകുമ്പോൾ,കലാപകാരികൾ റോഡിൽ മറഞ്ഞിരിക്കുന്നതായി രണ്ട് കോൺസ്റ്റബിൾമാർ മുന്നറിയിപ്പ് നൽകി.റേഷൻ നൽകി തിരിച്ചു വരുമ്പോൾ കഴുത്ത് ഛേദിച്ച നിലയിൽ ആ കോൺസ്റ്റബിൾമാരുടെ ജഡങ്ങൾ വഴിയിൽ കണ്ടു.ലോറിയിലെ സംഘത്തിന് നേരെ മാപ്പിളമാർ അടുത്ത് നിന്ന് നിറയൊഴിച്ചു.ഒരു ഭടൻ കൊല്ലപ്പെട്ടു.ഹെർബെർട്സിനും ഹാർവിക്കും പരുക്കേറ്റു.ഹാർവിയുടേത് ഗുരുതരം.
ഒക്ടോബർ 13:പെരിന്തൽമണ്ണയിൽ നിന്നുള്ള ഡോർസെറ്റ് വിഭാഗം മേലാറ്റൂർ റോഡിൽ കലാപകാരികളുമായി ഏറ്റുമുട്ടി 12 പേർ കൊല്ലപ്പെട്ടു
ഒക്ടോബർ 16:ചില കലാപകാരികൾ നിലമ്പൂരിലെത്തി വൈകിട്ട് നാലിന്‌ വെ ടിയുതിർത്തു.സീതിക്കോയ തങ്ങൾ മണ്ണാർക്കാട് സജീവം.മൂന്ന് മൈൽ പടിഞ്ഞാറ് ഒരു പാലം തകർത്തു.വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പാണ്ടിക്കാടിനടുത്തുണ്ട്.നെല്ലിക്കട്ട് പാലം തകർത്തു.മഞ്ചേരിയിൽ നിന്നുള്ള പട്ടാള നിരീക്ഷണ സംഘത്തെ ആക്രമിച്ചു.തിരിച്ച് വെടി വച്ച് രണ്ടു പേരെ കൊന്നു.

ഒക്ടോബർ 18:ചേന്ദങ്ങല്ലുർ,പൂളക്കോട്,പന്നിക്കോട് എന്നിവിടങ്ങളിൽ മാപ്പിളമാർ കൊല നടത്തി.

ഒക്ടോബർ 20:ഗൂർഖ വിഭാഗം കൊണ്ടോട്ടിയിൽ നിന്ന് മഞ്ചേരിക്കടുത്ത് മൊറയൂർക്ക് പോയി ഡോർസെറ്റ്,ലെയ്‌ൻസ്‌റ്റർ,കവചിത വാഹനങ്ങൾ എന്നിവ അങ്ങോട്ട് പോയിരുന്നു.100 കലാപകാരികൾ ഗുർഖകളെ ആക്രമിച്ചു.ഗൂർഖകൾ ഖുക്രികൾ പ്രയോഗിച്ചു.45 മാപ്പിളമാർ കൊല്ലപ്പെട്ടു.മൂന്ന് ഗുർഖകൾ കൊല്ലപ്പെട്ടു.
ഒക്ടോബർ 21:ഡോർസെറ്റുകൾ 30 മാപ്പിളമാരെ കൊന്നു.കവചിതപ്പട ഒരാളെയും.
ഒക്ടോബർ 23 :ചിൻ കാച്ചിൻ വണ്ടൂരിൽ  ഏറ്റുമുട്ടലിൽ അഞ്ച് കലാപകാരികൾ കൊല്ലപ്പെട്ടു.ചെമ്പ്രശ്ശേരി തങ്ങളെ അവസാനം കണ്ടത് മേലാറ്റൂരിനടുത്താണ്
ഒക്ടോബർ 25:നിലമ്പൂരിൽ നിന്നുള്ള ചിൻ കാച്ചിൻ ബറ്റാലിയൻ കള്ളിക്കാവ് റോഡിലെ ഒരു വീട് വളഞ്ഞ് ഏറ്റുമുട്ടി.ആൾ നാശമുണ്ടായി.അവിടന്ന് കൊണ്ട് പോകാൻ കഴിയാത്ത അരി നശിപ്പിച്ചു.കഴിഞ്ഞ രാത്രി മലപ്പുറത്തിന് നാലു മൈൽ വടക്ക് പടിഞ്ഞാറ് വലിയ സംഘമുണ്ടായിരുന്നു.ഡോർസെറ്റുകളും പീരങ്കിപ്പടയും കവചിതപ്പടയും അവർക്കെതിരെ ആക്രമണം നടത്തി.മേൽമുറിക്ക് പടിഞ്ഞാറ് കാട്ടിൽ വീടുകൾക്കുള്ളിലിരുന്നാണ്,സേനയെ ആക്രമിച്ചത്.വീട് വിട്ടു പുറത്ത് വന്ന് കീഴടങ്ങാൻ കൂട്ടാക്കിയില്ല.240 പേർ കൊല്ലപ്പെട്ടു.

ഒക്ടോബർ 27:എടവണ്ണയിൽ നിന്നുള്ള ചിൻ കാച്ചിൻ പ്ലാറ്റൂൺ ചാലിയാർ കടന്ന് ഉറങ്ങാട്ടിരിയിൽ 36 കലാപകാരികളെ കൊന്നു
ഒക്ടോബർ 29:ചിൻ കാച്ചിൻ സംഘം വാരിയൻ  കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നീചനും കുപ്രസിദ്ധനുമായ സഹായി കൊത്തമ്പാറ ഉണ്ണിത്തരിയെ  മിന്നലാക്രമണം വഴി പേടിപ്പിച്ചു.നിലമ്പൂരിൽ നിന്ന് ഏതാനും മൈൽ അകലെ കക്കോട് പുതുതായി പണിത വീട്ടിൽ പുലർച്ചെ ആയിരുന്നു,ആക്രമണം.സൈന്യത്തെ കണ്ട പാടെ അനുയായികൾ സംഘം ചേരാൻ പടക്കം പൊട്ടിച്ചു.സേനയ്ക്ക് വേണ്ടതും അതായിരുന്നു.വന്നു ചേരുന്ന പറ്റത്തിന് നേരെ വെടിയുണ്ടകൾ വർഷിച്ചു.ഉണ്ണിത്തരിയും 100 സംഘാംഗങ്ങളും കൊല്ലപ്പെട്ടു.

പെരിന്തൽമണ്ണയിൽ നിന്നുള്ള ഡോർസെറ്റ്,മങ്കടയ്ക്കടുത്ത് 46 കലാപകാരികളെ കൊന്നു.മഞ്ചേരിയിൽ നിന്നുള്ള ഡോർസെറ്റ് കമ്പനി ചെറിയ മാപ്പിള സംഘത്തെ വളഞ്ഞു;ആറു പേർ കൊല്ലപ്പെട്ടു.മറ്റ് ആൾനാശങ്ങളും മാപ്പിള പക്ഷത്ത് ഉണ്ടായി.കോട്ടയ്ക്കലിൽ ചെറിയ സംഘത്തെ ലെയ്‌ൻസ്‌റ്റർ നേരിട്ടു -നാലു മരണം.
ഒക്ടോബർ 30:കോഴിക്കോട് ചേവായൂരിനടുത്ത് പ്രത്യേക പൊലീസ് സംഘത്തെ ആക്രമിച്ചു.26 കലാപകാരികൾ കൊല്ലപ്പെട്ടു.
നവംബർ 3:വണ്ടുരിലുള്ള ചിൻ കാച്ചിൻ ചെമ്പ്രശ്ശേരിക്കടുത്ത് കലാപകാരികളുമായി ഏറ്റുമുട്ടി.എട്ടു പേർകൊല്ലപ്പെട്ടു.
നവംബർ 4:മഞ്ചേരിക്ക് തെക്ക് പടിഞ്ഞാറ്പാപ്പിനിപ്പാറയിൽ ഡോർസെറ്റ്,കവചിതപ്പട,പാക് പീരങ്കിപ്പട എന്നിവ 33 മാപ്പിളമാരെ കൊന്നു
നവംബർ 5 :മഞ്ചേരി -അരീക്കോട് റോഡ് വൃത്തിയാക്കുന്ന 64 പയനിയേഴ്‌സ് ആറ് കലാപകാരികളെ കൊന്നു.

നവംബർ 6 : സുബേദാർ അഹമ്മദ് ബെയ്ഗിന്റെ കീഴിലുള്ള മിലിട്ടറി പൊലീസ് കോഴിക്കോടിന് 18 മൈൽ തെക്കു കിഴക്ക് ചാത്തമംഗലം റോഡിലെ നീരാളമുക്കിൽ വൻ മാപ്പിള സംഘവുമായി ഏറ്റുമുട്ടി.ആൾ നാശമുണ്ടായി.നായിക് കുഞ്ഞമ്പുവിന് തോളിലും കാലിലും വെടിയേറ്റു.ഒരു നായർ വാടക പടയാളിക്കും പരുക്കേറ്റു.മാപ്പിളമാർ കിടങ്ങുകളിൽ നിന്നാണ് വെടി വച്ചത്.ഡോർസെറ്റുകൾ വേലൂരിനടുത്ത് മൂന്ന് പേരെ കൊന്നു.

നവംബർ 7 :ആനക്കയത്തു നിന്ന് 300,കൂട്ടിലങ്ങാടിയിൽ നിന്ന് 400,മേൽമുറിയിൽ നിന്ന് 200 കലാപകാരികൾ കീഴടങ്ങി
നവംബർ 8:പ്രത്യേക പൊലീസ് രണ്ടു കമ്പനി താമരശ്ശേരിക്ക് രണ്ടു മൈൽ തെക്കു കിഴക്ക് തോണി വഴി അക്കര കടന്ന് തെക്കോട്ട് നീങ്ങി.തടഞ്ഞ മാപ്പിള സംഘത്തിലെ മൂന്ന് പേരെ കൊന്നു.
നവംബർ 11 : നിലമ്പൂരിലെ മാപ്പിള അഭയാർത്ഥികൾക്ക് നേരെ കലാപകാരികളുടെ ആക്രമണം;അവരെ തുരത്തി,ആറു പേർ കൊല്ലപ്പെട്ടു.ഒരഭയാർത്ഥിയും കൊല്ലപ്പെട്ടുമലയമ്മയ്ക്കടുത്ത് പൊലീസ് ആറു കലാപകാരികളെ കൊന്നു.രക്ഷപ്പെട്ടവരെ വെടി വച്ച് മുറിവേൽപ്പിച്ചു.ഒരിന്ത്യൻ ഓഫീസർക്കും ഭടനും പരുക്കേറ്റു.ഫറോക്ക് കേന്രമായ പൊലീസ് തേഞ്ഞിപ്പലത്ത് ആക്രമണത്തിന് മുതിർന്ന വേങ്ങര,തിരുരങ്ങാടി എന്നിവിടങ്ങളിൽ നിന്നുള്ള കലാപകാരികളെ ഓടിച്ചു.എട്ടു പേർ കൊല്ലപ്പെട്ടു.ഡോർസെറ്റും ലെയ്‌ൻസ്‌റ്ററും ചേറൂർ,ഊരകം,മെട്ടത്തുർ എന്നിവിടങ്ങളിൽ മാപ്പിളമാരെ തുരത്തി.പാണ്ടിക്കാട്,വണ്ടുർ എന്നിവിടങ്ങളിൽ നിന്നുള്ള സേന ചെമ്പ്രശ്ശേരി തങ്ങൾ സംഘത്തിനെതിരെ ഒന്നിച്ച് നാല് പേരെ കൊന്നു
മേൽമുറി അധികാരത്തൊടിയിൽ 11 ജഡം മറവ് ചെയ്ത ഇടം / സമീൽ
 
നവംബർ 14:രാവിലെ അഞ്ചരയ്ക്ക് ഗുർഖകളുടെ ഒരു കമ്പനി താവളമടിച്ച പാണ്ടിക്കാട് പോസ്റ്റിൽ 2000 വരുന്ന മാപ്പിള സംഘം ഭീകര ആക്രമണം നടത്തി.പോസ്റ്റ് ഭേദിച്ച 56 പേരെയും കൊന്നു.ആകെ 230 ശത്രുക്കളെ കൊന്നു.ഒരാളെ തടവിലാക്കി.ഗുർഖാ സേനയിലെ ക്യാപ്റ്റൻ അവേരിൽ കൊല്ലപ്പെട്ടു.മറ്റ് റാങ്കിലെ മൂന്ന് പേരും കൊല്ലപ്പെട്ടു
നവംബർ 19:പെരിന്തൽമണ്ണയിൽ നിന്നുള്ള സേന കലാപകാരികൾ രാത്രി  തങ്ങുന്ന കക്കൂട്ട് തിരച്ചിൽ നടത്തി.നാലു പേരെ കൊന്നു;50 പേരെ പിടിച്ചു.ഭൂരിപക്ഷവും അറിയപ്പെടുന്ന ക്രിമിനലുകൾ.വണ്ടുർ കേന്ദ്രമായ ബർമ ബറ്റാലിയൻ കാളികാവ് റോഡിൽ മാപ്പിള സംഘത്തെ ആക്രമിച്ച് 10 പേരെ കൊന്നു
നവംബർ 20:മണാശ്ശേരിയിൽ 15 മുതൽ 18 വരെ അനുബന്ധ പൊലീസ് തിരച്ചിൽ നടത്തി.നാലു പേരെ കൊന്നു
നവംബർ 26 :പെരിന്തൽമണ്ണയിൽ നിന്നുള്ള ഗുർഖാസ് പുലാമന്തോളിൽ പത്തു പേരെ കൊന്നു
നവംബർ 28:നീക്കം കഴിഞ്ഞ് സേനകൾ അവർക്ക് നിശ്ചയിച്ച താവളങ്ങളിലേക്ക് മടങ്ങുന്നു.പെരിന്തൽമണ്ണ കേന്ദ്രമായ ഗുർഖാസ് പന്നിയംകുറിശ്ശിയിൽ തിരച്ചിൽ നടത്തി അഞ്ചു പേരെ കൊന്നു.അരീക്കോടിനടുത്ത് 500 മാപ്പിളമാർ സംഘം ചേർന്നു.
നവംബർ 29:ചെറിയ ഗുർഖാ സേന നാല് മാപ്പിളമാരെ കൊന്നു
നവംബർ 30: നന്നമ്പ്രയിൽ നിന്നുള്ള പൊലീസ് കമ്പനി തിരുരങ്ങാടി സംഘത്തിലെ ഒൻപതു പേരെ കൊന്നു.ചേലേമ്പ്രയിൽ നിന്നുള്ള പൊലീസ് ആറു പേരെ കൊന്നു.

ഡിസംബർ 1:സഫോക്‌സും കമ്പനിയും വലജയും വേങ്ങരയിലും ചേറൂരിലും വിജയകരമായ നീക്കങ്ങൾ നടത്തി.36 മാപ്പിളമാർ കൊല്ലപ്പെട്ടു.ആറു പേരെ പിടിച്ചു.വലജ കമ്പനി ഇപ്പോൾ തിരൂരങ്ങാടിയിൽ.തിരുരങ്ങാടി -ഫറോക്ക് റോഡിൽ അഞ്ചാം മൈൽകുറ്റിക്കടുത്ത് അനുബന്ധ പൊലിസ് മൂന്ന് പേരെ കൊന്നു.

 ഡിസംബർ 3 :കല്പകഞ്ചേരിക്കടുത്ത് പൊലീസ് അഞ്ചു പേരെ കൊന്നു.ഒൻപത് കലാപകാരികളെ പിടിച്ചു.ചേലേമ്പ്രയ്ക്കടുത്ത് പൊലീസ് ഏഴു കലാപകാരികളെ കൊന്നു.തുവൂരിനടുത്ത് ഗുർഖാസ് എട്ട് കലാപകാരികളെ കൊന്നു
ഡിസംബർ 4:നിലമ്പൂർ,കാളികാവ് എന്നിവിടങ്ങളിൽ നിന്നുള്ള ചിൻ കാച്ചിൻ സന്ധിച്ച് അമരമ്പലം വഴി വണ്ടൂർക്ക് സേനയെ അയച്ചു.നാല് പേരെ കൊന്നു,മൂന്ന് വാൾ പിടിച്ചു.80000 പറ നെല്ല് കൊണ്ട് വന്നു.അരീക്കോട് 1500 പേർ കീഴടങ്ങി.മൂന്ന് വാൾ കിട്ടി.അരീക്കോടിനും എടവണ്ണയ്ക്കുമിടയിൽ ബേപ്പൂർ പുഴയുടെ തെക്കൻ കരയിൽ നിരവധി മാപ്പിളമാർ കീഴടങ്ങാൻ തയ്യാർ.മണ്ണാർക്കാട് ശനിയാഴ്ച 525 പേർ ഒൻപത് വാളുമായി കീഴടങ്ങി.
ഡിസംബർ 6:വെണ്ണക്കോടിനടുത്ത് പൊലീസ് നാല് പേരെ കൊന്നു.ചെമ്പ്രശ്ശേരിക്കടുത്ത് ഗുർഖാസ് രണ്ടു പേരെ കൊന്നു
ജനുവരി 7:കുഞ്ഞഹമ്മദ് ഹാജിയെ 21 അനുയായികൾക്കൊപ്പം സുബേദാർ ഗോപാല മേനോൻ,എസ് ഐ രാമനാഥയ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ചോക്കാട് പിടിച്ചു.ഒരു ൦.303 റൈഫിൾ,പത്ത് പോലീസ് റൈഫിൾ നാല് മറ്റ് തോക്കുകൾ കിട്ടി.മൊയ്തീൻ കുട്ടി ഹാജിയെ പിന്തുടരുന്ന ഗർവാളി സേന മൊറയൂരിനടുത്ത് 19 പേരെ കൊന്നു.മൂന്ന് പേർക്ക് പരുക്ക്.
ജനുവരി 20:രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച വാരിയന്കുന്നത്ത് കഞ്ഞഹമ്മദ് ഹാജിയെയും മറ്റ് ആറു മാപ്പിളമാരെയും പട്ടാള കോടതി വിചാരണ ചെയ്ത് മലപ്പുറത്ത് വെടി വച്ച് കൊന്നു.'ഖിലാഫത്ത് രാജാവ്' കുഞ്ഞഹമ്മദ് ഹാജിയെ തടവുകാരനാക്കിയതോടെ മാപ്പിള ലഹളയ്ക്ക് അന്ത്യമായി




( തയ്യാറാക്കിയത്:രാമചന്ദ്രൻ )





Sunday 17 November 2019

ഖാനെ ഖിലാഫത്ത് കമ്മ്യൂണിസ്റ്റാക്കി

മുഹമ്മദലിയുടെ റിവോൾവറുകൾ 

മാപ്പിള ലഹള എന്ന മലബാർ ജിഹാദിനെപ്പറ്റി അബനി മുക്കർജി ലെനിന് വേണ്ടി എഴുതിയത്, യാദൃച്ചികം ആകാനിടയില്ല.ഇന്ത്യയിൽ വിപ്ലവം നടത്താൻ താൽപര്യമുള്ള ഏത് വിദേശ ശക്തിയും സംഘടനയുമായും അന്ന് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത് ബംഗാളിലെ അനുശീലൻ സമിതിയായിരുന്നു.ഇതുമായി ബന്ധപ്പെടാത്ത ഒരു ബംഗാൾ വിപ്ലവകാരിയും ഇല്ല.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി താഷ്കെന്റിൽ സ്ഥാപിച്ച എം എൻ റോയിയും അബനി മുക്കർജിയും ബന്ധപ്പെട്ടിരുന്നു.

 പി കൃഷ്ണ പിള്ളയും ഇ എം എസും ഈ ഗ്രുപ്പിൽ പെട്ടവരെ കണ്ണൂർ ജയിലിൽ 1932 ൽ കണ്ടിരുന്നു.:കമൽ തിവാരി,ജയദേവ്,യതീന്ദ്ര ദാസിൻറെ സഹോദരൻ കിരൺ എന്നിവരെ .മാപ്പിള ലഹള നടക്കുമ്പോൾ ഇ എം എസിന് 12 വയസേയുള്ളു;പിള്ളയ്ക്ക് 15.

1902 മുതൽ 1935 വരെ നിലനിന്ന തീവ്രവാദി സംഘമാണ്,അനുശീലൻ സമിതി.മൂന്ന് സ്വതന്ത്ര ശാഖകൾ ഇതിനുണ്ടായിരുന്നു:കിഴക്കൻ ബംഗാൾ,പശ്ചിമ ബംഗാൾ,മധ്യ ബംഗാളിൽ ജുഗന്തർ.ഗുസ്തിക്കാരായ നാടൻ യുവാക്കളായിരുന്നു,ഇതിൽ.ബോംബാക്രമണങ്ങളും കൊലകളും വഴി ബ്രിട്ടനെ വെല്ലുവിളിച്ചു.ഇന്ത്യയിലും പുറത്തുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു.അരവിന്ദ ഘോഷ്,സഹോദരൻ ബരിന്ദ ഘോഷ് എന്നിവർക്കായിരുന്നു നേതൃത്വം.ഹിന്ദു ശാക്തേയ തത്വ ചിന്ത, ബങ്കിം ചന്ദ്ര,സ്വാമി വിവേകാനന്ദൻ,ഇറ്റാലിയൻ ദേശീയ പ്രസ്ഥാനം, വിശാല ഏഷ്യനിസം,ജപ്പാൻ എഴുത്തുകാരൻ കാക്കുസോ ഒക്കക്കുറയും സ്വാധീനിച്ചു.1912 ൽ വൈസ്രോയ്ക്ക് എതിരായ വധശ്രമവും ഒന്നാം ലോക യുദ്ധ കാലത്ത് റാഷ് ബിഹാരി ബോസ്,ജതീന്ദ്രനാഥ് മുക്കർജി എന്നിവരുടെ ഗൂഢാലോചനയും സമിതിയുടെ പേരിലായിരുന്നു.
അനുശീലൻ ചിഹ്നം 
ഇരുപതുകളിൽ ഗാന്ധിയുടെ അഹിംസ വഴി സമിതി പൊതുവെ അക്രമങ്ങൾ വിട്ടെങ്കിലും സചീന്ദ്രനാഥ് സന്യാൽ സമിതി വിട്ട് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ തുടങ്ങി.സുഭാഷ് ചന്ദ്ര ബോസ് ഇതുമായി ബന്ധപ്പെട്ടു.മുപ്പതുകളിൽ സമിതി ഹിംസയിലേക്ക് മടങ്ങി.കാക്കോരി ഗൂഢാലോചന,ചിറ്റഗോങ് കലാപം എന്നിവ അങ്ങനെയുണ്ടായി.1907 ൽ ബംഗാൾ ഗവർണർ ആൻഡ്രൂ ഫ്രേസർ കയറിയ ട്രെയിൻ അട്ടിമറിച്ചതും ധാക്ക ജില്ലാ മജിസ്‌ട്രേറ്റ് ഡി സി അലനെ കൊന്നതും സമിതി ആയിരുന്നു.

പാരിസിൽ പ്രവാസിയായ റഷ്യൻ വിപ്ലവകാരി നിക്കോളാസ് സഫ്രൻസ്കിയിൽ നിന്ന് ബോംബ് നിർമാണം പഠിക്കാൻ സമിതി,1907 ൽ ഹേമചന്ദ്ര കനുൻഗോയെ അയച്ചു.പാരിസിൽ ജീവിച്ച മാഡം കാമയ്ക്ക് വി ഡി സവർക്കറെ അറിയാമായിരുന്നു.ഇന്ത്യ ഹൗസ് വഴി സവർക്കർ ബോംബ് നിർമാണ മാനുവൽ പ്രസിദ്ധീകരിച്ചു.ഖുദിറാം ബോസ്,പ്രഫുല്ല ചക്കി എന്നിവരെ 1908 ൽ മുസഫർ പൂരിൽ മജിസ്‌ട്രേറ്റ് ഡി ജി കിങ്‌സ്‌ഫോഡിനെ വധിക്കാൻ അയച്ചു.അവർ ബോംബ് വച്ച് തകർത്ത വാഹനം മാറിപ്പോയി.രണ്ട് ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടു.ചക്കി ആത്മഹത്യ ചെയ്തു.ബോസ് പിടിയിലായി തൂക്കിലേറി.ഖുദിറാമിനെ പിടിച്ച നന്ദലാൽ ബാനർജിയെ വെടിവച്ചു കൊന്നു.
റാഷ് ബിഹാരി ബോസ് 
അരവിന്ദ ഘോഷ് സന്യാസിയായി.ജതീന്ദ്രനാഥ് മുക്കർജി വന്നു.ജുഗന്തർ എന്ന് പേര് മാറി.റാഷ് ബിഹാരി ബോസ് സമിതിയുടെ പ്രവർത്തനം ഉത്തരേന്ത്യയിൽ വ്യാപിപ്പിച്ചു.ഒന്നാം ലോകയുദ്ധ കാലത്ത് വിദേശത്ത് ലാലാ ഹർദയാലും ഗദർ പാർട്ടിയും ഗൂഢാലോചനകളിൽ പങ്കു കൊണ്ടു.1912 ൽ കൊൽക്കത്തയിലെത്തിയ ജർമൻ കിരീടാവകാശി ജതിന് ആയുധങ്ങൾ നൽകാമെന്നേറ്റു.1914 ൽ കൊൽക്കത്ത ആയുധ വ്യാപാരി റോഡാ കമ്പനി കൊള്ള ചെയ്‌തു.ബാലസോറിലെ ഏറ്റുമുട്ടലിൽ ജതിൻ കൊല്ലപ്പെട്ടു.

നിസ്സഹകരണ പ്രസ്ഥാനകാലത്ത് 1919 -22 ൽ കോൺഗ്രസ് നേതാവ് ചിത്തരഞ്ജൻ ദാസിൻറെ അപേക്ഷ മാനിച്ച് സമിതി അക്രമം വിട്ടു.
ജതിൻ അവസാനം 
ഈ ഘട്ടത്തിലാണ്,എം എൻ റോയിയും അബനി മുക്കർജിയും താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചത്.റാഷ് ബിഹാരി ബോസിൻറെ സഹപ്രവർത്തകൻ ആയിക്കഴിഞ്ഞാണ്,മുക്കർജി 1918 ൽ സോവിയറ്റ് പാർട്ടി അംഗമാകുന്നത്.അതിന് മുൻപ് ഇന്ത്യയിൽ വിപ്ലവം നടത്താനുള്ള ഇൻഡോ -ജർമൻ ഗൂഢാലോചന പൊളിഞ്ഞിരുന്നു.റോയ് അമേരിക്ക വിട്ടിരുന്നു.ജർമൻ വിപ്ലവകാരികൾ കാബൂളിൽ തുടങ്ങിയ ഇന്ത്യൻ പ്രവാസി ഭരണകൂടം പോയിരുന്നു.

ഇന്ത്യൻ പാർട്ടി ഉണ്ടായത്,തുർക്കിയിൽ വിശുദ്ധയുദ്ധത്തിന് പുറപ്പെട്ട ഇന്ത്യൻ മുഹാജിറുകളെ താഷ്കെന്റിൽ കണ്ട് പ്രീണിപ്പിച്ചാണ്.അവരെ ഇന്ത്യൻ വിപ്ലവത്തിന് സജ്ജരാക്കാൻ സോവിയറ്റ് പാർട്ടി താഷ്കെന്റിൽ സ്ഥാപിച്ച പട്ടാള സ്‌കൂൾ മേധാവി ആയിരുന്നു മുക്കർജി.അവിടെ പരിശീനം നേടിയ മുസ്ലിംകൾ ഇന്ത്യൻ ഖിലാഫത്ത് പ്രസ്ഥാന പോരാളികളായി.അവരിൽ കുറെപ്പേർ മലബാറിൽ എത്തിയിരുന്നിരിക്കാം.

മാപ്പിള കലാപത്തിൻറെ തുടക്കത്തിൽ ബ്രിട്ടീഷ് പട്ടാളവും പൊലീസും പിൻവാങ്ങിയെങ്കിലും ഓഗസ്റ്റ് ഒടുവിൽ കൂടുതൽ ബ്രിട്ടീഷ്‌സേനയും ഗൂർഖ റെജിമെന്റും എത്തി.പൂക്കോട്ടൂർ പോരാട്ടത്തിൽ നിരവധി പട്ടാളക്കാർ കൊല്ലപ്പെട്ടു.പട്ടാളം തോറ്റ് പിന്മാറി.ബംഗളുരുവിൽ നിന്നെത്തിയ രണ്ടാം ഡോർസെറ്റ്സ് റെജിമെന്റിലെ കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരുകൾ കൊത്തിയ ഫലകം ബംഗളുരു സെൻറ് മേരീസ് കത്തീഡ്രലിലുണ്ട്.

മലപ്പുറം കത്തി കൊണ്ട് ഇത്രയും പട്ടാളക്കാരെ കൊല്ലാനാവില്ല.മലപ്പുറം ആയുധ ഡിപ്പോ മാപ്പിളമാർ കൊള്ളയടിച്ചതായി മുക്കർജി എഴുതുന്നുണ്ട്.അതിനും പുറമെ,ആയുധം പുറത്ത് നിന്ന് വന്നിരിക്കണം.ഇവിടെയാണ്,ഖിലാഫത്ത് നേതാവായ മൗലാനാ മുഹമ്മദാലി,അനുശീലൻ സമിതി നേതാവ് സചീന്ദ്രനാഥ് സന്യാലിന് റിവോൾവറുകൾ നൽകി എന്ന വിവരം പ്രധാനമാകുന്നത് ( 1 ).തനിക്ക് വ്യക്തിപരമായി അറിയാവുന്ന സ്ഥലമാണ് മലബാർ എന്ന് മുക്കർജി എഴുതിയിട്ടുണ്ട്.1922 ൽ അദ്ദേഹം ചെന്നൈയിലെത്തി രഹസ്യമായി ശിങ്കാരവേലു ചെട്ട്യാരെയും മണിലാലിനെയും കണ്ടിരുന്നു.ചെട്ട്യാരാണ് സി പി ഐ അംഗീകരിക്കുന്ന കാൺപൂർ പാർട്ടി സ്ഥാപക സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചത്.

സചീന്ദ്രനാഥ് ( 1893 -1942 ) ബംഗാളിയെങ്കിലും കാശിയിലാണ് ജനിച്ചത്.അനുശീലൻ സമിതിയുടെ ശാഖ 1913 ൽ സന്യാൽ പട്നയിൽ തുടങ്ങി.ഗദർ ഗൂഢാലോചനയിൽ പങ്കെടുത്ത് ഒളിവിൽ പോയി.റാഷ് ബിഹാരി ബോസിൻറെ സഹപ്രവർത്തകനായിരുന്നു.ബോസ് ജപ്പാനിലേക്ക് രക്ഷപെട്ടപ്പോൾ,സന്യാൽ ആയി ഇന്ത്യയിൽ നേതാവ്.ആൻഡമാനിൽ തടവിലായി.'തടവിലെ ജീവിതം' എന്ന പുസ്തകം എഴുതി.മോചനശേഷം ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനം തുടർന്നു.വീണ്ടും തടവിലായി.കാശിയിലെ സ്വത്ത് കണ്ടുകെട്ടി.
സചീന്ദ്രനാഥ് സന്യാൽ 
നിസ്സഹകരണ പ്രസ്ഥാനത്തിന് ഒടുവിൽ 1922 ലാണ് സമിതി വിട്ട് സ്വന്തം വിപ്ലവ പ്രസ്ഥാനം തുടങ്ങിയത്.

സന്യാൽ ഗാന്ധിക്ക് എതിരായിരുന്നു.1925 ഫെബ്രുവരി 12 ന് അയാൾ ഗാന്ധിക്ക് തുറന്ന കത്ത് എഴുതി ( 2 ):
"താങ്കൾ വിപ്ലവകാരികളെ നിർദ്ദയം വിമർശിക്കുകയും അവർ രാജ്യ ശത്രുക്കളാണെന്ന് പറയുകയും ചെയ്തു.അവർ നിങ്ങളുടെ സമീപനങ്ങൾ അംഗീകരിക്കുന്നില്ല എന്നത് മാത്രമാണ് കാരണം.താങ്കൾ സഹിഷ്ണുത പ്രസംഗിക്കുകയും വിപ്ലവകാരികളെ വിമർശിക്കുന്നതിൽ ഹിംസാത്മകമായ അസഹിഷ്ണുത പുലർത്തുകയും ചെയ്യുന്നു.മാതൃഭൂമിക്കായി എല്ലാം ത്യജിച്ചവരാണ് വിപ്ലവകാരികൾ.സഹായിക്കാൻ കഴിയില്ലെങ്കിൽ സഹിഷ്ണുതയെങ്കിലും കാണിക്കൂ ".

ഗാന്ധി പ്രതികരിച്ചു ( 3 ):
"എല്ലാ വിമർശനവും അസഹിഷ്ണുതയല്ല.അനുതാപം കാരണമാണ് വിമർശനം.അയാൾ തെറ്റുകാരനാണെന്ന് ഞാൻ പറയും പോലെ ഞാൻ തെറ്റുകാരനാണെന്ന് അയാൾക്കും പറയാം."

ഖിലാഫത്തുമായി മറ്റ് ഇന്ത്യൻ വിപ്ലവ പ്രസ്ഥാനങ്ങൾ മുഹമ്മദാലി വഴി ബന്ധപ്പെട്ടിരിക്കാം.ലെനിന് തുർക്കിയിൽ ഖലീഫ വരണം എന്നുണ്ടായിരുന്നെങ്കിൽ,പരിശീലനം കിട്ടിയ മുഹാജിറുകളെ അങ്ങോട്ട് പോകാൻ അനുവദിക്കാമായിരുന്നു.പകരം ഇന്ത്യയിലേക്കാണ് വിട്ടത്.''ഉപയോഗിക്കുക,വലിച്ചെറിയുക " എന്ന നയം.തുർക്കിക്ക് ഒപ്പം നിന്ന സോവിയറ്റ്പാർട്ടി മുസ്ലിം നേതാവ് സുൽത്താൻ ഗലിയേവിനെ 1923 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കി 1937 ലെ ശുദ്ധീകരണത്തിൽ കൊന്നിരുന്നു.

തുർക്കി സുൽത്താനെ പുറത്താക്കിയെന്ന് കേട്ട് ബ്രിട്ടീഷ് മെർച്ചൻറ് നേവി കപ്പലിൽ നിന്ന് ജോലി വിട്ട്,ഒരു തുറമുഖത്ത് അമേരിക്കൻ കപ്പലിലേക്ക് ചാടി കമ്മ്യൂണിസ്റ്റായ ദാദ അമീർ ഹൈദർ ഖാൻ ആൺ ഇന്ത്യയിലെത്തി പി സുന്ദരയ്യയെ പാർട്ടി അംഗമാക്കിയത്.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തെക്കേ ഇന്ത്യയുടെ ചുമതലയുണ്ടായിരുന്ന ഖാന് ആ സമയത്ത് ഇ എം എസിനെ തേടിപ്പിടിക്കാനാകാത്തതിനാൽ ആന്ധ്രയിൽ ആദ്യം പാർട്ടി ഉണ്ടായി.തെക്കേ ഇന്ത്യയിൽ പാർട്ടി ഉണ്ടാക്കിയത് ഖാൻ ആണ്.വിഭജനത്തിന് ശേഷം ഖാൻ ( 1900 -1989 ) പാക്കിസ്ഥാനിൽ ജീവിച്ചു.

റാവൽപിണ്ടിയിൽ അനാഥനായി മദ്രസയിൽ വളർന്നു.മുംബൈയിൽ 1914 ൽ ബ്രിട്ടീഷ് മെർച്ചൻറ് നേവിയിൽ ചേർന്നു.നാലു വർഷം കഴിഞ്ഞ് അമേരിക്കൻ മെർച്ചൻറ് മറീനായ ഖാനെ ഐറിഷ് ദേശീയവാദി ജോസഫ് മുൽകാനെ ബ്രിട്ടീഷ് വിരുദ്ധനാക്കി.1918 ജൂലൈ മൂന്നിന് തുർക്കി സുൽത്താൻ മുഹമ്മദ് അഞ്ചാമനെ ബ്രിട്ടൻ പുറത്താക്കിയതിനാലാണ്,ഖാൻ ബ്രിട്ടീഷ് കപ്പൽ വിട്ടത്.ന്യൂയോർക്കിൽ 1920 ൽ ഗദർ പാർട്ടി നേതാക്കളെ കണ്ടു.ലോകമാകെ തുറമുഖങ്ങളിൽ ഗദർ ലഘുലേഖകൾ വിതരണം ചെയ്തു.അദ്ദേഹത്തെ കപ്പലിൽ നിന്ന് പുറത്താക്കി.
ഹൈദർ ഖാൻ 
കമ്മ്യൂണിസ്റ്റായി ചെറിയ വണ്ടികൾ ഓടിച്ചു -അമേരിക്കൻ പാർട്ടി ഖാനെ സോവിയറ്റ് യൂണിയനിലേക്ക് വിട്ടു.കിഴക്കൻ തൊഴിലാളി സർവകലാശാലയിൽ പഠിച്ചു.അതിനു ശേഷം 1928 ൽ സോവിയറ്റ് പാർട്ടി ഖാനെ മുംബൈയ്ക്ക് അയച്ചു.എസ് വി ഘാട്ടെ,എസ് എ ഡാങ്കെ,പി സി ജോഷി,ബി ടി]രണ ദിവെ തുടങ്ങിയവരെ കണ്ടു.മീററ്റ് ഗൂഢാലോചന കേസിൽപെട്ട് അടുത്ത കൊല്ലം മോസ്‌കോയ്ക്ക് രക്ഷപെട്ടു.കോമിന്റേണെ വിവരമറിയിച്ച് സഹായം ചോദിച്ചു.1930 ൽ പതിനാറാം കോൺഗ്രസിൽ പങ്കെടുത്തായിരുന്നു,മടക്കം.മുംബൈയിൽ അറസ്റ്റിൽ നിന്ന് രക്ഷ നേടാൻ മദ്രാസിലേക്ക് അയച്ചു.ശങ്കർ എന്ന പേരിൽ തെക്കേ ഇന്ത്യയിൽ പ്രവർത്തിച്ചു.യങ് വർക്കേഴ്സ് ലീഗ് ഉണ്ടാക്കി.

ഭഗത് സിംഗിനെ വാഴ്ത്തുന്ന ലഖുലേഖയുമായി പൊലീസ് പിടികൂടി ഖാനെ മുസഫർ നഗർ ജയിലിലാക്കി.അംബാല ജയിലിലേക്ക് മാറ്റി 1938 ൽ വിട്ടു.കോൺഗ്രസിലെ ഇടതുപക്ഷം അദ്ദേഹത്തെ മുംബൈ കമ്മിറ്റിയിൽ എടുത്തു.രാംഗഡ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു.രണ്ടാം ലോക യുദ്ധം തുടങ്ങിയ 1939 ൽ തടവിലായി.നാസിക് ജയിലിൽ ഓർമ്മക്കുറിപ്പുകൾ എഴുതി.1942 ൽക്വിറ്റ് ഇന്ത്യയെ ഒറ്റി പാർട്ടി ബ്രിട്ടീഷ് പക്ഷം ചേർന്നപ്പോൾ വിട്ടയച്ച അവസാന കമ്മ്യൂണിസ്റ്റുകളിൽ ഒരാളായി.

പാക്കിസ്ഥാൻ ഉണ്ടാകും മുൻപ് പാർട്ടി പ്രവർത്തനത്തിന് റാവൽപിണ്ടിയിലെത്തി. 1949 ൽ പിടിയിലായി.മുക്തനായി ഗ്രാമത്തിൽ പട്ടാളക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചത് വഴി റാവല്പിണ്ടിക്ക് തന്നെ മാറേണ്ടി വന്നു.സ്വത്ത് വിറ്റ് ഗ്രാമത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്‌കൂളുണ്ടാക്കി.സൂഫി സന്യാസി ഹുസ്സൈൻ ബക്ഷ് മലങ് ആയിരുന്നു,ആത്മ സുഹൃത്ത്.ഇ എം എസ് ജനറൽ സെക്രട്ടറി ആയപ്പോൾ ഖാൻ ഡൽഹിയിലെത്തി കണ്ടിരുന്നു.

ഖിലാഫത്ത്,കമ്മ്യൂണിസ്റ്റുകളെയും സൃഷ്ടിച്ചു.

ഗാന്ധിയും ലെനിനും പരസ്പരം യോജിക്കാത്ത ദർശനങ്ങളുടെ,അഹിംസയുടെയും ഹിംസയുടെയും  വക്താക്കളായിരുന്നു.എങ്കിലും,അവർ ഒരു കാര്യത്തിൽ യോജിച്ചു:മുസ്ലിംകളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ മതത്തിൻറെ വഴിയേയുള്ളു.

---------------------------------------------------
1.Ali Brothers ' Fraught Relationship with Gandhi / Syed Saad Ahmed / The Outlook,26 September ,2019.
2.A Revolutionary's Defense,Young India,12 February,1925
3.To Another Revolutionary,12 March 1925

See  https://hamletram.blogspot.com/2019/11/blog-post.html






Saturday 16 November 2019

1921:അഹിംസ തോൽക്കുന്നു

ഹിന്ദുക്കളുടെ കാര്യത്തിൽ ഗാന്ധിക്ക് മൗനം 

ക്ഷിണാഫ്രിക്കയിൽ ഗാന്ധി ബ്രിട്ടീഷ് സേനയ്ക്ക് ഭടന്മാരെ തിരഞ്ഞെടുത്ത് നൽകിയ ഒരു കാലമുണ്ടായിരുന്നു.അക്കാലത്ത് ഖുദിറാം ബോസ്,കനയ്യലാൽ ദത്ത,സതീന്ദർ പാൽ,പണ്ഡിറ്റ് കാൻഷി റാം,മദൻലാൽ ദിൻഗ്ര എന്നിവർ നാടിന് വേണ്ടി തൂക്കുമരം ഏറിക്കഴിഞ്ഞിരുന്നു.അഹിംസ ഗാന്ധി പിന്നീട് വ്രതമാക്കിയെങ്കിലും ,ചൗരി ചൗരാ പോലുള്ള പ്രക്ഷോഭങ്ങൾ അക്രമാസക്തമായി.വൈശാഖി ഘോഷിക്കാൻ പോയ നിരായുധർ പോലും ജാലിയൻവാലാ ബാഗിൽ കൂട്ടക്കുരുതിക്ക് ഇരയായി.ഗാന്ധിയുമായി പിരിഞ്ഞ് സുഭാഷ് ചന്ദ്ര ബോസ് സായുധ വിപ്ലവത്തിനിറങ്ങി.ഇന്ത്യൻ സ്വാതന്ത്ര്യം അഹിംസ കൊണ്ട് നേടിയതല്ല.

അഹിംസയെ താത്വികമായി ഇവിടെ വിശകലനം ചെയ്യുന്നില്ല.കൊല്ലാതിരിക്കലാണ്,അഹിംസ എന്ന് പൊതുധാരണയുണ്ട്.മഹാഭാരതത്തിൽ അഹിംസയുടെ നിർവചനം,മനോ വാക് കർമ്മങ്ങളുടെ മിതമായ ഉപയോഗം എന്നാണ്;മാംസം ആഹാരമാണ്.കൊലയില്ലാതെ അതുണ്ടാവില്ല.ക്ഷാമകാലത്ത് ദലിതന്റെ ചാളയിൽ പോയി,വിശ്വാമിത്രൻ പട്ടിമാംസം കട്ടു തിന്നുന്നുണ്ട്.ആവശ്യത്തിന് ഹിംസയുണ്ട്.മനുഷ്യനെ കൊല്ലുവോളം അത് വളരരുത്.

അഹിംസയെ ഗാന്ധി കേവല സത്യമായി കണ്ടില്ല.ഹിംസയ്ക്ക് പകരം അദ്ദേഹം അത് തിരഞ്ഞെടുത്തു.
ഗാന്ധി.കസ്തുർബ മലബാർ സേവാഗ്രാം ദലിത് ക്രിസ്ത്യൻ വിവാഹത്തിൽ 
അതുവരെ ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്ത ചൂതാട്ടത്തിനാണ് ഗാന്ധി മുതിർന്നത്.മതപരമായ ഒരു വിഷയത്തെ,മുസ്ലിംകൾക്ക് മാത്രം താൽപര്യമുള്ള ഒരു വിഷയത്തെ,ഹിന്ദു -മുസ്ലിം ഐക്യത്തിന് ഉപയോഗിക്കുക.തുർക്കി സുൽത്താനെ ബ്രിട്ടൻ സ്ഥാനഭ്രഷ്ടനാക്കിയ ഖിലാഫത്ത് പ്രക്ഷോഭത്തിൽ ഹിന്ദുക്കൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.ഗാന്ധി ഇതിന് കോപ്പ് കൂട്ടുമ്പോൾ മുഹമ്മദാലി ജിന്ന ചെറിയ പ്രായമുള്ള രത്തൻ ബായിയുമായി 1920 ഏപ്രിൽ 19 മുതൽ ജൂൺ 30 വരെ ഊട്ടിയിൽ മധുവിധുവിൽ ആയിരുന്നു.ഗാന്ധി ആയതിനാൽ,ജിന്നയെ വെട്ടാൻ കരുതിക്കൂട്ടി ചെയ്തതാണ് എന്ന് പറയുന്നില്ല -ജിന്നയ്ക്ക് ഈ പ്രക്ഷോഭത്തിൽ താൽപര്യം ഉണ്ടായിരുന്നില്ല.അത് രാഷ്ട്രീയ പ്രശ്നമാണെന്ന് അദ്ദേഹത്തിന് തോന്നിയില്ല.മുസ്ലിംകളെ തൃപ്തിപ്പെടുത്താൻ ചില ഇടപെടലുകൾ നടത്തി എന്ന് മാത്രം.ഗാന്ധി കൂട്ട് പിടിച്ചത് തീവ്ര മുസ്ലിം നേതാക്കളെ ആയിരുന്നു.1919 ൽ അഞ്ചുമാസം ജിന്ന ലണ്ടനിലും ആയിരുന്നു.നിസ്സഹകരണ പ്രസ്ഥാനത്തിൽ മുസ്ലിംകളെയും കിട്ടുമെന്ന് ഗാന്ധി കരുതി.പോകുന്നിടത്തൊക്കെ ഗാന്ധി ഖിലാഫത്തിനെപ്പറ്റി പ്രസംഗിക്കാൻ തുടങ്ങി;അതേപ്പറ്റി തുടരെ എഴുതി.

ഖിലാഫത്ത് പ്രസ്ഥാനത്തെ തുണച്ച് 1921 ജൂൺ ഒന്നിന് ഗാന്ധി പ്രഖ്യാപിച്ചു:
"അഹിംസയിൽ വിശ്വസിക്കുന്ന ഒരാൾ അക്രമമോ കായിക ശക്തിയോ പ്രത്യക്ഷമായോ പരോക്ഷമായോ ഒന്നിനെയും പ്രതിരോധിക്കാൻ പ്രയോഗിക്കില്ല.അതിനർത്ഥം,അയാൾ അഹിംസ ആധാരമാക്കാത്ത വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ സഹായിക്കില്ല എന്നല്ല.മറിച്ചായിരുന്നെങ്കിൽ,എനിക്ക് ഇന്ത്യ സ്വരാജ് നേടിയെടുക്കുന്നതിനെ സഹായിക്കാനാവില്ല.ഇന്ത്യയുടെ ഭാവി പാർലമെന്റിന് പട്ടാളമോ പൊലീസോ ഉണ്ടാകും എന്നെനിക്കറിയാം.അഹിംസയിൽ വിശ്വസിക്കാത്ത മകനെ അച്ഛൻ സഹായിക്കാതിരുന്നു കൂടാ.എൻറെ ജോലി സ്വയം അക്രമത്തിനു മുതിരാതിരിക്കുകയും ദൈവമക്കൾ എന്ന നിലയിൽ കഴിയുന്നത്ര പേരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്.അഹിംസയുമായി ചേരാത്ത വ്യക്തികളെയോ നടപടികളെയോ നീതിയുടെ കാര്യത്തിൽ സഹായിക്കുന്നത് നിരസിച്ചാൽ,ഞാൻ എൻറെ വിശ്വാസത്തോട് സത്യസന്ധൻ ആയിരിക്കില്ല.ഇസ്ലാമിൻറെ മാനം നശിപ്പിക്കാൻ വഞ്ചനാപരമായി ഒരുമ്പെട്ടവർക്കെതിരെ ഞാൻ അവരെ സഹായിച്ചില്ലെങ്കിൽ,ഞാൻ ഹിംസ പ്രോത്സാഹിപ്പിക്കുകയാകും.ഇരു കക്ഷികളും ഹിംസയുടെ ഭാഗത്തായിരിക്കെ,ഒരു പക്ഷത്ത് നീതിയുണ്ടാകും.കൊള്ള ചെയ്യപ്പെട്ട ഒരാൾ ബലം പ്രയോഗിച്ച് അത് വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ,അയാളുടെ ഭാഗത്ത് നീതിയുണ്ട്.അയാളെ സത്യഗ്രഹം വഴി വീണ്ടെടുക്കാൻ പ്രേരിപ്പിച്ചാൽ,അത് അഹിംസയുടെ വിജയമായിരിക്കും.സർവതന്ത്ര സ്വതന്ത്രമായ പോരിന് പകരം,സ്നേഹവും ആത്മബലവുമാണ് പ്രയോഗിക്കേണ്ടത്".
(ഗാന്ധി സമ്പൂർണ കൃതികൾ,പേജ് 151 . Nirmal Kumar Bose,Selections From Gandhi,1957).

ചൗരി ചൗരാ 1922 ഫെബ്രുവരി അഞ്ചിനായിരുന്നു -മാപ്പിള ലഹള കഴിഞ്ഞ്.

ഗാന്ധിയുടെ പ്രഖ്യാപനത്തിലുള്ളത്,തുർക്കി സുൽത്താനെ ബ്രിട്ടൻ നീക്കം ചെയ്തത് വഞ്ചനയാണെന്നും അതിനോട് മുസ്ലിംകൾ ഹിംസാത്മകമായി പ്രതികരിച്ചാൽ,അഹിംസക്കാരൻ അതോടൊപ്പം നിൽക്കണം എന്നുമാണ്.നീതി മുസ്ലിംകൾക്കൊപ്പമാണ്.

അതായത്,ഖിലാഫത്ത് പ്രക്ഷോഭത്തിൽ മുസ്ലിംകൾ ഹിംസ നടത്തിയേക്കാം.അപ്പോൾ ഹിന്ദുക്കൾ,കൈകൂപ്പി 'രാമ രാമ പാഹിമാം'ചൊല്ലണം.
വൈരുധ്യങ്ങൾ കൊണ്ട് സമ്പന്നമാണ്,ഗാന്ധിയുടെ സമീപനം.ദേശീയ സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസിന് മുസ്ലിംകളെ കിട്ടിയിരുന്നില്ല.ഖിലാഫത്ത് വച്ച് അവരെ പിടിക്കാൻ ഗാന്ധിയിലെ രാഷ്ട്രീയക്കാരൻ ഉണർന്നു.അത് മലബാറിനെ ചോരയിൽ കുളിപ്പിച്ചു.തുർക്കിയിൽ ഇല്ലാതിരുന്ന ഒന്നാണ് ഖിലാഫത്ത് പ്രക്ഷോഭം.ഇന്ത്യയിൽ സകലതും ഉപേക്ഷിച്ച് കുറെ മുസ്ലിംകൾ തുർക്കിയിലേക്ക് 1920 ൽ വിശുദ്ധ യുദ്ധത്തിന് പോയി.ഈ ജിഹാദികളെ വഴിയിൽ പിടിച്ച് എം എൻ റോയ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കി.

ഗാന്ധിയുടെ പ്രശ്‍നം,മലബാറിൽ 1836 മുതൽ നടന്ന മാപ്പിള ലഹളകളെ കണക്കിലെടുത്തില്ല എന്നതാണ്.മലബാറിൽ,ബ്രിട്ടനും ഇസ്ലാമും തമ്മിലെ സംഘർഷo ,ഹിന്ദുവും ഇസ്ലാമും തമ്മിൽ ആയി മാറിക്കഴിഞ്ഞിരുന്നു.ഇതിൽ നീതി ഇസ്ലാമിനൊപ്പമാണെന്ന് ഗാന്ധി പറഞ്ഞാൽ,അത് മണി കെട്ടിയ വിഡ്ഢിത്തം ആയിരിക്കും.അഹിംസ പറഞ്ഞു പോയ സ്ഥിതിക്ക് ഹിന്ദുക്കൾ കൂട്ടക്കശാപ്പിന് വിധേയരായപ്പോൾ,ഗാന്ധി മൗനം പാലിച്ചു.കോൺഗ്രസ് നേതാക്കൾ ഷണ്ഡീകരിക്കപ്പെട്ടു.

ഖുർ ആൻ പറയുന്ന കാരുണ്യത്തിന് ചുറ്റും ഹിംസയുടെ സമുദ്രമുണ്ട്.ഖുർ ആൻ രണ്ടാം അധ്യായം 'അൽ ബക്ര' ആണ്-പശു.എന്നിട്ടും പശു, വിശുദ്ധമൃഗം ആയില്ല..വിഗ്രഹങ്ങൾ കട പുഴക്കിയും കൊന്നുമാണ്, മതമുണ്ടാക്കിയത്.മതം വഴിയേ അവരെ പിടിക്കാൻ പറ്റൂ എന്ന് ഗാന്ധി ചിന്തിച്ചത് ശരി.പക്ഷെ അത് രാഷ്ട്രീയവുമായി കൂടിക്കുഴഞ്ഞപ്പോൾ,കോൺഗ്രസിനെ  മുസ്ലിം മത നേതാക്കൾ ജിഹാദിന് ആയുധമാക്കി.
ഷൗക്കത്തും മുഹമ്മദും 
ഗാന്ധിയുടെ നയം,ഹിംസ നീതിക്കായി ഉപയോഗിക്കുന്നവരെ സഹായിക്കാം എന്നായിരുന്നെങ്കിൽ അദ്ദേഹത്തിന് ബോസിനൊപ്പം നിൽക്കാമായിരുന്നു.ഭഗത് സിംഗിനെ അനുകൂലിക്കാമായിരുന്നു.അങ്ങനെ സംഭവിച്ചില്ല.ഈ നയം മുസ്ലിംകൾക്ക് സംവരണം ചെയ്തതായിരുന്നു.അവരെ അദ്ദേഹത്തിന് സത്യഗ്രഹത്തിലേക്ക് ആകർഷിക്കാമായിരുന്നു.ഈ നയം മതം അനുസരിച്ച് മാറിയിരുന്നു.

ഗാന്ധി 1920 ഓഗസ്റ്റ് 18 ന് ഖിലാഫത്ത് പ്രക്ഷോഭത്തിൻറെ ഭാഗമായി മലബാറിൽ എത്തി.കോഴിക്കോട്ട് ട്രെയിനിൽ എത്തിയ അദ്ദേഹം 500 കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിച്ചു.അതിന് ശേഷം ബീച്ചിൽ വൻ പൊതുയോഗം.തലശ്ശേരിയും കണ്ണൂരും കണ്ട് മടങ്ങി.അഹിംസയ്ക്കും ഹിന്ദു-മുസ്ലിം  ഐക്യത്തിനും ആഹ്വാനം ചെയ്തു.

ഖിലാഫത്തിൽ ഗാന്ധി അലി സഹോദരന്മാരുടെ അഭിപ്രായമാണ് സ്വീകരിച്ചിരുന്നതെന്ന് വ്യക്‌തമാണ്.മുഹമ്മദ് -ഷൗക്കത്തലി സഹോദരന്മാർ അത്രമാത്രം ഗാന്ധിയുടെ ഇണ പിരിയാത്ത സുഹൃത്തുക്കൾ ആയിരുന്നു.അങ്ങനെ മതത്തിന് വേണ്ടിയാണ് മാപ്പിളമാർ ഹിംസ നടത്തിയതെന്ന ന്യായത്തിൽ ഗാന്ധി അതിനെ ന്യായീകരിച്ചു..

അലിഗഢ് പ്രസ്ഥാനത്തിൻറെ ഉൽപന്നങ്ങൾ ആയിരുന്നു,അലി സഹോദരർ.1923 ൽ ഏതാനും മാസം കോൺഗ്രസ് പ്രസിഡന്റായിരുന്നു,മുഹമ്മദ് അലി ( 1875 -1931).മുസ്ലിം ലീഗ് സ്ഥാപകൻ ആയിരുന്നു.ലണ്ടനിൽ മരണം.
മുഹമ്മദ് അലിയുടെ ജ്യേഷ്ഠനായിരുന്നു ഷൗക്കത്ത് അലി ( 1873 -1938 ).അലിഗഢ് സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്നു.ഔധ്,ആഗ്ര സിവിൽ സർവീസിൽ ആയിരുന്നു.ഉത്തർ പ്രദേശ് രാംപൂർ സ്വദേശികൾ.

വിപ്ലവകാരി സചിന്ദ്രനാഥ് സന്യാലിന് റിവോൾവർ നൽകിയത് ഷൗക്കത്ത് അലി ആയിരുന്നു.അനുശീലൻ സമിതി അംഗമായിരുന്ന സന്യാൽ,റാഷ് ബിഹാരി ബോസിൻറെ സഹപ്രവർത്തകനായിരുന്നു.മാപ്പിള ലഹളക്കാലത്ത് ആൻഡമാൻ ജയിലിൽ.പുറത്ത് വന്ന് ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷൻ ഉണ്ടാക്കി.ഗോരഖ്‌പൂർ ജയിലിൽ ക്ഷയരോഗത്താൽ മരിച്ചു.

ഇവരിൽ ഷൗക്കത്ത് അലി, ഗാന്ധിയെ മലബാറിൽ അനുഗമിച്ചു എന്ന് മാത്രമല്ല,വിഷലിപ്തമായ പ്രസംഗങ്ങൾ കൊണ്ട് മാപ്പിളമാരുടെ തീവ്ര മത വികാരത്തെ ആളിക്കത്തിക്കുകയും ചെയ്‍തു.ഗാന്ധിക്കൊപ്പം വേദി പങ്കിട്ട് ഒരാളെ ഇങ്ങനെ പ്രസംഗിക്കാൻ അനുവദിച്ചു എന്നത്,പിടികിട്ടാത്ത സമസ്യയാണ്.ബീച്ചിൽ 20000 വരുന്ന സദസ്സിനോട് ഷൗക്കത്ത് അലി പറഞ്ഞു:
"ഓരോ മുസൽമാനും ആരോഗ്യത്തോടെ ജീവിക്കുന്നിടത്തോളം കാലം നിങ്ങളുടെ വിശ്വാസങ്ങളെ എതിർക്കുന്ന ദുരധികാരിയായ രാജാവിനോടും ദുഷ്ടഭരണകൂടത്തോടും പൊരുതേണ്ടത് കടമയാണ്.അതിനുള്ള ശാരീരിക ശക്തിയില്ലാത്തവരും ദുർബലരുമാണ് നിങ്ങൾ എന്നുണ്ടെങ്കിൽ അനീതി നിറഞ്ഞ ആ ദേശം വിട്ട് മറ്റൊരു രാജ്യത്തേക്ക് പോവുക".( 1 )
ഹിംസയാണ് അലി മുന്നോട്ട് വച്ചത്.

ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഈ സന്ദർശനത്തോട് കാര്യമായി പ്രതികരിച്ചില്ല.ഒരു വർഷം കൊണ്ട് കോൺഗ്രസ് അംഗത്വത്തിൽ വർധനയുണ്ടായി.1921 ജൂൺ ആയപ്പോൾ 200 കമ്മിറ്റികളും 20000 അംഗങ്ങളുമായി വളർന്നു( 2 ).ഖിലാഫത്തും കോൺഗ്രസും അടയും ചക്കരയും പോലെയായി.1920 ഒടുവിൽ ഖിലാഫത്ത് ആശയങ്ങൾ മലബാറിൽ വേര് പിടിച്ചു.ഖിലാഫത്ത് സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത മുസ്ലീംകളെ ഊരു വിലക്കി.ഖിലാഫത്ത് കമ്മിറ്റികൾ മുസ്ലിം കേന്ദ്രങ്ങളിൽ ഉണ്ടായി.
മുഹമ്മദ് അലി 
ഷൗക്കത്ത് അലിയുടെ സഹോദരൻ മുഹമ്മദ് അലി, ഗാന്ധിയെ വേദിയിൽ ഇരുത്തി ഉത്തരേന്ത്യൻ സമ്മേളനങ്ങളിൽ മുസ്ലീംകളോട് വാളെടുക്കാൻ ആഹ്വാനം ചെയ്തു.അത് ഗാന്ധി വിലക്കിയപ്പോൾ അലി സ്വീകരിച്ചില്ല.അലിഗഢിലും ഫൈസാബാദിലും അലി ഇത് വിശദീകരിച്ചു:
"' ശത്രുവിനെതിരെ,അവൻ ശക്തനായിരിക്കെ ആയുധം പ്രയോഗിക്കാനുള്ള എൻറെ അവകാശം എനിക്ക് ദൈവം നൽകിയതാണെന്നും ആർക്കും എന്നെ വിലക്കാനാവില്ലെന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചു.നമ്മുടെ വിശ്വാസം അതാണ്.നമ്മുടെ രാജ്യം അതിന് ശക്തമല്ലെന്നു നാമിപ്പോൾ കാണുന്നു.കരുത്താർജിക്കാൻ നമുക്ക് കഴിയാത്തിടത്തോളം നാം അദ്ദേഹത്തിൻറെ ( ഗാന്ധി ) സഹപ്രവർത്തകരായിരിക്കും.അതുകൊണ്ട് ഞങ്ങളിന്ന് ഒരേ വേദിയിൽ നിൽക്കുന്നു.ആദർശപരമായ കാരണങ്ങളാൽ അദ്ദേഹവും നയപരമായ കാരണങ്ങളാൽ നമ്മളും."( 3 )

ഗാന്ധിയെ വേദിയിൽ ഇരുത്തി പൊരിച്ചുവെന്ന് ചുരുക്കം.മുസ്ലിംകൾക്ക് ശക്തിയുണ്ടാവുമ്പോൾ ഗാന്ധിയെ ഉപേക്ഷിക്കും.പാക്കിസ്ഥാനിലേക്ക് പോകും.അഹിംസ പറഞ്ഞ് ഗാന്ധിയും ഹിംസ പറഞ്ഞ് മുസ്ലിംകളും അത് വരെ വേദി പങ്കിടും -കറകളഞ്ഞ അവസരവാദം.മാപ്പിള ലഹള മൂത്ത് ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെടുമ്പോൾ.ഒരു കോൺഗ്രസുകാരനും രക്ഷിക്കാൻ ഉണ്ടായിരുന്നില്ല.ആകെ മുഹമ്മദ് അബ്‌ദുറഹിമാൻ മാത്രം പുറത്തിറങ്ങി നടന്നു.

1921 ൽ മാപ്പിളകൾക്കെതിരെ സ്വയം പ്രതിരോധത്തിന് പോലും ബലം പ്രയോഗിക്കാൻ ഗാന്ധി ഹിന്ദുക്കളെ അനുവദിച്ചില്ല.ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടന് വേണ്ടി ഇന്ത്യക്കാർ സേനയിൽ ചേരണമെന്ന് ഗാന്ധി ആഹ്വാനം ചെയ്തു.ബ്രിട്ടീഷുകാർക്ക് വേണ്ടി ഹിംസയാകാം.സാമ്രാജ്യ പ്രജകൾ എന്ന നിലയിൽ അത് കടമയാണെന്ന് ഗാന്ധി വാദിച്ചു.ഇന്ത്യൻ സ്വാതന്ത്ര്യ പ്രശ്‍നം വന്നപ്പോൾ ബ്രിട്ടനെതിരെ ഹിംസ പാടില്ലെന്നായി.ഇന്ത്യൻ വിപ്ലവകാരികളെ ബ്രിട്ടൻ അമർച്ച ചെയ്യുന്നതിനൊപ്പം നിന്നു.ജാലിയൻ വാലാബാഗിന് കാരണമായ റൗലറ്റ് നിയമത്തിനും എതിരെ സത്യഗ്രഹമായിരുന്നു,ഗാന്ധിയുടെ മരുന്ന്."ബംഗാളിൻറെ ചെറുകിട അക്രമ മതം' പടരരുതെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു.ചിത്തരഞ്ജൻ ദാസിൻറെ കാലത്ത് ബംഗാൾ കോൺഗ്രസുകാർ ഗാന്ധിയെ അടുപ്പിച്ചിരുന്നില്ല.

ഗാന്ധി മുന്നോട്ട് വച്ച ആത്മീയ സ്വരാജ്,ഡൊമിനിയൻ പദവി എന്നിവ പ്രകാരം,ബ്രിട്ടന് ഇന്ത്യയിൽ അധികാരം നഷ്ടപ്പെടുമായിരുന്നില്ല.ഗാന്ധിയെ തുണച്ച വ്യവസായികൾക്കും ഭരണ തുടർച്ച വേണ്ടിയിരുന്നു.ജെ ബി കൃപലാനി പറഞ്ഞ പോലെ,'ശത്രുക്കളെയും കൂടെ നിർത്താൻ' അദ്ദേഹം വ്യഗ്രത കാട്ടി എന്ന് വ്യാഖ്യാനിക്കാം.ഈ അവ്യക്തതയെ ഗാന്ധി ന്യായീകരിച്ചത് ഇങ്ങനെ"
"സ്ഥിരതയില്ലാത്തതിനാൽ ഇത് അസംബന്ധമാണെന്ന് വിമർശകർ പറഞ്ഞേക്കാം.ഇത് ഭാവനാത്മകമാണെന്നും.തത്വത്തെ സാധുകരിക്കാൻ നാം പുതിയ വസ്തുതകൾ കണ്ടെത്തണം.നിലവിലുള്ള വസ്തുതകൾക്കായി തത്വങ്ങൾ മാറ്റുക എന്ന അസാധ്യ സാഹസത്തിന് മുതിരരുത് ".
(Hindus and Moplahs, Young India, January 26, 1922).

വസ്തുതകൾ കണ്ടെത്തുക എന്നത്,എത്രമാത്രം ധാർമ്മികവും സ്വാഭാവികവുമാണെന്ന് അറിഞ്ഞു കൂടാ.
ഷൗക്കത്ത് അലി 
ഖിലാഫത്തിനെ അനുകൂലിക്കാൻ കോൺഗ്രസിനെ ഗാന്ധി പ്രേരിപ്പിച്ച ശേഷം മലബാറിൽ ഹിന്ദു കൂട്ടക്കൊലകൾ ഉണ്ടായപ്പോൾ,ഗാന്ധി ഹിന്ദുക്കളോട് സഹതപിക്കുകയോ മുസ്ലിംകളെ അപലപിക്കുകയോ ചെയ്തില്ലെന്ന് അന്നത്തെ കത്തുകളിൽ നിന്നും പ്രഭാഷണങ്ങളിൽ നിന്നും വ്യക്തമാണ്.ഓഗസ്റ്റ് 19 ന് തുടങ്ങിയ മാപ്പിള ലഹളയുടെ ക്രൂരതകൾ ഇന്ത്യയൊട്ടാകെ ഒക്ടോബർ ആയപ്പോൾ പത്രങ്ങളിൽ നിറഞ്ഞു.ഒക്ടോബറിന് മുൻപ് വന്ന റിപോർട്ടുകൾ സി ഗോപാലൻ നായർ സമാഹരിച്ചു.സ്ത്രീകളുടെ വസ്ത്രങ്ങൾ അഴിച്ചതും ക്ഷേത്ര വളപ്പിൽ പശുക്കളെ കൊന്നതും അവയുടെ കുടൽ മാലകൾ വിഗ്രഹങ്ങളിൽ ചാർത്തിയതും തലയോട്ടികൾ പുരപ്പുറത്ത് വച്ചതുമൊക്കെ നായരുടെ സമാഹാരത്തിലുണ്ട്*.സർ സി ശങ്കരൻ നായരുടെ സഹോദരനായ ഗോപാലൻ നായർ,മലബാർ ഡപ്യൂട്ടി കലക്റ്ററായിരുന്നു.

1921 ഡിസംബർ എട്ടിന് ഗാന്ധി,മാപ്പിളമാരെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിയും അവരുടെയും ഇരകളായ ഹിന്ദുക്കളുടെയും നില സമാനമാക്കിയും വെളിപാടുമായി എത്തി:
"എന്തുകൊണ്ടാണ് സർക്കാരിനാണ് ഉത്തരവാദിത്തം എന്ന് ഞാൻ പറയുന്നത്,'വിചിത്രം'ആകുന്നത് ?അവർക്ക് ഖിലാഫത്ത് പ്രശ്‍നം പരിഹരിക്കാമായിരുന്നു.നിസ്സഹകരണ പ്രസ്ഥാനക്കാരെ അഹിംസയുടെ സന്ദേശം മാപ്പിളമാരിൽ എത്തിക്കുന്നതിന് അനുവദിക്കാമായിരുന്നു.മാപ്പിളമാരുടെ മതവികാരം കലക്‌ടർ കണക്കിലെടുത്തെങ്കിൽ പ്രശ്‍നം ഉണ്ടാവില്ലായിരുന്നു.മാപ്പിളമാരുടെ രോഷത്തിൽ നിന്ന് ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് പകരം,മുസ്ലിംകൾ കുഴപ്പം കാണിച്ച ശേഷം അവരെ ശിക്ഷിക്കുന്നതിൽ ഞാൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നു.ഹിന്ദുക്കളുടെ സ്ഥാനത്ത് ബ്രിട്ടീഷ് കുടുംബങ്ങൾ ആയിരുന്നെങ്കിൽ ഈ അലസത ഉണ്ടാകുമായിരുന്നോ ?മാപ്പിളമാർക്ക് പകരം ബ്രിട്ടീഷുകാർ ആയിരുന്നെങ്കിൽ അവരോട് ഇത്ര മനുഷ്യത്വഹീനമായി പെരുമാറുമായിരുന്നോ ?".
(Moplah Tragedy, December 8, 1921, Young India )

ഹിന്ദുക്കളെ കശാപ്പ് ചെയ്ത മാപ്പിളമാരോട് ബ്രിട്ടൻ മനുഷ്യത്വഹീനമായി പെരുമാറിയത്തിലാണ്,ഗാന്ധിക്ക് ഉൽക്കണ്ഠ.

ഹിന്ദുക്കൾ മാപ്പിളമാരെ അവഗണിച്ചതാണ് ലഹളയ്ക്ക് കാരണമെന്ന് 1922 ജനുവരി 26 ന് ഗാന്ധി സിദ്ധാന്തിച്ചു:
"മാപ്പിള മതഭ്രാന്തിൻറെ കാരണങ്ങൾ ഹിന്ദുക്കൾ അന്വേഷിക്കണം.അവരും കുറ്റക്കാരാണ്.അവർ ഇന്നുവരെ മാപ്പിളമാരെ കണക്കിലെടുത്തില്ല.അവരെ അടിമകളായി കരുതി അല്ലെങ്കിൽ ഭയപ്പെട്ടു.സുഹൃത്തും അയൽക്കാരനുമായി കരുതി ആദരിക്കുകയോ പരിഷ്കരിക്കുകയോ ചെയ്തില്ല.ഇപ്പോൾ മാപ്പിളമാരെയും പൊതുവെ ,മുസ്ലിംകളെയും വെറുത്തിട്ട് കാര്യമില്ല ".
( Hindus and Moplahs, Young India, January 26, 1922).

ഇതേ ലേഖനത്തിൽ,മാപ്പിളമാരെ ന്യായീകരിച്ച കോൺഗ്രസ് നേതാവും ഉർദു കവിയുമായ മൗലാനാ ഹസ്രത് മൊഹാനിയെ ഗാന്ധി ശ്ശാഘിച്ചു:
"മൗലാനയെ സംബന്ധിച്ചിടത്തോളം,യുദ്ധത്തിലും പ്രേമത്തിലും എല്ലാം ന്യായമാണ്.മാപ്പിളമാർ അവരുടെ മതത്തിന് വേണ്ടി പൊരുതിയെന്ന്അദ്ദേഹം കാണുന്നു.അതിനാൽ അവർ കുറ്റമുക്തരാണ്."
കോൺഗ്രസുകാരനായ മൊഹാനി ( 1878 -1951 ) യാണ് ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം സൃഷ്ടിച്ചത്.1921 അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ സ്വാമി കുമാരാനന്ദിനൊപ്പം ആദ്യമായി പൂർണസ്വാതന്ത്ര്യം ആവശ്യപ്പെട്ടു.
മൊഹാനിയും അംബേദ്ക്കറും 
1921 ഒക്ടോബർ 20 ന് ഗാന്ധി 'യങ് ഇന്ത്യ'യിൽ എഴുതി:
"സ്വന്തം വലിപ്പത്തിൻറെ ഭാരത്താൽ തവിടു പൊടിയാകുമായിരുന്ന ഒരു സമ്പ്രദായത്തിന് കിട്ടിയ അനുഗ്രഹമാണ്,മാപ്പിള ലഹള.എന്താണ് കൂടുതൽ വെറുക്കേണ്ടത് ?മാപ്പിളയുടെ മതഭ്രാന്തോ അതോ,നിസ്സഹായനായി മാർഗം കൂടിയ ഹിന്ദു സഹോദരൻറെ ഭീരുത്വമോ,കുടുമ്മ മുറിക്കാനും വസ്ത്രം മാറാനും ഹിന്ദു നൽകിയ സമ്മതമോ ?എന്നെ തെറ്റിദ്ധരിക്കരുത്.കൊല്ലാതെ മരിക്കാനുള്ള ശാന്തമായ ധീരത മുസ്ലിമും ഹിന്ദുവും നേടണം.അത് പറ്റില്ലെങ്കിൽ,കൊല്ലുകയും കൊല്ലപ്പടുകയും ചെയ്യുന്ന കല വളർത്തിയെടുക്കണം.അപകടത്തിൽ നിന്ന് ഭീരുവിനെപ്പോലെ പലായനം ചെയ്യരുത്.അത് ചെയ്യുന്നവന്റേത് മാനസിക ഹിംസയാണ്.കൊല്ലുമ്പോൾ കൊല്ലപ്പെടാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്,പലായനം".


മുസ്ലിമിൻറെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ടാൽ നീതിക്ക് വേണ്ടി ഹിംസയാകാം എന്ന് പറഞ്ഞ ഗാന്ധി,ഹിന്ദുവിൻറെ മാനം പോയപ്പോൾ അത് അനുഗ്രഹമായി കണ്ടു.അക്രമികളോട് ക്ഷമിച്ചു.വിഭജന കാലത്തും ഉന്മൂലനത്തിൻറെ വക്കിൽ നിന്ന ഹിന്ദുക്കളോടും സിഖുകാരോടും അഹിംസ ഉപദേശിച്ചു.അപ്പോഴും സംവരണ മണ്ഡലത്തിലാണ്,മുസ്ലിം.

വംശഹത്യയ്ക്ക് വഴങ്ങാൻ ഹിന്ദുക്കളോട് 1922 ജനുവരി 26 ന് ഗാന്ധി ആഹ്വാനം ചെയ്തു:
"നിർബന്ധിത മതം മാറ്റത്തിന് വഴങ്ങാതെ മരണം വരിക്കാനുള്ള ധീരത ഹിന്ദുക്കൾ കാട്ടണം എന്ന് പറയാൻ എനിക്ക് വിഷമമില്ല.അതിന് പകരം മാപ്പിള വാൾ സ്വീകരിച്ച ഹിന്ദുക്കളിൽ അഭിമാനമുണ്ട്.ഇവർ രോഷവും വെറുപ്പുമില്ലാതെ മരിച്ചെങ്കിൽ,അവരാണ് യഥാർത്ഥ ഹിന്ദുക്കൾ..മുറിവേൽപ്പിക്കുന്ന മുസ്ലിമിനെ ഹിന്ദു കൂടുതൽ സ്നേഹിക്കണം.അയൽക്കാർ എന്ന നിലയിൽ അവരെ സഹായിക്കണം ".
(Hindus and Moplahs, Young India, January 26, 1922 ).

മാപ്പിള ലഹള തുടങ്ങി ഏഴു ദിവസം കഴിഞ്ഞ്,ജന്മാഷ്ടമി ദിനത്തിൽ ( 1921 ഓഗസ്റ്റ് 6 ) വടക്കുകിഴക്ക് ഗാന്ധി ട്രെയിനിലിരുന്ന് എഴുതി:
"മാപ്പിളമാർ മുസ്ലിംകളാണ്.അവരിലുള്ളത് അറബ് രക്തമാണ്.എളുപ്പം ആവേശം കൊള്ളുന്നവരും ദേഷ്യം വരുന്നവരുമാണ്.നിമിഷങ്ങൾക്കകം കോപിച്ച് അക്രമം നടത്തും.ഒരുപാട് കൊലകൾ അവർ നടത്തി.വർഷങ്ങൾക്ക് മുൻപ് അവരെ വരുതിയിലാക്കാൻ പ്രത്യേക നിയമം കൊണ്ട് വന്നു.പത്തുലക്ഷം ഉണ്ടത്രേ.നിരക്ഷരർ എങ്കിലും ധീരർ.മരിക്കാൻ പേടിയില്ല.തോൽക്കില്ല എന്ന് പ്രതിജ്ഞ ചെയ്താണ്,പോരാടാൻ ഇറങ്ങുന്നത് .അതിനാൽ അക്രമവും കൊലയും അവർക്ക് വിഷയമല്ല.യാക്കൂബ് ഹസ്സനെത്തടഞ്ഞ് തടവിലാക്കിയത് അക്രമം പേടിച്ചാണ്.നാല് ഇന്ത്യൻ ഓഫീസർമാരെയും രണ്ട് ബ്രിട്ടീഷുകാരെയും കൊന്നു എന്നാണ് കേട്ടത്.500 മാപ്പിളമാർ കൊല്ലപ്പെട്ടതായി കേട്ടു.കൊള്ളയുണ്ട്."
( Complete Works of Mahatma Gandhi / Gandhi's Speech on the Moplah Outbreak , Vol 24.)

ഇതിലും ഇരകളായ ഹിന്ദുക്കളോട് അനുതാപമില്ല.കച്ചവടക്കാരനും കോൺഗ്രസുകാരനുമായ യാക്കൂബ് ഹസ്സൻ സേട്ട് ( 1875 -1940 ) മദ്രാസിൽ 1937 ലെ രാജാജി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രി ആയിരുന്നു.നാഗ്പൂരിൽ ജനിച്ച് അലിഗഢിൽ പഠിച്ച അദ്ദേഹം,ബംഗളുരുവിലാണ് ബിസിനസിന് എത്തിയത്.മദ്രാസിൽ താമസമാക്കി.മുസ്ലിം ലീഗ് വിട്ട് കോൺഗ്രസിൽ എത്തി.
യാക്കൂബ് ഹസ്സൻ 
1921 ഓഗസ്റ്റ് 29 ന്  ഗാന്ധി സിൽഹാട്ടിൽ നിന്നെഴുതി:
"പരസ്പരം പൊരുത്തമില്ലാത്ത സംഹാരാത്മകമായ ശക്തികളാണ്,ഹിംസയും അഹിംസയും.അഹിംസ വിജയിക്കാൻ അത്തരം അന്തരീക്ഷം വേണം.ഇതിനെ മാപ്പിള കലാപം ഉലച്ചു.നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയത് മുതൽ ഇങ്ങനെ ഒരുലച്ചിൽ സംഭവിച്ചില്ല"
( മുകളിൽ പറഞ്ഞ വാല്യം )

സെപ്റ്റംബർ 16 ന് 'ഹിന്ദു' പത്രത്തിന് നൽകിയ സന്ദേശം:
"കലാപത്തിന് ഉടൻ കാരണം പള്ളി വളഞ്ഞതാണ് എന്നറിഞ്ഞു.നിരവധി ഹിന്ദു വീടുകൾ കൊള്ള ചെയ്തത് മനസ്സിലാകുന്നില്ല.കൊൽക്കത്തയിലായിരിക്കെ.മൂന്ന് നിർബന്ധിത മതം മാറ്റങ്ങൾ നടന്നതായി കേട്ടു.ഇപ്പോൾ കൂടുതൽ നടന്നതായി അറിഞ്ഞു.ഖേദകരമാണ്.മാപ്പിള അരാജകത്വം നിരാശാജനകമാണ്;ഹിന്ദു -മുസ്ലിം മൈത്രിയെ അത് ഗൗരവമായി ബാധിക്കില്ല".

1921 ജനുവരി ആറിന് ഗാന്ധി എഴുതിയ ലേഖനം,കെ പി കേശവ മേനോനും മറ്റും വസ്തുതകൾ നിരത്തി എഴുതിയ കത്തുകൾക്കുള്ള മറുപടി ആയിരുന്നു.അഹമ്മദാബാദിലെ ഖിലാഫത്ത് സമ്മേളനവും മൗലാനാ അബ്ദുൽ ബാരിയുടെ കമ്പി സന്ദേശവും വച്ച് പുറത്തുള്ള മുസ്ലിംകൾക്ക് ലഹളയെപ്പറ്റി വിവരമില്ല എന്ന് തോന്നുന്നതായി കത്തുകളിൽ പറഞ്ഞിരുന്നു.അവർ കാരുണ്യത്തോടെ കാണുമെന്ന് കരുതി.ഖിലാഫത്ത് സമ്മേളനം മതത്തിൻറെ പേരിൽ ത്യാഗം ചെയ്ത മാപ്പിളമാരെ അഭിനന്ദിച്ചു.മൊഹാനി കൊള്ളയെ ന്യായീകരിച്ചുവെന്നും കത്തിൽ നിരീക്ഷിച്ചിരുന്നു.ഇതിനാണ് മൊഹാനിയെ പ്രതിരോധിച്ച് ഗാന്ധി ലേഖനം എഴുതിയത്.മലബാറിലെ കോൺഗ്രസ് നേതാക്കളെ ഗാന്ധി കാര്യമാക്കിയില്ല.

1924 മെയ് ഒന്നിന് ഗാന്ധി,യാക്കൂബ് ഹസ്സന്റെ കത്ത് 'യങ് ഇന്ത്യ'യിൽ പ്രസിദ്ധീകരിച്ചു.ഹിന്ദു ജന്മികൾക്ക് കീഴിൽ കർഷകരായ മാപ്പിളമാർ ക്രൂരതകൾക്ക് ഇരയായി,ബ്രിട്ടീഷ് സേനയെ കൂട്ടി ഹിന്ദുക്കൾ ആക്രമിച്ചു,ഏതു ഹിന്ദുവും ഈ സാഹചര്യത്തിൽ ചെയ്യുന്നതേ മാപ്പിളമാർ ചെയ്തുള്ളു എന്ന് ഹസ്സൻ വാദിച്ചു.അവസാന വാദം ഗാന്ധി അംഗീകരിച്ചില്ല.ജന്മികളുടെ എണ്ണം കുറവായിരുന്നു;അവരെ തിരിച്ചറിയാം.പക്ഷെ ആക്രമിക്കപ്പെട്ടത് ഹിന്ദുക്കൾ മുഴുവനുമാണ്.ദളിതരും കൊല്ലപ്പെട്ടു.ജന്മിമാർക്കെതിരെ മതപരമായി അല്ലാതെ പ്രതികരിക്കാൻ കഴിയുമായിരുന്നു.ജിഹാദിൻറെ പേരിലാണ് ഹിന്ദുക്കളെ ആക്രമിച്ചത്.എങ്കിലും മാപ്പിളമാരെ സഹായിക്കാൻ രാജ്യത്തോട് ഗാന്ധി ആവശ്യപ്പെട്ടു.

ജിഹാദാണ് നടന്നതെന്ന തിരിച്ചറിവിൽ ഗാന്ധി എത്തി.മുസ്ലിം പ്രീണനം എന്നിട്ടും അവസാനിച്ചില്ല.
അലിസഹോദരരും സംഘവും 
മാപ്പിള ലഹളയ്ക്ക് ശേഷം മുഹമ്മദ് അലി കോൺഗ്രസ് പ്രസിഡന്റായിരിക്കെ അലി സഹോദരന്മാർ 1923 ൽ ഗാന്ധിയിൽ നിന്നകന്നു.ഹിന്ദു -മുസ്ലിം ബന്ധങ്ങൾ വഷളായതും കോൺഗ്രസ് വർഗീയശക്തികളുമായി  ഹിന്ദ് സ്വരാജിന് വേണ്ടി ചങ്ങാത്തം സ്ഥാപിച്ചെന്ന് ചില മുസ്ലിം വൃത്തങ്ങളിൽ ഉണ്ടായ സംശയവുമായിരുന്നു കാരണമെന്ന് മുശീറുൽ ഹസൻ എഴുതിയിട്ടുണ്ട്.വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ കൊഹാട്ടിലെ കലാപത്തിന് ശേഷം,അകൽച്ച പരസ്യമായി .കലാപം സംബന്ധിച്ച മുഹമ്മദ് അലിയുടെ പ്രമേയത്തിന് ഗാന്ധി ഇങ്ങനെ മറുപടിക്കത്ത് എഴുതി:
"ഹിന്ദുക്കൾക്ക് അർഹിക്കുന്നത് കിട്ടി എന്ന് താങ്കളുടെ പ്രമേയം വായിച്ചാൽ തോന്നും...താങ്കൾക്ക് ഭീകരമായ തെറ്റ് പറ്റി ...താങ്കൾക്ക് മൗനം പാലിക്കാമായിരുന്നു."

ഗാന്ധിയുടെ പിന്തുണയോടെ 1928 ൽ നെഹ്‌റു തയ്യാറാക്കിയ ഭരണഘടനാ പരിഷ്കാര റിപ്പോർട്ടിനെ മുഹമ്മദാലി എതിർത്തു.ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്ത് ഡൊമിനിയൻ പദവി എന്ന നിലപാട് 'ഇസ്ലാമിൻറെ സ്വതന്ത്ര വികാരത്തിന്' ചേർന്നതല്ലെന്ന് അലി വിമർശിച്ചു.ഒരു വർഷത്തിന് ശേഷം അലി സഹോദരന്മാർ,മുസ്ലിംകൾ കോൺഗ്രസിനെ ബഹിഷ്കരിക്കാൻ ആവശ്യപ്പെടുന്ന ഡൽഹി മാനിഫെസ്റ്റോ പുറത്തിറക്കി.

വിച്ഛേദം പൂർണമായി.നിക്ഷിപ്‌ത താൽപര്യം മുൻ നിർത്തി കോൺഗ്രസിലെത്തിയ തീവ്ര മുസ്ലിംകളുടെ കൈയിലെ കരുവാകുകയായിരുന്നു ഗാന്ധി എന്ന് വ്യക്തമായി.

തുർക്കിയിൽ 1923 ൽ അധികാരമേറിയ കെമാൽ അത്താതുർക് ഖിലാഫത്ത് അവസാനിപ്പിച്ചതോടെ,ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനം കട പൂട്ടി.മതേതരവാദി ആയ അത്താതുർക്കിനെക്കാൾ,ഖലീഫയ്ക്ക് വേണ്ടിയുള്ള മതഭ്രാന്താണ്‌,കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വർഗസമരം;കോൺഗ്രസിന് സ്വാതന്ത്ര്യ സമരം !
-----------------------------------
*The Moplah Rebellion/C Gopalan Nair,1923
1.Madras Police Report 28 August 1920 
2.മലബാർ കലാപം/ കെ മാധവൻ നായർ.പേജ് 82.
3.Home / Pol 1921.File No 241.
Reference:
Gandhi and the Ali Brothers:Biography of A Friendship / Rakhahari Chatterji 

See https://hamletram.blogspot.com/2019/11/blog-post_8.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...