യുദ്ധവീരൻ ആയിരുന്നു,രംഗത്ത്
മാപ്പിള ലഹള അമർച്ച ചെയ്യാൻ ബംഗളുരുവിൽ നിന്ന് മലബാറിലെത്തിയ ഡോർസെറ്റ് റെജിമെൻറ് രണ്ടാം ബറ്റാലിയൻ കമാൻഡർ മേജർ ജനറൽ ജോൺ ബർനറ്റ് സ്റ്റുവർട്ട് ആയിരുന്നു.അന്ന് മദ്രാസിൽ പട്ടാള മേധാവി ആയിരുന്നു അദ്ദേഹം.
പതിനായിരം മാപ്പിളമാർ നടത്തിയ കലാപം 2300 മാപ്പിളമാരുടെ വധത്തിൽ കലാശിച്ചു എന്നാണ് അദ്ദേഹത്തിൻറെ ജീവിതം പറയുന്നത്.കൊല്ലപ്പെട്ട ഡോർസെറ്റ് ഭടന്മാർക്ക് ബംഗളുരു സെൻറ് മേരീസ് കത്തീഡ്രലിൽ പേര് കൊത്തിയ പിച്ചള ഫലകമുണ്ട് .
ബ്രിട്ടീഷ് പട്ടാളത്തിൽ 1881 മുതൽ 1958 വരെ നില നിന്ന കാലാൾപ്പട വിഭാഗമാണ് ഡോർസെറ്റ്.ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്ക് ശേഷം ഇത്,ഡെവോൻഷർ റെജിമെന്റിൽ ചേർത്തു.
സർ ജോൺ തിയഡോഷ്യസ് ബർനറ്റ് -സ്റ്റുവർട്ട് (1875 -1958 ) ഇരുപതുകളിലും മുപ്പതുകളിലും അറിയപ്പെട്ട ജനറൽ ആയിരുന്നു.റെപ്റ്റൻ സ്‌കൂളിലും സാൻഡ് ഹെർസ്റ്റ് മിലിട്ടറി കോളജിലും പഠിച്ചു.1895 ൽ റൈഫിൾ ബ്രിഗേഡിൽ തുടക്കം.1897 -98 ൽ ഇന്ത്യയിൽ വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ പ്രവർത്തിച്ചു.1899 മുതൽ മൂന്ന് വർഷം ദക്ഷിണാഫ്രിക്കയിൽ രണ്ടാം ബോയർ യുദ്ധത്തിൽ പങ്കെടുത്തു.അതിനിടയിൽ ക്യാപ്റ്റൻ ആയി.1902 ജൂണിൽ യുദ്ധം തീർന്നപ്പോൾ ബ്രിട്ടനിലേക്ക് മടങ്ങി.
ഒന്നാം ലോകയുദ്ധ കാലത്ത് ഫ്രാൻസിൽ ബ്രിട്ടീഷ് പട്ടാള ആസ്ഥാനത്ത് അഡ്ജുറ്റൻറ് ജനറൽ.1919 ൽ പട്ടാള മേധാവിയായി മദ്രാസിൽ.അക്കാലത്തെ പ്രധാന ദൗത്യം മാപ്പിള ലഹള നേരിടലായിരുന്നു.അത് തീർത്ത് ബ്രിട്ടനിലേക്ക് മടങ്ങി വാർ ഓഫിസിൽ മിലിട്ടറി ഓപ്പറേഷൻസ് ആൻഡ് ഇന്റലിജൻസ് ഡയറക്ടർ.അത് കഴിഞ്ഞ് മൂന്നാം ഡിവിഷൻ മേധാവി.1931 ൽ ഈജിപ്തിൽ ബ്രിട്ടീഷ് പട്ടാള മേധാവി.അടുത്ത വർഷം തെക്കൻ കമാൻഡ് മേധാവി.1938 ൽ വിരമിച്ചു.
മൂന്ന് വർഷം 1935 -38 ൽ ജോർജ് ആറാമൻ രാജാവിൻറെ സൈനിക മേൽനോട്ടം വഹിച്ചു.വിരമിച്ച ശേഷം 1945 വരെ റൈഫിൾ ബ്രിഗേഡ് ഒന്നാം ബറ്റാലിയൻ കേണൽ കമാൻഡൻറ്.
മാപ്പിളമാർക്ക് നേരിടാനാകാത്ത വീരന്മാരായിരുന്നു ബ്രിട്ടീഷ് പക്ഷത്ത് എന്നർത്ഥം.
See https://hamletram.blogspot.com/2019/11/blog-post_27.html
മാപ്പിള ലഹള അമർച്ച ചെയ്യാൻ ബംഗളുരുവിൽ നിന്ന് മലബാറിലെത്തിയ ഡോർസെറ്റ് റെജിമെൻറ് രണ്ടാം ബറ്റാലിയൻ കമാൻഡർ മേജർ ജനറൽ ജോൺ ബർനറ്റ് സ്റ്റുവർട്ട് ആയിരുന്നു.അന്ന് മദ്രാസിൽ പട്ടാള മേധാവി ആയിരുന്നു അദ്ദേഹം.
പതിനായിരം മാപ്പിളമാർ നടത്തിയ കലാപം 2300 മാപ്പിളമാരുടെ വധത്തിൽ കലാശിച്ചു എന്നാണ് അദ്ദേഹത്തിൻറെ ജീവിതം പറയുന്നത്.കൊല്ലപ്പെട്ട ഡോർസെറ്റ് ഭടന്മാർക്ക് ബംഗളുരു സെൻറ് മേരീസ് കത്തീഡ്രലിൽ പേര് കൊത്തിയ പിച്ചള ഫലകമുണ്ട് .
ബ്രിട്ടീഷ് പട്ടാളത്തിൽ 1881 മുതൽ 1958 വരെ നില നിന്ന കാലാൾപ്പട വിഭാഗമാണ് ഡോർസെറ്റ്.ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്ക് ശേഷം ഇത്,ഡെവോൻഷർ റെജിമെന്റിൽ ചേർത്തു.
ഡോർസെറ്റ് തൊപ്പി ബാഡ്ജ് |
സ്റ്റുവർട്ട് ( വലത്ത് ) ഫീൽഡ് മാർഷൽ മോണ്ട്ഗോമറിക്കൊപ്പം ,1945 മോണ്ട് ഗോമറിയുടെ സ്വകാര്യ വിമാനത്തിൽ |
മൂന്ന് വർഷം 1935 -38 ൽ ജോർജ് ആറാമൻ രാജാവിൻറെ സൈനിക മേൽനോട്ടം വഹിച്ചു.വിരമിച്ച ശേഷം 1945 വരെ റൈഫിൾ ബ്രിഗേഡ് ഒന്നാം ബറ്റാലിയൻ കേണൽ കമാൻഡൻറ്.
മാപ്പിളമാർക്ക് നേരിടാനാകാത്ത വീരന്മാരായിരുന്നു ബ്രിട്ടീഷ് പക്ഷത്ത് എന്നർത്ഥം.
See https://hamletram.blogspot.com/2019/11/blog-post_27.html
No comments:
Post a Comment