Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 6

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 
അധ്യായം 6, സ്റ്റീവൻസൻ കണ്ട മുജ്ജന്മ സ്‌മരണകൾ 

രണശേഷമുള്ള ആത്മാവിന്റെ അതിജീവനം 1970 ന് മുന്‍പ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരായിരുന്നെങ്കിലും, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ മുജ്ജന്മ സ്മരണകള്‍ അന്വേഷിക്കാന്‍ ഒരുമ്പെട്ടു. ബൈബിള്‍, വേദങ്ങള്‍, പ്രാചീന ഗ്രീക്ക് എഴുത്തുകാരായ പൈതഗോറസ്, പ്ലാറ്റോ, ആധുനിക ജര്‍മന്‍ ചിന്തകരായ ഗോയ്‌ഥേ, ഷോപ്പന്‍ ഹോവര്‍ എന്നിവരുടെ രചനകള്‍ എന്നിവയില്‍ ആത്മാവിന്റെ അതിജീവനത്തെപ്പറ്റി നിരവധി പരാമര്‍ശങ്ങള്‍ ഉള്ളത് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം. കിഴക്കും പടിഞ്ഞാറുമുള്ള പല രാജ്യങ്ങളിലും നടത്തിയ വിശദമായ അന്വേഷണങ്ങള്‍ ആത്മാവിന്റെ അതിജീവനത്തെയും പുനര്‍ജന്മത്തെയും വെളിപ്പെടുത്തി. 1882 ല്‍ എസ്പിആര്‍ രൂപീകരിച്ചശേഷമുള്ള കാലത്ത് മുജ്ജന്മത്തെ സംബന്ധിച്ച വര്‍ത്തമാനകാല ഓര്‍മകളെപ്പറ്റി പത്രങ്ങളില്‍ പലപ്പോഴും വാര്‍ത്തകള്‍ വന്നു. അതില്‍ പലതും രണ്ടുമുതല്‍ നാലുവയസ്സുവരെയുള്ള കുട്ടികള്‍ മുജ്ജന്മവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍ എന്നിവ ഓര്‍ക്കുന്നതായിരുന്നു. അവയില്‍ പരിശോധിച്ചറിയാവുന്ന വിശദാംശങ്ങള്‍ അടങ്ങിയിരുന്നു. 1960 ന് മുന്‍പ് മുതല്‍തന്നെ ഡോ. സ്റ്റീവന്‍സണ്‍ ഇത്തരം വാര്‍ത്തകള്‍ ശേഖരിച്ചിരുന്നതിനാല്‍ 1977 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ശേഖരം 1600 ല്‍ അധികം മുജ്ജന്മ സ്മരണങ്ങളിലേക്ക് വളര്‍ന്നിരുന്നു. 1961 ല്‍ തന്നെ അദ്ദേഹം സംഭവസ്ഥലങ്ങള്‍ കണ്ട് കാര്യങ്ങള്‍ വിലയിരുത്താന്‍ വിവിധരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. ഇത്തരം 300 ല്‍ അധികം വാര്‍ത്തകളുമായി ബന്ധപ്പെട്ട്, പ്രാദേശിക ഡോക്ടര്‍മാരുടെയും പ്രൊഫസര്‍മാരുടെയും സഹായത്തോടെ മുജ്ജന്മ സ്മരണകളുള്ള കുട്ടികളുടെ വാസസ്ഥലത്തും അവര്‍ ഓര്‍മിക്കുന്ന വ്യക്തികളുടെ സ്ഥലത്തും വിശദമായ അന്വേഷണങ്ങള്‍ നടത്തിയ അദ്ദേഹം കുട്ടികളുടെ മുജ്ജന്മ സ്മരണകളില്‍ പറഞ്ഞ പല വിശദാംശങ്ങളും കൃത്യമാണെന്നു കണ്ടെത്തി. പല സംഭവങ്ങളിലും കുട്ടികളുടെ മുജ്ജന്മത്തിലെ വ്യക്തികള്‍ അവര്‍ക്ക് ഈ ജീവിതത്തില്‍ അപരിചിതമായ വിദൂരസ്ഥലങ്ങളില്‍, തീര്‍ത്തും വ്യത്യസ്തമായ കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു. എന്നാല്‍ മുജ്ജന്മ സ്മരണയുള്ള കുട്ടികള്‍ ആ വ്യക്തികളുടെ പേര്, വീട്, തൊഴില്‍, മരിച്ച വിധം എല്ലാം പറഞ്ഞിരുന്നു.
അവസരം കിട്ടിയപ്പോള്‍, ഓര്‍മയുടെ കൃത്യത ആ കുട്ടികള്‍ തെളിയിച്ചു. ഉത്തര്‍പ്രദേശിലെ ബിസൗലിയിലുള്ള പ്രമോദ് 1944 ഒക്‌ടോബര്‍ 11 നാണ് ജനിച്ചത്. 1949 ഓഗസ്റ്റ് 15 ന് പ്രമോദിനെ പിതാവ് 100 ലധികം കിലോമീറ്റര്‍ അകലെ മൊറാദാബാദിലേക്ക് ആദ്യമായി കൊണ്ടുപോയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ അപരിചിതനായ ഒരാളുടെ കാലുകളില്‍ കെട്ടിപ്പിടിച്ച് അത് തന്റെ മൂത്തസഹോദരനായ കരംചന്ദ് ആണെന്ന് പറഞ്ഞു. പ്രമോദ് മുജ്ജന്മത്തില്‍ താനാരായിരുന്നു എന്നുപറഞ്ഞതുവച്ച് ഇത് കൃത്യമായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ, മുജന്മത്തിലെ വീട്ടിലേക്ക് വളഞ്ഞുതിരിഞ്ഞ കവലകളിലൂടെ അവന്‍ ടാക്‌സിഡ്രൈവറെ കൃത്യമായി നയിച്ചു; അവിടെ നിരവധിയാളുകളെ പേരും ബന്ധവും പറഞ്ഞ് കൃത്യമായി തിരിച്ചറിഞ്ഞു. സ്റ്റീവന്‍സണ്‍ തന്റെ ട്വന്റി കേസസ് സജസ്റ്റീവ് ഓഫ് റീഇന്‍കാര്‍ണേഷന്‍, യൂറോപ്യന്‍ കേസസ് ഓഫ് ദ റീഇന്‍കാര്‍ണേഷന്‍ ടൈപ് എന്നീ പുസ്തകങ്ങളില്‍ ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നിരത്തുന്നു. ഇങ്ങനെ ചെറിയ ബാല്യത്തില്‍ വരുന്ന മുജ്ജന്മ സ്മൃതികള്‍ വലിയ ഇടവേളകളില്ലാത്ത പുനര്‍ജന്മങ്ങളില്‍ സംഭവിക്കുന്നതാകാം. ശരീരം വിട്ടൊഴിഞ്ഞ ഒരാത്മാവ് ഉടന്‍ പുനര്‍ജന്മമെടുക്കുന്നുണ്ടാകാം; അത് താമസിപ്പിക്കുന്നുണ്ടാകാം. ഇത് വ്യക്തികളെ സംബന്ധിച്ച് ഭിന്നമായിരിക്കും. യെശയ്യാ പ്രവാചകന്‍ യോഹന്നാനായി പുനര്‍ജന്മമെടുക്കുന്നതിനിടയ്ക്കുള്ള ഇടവേള എട്ടുനൂറ്റാണ്ടുകളായിരുന്നു. ഭാരത തത്വചിന്തയനുസരിച്ച്, ലൗകികജീവിതത്തില്‍ വലിയ ഉല്‍കണ്ഠകളുമായി മരിക്കുന്നയാളുടെ പുനര്‍ജന്മം പെട്ടെന്നുണ്ടാകും. ഡോ. സ്റ്റീവന്‍സണ്‍ ശേഖരിച്ച വിവരമനുസരിച്ച് മൊറാദാബാദിലെ പരമാനന്ദ് 1943 മെയ് 9 ന് മരിച്ചു; 1944 ഒക്‌ടോബര്‍ 11 ന് ബിസൗലിയിലെ പ്രമോദായി പുനര്‍ജനിച്ചു. ബ്രസീലിലെ റിയോ ഗ്രാന്‍ഡേയിലുള്ള മരിയോ ജനുവരിയ 1917 ഒക്‌ടോബറില്‍ മരിച്ച് 1918 ഓഗസ്റ്റ് 14 ന് മാര്‍ത്താ ലോറന്‍സ് ആയി പുനര്‍ജനിച്ചു. ദക്ഷിണ അലാസ്‌കയിലെ അപ്രൂണിലെ വിക്ടര്‍ വിന്‍സന്റ് 1946 ജൂണില്‍ മരിച്ചു; 1947 ഡിസംബര്‍ 15 ന് കോര്‍ലിസ് ചോറ്റ്കിനായി പുനര്‍ജനിച്ചു. ഇങ്ങനെ, ഡോ.സ്റ്റീവന്‍സന്റെ ഗവേഷണങ്ങള്‍ ശരീരത്തിന്റെ മരണത്തിനുശേഷമുള്ള ആത്മാവിന്റെ അതിജീവനവും അതിന്റെ പുനര്‍ജന്മവും വെളിച്ചത്തു കൊണ്ടുവന്നു. ശരീരം മരിക്കുമ്പോള്‍ നശിക്കുന്ന തലച്ചോറല്ല ഓര്‍മയുടെ ആവാസസ്ഥാനമെന്നും ശരീരമരണത്തിനുശേഷവും അത് ആത്മാവിനൊപ്പമുണ്ടെന്നും ഇത് തെളിയിച്ചു.

മരണാനുഭവങ്ങള്‍

നിരവധി ഡോക്ടര്‍മാര്‍ സ്വതന്ത്രമായി, മരണശാസ്ത്രമായ താനറ്റോളജിയില്‍ ഗവേഷണങ്ങള്‍ ചെയ്തിരുന്നു. ഡോ. റെയ്മണ്ട് മൂഡി, ഡോ.എലിസബത്ത് കുബ്‌ളര്‍-റോസ് തുടങ്ങിയവര്‍ പുനര്‍ജന്മം നേടിയ രോഗികളുടെ മരണാനുഭവവും ശേഷമുള്ള അനുഭവങ്ങളും കേട്ടു. ഇത്തരം അനുഭവങ്ങളെയാണ് ഇവിടെ മരണാനുഭവങ്ങള്‍ എന്നുപറയുന്നത്. ഒരു രോഗിയുടെ ഹൃദയസ്പന്ദം നിലച്ച്, ശ്വാസം തല്‍ക്കാലത്തേക്ക് നിലയ്ക്കുമ്പോള്‍, കൃഷ്ണമണി ചുരുങ്ങുകയും ശരീരം വിറങ്ങലിക്കുകയും ചെയ്യുമ്പോള്‍ രോഗി മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നു. ഇതിനുശേഷം ഹൃദയസ്പന്ദവും ശ്വാസോച്ഛാസവും ശരീരത്തിലുണ്ടാകുമ്പോള്‍ അയാള്‍ ജീവിതത്തിലേക്കു തിരിച്ചുവന്നതായി പ്രഖ്യാപിക്കുന്നു. ഇത്തരം തിരിച്ചുവരവുകള്‍ സ്വാഭാവികമാകാം, കൃത്രിമവുമാകാം. ഷോക്ക്, ശ്വാസംമുട്ടല്‍, ഹൃദയാഘാതം എന്നിവ വഴി മരിച്ചവരില്‍, തിരിച്ചുവരവ് അപൂര്‍വമായിട്ടെങ്കിലും ചിലയിടങ്ങളില്‍ ആദ്യകാലം മുതല്‍ ഉണ്ടായിട്ടുണ്ട്. 1986 സെപ്തംബര്‍ നാലിന് 'മാതൃഭൂമി'യില്‍ വന്ന ഒരു വാര്‍ത്തയില്‍ പറയുന്നത്, രാത്രിയില്‍ തൂങ്ങിമരിച്ച ഒരാളുടെ ശരീരം കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നുവെന്നും അയാള്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു എന്നുമാണ്. പോസ്റ്റ്‌മോര്‍ട്ടം കാത്ത് ആ ജഡം മോര്‍ച്ചറിയില്‍ കിടന്നു. കുറച്ചുകഴിഞ്ഞ് രാത്രി കാവല്‍ക്കാരന്‍ മുറി പൂട്ടാന്‍ പോയപ്പോള്‍, ഈ രോഗി മേശമേല്‍ ഇരിക്കുന്നതാണ് കണ്ടത്. അയാള്‍ ഡോക്ടറെ അറിയിച്ചു; ഡോക്ടര്‍ രോഗിയെ വാര്‍ഡില്‍ ശുശ്രൂഷയ്ക്ക് എത്തിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അയാള്‍ വീട്ടിലേക്ക് മടങ്ങി. ഇത് സ്വാഭാവിക പുനര്‍ജന്മമായിരുന്നു. എന്നാല്‍, കൃത്രിമ ശ്വാസോച്ഛ്വാസം വഴി പുനരുജ്ജീവനം പ്രചോദിത അതിജീവനമാണ്. അപകടത്തില്‍ മരിച്ചയാളെയോ ഷോക്ക്, ശ്വാസംമുട്ടല്‍, ഹൃദയസ്തംഭനം എന്നിവ വഴി മരിച്ചവരെയോ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടര്‍മാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു. ചുണ്ട് ചുണ്ടോടു ചേര്‍ത്ത് കൃത്രിമശ്വാസോഛ്വാസം വഴിയുള്ള പുനരുജ്ജീവനം കാലങ്ങളായിത്തന്നെ പ്രചാരമുള്ളതാണ്. സമീപകാലത്ത് പുനരുജ്ജീവന പ്രക്രിയകള്‍ വികസിച്ചിട്ടുണ്ട്. പുനരുജ്ജീവന സഹായികള്‍ പലതുമുണ്ടായിട്ടുണ്ട്. തലച്ചോര്‍ ജീര്‍ണിക്കുന്നതു വൈകിപ്പിക്കാനുള്ള മരുന്നുകള്‍, നെഞ്ചില്‍ ഇടിക്കാനും ഹൃദയം സ്പന്ദിക്കാനുമുള്ള ഉപകരണങ്ങള്‍, ഓക്‌സിജന്‍ ശ്വാസകോശങ്ങളിലേക്ക് കയറ്റാനുള്ള സംവിധാനം, ഹൃദയം തടവാനുള്ള ശസ്ത്രക്രിയ എന്നിവയെല്ലാമുണ്ട്. 1960 മുതല്‍ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ നിരവധിയാളുകളെ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. ഈ രോഗികള്‍ അവര്‍ അതിജീവിച്ച മരണം കാരണമുള്ള ദീനതകള്‍ ഒന്നും പ്രകടമാക്കുന്നില്ല. ഈ രോഗികള്‍ ശ്വാസം നിലച്ച സമയം മുതല്‍ ശ്വാസം വീണ്ടുകിട്ടിയ സമയംവരെ അവര്‍ കടന്നുപോയ അനുഭവങ്ങള്‍ വിവരിക്കുന്നതാണ് ഇവിടെ മരണാനുഭവങ്ങള്‍ എന്നു വിവക്ഷിക്കുന്നത്. പരസ്പരമറിയാതെ, ഭിന്നമേഖലകളിലെ ഭിന്ന ആശുപത്രികളില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടവരെല്ലാവരും പങ്കുവച്ചത് ഏതാണ്ട് ഒരേതരം അനുഭവങ്ങളാണ് എന്ന സത്യം, അവയുടെ യാഥാര്‍ത്ഥ്യത്തില്‍ നമുക്ക് വിശ്വാസമുളവാക്കുന്നു. പണ്ടും പുനരുജ്ജീവിപ്പിക്കപ്പെട്ട മനുഷ്യര്‍ മറ്റുള്ളവരോട് മരണം മുതല്‍ ഉയിര്‍പ്പുവരെയുള്ള വിസ്മയാവഹമായ അനുഭവ കഥനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പുനരുജ്ജീവനം സ്വാഭാവികവും അപൂര്‍വവുമായ ആ കാലത്ത്, ഒരാള്‍ ഒന്നില്‍ കൂടുതല്‍ മരണാനുഭവങ്ങള്‍ കേട്ടിട്ടില്ലാത്തതിനാല്‍ താരതമ്യത്തിന് അവസരമില്ലാത്ത ആ കാലത്ത്, മരണാനുഭവങ്ങള്‍ കേട്ടാല്‍ ആളുകള്‍ അതിനെ ഭാവനയായി പരിഹസിക്കുകയും അവിശ്വസിക്കുകയും പെയ്തുപോന്നു. 1965 ല്‍ വിര്‍ജീനിയ സര്‍വകലാശാലയില്‍ താന്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ആ കാമ്പസിലെ പുനരുജ്ജീവിപ്പിക്കപ്പെട്ട ഒരു പ്രൊഫസറുടെ മരണാനുഭവ കഥനം വെറും തോന്നലായി നിരാകരിക്കപ്പെട്ട വസ്തുത ഡോ. റെയ്മണ്ട് മൂഡി 'ലൈഫ് ആഫ്റ്റര്‍ ലൈഫ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 1971 ല്‍ നോര്‍ത് കരോലിനയിലെ ഒരു സര്‍വകലാശാലയില്‍ തത്വശാസ്ത്രം പഠിപ്പിക്കേ, തന്റെ വിദ്യാര്‍ത്ഥി ഡോ.മൂഡിയോടു പറഞ്ഞ ഒരു ഗ്രാമീണ മുത്തശ്ശിയുടെ മരണാനുഭവ കഥയ്ക്ക് 1965 ല്‍ വിര്‍ജിനിയയിലെ പ്രൊഫസറുടെ കഥനവുമായുള്ള സാമ്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇത് മരണാനുഭവം എന്ന യാഥാര്‍ത്ഥ്യത്തെപ്പറ്റി അദ്ദേഹത്തില്‍ കൗതുകം ഉണര്‍ത്തി. അദ്ദേഹം ആശുപത്രികളില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടവരുടെ ടേപ് ചെയ്ത മരണാനുഭവങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. രോഗിയുടെ ഓര്‍മ മറ്റ് ഓര്‍മകളുമായി കൂടിക്കുഴയും മുന്‍പ് ടേപ് ചെയ്യുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. 1975 ല്‍ അദ്ദേഹം മെഡിക്കല്‍ ഡോക്ടറായപ്പോഴേക്കും അദ്ദേഹത്തിന്റെ കൈയില്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുവരുന്നവരുടെ ഏതാണ്ട് ഇത്തരം 150 കഥനങ്ങള്‍ ഉണ്ടായിരുന്നു. ഈ സംഭവങ്ങള്‍ വച്ചാണ് 1975 നവംബറില്‍ അദ്ദേഹം ലൈഫ് ആഫ്റ്റര്‍ ലൈഫ് എഴുതിയത്. പുസ്തകത്തില്‍ പറഞ്ഞ അനുഭവങ്ങള്‍ മരണത്തിനും പുനരുജ്ജീവനത്തിനുമിടയില്‍ പത്തുമിനുട്ടുമുതല്‍ അരമണിക്കൂര്‍വരെ നീണ്ടവ മാത്രമായിരുന്നുവെങ്കിലും, അവ ശരീരമരണത്തിനുശേഷവും ആത്മാവ് നിലനില്‍ക്കുന്നതിന്റെ സ്ഥിരീകരണമായി. 'ലൈഫ് ആഫ്റ്റര്‍ ലൈഫി'ല്‍ പുനരുജ്ജീവനം നേടിയവര്‍ പറഞ്ഞ കഥനങ്ങളില്‍ ആത്മാവ് എങ്ങനെയാണ് ശരീരം വിട്ടതെന്നും അവതാരമൊഴിഞ്ഞ ആത്മാവ് ആശുപത്രിയുടെ അടഞ്ഞവാതിലുകളിലൂടെ, കനത്ത ഭിത്തികളിലൂടെ, കോണ്‍ക്രീറ്റ് മേല്‍ക്കൂരകളിലൂടെ തടസങ്ങളില്ലാതെ എങ്ങനെയാണ് സഞ്ചരിച്ചതെന്നും കൃത്യമായി വിവരിക്കുന്നു. ജീവിച്ചിരിക്കുന്ന ഒരാളിലെ അവിച്ഛിന്നമായ ഘടകമാണ് ആത്മാവെന്നും മരണശേഷം അത് ശരീരത്തോട് വിടപറയുന്നുവെന്നും അവ ഉദാഹരിക്കുന്നു. ഈ ആഖ്യാനങ്ങളില്‍ ഓരോ രോഗിയും ആത്മാവ് ശരീരം വിട്ടപ്പോള്‍, അതാണ് താനെന്നും തന്റെ സ്വത്വമെന്നും തിരിച്ചറിഞ്ഞതായും അവ കാണിക്കുന്നു. ആത്മാവാണ് യഥാര്‍ത്ഥ സ്വത്വം; യഥാര്‍ത്ഥ വ്യക്തി. സത്യത്തില്‍, ആത്മാവ് വിട്ടൊഴിയുന്നതിനെപ്പറ്റി ഉപനിഷത്തുക്കളില്‍ പറയുന്ന വിവരങ്ങളുമായി 'ലൈഫ് ആഫ്റ്റര്‍ ലൈഫി'ലെ ആഖ്യാനങ്ങള്‍ ചേര്‍ന്നുപോകുന്നുണ്ട് (രണ്ടാം അധ്യായത്തില്‍ പറയും). ആത്മാവ് ഇങ്ങനെ അവശ്യവും അവിച്ഛിന്നവുമായ ഘടകമാണെന്നു കണ്ട സ്ഥിതിക്ക്, അതിന്റെ സ്വഭാവ സവിശേഷതകളെപ്പറ്റി വിശദമായി പരിശോധിക്കാം.

ത്മാവ് ശരീരത്തിന്റെ ഭാഗമല്ലാത്തതിനാല്‍, ജീവിതത്തിലുടനീളം സ്ഥിരമായിരിക്കുന്ന കൃത്യ ഏകകമായതിനാല്‍, അതിന് ശരീര സംവിധാനത്തില്‍ കൃത്യമായ ഇരിപ്പിടം അഥവാ 'ആലയം' ഉണ്ടായിരിക്കണം. അത് കണ്ടെത്താന്‍ ഉപനിഷത്തുക്കള്‍ ശ്രമിച്ചിട്ടുണ്ട്. കഠോപനിഷത് (2:20), മഹാനാരായണ ഉപനിഷത് (12:1) എന്നിവ പറയുന്നത്, ആത്മാവ്, ശരീരത്തിനകത്ത് ഒരു 'ഗുഹ'യില്‍ വസിക്കുന്നു എന്നാണ്. ഛാന്ദോഗ്യ ഉപനിഷത് (8:3:3), പ്രശ്‌നോപനിഷത് (3:6) തുടങ്ങിയവ പറയുന്നത്, ആത്മാവ് ഹൃദയത്തില്‍ വസിക്കുന്നു എന്നാണ്. ശ്വേതാശ്വതാര ഉപനിഷത്, ആത്മാവിന്റെ ആലയം ഹൃദയമാണെന്നും (3:13) ഗുഹയാണെന്നും (3:20) വിവരിക്കുന്നു. ഹൃദയവും ഗുഹയും ഒരേ ഉപനിഷത്തില്‍ പറഞ്ഞതിനാല്‍, രണ്ടും ശരീരത്തിലെ ഒരേ ഇടം ആകണം. ഗുഹ എന്നാല്‍, കാലിയായ ദ്വാരം അഥവാ പൊത്ത്. ശരീരത്തിലുടനീളം രക്തം ശക്തിയില്‍ ഒഴുക്കിവിടുന്ന ഹൃദയം, രക്തം നിറഞ്ഞിരിക്കുന്ന ഹൃദയം, ശരീരത്തിലെ ഒരു ഗുഹ അല്ല. അതൊരിക്കലും കാലി അല്ല. അതിനാല്‍ ഉപനിഷത്തില്‍, ആത്മാവിന്റെ ആലയമായി പറഞ്ഞിരിക്കുന്ന ഹൃദയം, ശരീരാവയവമായ ഹൃദയം അല്ല; അത്, ശരീരത്തിനകത്തെ ഒരു കേന്ദ്ര സ്ഥാനമാകാനേ വഴിയുള്ളൂ. ഹൃദയം എന്നാല്‍, എന്തിന്റെയും അഗാധകേന്ദ്രം എന്നര്‍ത്ഥം വരാം. അതായിരിക്കാം, ഇവിടെ വിവക്ഷ.
 പ്രശ്‌നോപനിഷത് (3:6) പറയുന്നു: ആത്മാവ് ഹൃദയത്തിലാണ്. അവിടെനിന്ന് 101 ഞരമ്പുകള്‍.... അവ ആയിരങ്ങളായി പടരുന്നു. ഹൃദയം എന്ന അവയവത്തില്‍നിന്ന്, ഒരു ഞരമ്പും ഉദ്ഭവിക്കുന്നില്ല. ഹൃദയത്തില്‍നിന്ന് ധമനികളും അവയില്‍നിന്ന് സിരകളും പടരുന്നു. ഞരമ്പുകള്‍, തലച്ചോറില്‍നിന്ന് തലയിലെ അവയവങ്ങളിലേക്കും നട്ടെല്ലില്‍നിന്ന് ശരീത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പോകുന്നു. അതിനാല്‍, പ്രശ്‌നോപനിഷത്തില്‍ പറഞ്ഞ ഹൃദയം, നിരവധി ഞരമ്പുകള്‍ ഉറവെടുക്കുന്ന ഹൃദയം, ഹൃദയം എന്ന അവയവമല്ല. നട്ടെല്ലിലെ ഒരു കേന്ദ്രമാകണം. അതില്‍നിന്ന് ഞരമ്പുകള്‍ ആരംഭിക്കുന്നുണ്ടല്ലോ.ഫിലോകാലിയ (ധര്‍മാരാമം) എന്ന കത്തോലിക്കാ ദൈവശാസ്ത്രത്തിലെ പ്രാമാണികഗ്രന്ഥം അതിന്റെ അനുബന്ധത്തില്‍, ഹൃദയത്തെപ്പറ്റി പറയുന്നത്, 'ശരീരാവയമല്ല, മനുഷ്യസത്തയുടെ ആധ്യാത്മിക കേന്ദ്രം' എന്നാണ്. വേദപ്രയോഗത്തിലെ ഹൃദയം, അവയവമല്ല എന്നര്‍ത്ഥം. ശാണ്ഡില്യ ഉപനിഷത്, ധ്യാനബിന്ദു ഉപനിഷത്, യോഗചൂഡാമണി ഉപനിഷത് എന്നിവ, ആത്മാവ്, 'പന്ത്രണ്ട് ദളങ്ങളുള്ള ചക്രത്തില്‍' കറങ്ങിക്കൊണ്ടിരിക്കുന്നു എന്ന് നിരീക്ഷിച്ചതായി നാം കണ്ടു. ആത്മാവ് കറങ്ങിക്കൊണ്ടിരിക്കുന്ന ആ ചക്രമായിരിക്കണം, ശരീരത്തില്‍, അതിന്റെ ആലയം. ധ്യാനത്തെ സംബന്ധിച്ച സംസ്‌കൃത പാഠങ്ങളില്‍, ചക്രം എന്നത്, നട്ടെല്ലിലെ ഒരു സൂക്ഷ്മ ഞരമ്പിനകത്തെ ദീര്‍ഘമായ ദ്വാരത്തിലെ ചില ബിന്ദുക്കളാണ്. നട്ടെല്ലിന്റെ നാഡിച്ചാലിലെ ഞരമ്പുകളുടെ സംഘാതമാണ് നാഡീവ്യൂഹം. അതിന് രണ്ടറകളുണ്ട്. ഇടതുവശത്തുള്ളത്, ഇട; വലതുവശത്തുള്ളത്, പിംഗള. സൂക്ഷ്മ ഞരമ്പുകളുടെ കൂട്ടങ്ങളാണ് ഇവ. ഇവയുടെ കമ്പനംകൊണ്ടുണ്ടാകുന്ന തരംഗങ്ങള്‍, അവയങ്ങള്‍ക്കും തലച്ചോറിനുമിടയില്‍, അങ്ങോട്ടുമിങ്ങോട്ടും സന്ദേശങ്ങള്‍ കൈമാറുന്നു. ഉപനിഷത്തുക്കള്‍ പറയുന്നത്, ഈ രണ്ട് അറകള്‍ക്കുമിടയില്‍, സന്ദേശങ്ങള്‍ കൈമാറാത്ത ചില പ്രത്യേക ഞരമ്പുകളുണ്ടെന്നും, അവ മറ്റു ചില ശരീരകര്‍മങ്ങള്‍ നിര്‍വഹിക്കുന്നു എന്നുമാണ് (യോഗശിഖാ ഉപനിഷത്(5:16-27). ഈ സവിശേഷ ഞരമ്പുകളില്‍, ഏറ്റവും പ്രധാനമാണ്, മധ്യത്തിലുള്ള സുഷുമ്‌ന, അഥവാ, ബ്രഹ്മനാഡി. നട്ടെല്ലിന്റെ നീളത്തോളം, അതിന്റെ താഴേയറ്റത്തുനിന്ന് തലച്ചോറിന്റെ വേരിലേക്കും അവിടന്ന് തലയറ്റംവരെയും എത്തുന്ന ഒന്നാണ് സുഷുമ്‌ന. അതിനകത്ത് കീഴറ്റം മുതല്‍ മുകളറ്റംവരെയുള്ള ദ്വാരം, അഗ്രബിന്ദുവിലെ ദ്വാരത്തിലെത്തി തുറക്കുന്നു. ഈ ദ്വാരമാണ്, ബ്രഹ്മരന്ധ്രം (അധ്വയതാരക ഉപനിഷത് 5-6, മണ്ഡല ബ്രാഹ്മണ ഉപനിഷത് 1:2, ജാബാല ദര്‍ശന ഉപനിഷത് 4:10). നാഡീവ്യൂഹം തലച്ചോറിന്റെ വേരില്‍ അവസാനിക്കുന്നുവെങ്കിലും, അതിന്റെ ഞരമ്പുനൂലുകള്‍ തലച്ചോറിന്റെ കോര്‍ട്ടെക്‌സിലേക്കു പടരുന്നുണ്ട്. പുരികങ്ങളുടെ മധ്യത്തിന് പിന്നിലായി എത്തുന്ന ഞരമ്പുനൂലുകളിലൊന്നായ സുഷുമ്‌ന, പിന്നെയും മുകളിലേക്ക് പോയി, ഉച്ചിയിലെ അഗ്രബിന്ദുവില്‍ അവസാനിക്കുന്നു. സുഷുമ്‌നയില്‍, രക്തയോട്ടമോ വായുസഞ്ചാരമോ ഇല്ല. ഭാരതീയ മുനിമാര്‍ പറഞ്ഞിട്ടുള്ളത്, സുഷുമ്‌നയിലെ ദീര്‍ഘദ്വാരത്തിലെ സവിശേഷബിന്ദുക്കളിലുള്ള ആത്മധ്യാനം, മഹത്തായ ആത്മീയാനുഭവങ്ങളിലേക്ക് നയിക്കും എന്നാണ്. സുഷുമ്‌നയിലെ ഈ ബിന്ദുക്കളാണ് ചക്രങ്ങള്‍ അഥവാ 'കേന്ദ്ര'ങ്ങള്‍. ധ്യാനിക്കുന്നവര്‍ ഭാവനയില്‍ ഇങ്ങനെ കാണണം: ഓരോ ചക്രത്തിലും കൃത്യമായ നിറങ്ങളോടെ, കൃത്യമായ ദളങ്ങളുള്ള ചെറിയ താമരപ്പൂവ്; ചക്രങ്ങള്‍ ഓരോന്നിന്റെയും നടുവില്‍, പ്രകാശധോരണിയോടെ, ഒരു തളിക. അതില്‍, ആത്മാവ് കറങ്ങുന്നു. അതിനാല്‍, ഉപനിഷത്തുക്കളില്‍, ഈ ചക്രങ്ങളെ ചിലപ്പോള്‍, ഇത്ര ദളങ്ങളുള്ള താമരപ്പൂക്കള്‍ എന്നു വിശേഷിപ്പിച്ചു കാണാം. നാഡീവ്യൂഹത്തിലെ സുഷുമ്‌നയിലുള്ള  മുഖ്യചക്രങ്ങള്‍ ഇവയാണ്:
മൂലാധാരചക്രം - സുഷുമ്‌നയുടെ മൂലത്തില്‍ നാലിതളുകളുള്ള ചുവന്ന താമര.സ്വാധിഷ്ഠാന ചക്രം - ജനനേന്ദ്രിയ സ്ഥാനത്ത് തിളങ്ങുന്ന ആറ് ഇതളുകളുള്ള ചുവന്ന താമരമണിപൂര ചക്രം - നാഭിയില്‍ പത്തിതളുകളുള്ള കടുംചുവന്ന താമരഅനാഹത ചക്രം - ഹൃദയ സ്ഥാനത്ത് ളങ്ങുന്ന പന്ത്രണ്ടിതളുള്ള നീലത്താമരവിശുദ്ധിചക്രം - കഴുത്തിന്റെ കീഴറ്റത്ത് പതിനാറിതളുള്ള ഇളംചാരനിറ താമരആജ്ഞചക്രം - പുരികമധ്യത്തിന് പിന്നില്‍ രണ്ടിതളുള്ള വെള്ളത്താമര
അങ്ങനെ, പന്ത്രണ്ടിതളുകളുള്ള ചക്രമാണ്, സുഷുമ്‌നാ ദ്വാരത്തിനകത്ത്, ഹൃദയസ്ഥാനത്ത്. അത് നട്ടെല്ലിനകത്താണ്.മഹാനിര്‍വാണ തന്ത്രവും (5:5:132), ഭാഗവതവും(11:14:36-41) എട്ടിതളുകളുള്ള ചുവന്ന താമരയാണ് ആത്മാവിന്റെ ഇരിപ്പിടമായി വിവരിക്കുന്നത്. പന്ത്രണ്ടിതളുകളുള്ള താമരയുടെ തൊട്ടുതാഴെ, ഹൃദയത്തിന്റെ കീഴറ്റത്തിന്റെ തലത്തില്‍. പന്ത്രണ്ടിതളുള്ള താമരയോ എട്ടിതളുള്ള താമരയോ ആകട്ടെ, ഇരിപ്പിടം, നാഡീവ്യൂഹത്തിലെ സുഷുമ്‌നാ ദ്വാരത്തിനകത്ത്, ഹൃദയസ്ഥാനത്താണ്. ആത്മാവ്, ആറ്റത്തിനെക്കാള്‍ സൂക്ഷ്മമായതിനാലും (അണോരണീയന്‍)പദാര്‍ത്ഥരഹിതമായതിനാലും അതിന്, സുഷുമ്‌നാ ദ്വാരത്തിനകത്ത് സുഖമായി ഇരിക്കാനും സഞ്ചരിക്കാനും കഴിയും. (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 33). ഈ ദ്വാരം ദീര്‍ഘവും കാലിയുമായതിനാല്‍, 'ഗുഹ' എന്ന വിശേഷണവും, അതിന് ചേരും. അങ്ങനെ, ആത്മാവിന്റെ ആലയം, ഉപനിഷത്തുകള്‍ പ്രകാരം, നട്ടെല്ലില്‍, സുഷുമ്‌നാ ദ്വാരത്തിന് മധ്യത്തിലാണ്. ചില ഗ്രന്ഥങ്ങളില്‍, ഈ ഇരിപ്പിടത്തെ, ഹൃദയാവയവത്തില്‍ നിന്ന് വേര്‍തിരിക്കാന്‍, 'ഹൃദയ കേന്ദ്രം' എന്ന് വിശേഷിപ്പിച്ചുകാണാം. (Meditation by Monks of the Ramakrishna Order, പേജ് 26-27) ഹൃദയം എവിടെയെന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍, ആത്മാവിന്റെ ഇരിപ്പിടത്തെ, ഹൃദയകേന്ദ്രം എന്നുവിളിക്കുന്നതാവും ഉചിതം; 'കേന്ദ്രം', 'ചക്ര'ത്തിന്റെ പര്യായമായി നിന്നോളും.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 5

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 

അധ്യായം അഞ്ച്, മനുഷ്യനിലെ വ്യക്തി
 ല സാധാരണക്കാരും തങ്ങളുടെ വ്യക്തിത്വത്തെ, തങ്ങളുടെ ശരീരമായാണ് തിരിച്ചറിയുന്നത്. ശരീരമാണ് താനെന്ന് അയാള്‍ കരുതുന്നു. എന്നാല്‍, ഒരു മനുഷ്യനിലെ യഥാര്‍ത്ഥ വ്യക്തി അതില്‍ വസിക്കുന്ന ആത്മാവാണെന്ന് നാം കണ്ടു; സ്പന്ദനങ്ങള്‍ അറിയുന്ന, കര്‍മങ്ങള്‍ക്ക് കാരണമാകുന്ന ഏകകവും ആത്മാവാണെന്നും നാം കണ്ടു. ഭിന്ന ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്ന അനുഭൂതികള്‍ സ്വീകരിക്കുന്നതും തിരിച്ചറിയുന്നതും അതില്‍ ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നതും ആത്മാവാണ്. എല്ലാ അനുഭൂതി സ്പന്ദനങ്ങളും തിരിച്ചറിയുന്നത്, ശരീരത്തിലെ മസ്തിഷ്‌കമാണെന്ന് യുക്തിവാദികള്‍ വാദിക്കുന്നു.
 ഓരോ ഇന്ദ്രിയവും മസ്തിഷ്‌കാവരണത്തിലെ പ്രത്യേക കേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പിടിച്ചെടുക്കുന്ന അനുഭൂതി സ്പന്ദനങ്ങള്‍ ഇന്ദ്രിയം അങ്ങോട്ട് പ്രസരിപ്പിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അത്തരം കേന്ദ്രങ്ങള്‍ ഓരോന്നിനും വേറെയാണ്. അനുഭൂതി സ്പന്ദനങ്ങള്‍ തിരിച്ചറിയുന്നത് മസ്തിഷ്‌കമാണെങ്കില്‍, ഭിന്ന കേന്ദ്രങ്ങളിലെത്തുന്ന കാഴ്ച, സ്പര്‍ശം, സംസാരം, രുചി, ഗന്ധം, സന്തോഷം, സന്താപം തുടങ്ങിയ അനുഭൂതികളെല്ലാം മസ്തിഷ്‌കത്തിലെ അതതു കോര്‍ട്ടെക്‌സ് കേന്ദ്രങ്ങള്‍ വെവ്വേറെ അനുഭവിക്കുന്നതായി അറിയണം. എന്നാല്‍, അനുഭൂതികളെല്ലാം ശരീരത്തിനകത്ത് ഒരിടത്തുള്ള ഒരേകകം അനുഭവിക്കുന്നതായാണ് നാം അറിയുന്നത്. ഭഗവദ്ഗീത (15:9) ആ ഏകകത്തെ ആത്മാവായി അറിയുന്നു: കാത്, കണ്ണ്, തൊലി, നാവ്, മൂക്ക്, മനസ്സ് എന്നിവയെ ആശ്രയിച്ച്, ആത്മാവ് അനുഭൂതികള്‍ അനുഭവിക്കുന്നു. അനുഭൂതി സ്പന്ദനങ്ങള്‍ ആദ്യം ഇന്ദ്രിയങ്ങളിലെത്തി, അവിടന്ന് മസ്തിഷ്‌കത്തിലേക്കും തുടര്‍ന്ന് മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവിടങ്ങളിലേക്കും വിനിമയം ചെയ്യുന്നുവെന്നും ആത്മാവ് അവ തിരിച്ചറിഞ്ഞ് അനുഭവിക്കുന്നുവെന്നും സന്തോഷത്തില്‍ ആഹ്ലാദിക്കുകയും സന്താപത്തില്‍ ദുഃഖിക്കുകയും ചെയ്യുന്നുവെന്നും തത്വചിന്തകര്‍ വിശദീകരിക്കുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 115-119). മസ്തിഷ്‌കം ഉള്‍പ്പെടെയുള്ള ശരീരത്തിന്, മനസ്സിലാക്കാനോ അനുഭവിക്കാനോ കഴിവില്ല; ശരീരം, വസ്തുക്കളില്‍നിന്ന് അനുഭൂതി സ്പന്ദനങ്ങള്‍ സ്വീകരിച്ച്, അവ ആത്മാവിലേക്ക് വിനിമയം ചെയ്യുന്ന ജഡപദാര്‍ത്ഥങ്ങളുടെ സങ്കരം മാത്രമാണ് (അതേ പുസ്തകം, പേജ് 25). അനുഭൂതി സ്പന്ദനങ്ങള്‍ തിരിച്ചറിയാനും അനുഭവിക്കാനും കഴിവുള്ളത് ആത്മാവിന് മാത്രമാണ്. ആത്മാവ്, ശരീരം വിട്ടാലും, ശരീരത്തില്‍ അനുഭൂതി സ്പന്ദനങ്ങള്‍ എത്തിയേക്കാം. പക്ഷേ, അവ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. ഇതെല്ലാമറിഞ്ഞ്, ശരീരത്തെ കര്‍മനിരതമാക്കുന്ന ഏകകത്തെ മാത്രമേ ഒരു ജീവജാലത്തിലെ വ്യക്തിയായി ഗണിക്കാനാകൂ. അതിനാല്‍, ഒരാളിലെ വ്യക്തി, അയാളിലെ ആത്മാവാണ്, ശരീരമോ തലച്ചോറോ അല്ല. ബോധത്തിന്റെ ചൈതന്യതത്വമാണ് ആത്മാവ്; അത് കൃത്യവും ചലനാത്മകവുമായ ഏകകമായി പെരുമാറുന്നു. ഭിന്നരീതികളില്‍ പ്രവര്‍ത്തിക്കാന്‍ അത് ഇന്ദ്രിയങ്ങള്‍ക്ക് ചൈതന്യം പകരുന്നു. അത് അനുഭൂതികള്‍ അനുഭവിച്ച്, കര്‍മങ്ങളെ പ്രചോദിപ്പിക്കുന്നു. അത് ശരീരം വിട്ടാല്‍, അതിന്, ജീവിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനും സന്ദേശങ്ങള്‍ നല്‍കാനുമാവും. ആ കര്‍മത്തില്‍, അത്, സാധാരണ മനുഷ്യനെപ്പോലെ വര്‍ത്തിക്കുന്നു. തീര്‍ച്ചയായും, ആത്മാവ്, ഒരു 'ശക്തി'യെക്കാള്‍ മുകളിലാണ്; അത് അശരീരിയായ വ്യക്തിയാണ്. അതാണ് മനുഷ്യനിലെ വ്യക്തി. ഓരോ മനുഷ്യനും ഒരു വ്യക്തിയായി പെരുമാറുന്നത്, അവനിലെ ആത്മാവ് അതിനുവേണ്ടി പ്രചോദിപ്പിക്കുന്നതിനാലാണ്. ഭഗവദ്ഗീത (2:22) ഭൗതികശരീരം ആത്മാവിന്റെ ഒരാവരണം മാത്രമാണെന്നും അത് ജീര്‍ണിക്കുമ്പോള്‍, ആത്മാവ് അവിടം വിട്ട് പുതിയ ശരീരത്തിലേക്ക് പുതിയ ജീവിതം ജീവിക്കാന്‍ പോകുന്നുവെന്നും നിരീക്ഷിക്കുന്നു: 
പഴക്കമാര്‍ന്നുള്ള പടങ്ങള്‍ മാറ്റി 
നവങ്ങള്‍ വസ്ത്രങ്ങള്‍ നരന്‍ ഗ്രഹിപ്പു; 
അവ്വണ്ണമേ ജീര്‍ണ്ണ തനുക്കള്‍ മാറ്റി 
നവീനദേഹങ്ങളെടുപ്പു ദേഹി
മനുഷ്യനിലെ ജീവനുള്ള ഏകകം ആത്മാവാണെന്നും ശരീരമല്ലെന്നും ശരീരം ഒരാവരണം മാത്രമാണെന്നും ആണ് ധ്വനി. ഒരു നടന്‍ ഒരു വെയ്റ്ററുടെ വേഷമിട്ട് ഒരു രംഗത്തില്‍ വെയ്റ്ററായും, മറ്റൊരു രംഗത്തില്‍ രാജാവിന്റെ വേഷമിട്ട് രാജാവായും അഭിനയിക്കും. എങ്കിലും, അയാള്‍ ആ സമയമത്രയും ഇന്ന പേരുള്ള ഇന്നയാളാണ്. അതുപോലെ, ആത്മാവ് ഒരു ശരീരരൂപത്തില്‍ 'എ' ആയും പിന്നെ അതുവിട്ട്, മറ്റൊരു ശരീരരൂപത്തില്‍ 'ബി' ആയും ജീവിക്കും. ഒന്നിനുശേഷം മറ്റൊരു ജീവിതം, മറ്റൊരു പേരില്‍ ആത്മാവ് ജീവിക്കുന്നു. ഈ പ്രതിഭാസം ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചതായി നാം കാണുകയുണ്ടായി. അനശ്വരമായ ഏകകം ആത്മാവാണ്. ഒരുഘട്ടത്തിലെ അതിന്റെ ബാഹ്യാവരണമാണ് ശരീരം; അത് ഒരു ജീവിതം കഴിയുമ്പോള്‍ മാറുന്നു. ആവരണം യഥാര്‍ത്ഥജീവി അല്ല, യഥാര്‍ത്ഥ ജീവി ആവരണത്തിനുള്ളിലെ ഏകകമാണ്. ബിസോളിയിലെ രണ്ടര വയസ്സുള്ള പ്രമോദിനെപ്പോലുള്ള കുട്ടി, മുജ്ജന്മത്തില്‍ താന്‍ ഇന്നയാളായിരുന്നെന്ന് പറഞ്ഞപ്പോള്‍, ശരീരത്തെ മറന്ന്, തന്റെ ആത്മാവാണ് താന്‍ എന്നുപറയുകയായിരുന്നു ((Twenty cases of Suggestive Reincarnation, 1976, page 109-115) ) പുനര്‍ജന്മം സിദ്ധിച്ച ഒരു രോഗി, അതിന് മുന്‍പ് താന്‍ അന്തരീക്ഷത്തില്‍ പൊങ്ങിനിന്ന് തന്റെ ജഡം കണ്ടുവെന്ന് പറഞ്ഞപ്പോള്‍, തന്നെ ആത്മാവായി തിരിച്ചറിയുകയായിരുന്നു. ആത്മാവില്‍നിന്ന് വേറിട്ടതാണ് ശരീരം എന്നറിയുകയായിരുന്നു. (ലൈഫ് ആഫ്റ്റര്‍ ലൈഫ് 35-40). 
ഖുര്‍ ആന്‍ (3:30) ഇങ്ങനെ പറയുന്നു: എല്ലാ ആത്മാവും അതു ചെയ്ത നന്മതിന്മകളുമായി മുഖാമുഖം കാണും. കര്‍മങ്ങളുടെ വിധാതാവ് ആത്മാവാണെന്നര്‍ത്ഥം; വ്യക്തിയെ തിരിച്ചറിയുന്നത് ശരീരംകൊണ്ടല്ല. 
ബൈബിളില്‍ ഇങ്ങനെ കാണാം: തിന്മ ചെയ്യുന്ന ഓരോ മനുഷ്യനും പീഡയും ദുരിതവും ഉണ്ടാകും. (റോമാക്കാര്‍, 2:9) ആത്മാവാണ് കര്‍മങ്ങള്‍ ചെയ്യുന്നതെന്ന് പറഞ്ഞാല്‍, ഒരാളിലെ വ്യക്തി അയാളുടെ ആത്മാവാണ് എന്നര്‍ത്ഥം. പൊതുവായി സിദ്ധിക്കുന്നത്, മനുഷ്യനിലെ വ്യക്തി ആത്മാവാണെന്നും ശരീരമല്ല എന്നുമാണ്. ശരീരമാണ് വ്യക്തി എന്ന് നിനയ്ക്കുന്നത്, ഒരാളിലെ ആത്മാവിനെ സംബന്ധിച്ച അജ്ഞതയാകുന്നു. 




 നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ബോധം (പ്രജ്ഞാനം). അതാണ് ജീവജാലങ്ങളിലെ ചൈതന്യ തത്വം. ഐതരേയ ഉപനിഷത് (3:1) അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ആത്മാവ് (ആത്മന്‍). ഒരാള്‍ക്ക് കാണാനും കേള്‍ക്കാനും മണക്കാനും സംസാരിക്കാനുമൊക്കെ എന്താണോ ശേഷി നല്‍കുന്നത്, അതാണ് ബോധം അഥവാ ചൈതന്യം. ശുകരഹസ്യ ഉപനിഷത്എന്തിനെയാണോ ബോധം എന്നു വിളിക്കുന്നത്, അതിനെ ഐതരേയ ഉപനിഷത് ആത്മാവ് എന്നു വിളിക്കുന്നു. രണ്ടും ഒന്നാണ് എന്നര്‍ത്ഥം. ആത്മാവ് ബോധമാകുന്നു; ബോധകണിക. ബോധത്തിന്റെ അനവധി അനുഭവങ്ങള്‍ ഐതരേയ ഉപനിഷത് (3:2) നിരത്തുന്നു: തിരിച്ചറിവ്, ദിശ, വിവേകം, ജ്ഞാനം, ഓര്‍മ, ഉള്‍ക്കാഴ്ച, ദാര്‍ഢ്യം, ചിന്ത, വിവേചനം, വിഷാദം, ധ്യാനം, ഇച്ഛ, ചൈതന്യം, അഭിലാഷം, മമത- ഇതെല്ലാം ബോധത്തിന്റെ നാമങ്ങളാണ്. ഈ ശ്ലോകത്തിലെ 'നാമം' എന്ന വാക്ക്, ഒരേകകത്തെ സൂചിപ്പിക്കാനുള്ള കവിവാക്കാണ്. ഒരു ജീവജാലത്തിലെ ജീവവിശേഷങ്ങളെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ് എന്നാണ് മൊത്തം ശ്ലോകത്തില്‍നിന്നു സിദ്ധിക്കുന്നത്. ഒരു ടെലിവിഷനിലെ പ്രകാശവും നിറങ്ങളും ശബ്ദങ്ങളുമെല്ലാം അതിലേക്കു വരുന്ന വൈദ്യുതിയുടെ അനുഭവ പ്രതിഫലനങ്ങളാണ്. എന്നാല്‍, വൈദ്യുതിയാകട്ടെ, പ്രകാശം, നിറം, ശബ്ദം എന്നിവയുടെ ആകെത്തുകയല്ല; പലതായി നമുക്കനുഭവപ്പെടുന്ന അടിസ്ഥാന ഊര്‍ജമാണ് അത്. അതുപോലെ, തിരിച്ചറിവ്, ദിശ, വിവേകം തുടങ്ങിയവയെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ്; എന്നാല്‍ ബോധം ഇവയുടെ ആകെത്തുകയല്ല, മറിച്ച് ഇത്തരം വിശേഷങ്ങളും തോന്നലുകളും വികാരങ്ങളുമൊക്കെ ഒരു ജീവജാലത്തില്‍ കൊണ്ടുവരുന്ന ഏകതത്വമാണ്. ജീവജാലത്തില്‍ അത്തരം വിശേഷങ്ങള്‍ സൃഷ്ടിക്കുന്ന പരമചൈതന്യമാണ് അത്. ഉപനിഷത്തുക്കള്‍, അതിനെ പ്രജ്ഞാനമെന്നും ചൈതന്യമെന്നും വിശേഷിപ്പിക്കുന്നു. ജീവജാലങ്ങളിലെ ജീവശക്തിയാണ്, പ്രാണനാണ് അത്. അതിന്റെ ശേഷി വളരെ വലുതാണ്.

ആല്‍മരവും പനയും നൂറടി മുകളിലേക്ക് വളരുന്നു. വേരില്‍നിന്നുള്ള പാല്‍, മരത്തിന്റെ മുകളിലേക്ക് ഒഴുകുന്നു. ഇത്ര ശേഷിയോടെ, മുകളിലേക്കുള്ള ആ ഒഴുക്കിന് കാരണം എന്താണ്? അത്, അവയിലെ പ്രാണന്‍ ആണ്. സൂര്യപ്രകാശം ഉപയോഗിച്ച്, മരങ്ങളുടെയും ചെടികളുടെയും പുല്ലുകളുടെയും പച്ചിലകള്‍, എളുപ്പത്തിലും വേഗത്തിലും, കാര്‍ബണ്‍ ഡൈഓക്‌സൈഡിനെയും വെള്ളത്തെയും വിഘടിപ്പിച്ച്, അവയിലെ ഓക്‌സിജനെ പുറന്തള്ളുന്നു. അതില്‍ ഏറെയും ജീവജാലങ്ങളിലെ ജീവന്‍ നിലനിര്‍ത്തുന്നു; ബാക്കി കാര്‍ബണും ഹൈഡ്രജനുമായി ചേര്‍ന്ന്, ഭക്ഷണത്തിനുള്ള അന്നജം ആയി മാറുന്നു. ശാസ്ത്രത്തെ ത്രസിപ്പിച്ച ഒന്നാണ് ഈ പ്രക്രിയ. അതിനു കാരണം, മരങ്ങളിലെയും ചെടികളിലെയും പുല്ലുകളിലെയും ജീവശക്തിയല്ലാതെ മറ്റെന്താണ്? മനുഷ്യനില്‍ അതിനെ നാം ആത്മാവ് എന്നു വിളിക്കുന്നു. ആദ്യ അധ്യായത്തില്‍ പറഞ്ഞ, ജെയിംസ് ചാഫിന്റെ കഥ, അതിന്, സാധാരണ വ്യക്തിയെപ്പോലെ പെരുമാറാനും കഴിയുമെന്നു തെളിയിക്കുന്നു. ആത്മാവ് ഒരു ഭൗതിക ശരീരത്തിലായിരിക്കേ അത് ആ ശരീരത്തെ ഒരു സാധാരണ മനുഷ്യനുവേണ്ട വിധം പ്രവര്‍ത്തിപ്പിക്കുന്നു. അത് ബുദ്ധിയെക്കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കുന്നു; മനസ്സിനെക്കൊണ്ട് ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുന്നു. കൃത്യസമയത്ത് ഇന്ദ്രിയങ്ങളെക്കൊണ്ട് അനുഭൂതികള്‍ സൃഷ്ടിക്കുന്നു. ഭൗതികശരീരം വിട്ട് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷവും, ജയിംസ് ചാഫിന്റെ ആത്മാവ്, ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക്, ഒരു രഹസ്യവിവരം പകര്‍ന്നുകൊടുത്തു. ജീവനു കാരണമായ ബോധം മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും മത്‌സ്യങ്ങളിലുമൊക്കെ ഒന്നാണെന്ന് പുരാതന മഹര്‍ഷിമാര്‍ ദര്‍ശിച്ചു. സൂര്യന്‍ ഗ്രഹമാണെന്നും എല്ലാ ഗ്രഹങ്ങളും സൂര്യനെപ്പോലുള്ള വസ്തുക്കളാണെന്നും അവര്‍ കണ്ടു. പല ഗ്രഹങ്ങള്‍ക്കും ഭൂമിയെപ്പോലുള്ള ഉപഗ്രഹങ്ങള്‍ ഉണ്ടാകാമെന്നും അവയിലെ ജീവന്‍ ഭൂമിയിലെ ജീവജാലങ്ങളിലെപ്പോലെതന്നെയാകാമെന്നും അവര്‍ നിഗമനത്തിലെത്തി. അതിനാല്‍, ജീവനു കാരണമായ ബോധം, സര്‍വവ്യാപിയും പ്രപഞ്ചത്തിലും, പ്രപഞ്ചത്തിനപ്പുറമുള്ള അതിരുകളില്ലാത്ത ആകാശത്തും നിറഞ്ഞിരിക്കുന്നുവെന്ന് അവര്‍ നിരൂപിച്ചു. അതില്‍നിന്നു പ്രസരിക്കുന്ന സൂക്ഷ്മകണികകളാണ് ആത്മാക്കള്‍. യുക്തിവാദികള്‍ പറയുംപോലെ, ബോധം അഥവാ ജീവന്‍, ശരീരത്തില്‍നിന്നുളവാകുന്ന ഊര്‍ജമോ ശക്തിയോ അല്ല. ഊര്‍ജത്തിലോ ബലത്തിലോ ഉള്ള ശക്തി ചോര്‍ന്നുപോകും. എന്നാല്‍, ജീവബോധത്തിലെ ഊര്‍ജം ചോരുന്നില്ല. ഒരു ജീവജാലത്തില്‍ അന്തര്‍ലീനമായ ബോധത്തിന്റെ ഓരോ കണികയും ശരീരത്തിലുടനീളം ബോധവും ചൈതന്യവും പ്രസരിപ്പിക്കുകയും ചോരാതെ നില്‍ക്കുകയും ചെയ്യുന്നു. ഒന്നാം അധ്യായത്തിലെ ജയിംസ് ചാഫിന്റെയും പ്രമോദിന്റെയും കഥകള്‍, ശരീരം വിട്ടശേഷവും, ജീവിതത്തില്‍നിന്നു ജീവിതങ്ങളില്‍, ജീവബോധം പരമവീര്യത്തോടെ നിലനില്‍ക്കുന്നതായി തെളിയിക്കുന്നു. ആത്മാവ് അഥവാ ബോധം, ഒരിക്കലും ചോരുന്നില്ല, ദുര്‍ബലപ്പെടുന്നില്ല, നശിക്കുന്നില്ല. അതിനാല്‍, ബോധം, കാലത്തില്‍ അനന്തമായി നില്‍ക്കുന്നുവെന്ന് മഹര്‍ഷിമാര്‍ കണ്ടു. സ്ഥലകാലങ്ങളില്‍ അനന്തമായി ബോധം നില്‍ക്കുന്നു. തടസ്സമില്ലാതെ, ഏതു വസ്തുവിലൂടെയും കടന്നുപോകാനുള്ള ശേഷി, ആത്മാവിനുണ്ട്. അടഞ്ഞ വാതില്‍, ഉറച്ച മതില്‍, വാര്‍ത്ത മേല്‍ക്കൂര, ലോഹപ്പലകകള്‍ തുടങ്ങിയവയിലൂടെ ആത്മാവിനു സഞ്ചരിക്കാമെന്ന് ഡോ. റെയ്മണ്ട് മൂഡി, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍, ഡോ. എലിസബത്ത് കുബ്‌ളര്‍-റോസ് തുടങ്ങിയവരെപ്പോലുള്ള ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പദാര്‍ത്ഥത്തിന്റെ ചെറിയ കണികയെങ്കിലുമുള്ള ഒന്നിനും (പ്രകാശം ഉദാഹരണം) ഇവയിലൂടെ കടക്കാനാവില്ല. അതിനാല്‍, ആത്മാവ് പദാര്‍ത്ഥരഹിതമാണ്. അതൊരു പദാര്‍ത്ഥരഹിത അസ്തിത്വമാണ്.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 4

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം/ എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 
 അധ്യായം: 4 , ഭാഷാപരമായ പരിമിതികള്‍
 ദാര്‍ത്ഥമില്ലാത്ത അസ്തിത്വങ്ങളെപ്പറ്റി പറയുമ്പോള്‍, ഭാഷാപരമായ പരിമിതികള്‍ തത്വചിന്തകര്‍ക്കു തടസ്സമാകാറുണ്ട്. പദാര്‍ത്ഥമില്ലാത്ത അസ്തിത്വങ്ങളുടെ ഭിന്നവിശേഷങ്ങളെ കൃത്യമായി വിവരിക്കാന്‍ ഭാഷയില്‍, കൃത്യമായ വാക്കുകള്‍ ഇല്ല. 'ആത്മാവിന്റെ സത്യത്തെപ്പറ്റി പറയാന്‍ മനുഷ്യഭാഷക്ക് പരിമിതികള്‍' ഉണ്ടെന്ന്, ഗ്രീക്ക് തത്വചിന്തകന്‍ പ്ലേറ്റോ (427-347 ബിസി) അദ്ദേഹത്തിന്റെ റിപ്പബ്ലിക് എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ആ പരിമിതി കടന്നുകയറാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. 1975 ല്‍ ഇതേ അഭിപ്രായം, ലൈഫ് ആഫ്റ്റര്‍ ലൈഫ് -ല്‍ ഡോ.റെയ്മണ്ട് മൂഡിയും രേഖപ്പെടുത്തി (25-26, 43, 47, 76,88). കൃത്യമായ വാക്കുകള്‍ ഇല്ലാത്തപ്പോള്‍, അതിനടുത്ത വാക്കുകളിലേ, നമുക്ക് ആശയങ്ങള്‍ പ്രകടിപ്പിക്കാനാകൂ. അതിനാല്‍, ഇപ്പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന, ഊര്‍ജം, കണിക, സംഗതി, കമ്പനം, തരംഗം, ചുഴലി, ഭ്രമണം, വിചാരം, പ്രതിഫലനം, ഓര്‍മ തുടങ്ങിയ വാക്കുകള്‍, അവയുടെ കൃത്യമായ വാച്യാര്‍ത്ഥത്തില്‍ എടുത്തുകൂടാ. ബന്ധപ്പെട്ട കണികയുടെ പദാര്‍ത്ഥരാഹിത്യത്തിന്റെ പശ്ചാത്തലത്തിന് ചേര്‍ന്ന അര്‍ത്ഥമേ അവയ്ക്ക് കല്‍പിക്കേണ്ടതുള്ളൂ. ആത്മാവ്, ജീവചൈതന്യ ഏകകമാണെന്ന് നാം കണ്ടു. അതൊരു പദാര്‍ത്ഥമല്ല. അതൊരു ഭൗതിക സംഗതി അല്ല. 
സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: (സമ്പൂര്‍ണ കൃതികള്‍, വാല്യം 1, പേജ് 96): ജീവ പദാര്‍ത്ഥരഹിതമാണ്; അത് എന്നുമുണ്ടായിരിക്കും. ജീവ, ജീവനാണ്, ആത്മാവാണ്. അത് ഉള്ളടക്കമില്ലാത്തതാണ്, പദാര്‍ത്ഥരഹിതമാണ്. അത്, ഉള്ളടക്കമില്ലാത്ത അസ്തിത്വമാണ്. അത് ബോധമാണ്; പദാര്‍ത്ഥമില്ലാത്ത തത്വം. അതിന് കണികകളില്ല. ഭിന്ന കണികകളാല്‍ ഉണ്ടാക്കപ്പെട്ട വസ്തുക്കളെല്ലാം, ഒരിക്കല്‍ അല്ലെങ്കില്‍, മറ്റൊരിക്കല്‍, അവയുടെ ഘടകകണികകളായി ചിതറിത്തെറിക്കും, നശിക്കും. ആത്മാവ് പോലുള്ള ഒരു ഏകകത്തിന്, ചിതറാന്‍ ഒന്നുമില്ല; അതിനാല്‍ അത് എന്നുമുണ്ടായിരിക്കും. ആത്മാവ്, നശിക്കുന്നില്ല. പദാര്‍ത്ഥമുള്ള വസ്തുക്കളെ നമുക്ക് കാണാം, തൊടാം, നാം വായുവിനെ കാണുന്നില്ലെങ്കിലും, അത് അനങ്ങുമ്പോള്‍, അതിനെ നമുക്ക് അനുഭവിക്കാം. ഇവിടംവിട്ട അസംഖ്യം ആത്മാക്കള്‍, ആകാശത്ത് ചലിക്കുന്നതായി പറയപ്പെടുന്നു; നമുക്കവയെ കാണാനാവില്ല, അനുഭവിക്കാനാവില്ല. കാരണം, അവ പദാര്‍ത്ഥരഹിതമാണ്. നമുക്ക് ഓരോരുത്തര്‍ക്കും പരസ്പരം കാണാനാവുന്നതുപോലെ, ആത്മാക്കള്‍ക്ക് കാണാനും അനുഭവിക്കാനും കഴിയുമെന്ന് മഹര്‍ഷിമാര്‍ പറയുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 102-103). സാംഖ്യകാരികയിലെ 40-ാം ശ്ലോകം, എഎസ്പിആര്‍ ജേര്‍ണലിലെ ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍- ന്റെ നിരീക്ഷണങ്ങള്‍ (പേജ് 41), ലൈഫ് ആഫ്റ്റര്‍ ലൈഫ്-ലെ ഡോ. റെയ്മണ്ട് മൂഡിയുടെ കണ്ടെത്തലുകള്‍ എല്ലാം പറയുന്നത്, ശരീരം വിട്ട ഒരാത്മാവിന്, ഏത് വസ്തുവിലൂടെയും, തടസ്സമില്ലാതെ സഞ്ചരിക്കാം എന്നാണ്-അടഞ്ഞ വാതില്‍, ഉറച്ചഭിത്തി, പാറ. ആത്മാവ് പദാര്‍ത്ഥമില്ലാത്തതാണ് എന്നതിന്റെ തെളിവാണ് ഇത്. വായുവിനോ, പ്രകാശത്തിനോ, പദാര്‍ത്ഥത്തിന്റെ ചെറുകണികപോലുള്ള എന്തെങ്കിലും വസ്തുവിനോ, ഒരു ഭിത്തിക്കപ്പുറമോ, അടഞ്ഞവാതിലിനപ്പുറമോ കടന്നെത്താനാവില്ല. പദാര്‍ത്ഥമില്ലാത്ത വസ്തുക്കളുടെ സവിശേഷതയാണ്, അവയ്ക്ക് സഞ്ചരിക്കാന്‍ സ്ഥലം വേണ്ട എന്നത്; അവയ്ക്ക്, എന്തിലൂടെയും തടസ്സമില്ലാതെ കടക്കാം- കനത്ത ഭിത്തി, മരവാതില്‍, ലോഹപ്പലക, ഇരുമ്പു കൈവരികള്‍, വാര്‍ത്ത മേല്‍ക്കൂര, വലിയ പാറ, വന്‍ മല, പദാര്‍ത്ഥമില്ലാത്ത വസ്തുക്കളുടെ ഏറ്റവും വലിയ വിശേഷമാണ്, ഏതു വസ്തുവിലൂടെയും കടന്നുപോകാം എന്നത്. 
പദാര്‍ത്ഥരഹിത കണികകള്‍ ചുഴലി തരംഗങ്ങള്‍
 വസ്തുക്കളുടെ അടിസ്ഥാന ഘടകം കണ്ടെത്താന്‍ ശ്രമിച്ച ശാസ്ത്രജ്ഞര്‍, എല്ലാ വസ്തുക്കളെയും ആറ്റങ്ങളായി വിഘടിപ്പിച്ചു. ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്ന് ദശലക്ഷം ഭാഗമാണ് ആറ്റം. ഓക്‌സിജന്‍, ഗന്ധകം, സ്വര്‍ണം, രസം തുടങ്ങി പലയിനം ആറ്റങ്ങളുണ്ട്. ഓരോ മൂലകത്തിനും അതിന്റേതായ ആറ്റം. ശാസ്ത്രജ്ഞര്‍ ആറ്റങ്ങളെ അവയുടെ ഘടകവസ്തുക്കളായ ഉപ ആറ്റങ്ങളായും വിഘടിപ്പിച്ചിട്ടുണ്ട്; അപ്പോള്‍ കണ്ടത്, എല്ലാ മൂലകങ്ങളുടെയും ഉപ അറ്റോമിക ഘടകങ്ങള്‍ ഒരുപോലിരിക്കുന്നു എന്നാണ്. അവയുടെ അളവില്‍ വ്യത്യാസമുണ്ടെന്നു മാത്രം. ഈ ഉപ അറ്റോമിക ഘടകങ്ങളെ, ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നുവിളിച്ചു. ഒരു ഓക്‌സിജന്‍ ആറ്റത്തില്‍, എട്ടുവീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളുമുണ്ട്. ഒരു ഗന്ധക ആറ്റത്തില്‍, 15 വീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും 16 ന്യൂട്രോണുകളുമുണ്ട്. സ്വര്‍ണത്തിന്റെ ഒരു ആറ്റത്തില്‍, 79 വീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും 118 ന്യൂട്രോണുകളുമാണുള്ളത്. രസ ആറ്റത്തില്‍ 80 വീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും 120 ന്യൂട്രോണുകളും. ഇങ്ങനെയാണ് ഓരോന്നിലെയും കണികകള്‍. ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളും എല്ലാറ്റിലും ഒരുപോലിരിക്കുന്നു. അവയുടെ സംഖ്യകളിലാണ് വ്യത്യാസം. ഒരര്‍ത്ഥത്തില്‍, ഇതുകാണിക്കുന്നത്, പ്രപഞ്ചത്തിന് അടിസ്ഥാന ഏകത്വമുണ്ടെന്നും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും ഉറവിടം ഒന്നുതന്നെ എന്നുമാണ്. മൂന്ന് ഉപ അറ്റോമിക കണികകളില്‍, ഇലക്‌ട്രോണാണ്, ഏറ്റവും ചെറുതും കനം കുറഞ്ഞതും സൂക്ഷ്മവും. ഇലക്‌ട്രോണിലെ പദാര്‍ത്ഥം ഒരു ഗ്രാമിന്റെ 9.1/1028 മാത്രമാണ്. അത് ഒരു ശുദ്ധ പദാര്‍ത്ഥ കണികയല്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതിനൊരു ദ്വന്ദ്വസ്വഭാവമുണ്ട്; ഭാഗികമായി പദാര്‍ത്ഥവും ഭാഗികമായി തരംഗവും. അത്, ഒരു ചെറുഭാഗം പദാര്‍ത്ഥവും വലിയ ഭാഗം ചുഴലി തരംഗവുമാണ്. ഇലക്‌ട്രോണിലെ തരംഗങ്ങളെ ഇപ്പോള്‍ പലതിനും ഉപയോഗിച്ചുവരുന്നു. ഉദാഹരണമായി, സീഷിയത്തിലെ ഇലക്‌ട്രോണ്‍ തരംഗങ്ങളാണ്, രാജ്യാന്തര സമയം നിശ്ചയിക്കാന്‍ ഉപയോഗിക്കുന്നത്. 6000 വര്‍ഷത്തില്‍ ഒരു സെക്കന്‍ഡ് പോലും മാറാത്തത്ര കൃത്യത അതിനുണ്ട്. ഒരു കണികയിലെ പദാര്‍ത്ഥം കുറയുന്തോറും, അതിന്റെ തരംഗ സ്വഭാവം കൂടുകയും, പദാര്‍ത്ഥം പൂജ്യമാണെങ്കില്‍, തരംഗസ്വഭാവം പരമകാഷ്ഠയിലെത്തുകയും ചെയ്യും. ഇലക്‌ട്രോണുകളിലെക്കാള്‍ പദാര്‍ത്ഥം കുറഞ്ഞ ഏതാണ്ട് നൂറ് തരം സൂക്ഷ്മ കണികകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നാണ്, ഇലക്‌ട്രോണിനെക്കാള്‍ 200,000 ഇരട്ടി പദാര്‍ത്ഥം കുറഞ്ഞ, പ്രകാശ കണികയായ ഫോട്ടോണ്‍. ഫോട്ടോണുകളെ ഫലത്തില്‍ പദാര്‍ത്ഥമില്ലാത്ത കണികകളായാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്. ഫോട്ടോണുകള്‍ ഇലക്‌ട്രോണുകളുമായി കൂട്ടിമുട്ടിയാല്‍ ഇലക്‌ട്രോണുകള്‍ക്ക് ഫോട്ടോണുകളെ സൃഷ്ടിക്കാനും അവയെ ഭക്ഷിക്കാനും കഴിയും. എന്നാല്‍, ഫോട്ടോണുകളില്‍, ഒരു ഗ്രാമിന്റെ 4.4/1033 ഭാഗം പദാര്‍ത്ഥം ഉണ്ട്. അത് വളരെ ചെറുതായതിനാല്‍, കൃത്യതയില്‍ കണ്ണുള്ള ശാസ്ത്രജ്ഞര്‍പോലും, അതിനെ പൂജ്യത്തിന് സമമായി കാണുന്നു; അവ വൈദ്യുത കാന്തിക തരംഗ സ്വഭാവമുള്ളതാണെന്നും കാണുന്നു. അങ്ങനെ, ഫോട്ടോണുകള്‍ ഏതാണ്ട് പദാര്‍ത്ഥരഹിതവും അവയുടെ തരംഗസ്വഭാവം പരമകാഷ്ഠയിലുമാണ്. എന്നുവച്ചാല്‍, അവ സൂക്ഷ്മമായ ചുഴലി തരംഗങ്ങളാകുന്നു. 

സാമാന്യയുക്തി അനുസരിച്ച്, പദാര്‍ത്ഥരഹിത വസ്തുക്കളുടെ സ്വഭാവം, ഇത്തിരിമാത്രം പദാര്‍ത്ഥമുള്ള വസ്തുക്കളുടേതിന് തുല്യമായിരിക്കും. ഫോട്ടോണ്‍ പോലുള്ള കണികകള്‍ ഫലത്തില്‍ പദാര്‍ത്ഥരഹിതമായതിനാല്‍, തരംഗമായി നില്‍ക്കുന്നതിനാല്‍, പദാര്‍ത്ഥരഹിതമായ ആത്മാക്കളും തരംഗങ്ങളായിട്ടായിരിക്കും നില്‍ക്കുക. ലൈഫ് ആഫ്റ്റര്‍ ലൈഫ്- ല്‍, പുനര്‍ജീവിച്ച ഒരു രോഗി, ജഡാവസ്ഥയില്‍ താന്‍ നിന്നത്, തരംഗമായാണ് എന്നുവിവരിക്കുന്നു. വൈദ്യുത കാന്തിക തരംഗങ്ങളായാണ് ഫോട്ടോണുകള്‍ നില്‍ക്കുന്നത്; ആത്മാക്കള്‍ നില്‍ക്കുന്നത്, ജീവബോധ തരംഗങ്ങളായാണ്. ആത്മാക്കള്‍ 'ചുഴലി' തരംഗങ്ങളായാണ് നില്‍ക്കുന്നത്. മേല്‍ വിവരിച്ച, പദാര്‍ത്ഥരഹിത വസ്തുക്കള്‍ക്ക് ഫോട്ടോണുകളുമായുള്ള താരതമ്യം, എല്ലാ പദാര്‍ത്ഥരഹിത കണികകള്‍ക്കും ബുദ്ധിക്കും മനസ്സിനുമൊക്കെ ബാധകമാണ്. ഫോട്ടോണുകളെക്കാള്‍ വേഗത്തില്‍ ചുറ്റുന്ന ചുഴലിതരംഗങ്ങളായാണ്, എല്ലാ പദാര്‍ത്ഥരഹിത കണികകളും നില്‍ക്കുന്നത്. എന്തുകൊണ്ടാണ് അവ ചുഴലി തരംഗങ്ങളായത്? ഒരിടത്ത്, ചലനരഹിതമായി തരംഗങ്ങള്‍ നില്‍ക്കാറില്ല. അവ എപ്പോഴും മുന്നോട്ടുപോയിക്കൊണ്ടിരിക്കും. എന്നാല്‍, ഒരു വസ്തുവിനെ ഉണ്ടാക്കിയ കണികയ്ക്ക് അതില്‍നിന്ന് മാറാനാവില്ല. അതിന്റെ മുന്നോട്ടുള്ള സഞ്ചാരം, ആ വസ്തുവിനകത്തായിരിക്കും. അപ്പോള്‍, വസ്തുവിനകത്തെ അതിന്റെ തരംഗ സഞ്ചാരം, വസ്തുവിനകത്ത് വട്ടത്തില്‍ കറങ്ങല്‍ ആയിരിക്കും. അങ്ങനെ വട്ടത്തില്‍ അതിവേഗത്തില്‍ ആ സഞ്ചാരം നടക്കുമ്പോഴാണ് ആ വസ്തു തന്നെ ഉണ്ടാകുന്നത്. ഇലക്‌ട്രോണ്‍, ഫോട്ടോണ്‍ തുടങ്ങിയ കണികകള്‍ക്ക് കാരണമായ തരംഗങ്ങള്‍, ആ കണികകള്‍ക്കകത്ത്, അതിവേഗത്തില്‍ ചുറ്റിക്കൊണ്ടിരിക്കണം. അങ്ങനെയായിരിക്കും, ആത്മാവിന്റെ കാര്യവും. പ്രാചീന മഹര്‍ഷിമാര്‍, ആത്മാക്കളെ സദാ കറങ്ങിക്കൊണ്ടിരിക്കുന്ന ചുഴലി തരംഗങ്ങളായാണ് ദര്‍ശിച്ചത്. ആത്മാവ് എപ്പോഴും കറങ്ങുന്നുവെന്ന് ഉപനിഷത്തുക്കളില്‍ അവര്‍ വെളിവാക്കി (ലൈഫ് ആഫ്റ്റര്‍ ലൈഫ്, പേജ് 30 കൂടി കാണുക). ശാണ്ഡില്യ ഉപനിഷത് (1:4) വിശദീകരിക്കുന്നു: പന്ത്രണ്ട് ദളങ്ങളുള്ള ഒരു ചക്രം നിലനില്‍ക്കുന്നു. അതിന്റെ മധ്യത്തില്‍ ആത്മാവ്, മുജ്ജന്മ കര്‍മങ്ങളുടെ നന്മതിന്മകളുടെ പ്രചോദനത്താല്‍, കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവിടെ, 'കറങ്ങുന്നു' എന്നതിനര്‍ത്ഥം, 'കറങ്ങിത്തന്നെ നിലനില്‍ക്കുന്നു' എന്നാണ്. നാം പിന്നീട് കാണാന്‍ പോകുന്നതുപോലെ, മുജ്ജന്മ കര്‍മങ്ങളുടെ നന്മതിന്മകളുടെ പ്രചോദനം അഥവാ നിയന്ത്രണം, എല്ലാ ആത്മാക്കളുടെയും സാമാന്യസ്വഭാവമാകുന്നു. ധ്യാനബിന്ദു ഉപനിഷത് (49-50), യോഗചൂഡാമണി ഉപനിഷത് (13-14) എന്നിവയും ഇങ്ങനെ പറയുന്നു: പരമസത്യത്തിങ്കല്‍ എത്താത്തിടത്തോളം, മുജ്ജന്മ കര്‍മങ്ങളാല്‍ നിയന്ത്രിതമായ ആത്മാവ്, പന്ത്രണ്ട് ദളങ്ങളുള്ള മഹാചക്രത്തില്‍ കറങ്ങിക്കൊണ്ടിരിക്കും.'പരമസത്യം' (ജ്ഞാനം) സിദ്ധിക്കുമ്പോള്‍, ആത്മാവ്, മോക്ഷമടയുകയും പ്രപഞ്ചാത്മാവായ ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുമെന്ന് ഉപനിഷത്തുക്കള്‍ പറയുന്നു (പൈംഗളോ പനിഷത്, 4:13-14). അതിനാല്‍, 'പരമസത്യത്തിങ്കല്‍ എത്താത്തിടത്തോളം' എന്ന പ്രയോഗത്തിനര്‍ത്ഥം, 'ബ്രഹ്മത്തില്‍ ലയിക്കാതെ, സ്വതന്ത്ര ഏകകമായി നില്‍ക്കുന്ന ആത്മാവ്' എന്നാണ്. അതിന്റെ അസ്തിത്വം നിലനില്‍ക്കുവോളം അങ്ങനെ എന്നര്‍ത്ഥം. അതിനാല്‍, മുന്‍ ശ്ലോകങ്ങളുടെ ചുരുക്കം, പന്ത്രണ്ട് ദളങ്ങളുള്ള ചക്രത്തിന്റെ മധ്യത്തില്‍ ആത്മാവ് എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നു എന്നാകുന്നു (നട്ടെല്ലില്‍ ആ ചക്രത്തിന്റെ സ്ഥാനം പിന്നീട് വിവരിക്കാം). ഒരു കണികയ്ക്ക് കാരണമായ തരംഗങ്ങള്‍, ആ കണികയില്‍ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്നു എന്നു നാം കണ്ടു. ഫ്രിജോഫ് കാപ്ര എഴുതിയ താവോ ഓഫ് ഫിസിക്‌സ് പറയുന്നത്, ഇലക്‌ട്രോണുകളുടെ കറക്കത്തിന്റെ വേഗം, സെക്കന്‍ഡില്‍ 600 മൈല്‍ എന്നാണ്. ഇലക്‌ട്രോണുകളെക്കാള്‍ ഫോട്ടോണുകളില്‍ പദാര്‍ത്ഥം കുറവാണ്; അതിനാല്‍, ഫോട്ടോണുകളുടെ ചുഴലിവേഗം കൂടുതലായിരിക്കും. സെക്കന്‍ഡില്‍ 300,000 കിലോമീറ്റര്‍ (186000 മൈല്‍) ആണ് പ്രകാശ (ഫോട്ടോണ്‍) വേഗം എന്നു ശാസ്ത്രം പറയുന്നു. സാധാരണ പകലിലെ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം, ഏതാണ്ട് 5000 ആങ്‌സ്‌ട്രോം ആണ്. ഒരു മില്ലി മീറ്ററിന്റെ പത്തിലൊന്നു ദശലക്ഷം ആണ് ഒരു ആങ്‌സ്‌ട്രോം. ആവേഗം (ഫ്രീക്വന്‍സി/ സെക്കന്‍ഡിലെ കറക്കങ്ങളുടെ എണ്ണം) കണക്കാക്കുന്നത്, വേഗത്തെ തരംഗദൈര്‍ഘ്യംകൊണ്ട് ഹരിച്ചാണ്. ഫോട്ടോണുകളുടെ ആവേഗം, സെക്കന്‍ഡില്‍ 600 ബില്യണ്‍ ഭ്രമണങ്ങളാണെന്ന് ശാസ്ത്രം പറയുന്നു. പദാര്‍ത്ഥം, സ്വന്തം നിലയ്ക്ക് ജഡമാണ്. അതിനാല്‍, ഒരു കണികയില്‍ പദാര്‍ത്ഥമുണ്ടെങ്കില്‍, അത് ആ കണികയുടെ ആവേഗത്തെ കുറയ്ക്കും. അതാകട്ടെ, അതിന്റെ വലിപ്പമനുസരിച്ചിരിക്കും. ഫോട്ടോണിന് അടഞ്ഞ വാതില്‍, പലകകള്‍, ലോഹപ്പലകകള്‍ എന്നിവ കടന്നുപോകാനാവില്ല. എന്നാല്‍, ആത്മാവിന് എളുപ്പത്തില്‍ അവ കടന്നുപോകാം. അതിനാല്‍, ആത്മാവ്, ഫോട്ടോണിനെക്കാള്‍ വേഗത്തില്‍ കറങ്ങുന്നുണ്ടാകണം. ആ കറക്കം, പ്രകാശ കണികകളെക്കാള്‍ വേഗത്തിലുള്ള ആ കറക്കം, ആത്മാക്കള്‍ക്ക് ഒരു പ്രകാശ ധോരണി സൃഷ്ടിക്കുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ് പേജ് 76).  
തെരഞ്ഞെടുക്കപ്പെട്ട ആളിനോ ആളുകള്‍ക്കോ, ആത്മാവ് സ്വയം വെളിപ്പെടുത്തും, സന്ദേശം നല്‍കും എന്നതാണ്, അതിനെ സംബന്ധിച്ച മായിക വിശേഷം. ഒരു ഭൗതിക ശരീരത്തിലായിരിക്കെ, ആത്മാവ്, കനപ്പെട്ട പദാര്‍ത്ഥത്താല്‍ മൂടിയിരിക്കും. അതിനാല്‍, അതിന്, അതിന്റെ ശേഷി പ്രസരിപ്പിക്കാന്‍ തടസ്സമുണ്ട്. എന്നാല്‍, അത് ശരീരത്തിന് വെളിയിലായിരിക്കെ, അതിന്റെ ശേഷി പുറത്തെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അങ്ങനെ, തെരഞ്ഞെടുത്തയാള്‍ക്കോ, ആളുകള്‍ക്കോ ദര്‍ശനം നല്‍കാനും സന്ദേശങ്ങള്‍ നല്‍കാനും കഴിയും. അദൃശ്യത്തില്‍നിന്ന് ദൃശ്യത്തിലേക്ക്, ഒരു വ്യക്തിയെപ്പോലെ വന്ന്, വീണ്ടും അത് അദൃശ്യത്തിലേക്ക് മറയുന്നു. ഈ ഘട്ടത്തിലാണ് അതിനെ പ്രേതം എന്നുപറയുന്നത്. പ്രഥമാധ്യായത്തില്‍ പറഞ്ഞ ജയിംസ് ചാഫിന്റെ ദര്‍ശനങ്ങള്‍ സ്വപ്‌നങ്ങളായിരുന്നു; എന്നാല്‍, മിസിസ് ഡോറിസിനുണ്ടായ ദര്‍ശനം ഉണര്‍ന്നിരുന്നു ഡോക്ടറോട് സംസാരിക്കുമ്പോഴായിരുന്നു. 'പ്രേത'ത്തെ മിസിസ് ഡോറിസ് വ്യക്തമായി കണ്ടു; എന്നാല്‍, അടുത്തുണ്ടായിരുന്ന ഡോക്ടര്‍ അതിനെ കണ്ടില്ല. അതിനര്‍ത്ഥം, അത് പദാര്‍ത്ഥരഹിതവും സാധാരണഗതിയില്‍ അശരീരവുമായ ദര്‍ശനമായിരുന്നു എന്നാണ്. പക്ഷേ, ഒരു വ്യക്തിയുടെ കൃത്യമായ ദര്‍ശനമെന്ന് മിസിസ് ഡോറിസിന് തോന്നി. പ്രസിദ്ധനായ ഗവേഷകനും വൈദ്യശാസ്ത്ര പ്രൊഫസറുമായ ഡോ.ഇയാന്‍ സ്റ്റീവന്‍സണ്‍, നിരവധി പ്രേതദര്‍ശനങ്ങള്‍ ഗവേഷണം ചെയ്തശേഷം, തന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ ചുരുക്കി: അവ സാധാരണ മനുഷ്യരോ വസ്തുക്കളോ പോലെ അല്ലാതെ, വരികയും പോവുകയും ചെയ്യും. ഉറച്ചഭിത്തികളും പൂട്ടിയ വാതിലുകളും കടന്ന് അവ പോകും. നടക്കുന്നതിനു പകരം, ഭൂമിക്കുമേല്‍ ഇളകും. എങ്കിലും, പ്രേതങ്ങള്‍ (അവയില്‍ ചിലവയെങ്കിലും) ചില കാര്യങ്ങളില്‍, സാധാരണ മനുഷ്യരെയും വസ്തുക്കളെയും പോലെ പെരുമാറും.... പ്രേതങ്ങള്‍ കണ്ണാടിയില്‍ പ്രതിഫലിച്ചെന്നു വരാം. അവ പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ക്കും അവിടെയുള്ളവരുടെ സാന്നിദ്ധ്യമനുസരിച്ചും അവ പെരുമാറിയേക്കാം എന്നതാണ് ഏറ്റവും പ്രധാനം; അവ അപ്പോഴുള്ള മനുഷ്യരുടെ, സമീപമെത്തുകയും പുറകോട്ടു വലിക്കുകയും ചെയ്‌തേക്കാം. ഭൗതിക വിഘാതങ്ങള്‍ക്ക് ചുറ്റും നടന്നേക്കാം....... അവ കാഴ്ചക്കാരന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ആംഗ്യങ്ങള്‍ കാണിച്ചേക്കാം (എഎസ്പിആര്‍ ജേണല്‍, വാല്യം 76, പേജ് 353). ചുഴലി തരംഗങ്ങള്‍ അതിവേഗം കറങ്ങുമ്പോള്‍, അതിന്റെ ആക്കം അവയ്ക്ക് ചുറ്റും മറ്റു തരംഗങ്ങള്‍ ഉണ്ടാക്കുകയും അവ സര്‍വദിശകളിലേക്കും പ്രസരിക്കുകയും ചെയ്യുന്നു. ആത്മാവിന്റെ ചുഴലി തരംഗങ്ങളും ഇങ്ങനെ അവയ്ക്ക് ചുറ്റും പ്രസരിക്കുന്ന തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെ പ്രസരിക്കുന്ന തരംഗങ്ങളാണ്, ബോധത്തിന്റെ പ്രസരണം. ഈ തരംഗങ്ങള്‍ ശരീരേന്ദ്രിയങ്ങളിലെത്തുമ്പോള്‍, അവയ്ക്ക് പ്രചോദനം കിട്ടുകയും, അവ സ്പന്ദനങ്ങള്‍ പിടിച്ചടക്കി, പ്രവര്‍ത്തിച്ച്, സ്വതന്ത്ര ഏകകങ്ങളെപ്പോലെ പെരുമാറുകയും ചെയ്യുന്നു. നമ്മുടെ മനസ്സിലെ വിചാരങ്ങള്‍, ശബ്ദതരംഗങ്ങളില്‍ പ്രതിഫലിക്കുന്നതുപോലെ, ആത്മാവിന്റെ ഇച്ഛ, ആത്മാവില്‍ നിന്ന് പ്രസരിക്കുന്ന തരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. അത്തരം തരംഗങ്ങളെത്തി, മറ്റൊരാത്മാവിന്റെ ചുഴലിതരംഗങ്ങളുമായി കലരുമ്പോള്‍, രണ്ടാമനില്‍ അതിന്റെ ഫലങ്ങളുണ്ടാവുകയാണ്. ഒരു മൈക്രോവേവ് ട്രാന്‍സ്മിറ്റര്‍ ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് പ്രസരണികള്‍ തിരിച്ചപോലെ, ഒരു സെര്‍ച്ച് ലൈറ്റ് ആകാശത്തിലെ ഹെലികോപ്റ്ററിലേക്ക് വെളിച്ചം വീശുംപോലെ, മറ്റൊരാത്മാവിലെത്താന്‍, ഒരാത്മാവ്, അതിന്റെ തരംഗങ്ങള്‍ അങ്ങോട്ടു കേന്ദ്രീകരിക്കുന്നു. ട്രാന്‍സ്മിറ്ററും സെര്‍ച്ച് ലൈറ്റും യന്ത്രസംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ആത്മാവ്, സ്വയമാണ് അത് ചെയ്യുന്നത്. ശരീരംവിട്ട ആത്മാവ്, ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരു സന്ദേശമെത്തിക്കാന്‍ വെമ്പുമ്പോള്‍, അത് സ്വാഭാവികമായും ആ മനുഷ്യനു മുന്നിലെത്തുന്നു. എന്നിട്ട്, താനാരെന്ന് വെളിപ്പെടുത്തുന്നു. അതിനായി, സ്വീകര്‍ത്താവിന് ന്യായമായും അറിയാവുന്ന ഇന്നയാളാണ് താനെന്ന് അപേക്ഷക ആത്മാവ്, ഓര്‍ക്കുകയും തന്റെ ഭൂതകാല പ്രത്യക്ഷത്തെ ആവാഹിക്കുകയും ചെയ്യുന്നു. 
ഈ അവബോധം, അപേക്ഷക ആത്മാവിന്റെ പ്രസാരണ തരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. ഇവ സ്വീകര്‍ത്താവായ ആത്മാവിന്റെ ചുഴലി തരംഗങ്ങളിലെത്തുമ്പോള്‍, ആ പ്രതിഫലനങ്ങള്‍ വിനിമയം ചെയ്യപ്പെടുകയും, സ്വീകര്‍ത്താവ്, തന്റെ മുന്നിലുള്ള ആത്മാവിന്റെ ഭൂതകാല വ്യക്തിത്വത്തെപ്പറ്റി ബോധവാനാകുകയും ചെയ്യുന്നു. ഈ ബോധം, ഒരു പ്രത്യേക ദര്‍ശനമാവുകയാണ്. സ്വന്തം കണ്ണുകളാല്‍, മുന്നിലുള്ള ആത്മാവിന്റെ സാന്നിദ്ധ്യ സ്പന്ദനങ്ങള്‍ ശീലംകൊണ്ടറിയുന്നു. പ്രസാരണ തരംഗങ്ങള്‍കൊണ്ട്, ഒരാത്മാവിന്റെ ബോധവിനിമയമാണ് നടന്നതെങ്കിലും, സ്വീകര്‍ത്താവ്, കാഴ്ചയുടെ ആ ശീലത്താല്‍, മറ്റൊരാളുടെ സാന്നിദ്ധ്യം മുന്നില്‍ പ്രത്യക്ഷമായി അനുഭവിക്കുകയാണ്. ബോധത്തിന്റെ ഈ പ്രസാരണം വഴി, താനാരെന്ന് ആത്മാവ് വെളിവാക്കുന്നു. തത്സമയ സംപ്രേഷണത്തില്‍, റേഡിയോ തരംഗങ്ങള്‍ വഴി, ഒരാളുടെ ദര്‍ശനം നമ്മുടെ ടെലിവിഷനില്‍ സംഭവിക്കുന്നതുപോലെ, ഒന്ന് (ലൈഫ് ആഫ്റ്റര്‍ ലൈഫ്, പേജ് 51, 52, 60). അതുപോലെ, ശരീരംവിട്ട ആത്മാവ് ഓര്‍മിക്കുമ്പോള്‍, അതായത്, നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശത്തെപ്പറ്റി അതിന് ബോധമുണ്ടാകുമ്പോള്‍, ആ ബോധം പ്രസാരണതരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. ആ തരംഗങ്ങള്‍ സ്വീകര്‍ത്താവിലെത്തുമ്പോള്‍, അയാള്‍ ആ സന്ദേശത്തെപ്പറ്റി ബോധവാനാകുന്നു. പ്രേതത്തില്‍ നിന്ന്, പ്രസാരണ തരംഗങ്ങള്‍ വഴിയുള്ള ഒരു ബോധവിനിമയം മാത്രമാണ് ഇതെങ്കിലും, സമീപമുള്ളയാള്‍ പറയുന്നത് കേട്ടുള്ള സ്വീകര്‍ത്താവിന്റെ ശീലം കാരണം, ആ സന്ദേശം തത്സമയം ആ ബോധവിനിമയം അറിയുന്നു, കേള്‍ക്കുന്നു. ഇത്, സ്വപ്‌നത്തില്‍ ഒരു ഭാഷണം കേള്‍ക്കുംപോലെയോ ടെലിവിഷന്‍ ഷോയില്‍ ഭാഷണം കേള്‍ക്കുംപോലെയോ ആണ് (ലൈഫ് ആഫ്റ്റര്‍ ലൈഫ് ലെ നിരീക്ഷണങ്ങള്‍, പേജ് 15, 52, 103-104). ഇങ്ങനെ, ശരീരംവിട്ട ആത്മാക്കള്‍, തെരഞ്ഞെടുത്തവര്‍ക്ക് ദര്‍ശനം നല്‍കുകയും സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 3

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ :രാമചന്ദ്രൻ 
അദ്ധ്യായം 3 , ബോധം 


 ബോധം എന്ന വാക്ക്, തത്വശാസ്ത്രത്തില്‍ വളരെ പ്രധാനമാകയാല്‍, അത് എന്തെന്ന് വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. വ്യവഹാരഭാഷയില്‍, അത് ഒരു മാനവികഭാവത്തെ കുറിക്കുന്നു. ഒരു പ്രത്യേക സംഗതിയെയോ ആശയത്തെയോ പറ്റിയുള്ള അറിവിനെ കുറിക്കാന്‍ ഈ വാക്കുപയോഗിക്കാറുണ്ട്- 'എന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തി നികുതി നിശ്ചയിക്കുന്ന കാര്യത്തില്‍ ഓഫീസര്‍ക്ക് നല്ല ബോധമുണ്ടായിരുന്നു' എന്ന വാചകം ഉദാഹരണം. പൊതുവായും ഈ വാക്ക് പ്രയോഗിക്കാറുണ്ട്. 'ശസ്ത്രക്രിയയ്ക്കുശേഷവും രോഗിക്കു ബോധം വീണ്ടുകിട്ടിയിട്ടില്ല' എന്നു നഴ്‌സ് പറയുംപോലെ. ഇവിടെ, ഒരു പ്രത്യേക സംഗതിയെപ്പറ്റിയുള്ള അവബോധം മാത്രമല്ല, മനസ്സിന് അറിയാനും ഓര്‍മിക്കാനും തിരിച്ചറിയാനും കഴിയുന്നതൊക്കെ വിവക്ഷിക്കുന്നുണ്ട്.

 എങ്കിലും, വിശേഷമായും പൊതുവായും ഇവിടെയുള്ള പ്രയോഗം, ഒരു മാനസിക ഭാവത്തെയാണ് കുറിക്കുന്നത്. എന്നാല്‍, ഭാരതീയ പുരാണങ്ങള്‍, 'ബോധം' എന്ന വാക്കുപയോഗിക്കുന്നത്, മറ്റൊരര്‍ത്ഥത്തിലാണ്- മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും, ജീവന് ആധാരമായ ഘടകം എന്ന അര്‍ത്ഥത്തിലാണ്. ഈ പ്രത്യേക അര്‍ത്ഥത്തില്‍, സംസ്‌കൃതത്തില്‍, അതിനു സമാനമായ വാക്ക് 'പ്രജ്ഞാനം' ആകുന്നു.ശുകരഹസ്യ ഉപനിഷത് (വാക്യാര്‍ത്ഥ ശ്ലോകം) അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ബോധം (പ്രജ്ഞാനം). അതാണ് ജീവജാലങ്ങളിലെ ചൈതന്യ തത്വം. ഐതരേയ ഉപനിഷത് (3:1) അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ആത്മാവ് (ആത്മന്‍). ഒരാള്‍ക്ക് കാണാനും കേള്‍ക്കാനും മണക്കാനും സംസാരിക്കാനുമൊക്കെ എന്താണോ ശേഷി നല്‍കുന്നത്, അതാണ് ബോധം അഥവാ ചൈതന്യം. ശുകരഹസ്യ ഉപനിഷത്എന്തിനെയാണോ ബോധം എന്നു വിളിക്കുന്നത്, അതിനെ ഐതരേയ ഉപനിഷത് ആത്മാവ് എന്നു വിളിക്കുന്നു. രണ്ടും ഒന്നാണ് എന്നര്‍ത്ഥം. ആത്മാവ് ബോധമാകുന്നു; ബോധകണിക. ബോധത്തിന്റെ അനവധി അനുഭവങ്ങള്‍ ഐതരേയ ഉപനിഷത് (3:2) നിരത്തുന്നു: തിരിച്ചറിവ്, ദിശ, വിവേകം, ജ്ഞാനം, ഓര്‍മ, ഉള്‍ക്കാഴ്ച, ദാര്‍ഢ്യം, ചിന്ത, വിവേചനം, വിഷാദം, ധ്യാനം, ഇച്ഛ, ചൈതന്യം, അഭിലാഷം, മമത- ഇതെല്ലാം ബോധത്തിന്റെ നാമങ്ങളാണ്. ഈ ശ്ലോകത്തിലെ 'നാമം' എന്ന വാക്ക്, ഒരേകകത്തെ സൂചിപ്പിക്കാനുള്ള കവിവാക്കാണ്. ഒരു ജീവജാലത്തിലെ ജീവവിശേഷങ്ങളെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ് എന്നാണ് മൊത്തം ശ്ലോകത്തില്‍നിന്നു സിദ്ധിക്കുന്നത്. ഒരു ടെലിവിഷനിലെ പ്രകാശവും നിറങ്ങളും ശബ്ദങ്ങളുമെല്ലാം അതിലേക്കു വരുന്ന വൈദ്യുതിയുടെ അനുഭവ പ്രതിഫലനങ്ങളാണ്. എന്നാല്‍, വൈദ്യുതിയാകട്ടെ, പ്രകാശം, നിറം, ശബ്ദം എന്നിവയുടെ ആകെത്തുകയല്ല; പലതായി നമുക്കനുഭവപ്പെടുന്ന അടിസ്ഥാന ഊര്‍ജമാണ് അത്. അതുപോലെ, തിരിച്ചറിവ്, ദിശ, വിവേകം തുടങ്ങിയവയെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ്; എന്നാല്‍ ബോധം ഇവയുടെ ആകെത്തുകയല്ല, മറിച്ച് ഇത്തരം വിശേഷങ്ങളും തോന്നലുകളും വികാരങ്ങളുമൊക്കെ ഒരു ജീവജാലത്തില്‍ കൊണ്ടുവരുന്ന ഏകതത്വമാണ്. ജീവജാലത്തില്‍ അത്തരം വിശേഷങ്ങള്‍ സൃഷ്ടിക്കുന്ന പരമചൈതന്യമാണ് അത്. ഉപനിഷത്തുക്കള്‍, അതിനെ പ്രജ്ഞാനമെന്നും ചൈതന്യമെന്നും വിശേഷിപ്പിക്കുന്നു. ജീവജാലങ്ങളിലെ ജീവശക്തിയാണ്, പ്രാണനാണ് അത്. അതിന്റെ ശേഷി വളരെ വലുതാണ്. ആല്‍മരവും പനയും നൂറടി മുകളിലേക്ക് വളരുന്നു. വേരില്‍നിന്നുള്ള പാല്‍, മരത്തിന്റെ മുകളിലേക്ക് ഒഴുകുന്നു. ഇത്ര ശേഷിയോടെ, മുകളിലേക്കുള്ള ആ ഒഴുക്കിന് കാരണം എന്താണ്? അത്, അവയിലെ പ്രാണന്‍ ആണ്. സൂര്യപ്രകാശം ഉപയോഗിച്ച്, മരങ്ങളുടെയും ചെടികളുടെയും പുല്ലുകളുടെയും പച്ചിലകള്‍, എളുപ്പത്തിലും വേഗത്തിലും, കാര്‍ബണ്‍ ഡൈഓക്‌സൈഡിനെയും വെള്ളത്തെയും വിഘടിപ്പിച്ച്, അവയിലെ ഓക്‌സിജനെ പുറന്തള്ളുന്നു. അതില്‍ ഏറെയും ജീവജാലങ്ങളിലെ ജീവന്‍ നിലനിര്‍ത്തുന്നു; ബാക്കി കാര്‍ബണും ഹൈഡ്രജനുമായി ചേര്‍ന്ന്, ഭക്ഷണത്തിനുള്ള അന്നജം ആയി മാറുന്നു. ശാസ്ത്രത്തെ ത്രസിപ്പിച്ച ഒന്നാണ് ഈ പ്രക്രിയ. അതിനു കാരണം, മരങ്ങളിലെയും ചെടികളിലെയും പുല്ലുകളിലെയും ജീവശക്തിയല്ലാതെ മറ്റെന്താണ്? മനുഷ്യനില്‍ അതിനെ നാം ആത്മാവ് എന്നു വിളിക്കുന്നു. 

ആദ്യ അധ്യായത്തില്‍ പറഞ്ഞ, ജെയിംസ് ചാഫിന്റെ കഥ, അതിന്, സാധാരണ വ്യക്തിയെപ്പോലെ പെരുമാറാനും കഴിയുമെന്നു തെളിയിക്കുന്നു. ആത്മാവ് ഒരു ഭൗതിക ശരീരത്തിലായിരിക്കേ അത് ആ ശരീരത്തെ ഒരു സാധാരണ മനുഷ്യനുവേണ്ട വിധം പ്രവര്‍ത്തിപ്പിക്കുന്നു. അത് ബുദ്ധിയെക്കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കുന്നു; മനസ്സിനെക്കൊണ്ട് ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുന്നു. കൃത്യസമയത്ത് ഇന്ദ്രിയങ്ങളെക്കൊണ്ട് അനുഭൂതികള്‍ സൃഷ്ടിക്കുന്നു. ഭൗതികശരീരം വിട്ട് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷവും, ജയിംസ് ചാഫിന്റെ ആത്മാവ്, ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക്, ഒരു രഹസ്യവിവരം പകര്‍ന്നുകൊടുത്തു. ജീവനു കാരണമായ ബോധം മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും മത്‌സ്യങ്ങളിലുമൊക്കെ ഒന്നാണെന്ന് പുരാതന മഹര്‍ഷിമാര്‍ ദര്‍ശിച്ചു. സൂര്യന്‍ ഗ്രഹമാണെന്നും എല്ലാ ഗ്രഹങ്ങളും സൂര്യനെപ്പോലുള്ള വസ്തുക്കളാണെന്നും അവര്‍ കണ്ടു. പല ഗ്രഹങ്ങള്‍ക്കും ഭൂമിയെപ്പോലുള്ള ഉപഗ്രഹങ്ങള്‍ ഉണ്ടാകാമെന്നും അവയിലെ ജീവന്‍ ഭൂമിയിലെ ജീവജാലങ്ങളിലെപ്പോലെതന്നെയാകാമെന്നും അവര്‍ നിഗമനത്തിലെത്തി. അതിനാല്‍, ജീവനു കാരണമായ ബോധം, സര്‍വവ്യാപിയും പ്രപഞ്ചത്തിലും, പ്രപഞ്ചത്തിനപ്പുറമുള്ള അതിരുകളില്ലാത്ത ആകാശത്തും നിറഞ്ഞിരിക്കുന്നുവെന്ന് അവര്‍ നിരൂപിച്ചു. അതില്‍നിന്നു പ്രസരിക്കുന്ന സൂക്ഷ്മകണികകളാണ് ആത്മാക്കള്‍. യുക്തിവാദികള്‍ പറയുംപോലെ, ബോധം അഥവാ ജീവന്‍, ശരീരത്തില്‍നിന്നുളവാകുന്ന ഊര്‍ജമോ ശക്തിയോ അല്ല. ഊര്‍ജത്തിലോ ബലത്തിലോ ഉള്ള ശക്തി ചോര്‍ന്നുപോകും. എന്നാല്‍, ജീവബോധത്തിലെ ഊര്‍ജം ചോരുന്നില്ല. ഒരു ജീവജാലത്തില്‍ അന്തര്‍ലീനമായ ബോധത്തിന്റെ ഓരോ കണികയും ശരീരത്തിലുടനീളം ബോധവും ചൈതന്യവും പ്രസരിപ്പിക്കുകയും ചോരാതെ നില്‍ക്കുകയും ചെയ്യുന്നു.
 ഒന്നാം അധ്യായത്തിലെ ജയിംസ് ചാഫിന്റെയും പ്രമോദിന്റെയും കഥകള്‍, ശരീരം വിട്ടശേഷവും, ജീവിതത്തില്‍നിന്നു ജീവിതങ്ങളില്‍, ജീവബോധം പരമവീര്യത്തോടെ നിലനില്‍ക്കുന്നതായി തെളിയിക്കുന്നു. ആത്മാവ് അഥവാ ബോധം, ഒരിക്കലും ചോരുന്നില്ല, ദുര്‍ബലപ്പെടുന്നില്ല, നശിക്കുന്നില്ല. അതിനാല്‍, ബോധം, കാലത്തില്‍ അനന്തമായി നില്‍ക്കുന്നുവെന്ന് മഹര്‍ഷിമാര്‍ കണ്ടു. സ്ഥലകാലങ്ങളില്‍ അനന്തമായി ബോധം നില്‍ക്കുന്നു. തടസ്സമില്ലാതെ, ഏതു വസ്തുവിലൂടെയും കടന്നുപോകാനുള്ള ശേഷി, ആത്മാവിനുണ്ട്. അടഞ്ഞ വാതില്‍, ഉറച്ച മതില്‍, വാര്‍ത്ത മേല്‍ക്കൂര, ലോഹപ്പലകകള്‍ തുടങ്ങിയവയിലൂടെ ആത്മാവിനു സഞ്ചരിക്കാമെന്ന് ഡോ. റെയ്മണ്ട് മൂഡി, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍, ഡോ. എലിസബത്ത് കുബ്‌ളര്‍-റോസ് തുടങ്ങിയവരെപ്പോലുള്ള ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പദാര്‍ത്ഥത്തിന്റെ ചെറിയ കണികയെങ്കിലുമുള്ള ഒന്നിനും (പ്രകാശം ഉദാഹരണം) ഇവയിലൂടെ കടക്കാനാവില്ല. അതിനാല്‍, ആത്മാവ് പദാര്‍ത്ഥരഹിതമാണ്. അതൊരു പദാര്‍ത്ഥരഹിത അസ്തിത്വമാണ്  

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 2

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ /രാമചന്ദ്രൻ 
അദ്ധ്യായം 2,ആത്മാവ് 
ജീവിക്കുന്ന എന്തിലും, തുടിക്കുന്ന ജീവനാണ് ആത്മാവ്. അതിലെജീവഘടകം അഥവാ, ജീവശക്തി. ജീവജാലങ്ങളില്‍ അത് സാധാരണമാണ്; പക്ഷേ, മായികവും. ആ ജീവനെയാണ് തത്വചിന്തകര്‍ ആത്മാവ് എന്നുവിളിക്കുന്നത്. മനുഷ്യന്‍ മാത്രമാണ്, ജീവിതത്തിന്റെയും മരണത്തിന്റെയും അദ്ഭുതങ്ങളെപ്പറ്റി അറിയാനുള്ള കൗതുകം കാണിക്കുന്നത്; അതൊരു മേന്മയാണ്. മനുഷ്യാനുഭവങ്ങളെപ്പറ്റി അറിയാനുള്ള കൗതുകവും ആദ്യകാല ചിന്തകരിലുണ്ടായിരുന്നു. അത്തരം വിസ്മയങ്ങളെപ്പറ്റി കൗതുകമുണ്ടായിരുന്ന പ്രാചീന ചിന്തകര്‍, ജീവജാലങ്ങളില്‍ പ്രകൃത്യായുള്ള അനുഭവങ്ങള്‍ നിരീക്ഷിക്കുകയും, അവയുടെ സ്വഭാവം, ഉറവിടം, കാരണം എന്നിവയെപ്പറ്റി അഗാധമായി ചിന്തിക്കുകയും ആത്മാവിന്റെ കഴിവുകളെപ്പറ്റി പരീക്ഷണങ്ങള്‍ നടത്തുകയും അതുവഴി, ആത്മാവിനെ സംബന്ധിച്ച പല രഹസ്യങ്ങളും കണ്ടെത്തുകയും ചെയ്തു.

 ആഹ്ളാദകരമെന്നു  പറയട്ടെ, ആധുനിക ശാസ്ത്രഗവേഷണങ്ങള്‍ അവയില്‍ പലതും സ്ഥിരീകരിക്കുകയുണ്ടായി. ആ ചിന്തകരില്‍ കൗതുകം ഉണര്‍ത്തിയ സ്വാഭാവിക വിശേഷങ്ങളിലൊന്ന്, സ്വപ്നാനുഭവങ്ങള്‍ ആയിരുന്നു. ഒരാള്‍ സ്വപ്നത്തില്‍, അപരിചിതമായ ലോകങ്ങളില്‍ സഞ്ചരിക്കുന്നതും അതുവരെ കാണാത്തവരെ കണ്ട് സംസാരിക്കുന്നതും അതുവരെ കേട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍, ഭീതിജനകമായ സംഭവങ്ങള്‍ക്ക് സാക്ഷികളാകുന്നതും അവരില്‍ അമ്പരപ്പുണ്ടാക്കി. ഒരാള്‍ സ്വന്തം വീട്ടിലെ കിടക്കയില്‍, സുഖകരമായി ഉറങ്ങുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. ഒരു കുഞ്ഞ്, ഉറക്കത്തില്‍ അത്യാഹ്ലാദത്തോടെ ചിരിക്കുമ്പോള്‍, അത്, സന്തുഷ്ടമായ അല്ലെങ്കില്‍, കൗതുകകരമായ എന്തെങ്കിലും കാണുകയായിരിക്കും. മുതിര്‍ന്ന ഒരാള്‍ സ്വപ്നത്തില്‍ അലറിയാല്‍, അയാള്‍, ഭീതിദമായ എന്തെങ്കിലും അനുഭവിക്കുകയായിരിക്കും. എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നത്? 

സ്വപ്നത്തില്‍, ബുദ്ധിപരമായി സംസാരിക്കുന്നുണ്ട്, സന്തോഷത്തോടെ ചിരിക്കുന്നുണ്ട്, പേടിയോടെ അലറുന്നുണ്ട്; അടുത്തുള്ളവര്‍ ചിലപ്പോള്‍ അത് കേള്‍ക്കുന്നുമുണ്ട്. ഈ അനുഭവങ്ങള്‍ കല്‍പിത ഭാവനകള്‍ അല്ല എന്നാണ് അതിനര്‍ത്ഥം. മനുഷ്യന്റെ ശാരീരിക ഇന്ദ്രിയങ്ങള്‍ അനുഭവിച്ചതല്ല ഇതെല്ലാം. എങ്കില്‍, ഈ അനുഭവങ്ങള്‍ എവിടന്നുണ്ടായി? കൂടുതല്‍ ചിന്തിക്കുന്തോറും, ചിന്തകള്‍ക്ക്, ഒരു ആന്തരിക അനുഭവസ്ഥന്റെ സാന്നിദ്ധ്യം ബോധ്യപ്പെട്ടു. അയാള്‍, ഇന്ദ്രിയങ്ങളില്‍നിന്നും ശരീരത്തില്‍നിന്നും വിഭിന്നനാണ്. അയാള്‍, ശരീരം ഉറങ്ങിക്കിടക്കുമ്പോഴും, ശരീരത്തില്‍ ഉണര്‍ന്നിരിക്കുകയാണ്. അങ്ങനെ ഒരാശയം ചിന്തകരില്‍ ഉണ്ടായപ്പോള്‍, ജീവിതത്തിലെ സ്വാഭാവിക അനുഭവങ്ങളിലും ആ ആന്തരിക അനുഭവസ്ഥന്റെ സാന്നിദ്ധ്യം അവര്‍ക്ക് തിരിച്ചറിയാനായി. കണ്ണുകള്‍ വസ്തുക്കളെ കാണുന്നു, ചെവികള്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നു, മൂക്ക് ഗന്ധങ്ങള്‍ അറിയുന്നു. ഭിന്ന അവയവങ്ങള്‍ ഭിന്ന അനുഭവങ്ങളെയാണ് പിടിച്ചെടുക്കുന്നത്. എന്നാല്‍ ആ അനുഭവങ്ങളെ അറിയുന്നത് ആ അവയവങ്ങള്‍ അല്ല, ശരീരത്തിനകത്തെ ഒരു ഏകകമാണ് എന്നതാണ് അനുഭവം. ശരീരത്തില്‍ എവിടെ എന്ത് സ്പന്ദനമുണ്ടായാലും, ഈ ഏകകം അതറിയുന്നു. ഈ ഏകകത്തെ അറിയാന്‍ ശ്രമിച്ച ചിന്തകര്‍ മനസ്സിലാക്കിയത്, സ്വപ്നങ്ങളെ അനുഭവിച്ച ആ ആളാണ് ഈ ഏകകം എന്നാണ്. നാഡിമിടിപ്പ്, ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ദഹനം, വൃക്കകളിലെ രക്തശുദ്ധീകരണം എന്നിവയെല്ലാം അഗാധ നിദ്രയിലും സംഭവിക്കുന്നുണ്ട്. ഈ ഏകകമാണ്, ആഹ്ലാദവും വേദനയും, സന്തോഷവും സന്താപവും രാഗദ്വേഷങ്ങളും സ്‌നേഹവും പകയും വികാരവിചാരങ്ങളും, ഉറക്കവും ഉണര്‍ച്ചയും എല്ലാം അനുഭവിക്കുന്നത്. ഈ ഏകകമാരെന്നറിയാന്‍, കൂടുതല്‍ ചുഴിഞ്ഞാലോചിക്കേണ്ടി വന്നില്ല. മനുഷ്യനിലെ വ്യക്തിയാണ് ഇതെന്ന് ചിന്തകര്‍ തിരിച്ചറിഞ്ഞു; ഭൗതികലോകവുമായുള്ള ബന്ധത്തിന് ആ വ്യക്തിക്കുള്ള ഉപകരണം മാത്രമാണ് ശരീരം. ആ ആന്തരിക അനുഭവസ്ഥനെ അവര്‍ 'ആത്മാവ്' അഥവാ 'ജീവന്‍' എന്നുവിളിച്ചു. ആത്മാവും ജീവനും ഒന്നാണ്. സംസ്‌കൃതത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും, അതിനെ ആത്മന്‍, ജീവ, പ്രാണ, ചൈതന്യംഎന്നൊക്കെ വിളിക്കുന്നു. വാചികമായി, ആത്മന്‍ എന്നാല്‍ അവനവന്‍. ഒരു മനുഷ്യനിലെ 'ഞാന്‍.' സാംഖ്യ ചിന്തകരും മറ്റു ചിലരും ഇതിനെ പുരുഷന്‍ എന്നു വിളിച്ചു. 
ആത്മാവ് ഒരു സ്പര്‍ശിനിയാണ്. വിവിധ ഇന്ദ്രിയങ്ങള്‍ വിവിധ അനുഭവങ്ങള്‍ പിടിച്ചെടുക്കുന്നുവെങ്കിലും, അവയെ ഒന്നിപ്പിച്ച് ഒറ്റ അനുഭവമായി അറിയുന്നത്, നമ്മുടെ ഉള്ളിലെ ഏകകമായ ആത്മാവ് ആണ്. ഒരു വസ്തുവിനെ കാണുമ്പോഴുള്ള അനുഭവം, 'ഞാന്‍ ഒരു വസ്തുവിനെ കാണുന്നു' എന്നതാണ്; 'എന്റെ കണ്ണുകളോ, മസ്തിഷ്‌കമോ, ശരീരമോ കാണുന്നു' എന്നതല്ല. 'എന്റെ കാതുകളല്ല, ഞാനാണ്' ശബ്ദം കേള്‍ക്കുന്നത്. എന്റെ വായല്ല, ഞാനാണു സംസാരിക്കുന്നത്. ഞാനാണ്, എന്റെ കാലുകളോ, ശരീരമോ അല്ല നടക്കുന്നത്. ഞാനാണ്, എന്റെ മനസ്സോ മസ്തിഷ്‌കമോ അല്ല ചിന്തിക്കുന്നത്. അപ്പോള്‍, ഇന്ദ്രിയാനുഭവങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഏകകമാണ് ആത്മാവ്; മസ്തിഷ്‌കമോ മനസ്സോ അല്ല. അതിനാല്‍, ആ വിശേഷത്തെയാണ്, ഉപനിഷത്തുക്കള്‍, ഒരാളിലെ ആത്മാവിന്റെ വിശേഷമായി കാണുന്നത്. ഐതരേയ ഉപനിഷത്തിലെ 3:1 വചനം ഇതു വെളിവാക്കുന്നു: ഏതാണ് ആത്മാവ്? ഇതാണോ? ഏതൊരാള്‍ കാരണമാണ് കാണുന്നത്, കേള്‍ക്കുന്നത്, രസങ്ങള്‍ അറിയുന്നത്, അവനാണോ?ഛാന്ദോഗ്യ ഉപനിഷത്ത് (8:12:4) ഇക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു: .... ഞാന്‍ ഇത് മണക്കുന്നു എന്നറിയുന്നത്, ആത്മാവ് മൂക്ക് മണക്കാന്‍ (വെറും ഉപകരണം) മാത്രം. ഞാന്‍ ഇത് സംസാരിക്കുന്നു എന്നറിയുന്നത്, ആത്മാവ് നാവ് സംസാരിക്കാന്‍ മാത്രം. ഞാന്‍ ഇത് കേള്‍ക്കുന്നു എന്നറിയുന്നത്, ആത്മാവ് കാത് കേള്‍ക്കാന്‍ മാത്രം.



ആത്മാവ് ശരീരഭിന്നം ശരീരം ക്ഷീണിതവും ദുര്‍ബലവും രോഗഗ്രസ്തവുമായിരിക്കുമ്പോള്‍, ആത്മാവിന് അങ്ങനെ തോന്നുന്നില്ല. അപ്പോള്‍, ആത്മാവ്, ശരീരത്തിന്റെ ഭാഗമല്ല. അത് തനതായ ഏകകമാണ്. ശരീരത്തില്‍ നിന്ന് ഭിന്നമാണ്. ശരീരത്തിനകത്ത്, ആത്മാവ്, വളരെ വര്‍ഷങ്ങള്‍ നിലനില്‍ക്കാം. അതുപോകുമ്പോള്‍, ശരീരം ജീര്‍ണിക്കാന്‍ തുടങ്ങുന്നു. ആത്മാവ്, ശരീരത്തില്‍ വീണ്ടും പ്രവേശിച്ചാല്‍, അതിന് ജീവന്‍ വയ്ക്കുന്നു. ബൈബിള്‍ പഴയനിയമത്തില്‍ പറയുന്നു:അനന്തരം ഏലിയാ മൂന്നു പ്രാവശ്യം കുട്ടിയുടെ മേല്‍ കമിഴ്ന്നുവീണ് ഇപ്രകാരം കര്‍ത്താവിനോട് നിലവിളിച്ചു: ''എന്റെ ദൈവമായ കര്‍ത്താവേ, ഈ കുട്ടിയുടെ പ്രാണന്‍ ഇവനിലേക്ക് മടങ്ങിവരട്ടെ.'' കര്‍ത്താവ് ഏലിയായുടെ സ്വരം ചെവിക്കൊണ്ടു. കുട്ടിയുടെ ആത്മാവ് അവനിലേക്ക് മടങ്ങിവന്നു. (1 രാജാക്കന്മാര്‍ 17:21,22). 
ചിത്രകേതു രാജാവിന്റെ മകന്‍ മരിച്ചപ്പോള്‍, രാജാവിനെ ആശ്വസിപ്പിക്കാന്‍ നാരദന്‍ എത്തിയ സന്ദര്‍ഭം ഭാഗവതം പറയുന്നു. അപേക്ഷ ചെവിക്കൊണ്ട്, ആത്മാവ് മകന്റെ ശരീരത്തില്‍ മടങ്ങിച്ചെന്നു. പുനര്‍ജീവിച്ച മകന്‍, രാജാവിനു മുന്നില്‍ ദീര്‍ഘ പ്രഭാഷണം നടത്തിയശേഷം, ആത്മാവ് വീണ്ടും ശരീരം വിട്ടകന്നു. ലൈഫ് ആഫ്റ്റര്‍ ലൈഫ് (79-83) പറയുന്നത്, അമേരിക്കയിലെ ആധുനിക ആശുപത്രികളില്‍, ജീവിതത്തിലേക്ക് മടങ്ങിയ രോഗികള്‍ വെളിപ്പെടുത്തിയത്, അവര്‍ പുനരുജ്ജീവിച്ചത്, ആത്മാവ് (മരിച്ച) ശരീരത്തില്‍ പുനഃപ്രവേശിച്ചപ്പോഴാണ് എന്നാണ്. ട്വന്റി കേസസ് സജസ്റ്റീവ് ഓഫ് റീഇന്‍കാര്‍നേഷന്‍ (Twety cases suggtseiv--e of Reincarnation- പുനര്‍ജന്മം സൂചിപ്പിക്കുന്ന 20 കേസുകള്‍) എന്ന പുസ്തകത്തില്‍ (34-52) മൂന്നരവയസ്സുള്ള ഒരാണ്‍കുട്ടി മരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുശേഷം, കുറച്ചുദിവസം മുന്‍പ് മരിച്ച വിവാഹിതന്റെ ആത്മാവുമായി പുനരുജ്ജീവിച്ച സംഭവം വിവരിക്കുന്നു. പുതിയ ആത്മാവിന്റെ അഭിരുചികളും കഴിവുകളും ഓര്‍മകളും ആ കൂട്ടി പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതൊക്കെ കാണിക്കുന്നത്, ആത്മാവിന് ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും അവിടെ വസിക്കാന്‍ കഴിയുമെന്നും അവിടം വിട്ടുപോകാന്‍ കഴിയുമെന്നുമാണ്. ശരീരത്തില്‍നിന്ന് ഭിന്നമാണ് അത്; സ്വതന്ത്ര വ്യക്തിയെപ്പോലെയാണ് അതിന്റെ പെരുമാറ്റം.
 ആത്മാവ് അനശ്വരമാണ് ഡോ. റെയ്മണ്ട് മൂഡി, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ എന്നിവര്‍ ശേഖരിച്ച തെളിവുകള്‍ കാണിക്കുന്നത്, ഒരാള്‍ മരിച്ചാല്‍, ആത്മാവ് സ്വതന്ത്രമായും അദൃശ്യമായും തുടരുന്നുവെന്നും അത് പില്‍ക്കാലം പുതിയ മനുഷ്യനായി ജനിക്കുന്നുവെന്നുമാണ്. ഇടവിട്ടിടവിട്ട് ഇത് സംഭവിച്ചുകൊണ്ടിരിക്കും. ആത്മാവ് അനശ്വരമാണെന്നും, അത് ചെറുതോ വലുതോ ആയ ഇടവേളകളില്‍ ജന്മംകൊള്ളുന്നുവെന്നും ഇതില്‍നിന്ന് വെളിവാകുന്നു. 
ആത്മാവ് ശരീരമായി മാറുന്നു ഇത് (ആത്മാവ്) സ്ത്രീയോ പുരുഷനോ ശിഖണ്ഡിയോ അല്ല. അത് സ്വയം സ്വീകരിക്കുന്ന ശരീരവുമായി താദാത്മ്യപ്പെടുന്നു. (ശ്വേതാശ്വതാര ഉപനിഷത് 5:10) ഒരാത്മാവ് ഒരു ശരീരത്തിലായിരിക്കേ, ആ ശരീരത്തിന്റെ രീതികളും വിശേഷങ്ങളുമാണ് സാധാരണ സ്വീകരിക്കാറ്. അത് പുരുഷനായിരിക്കേ, പുരുഷനെപ്പോലെ പെരുമാറുകയും യോനിയില്‍ ബീജാവാപം നടത്തുകയും ചെയ്യുന്നു. അത് സ്ത്രീയായിരിക്കേ, ഗര്‍ഭപാത്രത്തില്‍ ബീജം സ്വീകരിച്ച് ഗര്‍ഭവതിയാകുന്നു. അത് നപുംസകത്തിനുള്ളിലായിരിക്കേ, ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും കാമരഹിതമായി വര്‍ത്തിക്കുന്നു. ആത്മാവ് ഒരു ലളിതഘടകമാണ്; അത് എല്ലായിടത്തും, സര്‍വ ജീവജാലങ്ങളിലും ഒരുപോലെയാണ്. ഭിന്നരൂപങ്ങളില്‍, ഭിന്നശേഷികള്‍ കാട്ടുന്ന ഭിന്ന ഘടകങ്ങളുടെ സഞ്ചിതശേഖരമാണ് ശരീരം. ചിന്താശേഷി കൂടുന്തോറും, ശരീരം കൂടുതല്‍ വികസിച്ചതാകുന്നു. അഗാധവിചാരത്തിനുശേഷിയുള്ളതാണ് മനുഷ്യ സംവിധാനം; അത് ഒരുപാട് സംഗതികള്‍ കണ്ടുപിടിക്കാനും അതുവഴി പ്രകൃതിയെ കീഴ്‌പ്പെടുത്താനും മനുഷ്യന് ശേഷി നല്‍കി. ശരീരത്തിന്റെ വികസിത ശേഷി എന്തുമാകട്ടെ, അതില്‍ വസിക്കുന്ന ആത്മാവ്, സാധാരണയായി, ആ ശരീരത്തിന്റെ എല്ലാ കര്‍മത്തിലും ഭാഗഭാക്കാകുന്നു. ആത്മാവ്, ശരീരവുമായുള്ള താദാത്മ്യം കുറച്ചുകൊണ്ടുവരുമ്പോള്‍, അത് ആത്മീയമായി ഉയരുന്നു. അത് സംഭവിക്കുമ്പോള്‍, ആത്മാവിന് ശരീരവുമായുള്ള ബന്ധം ദുര്‍ബലപ്പെടുകയും, അത് ആത്മീയാന്വേഷണങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നു. 
ആത്മാവും മൂന്നവസ്ഥകളും ഇടക്കിടെ, ദിനംപ്രതിപോലും, ആത്മാവ് മൂന്നവസ്ഥകളില്‍ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നുവെന്ന് മാണ്ഡൂക്യോപനിഷത് വിശദീകരിക്കുന്നു. ജാഗ്രദാവസ്ഥയില്‍, ആത്മാവ് കര്‍മനിരതമാണ്. അത് ഇന്ദ്രിയങ്ങള്‍ വഴി ഭൗതികവസ്തുക്കളുമായി ബന്ധപ്പെടുകയും മനോവിചാരങ്ങള്‍ വഴി സന്തോഷ സന്താപങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. നിദ്രാവസ്ഥയില്‍, ഭൗതിക വസ്തുക്കളുമായി ബന്ധമില്ല. ആഗ്രഹങ്ങള്‍ ഇല്ല. വേദനയോ ദുഃഖമോ ഇല്ല. അതിനാല്‍, ഇത്, ഒരു സമാധികാലമാണ്. ആത്മാവ്, പക്ഷേ, കര്‍നിരതമായിരിക്കുകയും, ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ദഹനം, വൃക്കകളിലെ ശുദ്ധീകരണം, ശരീരവികാസത്തിനുള്ള കോശ ചലനങ്ങള്‍ തുടങ്ങിയവയ്ക്ക് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. നിദ്രയില്‍, ആത്മാവ്, ചില ഘട്ടങ്ങളില്‍, സ്വപ്നാവസ്ഥയില്‍ (ഒരു തവണ 20 മിനുട്ടോളം) ആകാറുണ്ട്. മുജ്ജന്മങ്ങളിലെ ചില അനുഭവങ്ങള്‍ (സൂക്ഷ്മശരീര സ്പര്‍ശിനികള്‍ വഴി) അന്നത്തെ സന്തോഷം, സങ്കടം, തയ്യാറെടുപ്പ്, ഭയം എന്നിവയോടെ പുനരനുഭവിക്കാന്‍ വേണ്ടിയാണ് ഇത്. (ഉറക്കത്തിലെഴുന്നേറ്റു നടക്കുന്ന സ്വപ്നാടന വേളയില്‍, ആത്മാവ്, നടത്തം, വാതില്‍ തുറക്കല്‍, പടികള്‍ ഇറങ്ങല്‍, മണ്‍വെട്ടിയെടുത്ത് ചെടിക്കു ചുറ്റും മണ്ണുമാന്തല്‍ തുടങ്ങി പല പ്രവൃത്തികള്‍ക്കും വഴിവച്ചെന്നു വരാം). സ്വപ്നാവസ്ഥയില്‍ നിന്ന്, ആത്മാവ്, സുഷുപ്തിയിലേക്കോ ഉണര്‍ച്ചയിലേക്കോ പോകാം. ഈ അവസ്ഥകളില്‍ അങ്ങോട്ടുമിങ്ങോട്ടും ആത്മാവ് എങ്ങനെ മാറുന്നു എന്നത് ശാസ്ത്രത്തിന് പിടികിട്ടിയിട്ടില്ല; എന്നാല്‍, എല്ലാവരുടെയും ജീവിതത്തില്‍ ഇതു സംഭവിക്കുന്നുണ്ട് താനും. 
ആത്മാവിന് വലിപ്പമില്ല പിണ്ഡമില്ലാത്തതിനാല്‍, ആത്മാവ് ദൃശ്യമല്ല. കഠോപനിഷത് (2:20), ശരഭോപനിഷത്(18), ശ്വേതാശ്വതാര ഉപനിഷത് (3:20) തുടങ്ങിയവ, ആത്മാവിനെ, 'കണികയുടെ കണിക' (അണോരണീയന്‍/ആറ്റത്തിന്റെ ആറ്റം) എന്നു വിശേഷിപ്പിക്കുന്നു. ഒരു ഗ്രന്ഥശാലയില്‍ ചെന്ന്, പഴയൊരു പുസ്തകം തുറന്നു നാം വായിക്കെ, ഒരു തലനാരിഴയുടെ അണുപോലൊരു കീടം ആ താളില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ടാകാം. അതിന്റെ ശരീരത്തിനകത്ത് ഒരു ജീവനും ആത്മാവുമുണ്ട്. ഗര്‍ഭപാത്രത്തില്‍ നീന്തുന്ന ബീജത്തിനു ജീവനുണ്ടെന്നു ശാസ്ത്രം പറയുന്നു. അതിസൂക്ഷ്മമായതിനാല്‍, ആത്മാവിനെ പലപ്പോഴും, കണിക, ജീവ അല്ലെങ്കില്‍ ബിന്ദു എന്ന് സംസ്‌കൃതത്തില്‍ പറയും. തനിക്ക് ജീവന്‍ പോയപ്പോള്‍, തനിക്ക് 'സ്ഥലം' ഉണ്ടായിരുന്നില്ലെന്നും, ഒരു ബോധ ബിന്ദു മാത്രമായിരുന്നു താനെന്നും, പുനര്‍ജീവിച്ച ഒരു രോഗി ഓര്‍മിച്ചതായി ലൈഫ് ആഫ്റ്റര്‍ ലൈഫ് (42) രേഖപ്പെടുത്തുന്നു. ഒരു ബിന്ദു ഒരു സൂക്ഷ്മ അസ്തിത്വമാണ്; അതിന് അളവുകളില്ല. സത്യത്തില്‍, ആത്മാവ്, ഒരു കണികപോലും അല്ല: കാരണം അത് പദാര്‍ത്ഥരഹിതമാണ്.
 ആത്മാവ് എന്നാല്‍ ജീവചൈതന്യം മരിച്ച ആള്‍, കാണുന്നില്ലെന്നും കേള്‍ക്കുന്നില്ലെന്നും സ്പര്‍ശനമറിയുന്നില്ലെന്നും പ്രാചീന ചിന്തകര്‍ ശ്രദ്ധിച്ചു. മരണത്തിന്റെ ആ നിമിഷം വരെയും ഇന്ദ്രിയങ്ങള്‍ ജാഗ്രതയുള്ളതായിരിക്കുന്നതും അവര്‍ ശ്രദ്ധിച്ചു. പൊടുന്നനെ, അവയവങ്ങളെല്ലാം, ശേഷികളെല്ലാം, നിലയ്ക്കുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന അവയവങ്ങള്‍ ഒന്നിച്ച് ഒരു നിമിഷത്തില്‍ കേടായിപ്പോകുന്നത് അവരെ അമ്പരപ്പിച്ചു. ശരീരത്തിലെ അനുഭൂതികളെല്ലാം അറിഞ്ഞിരുന്ന ഒരേകകത്തിന്റെ വിടപറച്ചിലാണ് ആ അനുഭൂതികളെല്ലാം പൊടുന്നനെ ഒന്നിച്ച് നിലയ്ക്കാന്‍ കാരണമെന്ന് അവര്‍ ഊഹിച്ചു. അങ്ങനെ, ആത്മാവ് ശരീരത്തില്‍നിന്ന് വിടപറയുന്നതാണ് മരണമെന്ന് അവര്‍ കണ്ടു. ആത്മാവില്ലാത്ത ശരീരം, ജഡപദാര്‍ത്ഥങ്ങളുടെ സങ്കരം മാത്രമാണ്. ആത്മാവാണ് ശരീരത്തിന് ജീവന്‍ നല്‍കി അതിനെ ചലിപ്പിക്കുന്നത്. എല്ലാ ജീവജാലങ്ങളിലും ഇത്, ഇങ്ങനെയാണ്. അതിനാല്‍, ആത്മാവ്, ഒരു ജീവജാലത്തിലെ ജീവനത്വം അഥവാ ചൈതന്യമാണ്. (ഒരു കോഴിയുടെ തല വെട്ടിയാല്‍, അതിന്റെ ഉടല്‍ പലവട്ടം ആടുന്നത് അതില്‍ ജീവനുള്ളതുകൊണ്ടല്ല; അതിനുള്ളില്‍ ഊറിക്കൂടിയിരുന്ന ഊര്‍ജം കെട്ടുപോവുകയാണ്; ഒരു യന്ത്രത്തിലെ ചക്രം സ്വിച്ച് ഓഫ് ചെയ്ത ശേഷവും കുറച്ചുനേരം കറങ്ങുന്നതുപോലെ). ആത്മാവ്, ശരീരത്തെ ചലനാത്മകമാക്കുന്നു. അതിനെ പ്രവര്‍ത്തിപ്പിക്കുന്നു. ആത്മാവില്‍നിന്ന് ഉയരുന്ന തരംഗങ്ങള്‍, ശരീരാവയവങ്ങളിലേക്കു പ്രസരിച്ച്, അവയെ ജീവസുറ്റതാക്കുന്നു. ഇക്കാരണത്താലാണ്, ഇന്ദ്രിയങ്ങള്‍ ബോധകണികകള്‍ പോലെ പ്രവര്‍ത്തിച്ച്, സ്പന്ദനങ്ങള്‍ അറിഞ്ഞ്, കര്‍മനിരതമാകുന്നത്. ഇരുണ്ട ഒരു മുറിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിച്ച്, അവിടത്തെ വസ്തുക്കളെ പ്രകാശവത്താക്കുന്ന ഒരു കണ്ണാടിയോട് ഇതിനെ താരതമ്യം ചെയ്യാം. അനുഭൂതികളെല്ലാം അറിയുന്നത് ആത്മാവാണെന്നും, അതറിയാനുള്ള ആത്മാവിന്റെ ഉപകരണങ്ങള്‍ മാത്രമാണ് ഇന്ദ്രിയങ്ങളെന്നും ഛാന്ദോഗ്യോപനിഷത് പറയുന്നു. ആത്മാവിന്റെ പ്രചോദനത്താലാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബുദ്ധിയെ പ്രചോദിപ്പിക്കുന്ന വിചാരങ്ങള്‍ ഉണര്‍ത്തിവിടുന്നത് ആത്മാവാണ്. ആത്മാവില്‍ ഒരു വിചാരം ഉണ്ടാകുമ്പോള്‍ തന്നെ, അത്, ബുദ്ധി, മനസ്സ്, മസ്തിഷ്‌കം എന്നിവിടങ്ങളിലേക്കും ബന്ധപ്പെട്ട ഇന്ദ്രിയങ്ങളിലേക്കും പ്രസരിപ്പിച്ച്, അതൊരു പ്രവൃത്തിയായി തീരുന്നു. അങ്ങനെ, ഒരു ഉറവിട, പ്രചോദന കേന്ദ്രത്തെയാണ് സാമാന്യേന, ഒരു 'തത്വം' എന്നുപറയുന്നത്. അദൃശ്യമായ ഒരു തത്വം ആണ് ആത്മാവ്. ശരീരമോ ഇന്ദ്രിയമോ ഹൃദയമോ മസ്തിഷ്‌കമോ ഒന്നും ഒരു 'തത്വം' അല്ല. ശരീരത്തെ ചലനാത്മകമാക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന തത്വമാണ് ആത്മാവ്. അത്, ജീവതത്വമാണ്. സത്യത്തില്‍, എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ആത്മാവ്, ബോധം പ്രസരിപ്പിക്കുന്നു. അത്, അങ്ങനെ, ബോധതത്വമാകുന്നു.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...