ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ
പരിഭാഷ : രാമചന്ദ്രൻ
അധ്യായം 6, സ്റ്റീവൻസൻ കണ്ട മുജ്ജന്മ സ്‌മരണകൾ
അവസരം കിട്ടിയപ്പോള്‍, ഓര്‍മയുടെ കൃത്യത ആ കുട്ടികള്‍ തെളിയിച്ചു. ഉത്തര്‍പ്രദേശിലെ ബിസൗലിയിലുള്ള പ്രമോദ് 1944 ഒക്‌ടോബര്‍ 11 നാണ് ജനിച്ചത്. 1949 ഓഗസ്റ്റ് 15 ന് പ്രമോദിനെ പിതാവ് 100 ലധികം കിലോമീറ്റര്‍ അകലെ മൊറാദാബാദിലേക്ക് ആദ്യമായി കൊണ്ടുപോയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ അപരിചിതനായ ഒരാളുടെ കാലുകളില്‍ കെട്ടിപ്പിടിച്ച് അത് തന്റെ മൂത്തസഹോദരനായ കരംചന്ദ് ആണെന്ന് പറഞ്ഞു. പ്രമോദ് മുജ്ജന്മത്തില്‍ താനാരായിരുന്നു എന്നുപറഞ്ഞതുവച്ച് ഇത് കൃത്യമായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ, മുജന്മത്തിലെ വീട്ടിലേക്ക് വളഞ്ഞുതിരിഞ്ഞ കവലകളിലൂടെ അവന്‍ ടാക്‌സിഡ്രൈവറെ കൃത്യമായി നയിച്ചു; അവിടെ നിരവധിയാളുകളെ പേരും ബന്ധവും പറഞ്ഞ് കൃത്യമായി തിരിച്ചറിഞ്ഞു. സ്റ്റീവന്‍സണ്‍ തന്റെ ട്വന്റി കേസസ് സജസ്റ്റീവ് ഓഫ് റീഇന്‍കാര്‍ണേഷന്‍, യൂറോപ്യന്‍ കേസസ് ഓഫ് ദ റീഇന്‍കാര്‍ണേഷന്‍ ടൈപ് എന്നീ പുസ്തകങ്ങളില്‍ ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നിരത്തുന്നു. ഇങ്ങനെ ചെറിയ ബാല്യത്തില്‍ വരുന്ന മുജ്ജന്മ സ്മൃതികള്‍ വലിയ ഇടവേളകളില്ലാത്ത പുനര്‍ജന്മങ്ങളില്‍ സംഭവിക്കുന്നതാകാം. ശരീരം വിട്ടൊഴിഞ്ഞ ഒരാത്മാവ് ഉടന്‍ പുനര്‍ജന്മമെടുക്കുന്നുണ്ടാകാം; അത് താമസിപ്പിക്കുന്നുണ്ടാകാം. ഇത് വ്യക്തികളെ സംബന്ധിച്ച് ഭിന്നമായിരിക്കും. യെശയ്യാ പ്രവാചകന്‍ യോഹന്നാനായി പുനര്‍ജന്മമെടുക്കുന്നതിനിടയ്ക്കുള്ള ഇടവേള എട്ടുനൂറ്റാണ്ടുകളായിരുന്നു. ഭാരത തത്വചിന്തയനുസരിച്ച്, ലൗകികജീവിതത്തില്‍ വലിയ ഉല്‍കണ്ഠകളുമായി മരിക്കുന്നയാളുടെ പുനര്‍ജന്മം പെട്ടെന്നുണ്ടാകും. ഡോ. സ്റ്റീവന്‍സണ്‍ ശേഖരിച്ച വിവരമനുസരിച്ച് മൊറാദാബാദിലെ പരമാനന്ദ് 1943 മെയ് 9 ന് മരിച്ചു; 1944 ഒക്‌ടോബര്‍ 11 ന് ബിസൗലിയിലെ പ്രമോദായി പുനര്‍ജനിച്ചു. ബ്രസീലിലെ റിയോ ഗ്രാന്‍ഡേയിലുള്ള മരിയോ ജനുവരിയ 1917 ഒക്‌ടോബറില്‍ മരിച്ച് 1918 ഓഗസ്റ്റ് 14 ന് മാര്‍ത്താ ലോറന്‍സ് ആയി പുനര്‍ജനിച്ചു. ദക്ഷിണ അലാസ്‌കയിലെ അപ്രൂണിലെ വിക്ടര്‍ വിന്‍സന്റ് 1946 ജൂണില്‍ മരിച്ചു; 1947 ഡിസംബര്‍ 15 ന് കോര്‍ലിസ് ചോറ്റ്കിനായി പുനര്‍ജനിച്ചു. ഇങ്ങനെ, ഡോ.സ്റ്റീവന്‍സന്റെ ഗവേഷണങ്ങള്‍ ശരീരത്തിന്റെ മരണത്തിനുശേഷമുള്ള ആത്മാവിന്റെ അതിജീവനവും അതിന്റെ പുനര്‍ജന്മവും വെളിച്ചത്തു കൊണ്ടുവന്നു. ശരീരം മരിക്കുമ്പോള്‍ നശിക്കുന്ന തലച്ചോറല്ല ഓര്‍മയുടെ ആവാസസ്ഥാനമെന്നും ശരീരമരണത്തിനുശേഷവും അത് ആത്മാവിനൊപ്പമുണ്ടെന്നും ഇത് തെളിയിച്ചു.
മരണാനുഭവങ്ങള്‍
നിരവധി ഡോക്ടര്‍മാര്‍ സ്വതന്ത്രമായി, മരണശാസ്ത്രമായ താനറ്റോളജിയില്‍ ഗവേഷണങ്ങള്‍ ചെയ്തിരുന്നു. ഡോ. റെയ്മണ്ട് മൂഡി, ഡോ.എലിസബത്ത് കുബ്‌ളര്‍-റോസ് തുടങ്ങിയവര്‍ പുനര്‍ജന്മം നേടിയ രോഗികളുടെ മരണാനുഭവവും ശേഷമുള്ള അനുഭവങ്ങളും കേട്ടു. ഇത്തരം അനുഭവങ്ങളെയാണ് ഇവിടെ മരണാനുഭവങ്ങള്‍ എന്നുപറയുന്നത്. ഒരു രോഗിയുടെ ഹൃദയസ്പന്ദം നിലച്ച്, ശ്വാസം തല്‍ക്കാലത്തേക്ക് നിലയ്ക്കുമ്പോള്‍, കൃഷ്ണമണി ചുരുങ്ങുകയും ശരീരം വിറങ്ങലിക്കുകയും ചെയ്യുമ്പോള്‍ രോഗി മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നു. ഇതിനുശേഷം ഹൃദയസ്പന്ദവും ശ്വാസോച്ഛാസവും ശരീരത്തിലുണ്ടാകുമ്പോള്‍ അയാള്‍ ജീവിതത്തിലേക്കു തിരിച്ചുവന്നതായി പ്രഖ്യാപിക്കുന്നു. ഇത്തരം തിരിച്ചുവരവുകള്‍ സ്വാഭാവികമാകാം, കൃത്രിമവുമാകാം. ഷോക്ക്, ശ്വാസംമുട്ടല്‍, ഹൃദയാഘാതം എന്നിവ വഴി മരിച്ചവരില്‍, തിരിച്ചുവരവ് അപൂര്‍വമായിട്ടെങ്കിലും ചിലയിടങ്ങളില്‍ ആദ്യകാലം മുതല്‍ ഉണ്ടായിട്ടുണ്ട്. 1986 സെപ്തംബര്‍ നാലിന് 'മാതൃഭൂമി'യില്‍ വന്ന ഒരു വാര്‍ത്തയില്‍ പറയുന്നത്, രാത്രിയില്‍ തൂങ്ങിമരിച്ച ഒരാളുടെ ശരീരം കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നുവെന്നും അയാള്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു എന്നുമാണ്. പോസ്റ്റ്‌മോര്‍ട്ടം കാത്ത് ആ ജഡം മോര്‍ച്ചറിയില്‍ കിടന്നു. കുറച്ചുകഴിഞ്ഞ് രാത്രി കാവല്‍ക്കാരന്‍ മുറി പൂട്ടാന്‍ പോയപ്പോള്‍, ഈ രോഗി മേശമേല്‍ ഇരിക്കുന്നതാണ് കണ്ടത്. അയാള്‍ ഡോക്ടറെ അറിയിച്ചു; ഡോക്ടര്‍ രോഗിയെ വാര്‍ഡില്‍ ശുശ്രൂഷയ്ക്ക് എത്തിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അയാള്‍ വീട്ടിലേക്ക് മടങ്ങി. ഇത് സ്വാഭാവിക പുനര്‍ജന്മമായിരുന്നു. എന്നാല്‍, കൃത്രിമ ശ്വാസോച്ഛ്വാസം വഴി പുനരുജ്ജീവനം പ്രചോദിത അതിജീവനമാണ്. അപകടത്തില്‍ മരിച്ചയാളെയോ ഷോക്ക്, ശ്വാസംമുട്ടല്‍, ഹൃദയസ്തംഭനം എന്നിവ വഴി മരിച്ചവരെയോ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടര്‍മാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു. ചുണ്ട് ചുണ്ടോടു ചേര്‍ത്ത് കൃത്രിമശ്വാസോഛ്വാസം വഴിയുള്ള പുനരുജ്ജീവനം കാലങ്ങളായിത്തന്നെ പ്രചാരമുള്ളതാണ്. സമീപകാലത്ത് പുനരുജ്ജീവന പ്രക്രിയകള്‍ വികസിച്ചിട്ടുണ്ട്. പുനരുജ്ജീവന സഹായികള്‍ പലതുമുണ്ടായിട്ടുണ്ട്. തലച്ചോര്‍ ജീര്‍ണിക്കുന്നതു വൈകിപ്പിക്കാനുള്ള മരുന്നുകള്‍, നെഞ്ചില്‍ ഇടിക്കാനും ഹൃദയം സ്പന്ദിക്കാനുമുള്ള ഉപകരണങ്ങള്‍, ഓക്‌സിജന്‍ ശ്വാസകോശങ്ങളിലേക്ക് കയറ്റാനുള്ള സംവിധാനം, ഹൃദയം തടവാനുള്ള ശസ്ത്രക്രിയ എന്നിവയെല്ലാമുണ്ട്. 1960 മുതല്‍ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ നിരവധിയാളുകളെ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. ഈ രോഗികള്‍ അവര്‍ അതിജീവിച്ച മരണം കാരണമുള്ള ദീനതകള്‍ ഒന്നും പ്രകടമാക്കുന്നില്ല. ഈ രോഗികള്‍ ശ്വാസം നിലച്ച സമയം മുതല്‍ ശ്വാസം വീണ്ടുകിട്ടിയ സമയംവരെ അവര്‍ കടന്നുപോയ അനുഭവങ്ങള്‍ വിവരിക്കുന്നതാണ് ഇവിടെ മരണാനുഭവങ്ങള്‍ എന്നു വിവക്ഷിക്കുന്നത്. പരസ്പരമറിയാതെ, ഭിന്നമേഖലകളിലെ ഭിന്ന ആശുപത്രികളില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടവരെല്ലാവരും പങ്കുവച്ചത് ഏതാണ്ട് ഒരേതരം അനുഭവങ്ങളാണ് എന്ന സത്യം, അവയുടെ യാഥാര്‍ത്ഥ്യത്തില്‍ നമുക്ക് വിശ്വാസമുളവാക്കുന്നു. പണ്ടും പുനരുജ്ജീവിപ്പിക്കപ്പെട്ട മനുഷ്യര്‍ മറ്റുള്ളവരോട് മരണം മുതല്‍ ഉയിര്‍പ്പുവരെയുള്ള വിസ്മയാവഹമായ അനുഭവ കഥനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പുനരുജ്ജീവനം സ്വാഭാവികവും അപൂര്‍വവുമായ ആ കാലത്ത്, ഒരാള്‍ ഒന്നില്‍ കൂടുതല്‍ മരണാനുഭവങ്ങള്‍ കേട്ടിട്ടില്ലാത്തതിനാല്‍ താരതമ്യത്തിന് അവസരമില്ലാത്ത ആ കാലത്ത്, മരണാനുഭവങ്ങള്‍ കേട്ടാല്‍ ആളുകള്‍ അതിനെ ഭാവനയായി പരിഹസിക്കുകയും അവിശ്വസിക്കുകയും പെയ്തുപോന്നു. 1965 ല്‍ വിര്‍ജീനിയ സര്‍വകലാശാലയില്‍ താന്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ആ കാമ്പസിലെ പുനരുജ്ജീവിപ്പിക്കപ്പെട്ട ഒരു പ്രൊഫസറുടെ മരണാനുഭവ കഥനം വെറും തോന്നലായി നിരാകരിക്കപ്പെട്ട വസ്തുത ഡോ. റെയ്മണ്ട് മൂഡി 'ലൈഫ് ആഫ്റ്റര്‍ ലൈഫ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 1971 ല്‍ നോര്‍ത് കരോലിനയിലെ ഒരു സര്‍വകലാശാലയില്‍ തത്വശാസ്ത്രം പഠിപ്പിക്കേ, തന്റെ വിദ്യാര്‍ത്ഥി ഡോ.മൂഡിയോടു പറഞ്ഞ ഒരു ഗ്രാമീണ മുത്തശ്ശിയുടെ മരണാനുഭവ കഥയ്ക്ക് 1965 ല്‍ വിര്‍ജിനിയയിലെ പ്രൊഫസറുടെ കഥനവുമായുള്ള സാമ്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇത് മരണാനുഭവം എന്ന യാഥാര്‍ത്ഥ്യത്തെപ്പറ്റി അദ്ദേഹത്തില്‍ കൗതുകം ഉണര്‍ത്തി. അദ്ദേഹം ആശുപത്രികളില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടവരുടെ ടേപ് ചെയ്ത മരണാനുഭവങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. രോഗിയുടെ ഓര്‍മ മറ്റ് ഓര്‍മകളുമായി കൂടിക്കുഴയും മുന്‍പ് ടേപ് ചെയ്യുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. 1975 ല്‍ അദ്ദേഹം മെഡിക്കല്‍ ഡോക്ടറായപ്പോഴേക്കും അദ്ദേഹത്തിന്റെ കൈയില്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുവരുന്നവരുടെ ഏതാണ്ട് ഇത്തരം 150 കഥനങ്ങള്‍ ഉണ്ടായിരുന്നു. ഈ സംഭവങ്ങള്‍ വച്ചാണ് 1975 നവംബറില്‍ അദ്ദേഹം ലൈഫ് ആഫ്റ്റര്‍ ലൈഫ് എഴുതിയത്. പുസ്തകത്തില്‍ പറഞ്ഞ അനുഭവങ്ങള്‍ മരണത്തിനും പുനരുജ്ജീവനത്തിനുമിടയില്‍ പത്തുമിനുട്ടുമുതല്‍ അരമണിക്കൂര്‍വരെ നീണ്ടവ മാത്രമായിരുന്നുവെങ്കിലും, അവ ശരീരമരണത്തിനുശേഷവും ആത്മാവ് നിലനില്‍ക്കുന്നതിന്റെ സ്ഥിരീകരണമായി. 'ലൈഫ് ആഫ്റ്റര്‍ ലൈഫി'ല്‍ പുനരുജ്ജീവനം നേടിയവര്‍ പറഞ്ഞ കഥനങ്ങളില്‍ ആത്മാവ് എങ്ങനെയാണ് ശരീരം വിട്ടതെന്നും അവതാരമൊഴിഞ്ഞ ആത്മാവ് ആശുപത്രിയുടെ അടഞ്ഞവാതിലുകളിലൂടെ, കനത്ത ഭിത്തികളിലൂടെ, കോണ്‍ക്രീറ്റ് മേല്‍ക്കൂരകളിലൂടെ തടസങ്ങളില്ലാതെ എങ്ങനെയാണ് സഞ്ചരിച്ചതെന്നും കൃത്യമായി വിവരിക്കുന്നു. ജീവിച്ചിരിക്കുന്ന ഒരാളിലെ അവിച്ഛിന്നമായ ഘടകമാണ് ആത്മാവെന്നും മരണശേഷം അത് ശരീരത്തോട് വിടപറയുന്നുവെന്നും അവ ഉദാഹരിക്കുന്നു. ഈ ആഖ്യാനങ്ങളില്‍ ഓരോ രോഗിയും ആത്മാവ് ശരീരം വിട്ടപ്പോള്‍, അതാണ് താനെന്നും തന്റെ സ്വത്വമെന്നും തിരിച്ചറിഞ്ഞതായും അവ കാണിക്കുന്നു. ആത്മാവാണ് യഥാര്‍ത്ഥ സ്വത്വം; യഥാര്‍ത്ഥ വ്യക്തി. സത്യത്തില്‍, ആത്മാവ് വിട്ടൊഴിയുന്നതിനെപ്പറ്റി ഉപനിഷത്തുക്കളില്‍ പറയുന്ന വിവരങ്ങളുമായി 'ലൈഫ് ആഫ്റ്റര്‍ ലൈഫി'ലെ ആഖ്യാനങ്ങള്‍ ചേര്‍ന്നുപോകുന്നുണ്ട് (രണ്ടാം അധ്യായത്തില്‍ പറയും). ആത്മാവ് ഇങ്ങനെ അവശ്യവും അവിച്ഛിന്നവുമായ ഘടകമാണെന്നു കണ്ട സ്ഥിതിക്ക്, അതിന്റെ സ്വഭാവ സവിശേഷതകളെപ്പറ്റി വിശദമായി പരിശോധിക്കാം.
ആത്മാവ് ശരീരത്തിന്റെ ഭാഗമല്ലാത്തതിനാല്‍, ജീവിതത്തിലുടനീളം സ്ഥിരമായിരിക്കുന്ന കൃത്യ ഏകകമായതിനാല്‍, അതിന് ശരീര സംവിധാനത്തില്‍ കൃത്യമായ ഇരിപ്പിടം അഥവാ 'ആലയം' ഉണ്ടായിരിക്കണം. അത് കണ്ടെത്താന്‍ ഉപനിഷത്തുക്കള്‍ ശ്രമിച്ചിട്ടുണ്ട്. കഠോപനിഷത് ( 2:20), മഹാനാരായണ ഉപനിഷത് (12:1) എന്നിവ പറയുന്നത്, ആത്മാവ്, ശരീരത്തിനകത്ത് ഒരു 'ഗുഹ'യില്‍ വസിക്കുന്നു എന്നാണ്. ഛാന്ദോഗ്യ ഉപനിഷത് (8:3:3), പ്രശ്നോപനി ഷത് (3:6) തുടങ്ങിയവ പറയുന്നത്, ആത്മാവ് ഹൃദയത്തില്‍ വസിക്കുന്നു എന്നാണ്. ശ്വേതാശ്വതാര ഉപനിഷത്, ആത്മാവിന്റെ ആലയം ഹൃദയമാണെന്നും (3:13) ഗുഹയാണെന്നും (3:20) വിവരിക്കുന്നു. ഹൃദയവും ഗുഹയും ഒരേ ഉപനിഷത്തില്‍ പറഞ്ഞതിനാല്‍, രണ്ടും ശരീരത്തിലെ ഒരേ ഇടം ആകണം. ഗുഹ എന്നാല്‍, കാലിയായ ദ്വാരം അഥവാ പൊത്ത്. ശരീരത്തിലുടനീളം രക്തം ശക്തിയില്‍ ഒഴുക്കിവിടുന്ന ഹൃദയം, രക്തം നിറഞ്ഞിരിക്കുന്ന ഹൃദയം, ശരീരത്തിലെ ഒരു ഗുഹ അല്ല. അതൊരിക്കലും കാലി അല്ല. അതിനാല്‍ ഉപനിഷത്തില്‍, ആത്മാവിന്റെ ആലയമായി പറഞ്ഞിരിക്കുന്ന ഹൃദയം, ശരീരാവയവമായ ഹൃദയം അല്ല; അത്, ശരീരത്തിനകത്തെ ഒരു കേന്ദ്ര സ്ഥാനമാകാനേ വഴിയുള്ളൂ. ഹൃദയം എന്നാല്‍, എന്തിന്റെയും അഗാധകേന്ദ്രം എന്നര്‍ത്ഥം വരാം. അതായിരിക്കാം, ഇവിടെ വിവക്ഷ.
പ്രശ്‌നോപനിഷത് (3:6) പറയുന്നു: ആത്മാവ് ഹൃദയത്തിലാണ്. അവിടെനിന്ന് 101 ഞരമ്പുകള്‍.... അവ ആയിരങ്ങളായി പടരുന്നു. ഹൃദയം എന്ന അവയവത്തില്‍നിന്ന്, ഒരു ഞരമ്പും ഉദ്ഭവിക്കുന്നില്ല. ഹൃദയത്തില്‍നിന്ന് ധമനികളും അവയില്‍നിന്ന് സിരകളും പടരുന്നു. ഞരമ്പുകള്‍, തലച്ചോറില്‍നിന്ന് തലയിലെ അവയവങ്ങളിലേക്കും നട്ടെല്ലില്‍നിന്ന് ശരീത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പോകുന്നു. അതിനാല്‍, പ്രശ്‌നോപനിഷത്തില്‍ പറഞ്ഞ ഹൃദയം, നിരവധി ഞരമ്പുകള്‍ ഉറവെടുക്കുന്ന ഹൃദയം, ഹൃദയം എന്ന അവയവമല്ല. നട്ടെല്ലിലെ ഒരു കേന്ദ്രമാകണം. അതില്‍നിന്ന് ഞരമ്പുകള്‍ ആരംഭിക്കുന്നുണ്ടല്ലോ.ഫിലോകാലിയ (ധര്‍മാരാമം) എന്ന കത്തോലിക്കാ ദൈവശാസ്ത്രത്തിലെ പ്രാമാണികഗ്രന്ഥം അതിന്റെ അനുബന്ധത്തില്‍, ഹൃദയത്തെപ്പറ്റി പറയുന്നത്, 'ശരീരാവയമല്ല, മനുഷ്യസത്തയുടെ ആധ്യാത്മിക കേന്ദ്രം' എന്നാണ്. വേദപ്രയോഗത്തിലെ ഹൃദയം, അവയവമല്ല എന്നര്‍ത്ഥം. ശാണ്ഡില്യ ഉപനിഷത്, ധ്യാനബിന്ദു ഉപനിഷത്, യോഗചൂഡാമണി ഉപനിഷത് എന്നിവ, ആത്മാവ്, 'പന്ത്രണ്ട് ദളങ്ങളുള്ള ചക്രത്തില്‍' കറങ്ങിക്കൊണ്ടിരിക്കുന്നു എന്ന് നിരീക്ഷിച്ചതായി നാം കണ്ടു. ആത്മാവ് കറങ്ങിക്കൊണ്ടിരിക്കുന്ന ആ ചക്രമായിരിക്കണം, ശരീരത്തില്‍, അതിന്റെ ആലയം. ധ്യാനത്തെ സംബന്ധിച്ച സംസ്‌കൃത പാഠങ്ങളില്‍, ചക്രം എന്നത്, നട്ടെല്ലിലെ ഒരു സൂക്ഷ്മ ഞരമ്പിനകത്തെ ദീര്‍ഘമായ ദ്വാരത്തിലെ ചില ബിന്ദുക്കളാണ്. നട്ടെല്ലിന്റെ നാഡിച്ചാലിലെ ഞരമ്പുകളുടെ സംഘാതമാണ് നാഡീവ്യൂഹം. അതിന് രണ്ടറകളുണ്ട്. ഇടതുവശത്തുള്ളത്, ഇട; വലതുവശത്തുള്ളത്, പിംഗള. സൂക്ഷ് മ ഞരമ്പുകളുടെ കൂട്ടങ്ങളാണ് ഇവ. ഇവയുടെ കമ്പനംകൊണ്ടുണ്ടാകുന്ന തരംഗങ്ങള്‍, അവയങ്ങള്‍ക്കും തലച്ചോറിനുമിടയില്‍, അങ്ങോട്ടുമിങ്ങോട്ടും സന്ദേശങ്ങള്‍ കൈമാറുന്നു. ഉപനിഷത്തുക്കള്‍ പറയുന്നത്, ഈ രണ്ട് അറകള്‍ക്കുമിടയില്‍, സന്ദേശങ്ങള്‍ കൈമാറാത്ത ചില പ്രത്യേക ഞരമ്പുകളുണ്ടെന്നും, അവ മറ്റു ചില ശരീരകര്‍മങ്ങള്‍ നിര്‍വഹിക്കുന്നു എന്നുമാണ് (യോഗശിഖാ ഉപനിഷത്(5:16-27). ഈ സവിശേഷ ഞരമ്പുകളില്‍, ഏറ്റവും പ്രധാനമാണ്, മധ്യത്തിലുള്ള സുഷുമ്‌ന, അഥവാ, ബ്രഹ്മനാഡി. നട്ടെല്ലിന്റെ നീളത്തോളം, അതിന്റെ താഴേയറ്റത്തുനിന്ന് തലച്ചോറിന്റെ വേരിലേക്കും അവിടന്ന് തലയറ്റംവരെയും എത്തുന്ന ഒന്നാണ് സുഷുമ്‌ന. അതിനകത്ത് കീഴറ്റം മുതല്‍ മുകളറ്റംവരെയുള്ള ദ്വാരം, അഗ്രബിന്ദുവിലെ ദ്വാരത്തിലെത്തി തുറക്കുന്നു. ഈ ദ്വാരമാണ്, ബ്രഹ്മരന്ധ്രം (അധ്വയതാരക ഉപനിഷത് 5-6, മണ്ഡല ബ്രാഹ്മണ ഉപനിഷത് 1:2, ജാബാല ദര്‍ശന ഉപനിഷത് 4:10). നാഡീവ്യൂഹം തലച്ചോറിന്റെ വേരില്‍ അവസാനിക്കുന്നുവെങ്കിലും, അതിന്റെ ഞരമ്പുനൂലുകള്‍ തലച്ചോറിന്റെ കോര്‍ട്ടെക്‌സിലേക്കു പടരുന്നുണ്ട്. പുരികങ്ങളുടെ മധ്യത്തിന് പിന്നിലായി എത്തുന്ന ഞരമ്പുനൂലുകളിലൊന്നായ സുഷുമ്‌ന, പിന്നെയും മുകളിലേക്ക് പോയി, ഉച്ചിയിലെ അഗ്രബിന്ദുവില്‍ അവസാനിക്കുന്നു. സുഷുമ്‌നയില്‍, രക്തയോട്ടമോ വായുസഞ്ചാരമോ ഇല്ല. ഭാരതീയ മുനിമാര്‍ പറഞ്ഞിട്ടുള്ളത്, സുഷുമ്‌നയിലെ ദീര്‍ഘദ്വാരത്തിലെ സവിശേഷബിന്ദുക്കളിലുള്ള ആത്മധ്യാനം, മഹത്തായ ആത്മീയാനുഭവങ്ങളിലേക്ക് നയിക്കും എന്നാണ്. സുഷുമ്‌നയിലെ ഈ ബിന്ദുക്കളാണ് ചക്രങ്ങള്‍ അഥവാ 'കേന്ദ്ര'ങ്ങള്‍. ധ്യാനിക്കുന്നവര്‍ ഭാവനയില്‍ ഇങ്ങനെ കാണണം: ഓരോ ചക്രത്തിലും കൃത്യമായ നിറങ്ങളോടെ, കൃത്യമായ ദളങ്ങളുള്ള ചെറിയ താമരപ്പൂവ്; ചക്രങ്ങള്‍ ഓരോന്നിന്റെയും നടുവില്‍, പ്രകാശധോരണിയോടെ, ഒരു തളിക. അതില്‍, ആത്മാവ് കറങ്ങുന്നു. അതിനാല്‍, ഉപനിഷത്തുക്കളില്‍, ഈ ചക്രങ്ങളെ ചിലപ്പോള്‍, ഇത്ര ദളങ്ങളുള്ള താമരപ്പൂക്കള്‍ എന്നു വിശേഷിപ്പിച്ചു കാണാം. നാഡീവ്യൂഹത്തിലെ സുഷുമ്‌നയിലുള്ള മുഖ്യചക്രങ്ങള്‍ ഇവയാണ്:
ആത്മാവ് ശരീരത്തിന്റെ ഭാഗമല്ലാത്തതിനാല്‍, ജീവിതത്തിലുടനീളം സ്ഥിരമായിരിക്കുന്ന കൃത്യ ഏകകമായതിനാല്‍, അതിന് ശരീര സംവിധാനത്തില്‍ കൃത്യമായ ഇരിപ്പിടം അഥവാ 'ആലയം' ഉണ്ടായിരിക്കണം. അത് കണ്ടെത്താന്‍ ഉപനിഷത്തുക്കള്‍ ശ്രമിച്ചിട്ടുണ്ട്. കഠോപനിഷത് (
പ്രശ്‌നോപനിഷത് (3:6) പറയുന്നു: ആത്മാവ് ഹൃദയത്തിലാണ്. അവിടെനിന്ന് 101 ഞരമ്പുകള്‍.... അവ ആയിരങ്ങളായി പടരുന്നു. ഹൃദയം എന്ന അവയവത്തില്‍നിന്ന്, ഒരു ഞരമ്പും ഉദ്ഭവിക്കുന്നില്ല. ഹൃദയത്തില്‍നിന്ന് ധമനികളും അവയില്‍നിന്ന് സിരകളും പടരുന്നു. ഞരമ്പുകള്‍, തലച്ചോറില്‍നിന്ന് തലയിലെ അവയവങ്ങളിലേക്കും നട്ടെല്ലില്‍നിന്ന് ശരീത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പോകുന്നു. അതിനാല്‍, പ്രശ്‌നോപനിഷത്തില്‍
മൂലാധാരചക്രം - സുഷുമ്‌നയുടെ മൂലത്തില്‍ നാലിതളുകളുള്ള ചുവന്ന താമര.സ്വാധിഷ്ഠാന ചക്രം - ജനനേന്ദ്രിയ സ്ഥാനത്ത് തിളങ്ങുന്ന ആറ് ഇതളുകളുള്ള ചുവന്ന താമരമണിപൂര ചക്രം - നാഭിയില്‍ പത്തിതളുകളുള്ള കടുംചുവന്ന താമരഅനാഹത ചക്രം - ഹൃദയ സ്ഥാനത്ത് ളങ്ങുന്ന പന്ത്രണ്ടിതളുള്ള നീലത്താമരവിശുദ്ധിചക്രം - കഴുത്തിന്റെ കീഴറ്റത്ത് പതിനാറിതളുള്ള ഇളംചാരനിറ താമരആജ്ഞചക്രം - പുരികമധ്യത്തിന് പിന്നില്‍ രണ്ടിതളുള്ള വെള്ളത്താമര
അങ്ങനെ, പന്ത്രണ്ടിതളുകളുള്ള ചക്രമാണ്, സുഷുമ്‌നാ ദ്വാരത്തി നകത്ത്, ഹൃദയസ്ഥാനത്ത്. അത് നട്ടെല്ലിനകത്താണ്.മഹാനിര്‍വാണ തന്ത്രവും (5:5:132), ഭാഗവതവും(11:14:36-41) എട്ടിതളുകളുള്ള ചുവന്ന താമരയാണ് ആത്മാവിന്റെ ഇരിപ്പിടമായി വിവരിക്കുന്നത്. പന്ത്രണ്ടിതളുകളുള്ള താമരയുടെ തൊട്ടുതാഴെ, ഹൃദയത്തിന്റെ കീഴറ്റത്തിന്റെ തലത്തില്‍. പന്ത്രണ്ടിതളുള്ള താമരയോ എട്ടിതളുള്ള താമരയോ ആകട്ടെ, ഇരിപ്പിടം, നാഡീവ്യൂഹത്തിലെ സുഷുമ്‌നാ ദ്വാരത്തിനകത്ത്, ഹൃദയസ്ഥാനത്താണ്. ആത്മാവ്, ആറ്റത്തിനെക്കാള്‍ സൂക്ഷ്മമായതിനാലും (അണോരണീയന്‍) പദാര്‍ത്ഥരഹിതമായതിനാലും അതിന്, സുഷുമ്‌നാ ദ്വാരത്തിനകത് ത് സുഖമായി ഇരിക്കാനും സഞ്ചരിക്കാനും കഴിയും. (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 33). ഈ ദ്വാരം ദീര്‍ഘവും കാലിയുമായതിനാല്‍, 'ഗുഹ' എന്ന വിശേഷണവും, അതിന് ചേരും. അങ്ങനെ, ആത്മാവിന്റെ ആലയം, ഉപനിഷത്തുകള്‍ പ്രകാരം, നട്ടെല്ലില്‍, സുഷുമ്‌നാ ദ്വാ രത്തിന് മധ്യത്തിലാണ്. ചില ഗ്രന്ഥങ്ങളില്‍, ഈ ഇരിപ്പിടത്തെ, ഹൃദയാവയവത്തില്‍ നിന്ന് വേര്‍തിരിക്കാന്‍, 'ഹൃദയ കേന്ദ്രം' എന്ന് വിശേഷിപ്പിച്ചുകാണാം. ( Meditation by Monks of the Ramakrishna Order, പേജ് 26-27) ഹൃദയം എവിടെയെന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍, ആത്മാവിന്റെ ഇരിപ്പിടത്തെ, ഹൃദയകേന്ദ്രം എന്നുവിളിക്കുന്നതാവും ഉചിതം; 'കേന്ദ്രം', 'ചക്ര'ത്തിന്റെ പര്യായമായി നിന്നോളും.
No comments:
Post a Comment