ഗോഡ്‌സെ കോടതി മുറിയിൽ |
Friday, 14 June 2019
ഗോഡ്‌സെ എന്ന കളിപ്പാവ
വാൾട്ടർ ബെഞ്ചമിൻ മാർക്‌സിസ്റ്റല്ല
അസ് ജ ലാസിസ് |
ബെഞ്ചമിൻറെ ജീവിതത്തിലെ ബൗദ്ധിക സ്വാധീനമായിരുന്നു,അസ് ജ .അവരാണ്,ബ്രെഹ്തിനെ ബെഞ്ചമിന് പരിചയപ്പെടുത്തിയത്.ജോർജ് ലൂക്കാച്ചിൻറെ History and Class Consciousness വായിക്കാൻ പ്രേരിപ്പിച്ചതും അവർ തന്നെ.അവർക്കാണ്,ബെഞ്ചമിൻ One Way Street സമർപ്പിച്ചത്.അവരിൽ ഒരു കുഞ്ഞു വേണമെന്ന ബെഞ്ചമിൻറെ ആഗ്രഹം അവർ നിരാകരിച്ചു.ബെഞ്ചമിനൊപ്പം അവർ ജർമൻ നാടക വിമർശകൻ ബേൺഹാർഡ് റീച്ചിനെയും കാമുകനാക്കിയിരുന്നു.അവർക്കു വേണ്ടി ബെഞ്ചമിൻ ഭാര്യ ഡോറയിൽ നിന്ന് വിവാഹ മോചനം നേടി .ജൂല കോഹൻ എന്ന ശിൽപിയും ബെഞ്ചമിൻറെ കാമുകി ആയിരുന്നു.അസ് ജയ്ക്ക് ശേഷം,ഓൾഗ പരീമിനോട് ബെഞ്ചമിൻ നടത്തിയ പ്രണയാഭ്യർത്ഥന അവർ നിരസിച്ചു.ഇക്കാലത്ത് 1932 ൽ വിൽപത്രം എഴുതി വച്ച്,നൈസിലെ ഹോട്ടൽ മുറിയിൽ ബെഞ്ചമിൻ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.കാഫ്‌ക യെപ്പറ്റിയുള്ള പബന്ധത്തിൽ,തന്നോട് കാഫ്‌ക പറഞ്ഞ ഒരു വാചകം ബെഞ്ചമിൻ ഉദ്ധരിക്കുന്നു :" ഒരുപാട് പ്രതീക്ഷയുണ്ട്;അനന്തമായ പ്രതീക്ഷയുണ്ട് -നമുക്കല്ല എന്ന് മാത്രം .".( There is hope,infinite hope,but not for us !).
മരണത്തിനു മുന്നിൽനിന്ന്, ജീവിത സമസ്യകളെ നിർധാരണം ചെയ്യുന്ന അന്വേഷകൻ്റെ മനസ്സാണ്, ‘സിദ്ധാന്തങ്ങളിൽ’ കാണുന്നത്. അതാണ് ബെഞ്ചമിൻ്റെ ഏറ്റവും വിവാദം സൃഷ്ടിച്ച പ്രബന്ധം. എന്നാൽ അഡോർണോ, മാക്സ് ഹോർകൻ ഹൈമർ, ഹെർബർട്ട് മർക്യൂസ് എന്നിവരടങ്ങിയ ഫ്രങ്ക് ഫർട്ട് സ്കൂളിനെ സൈദ്ധാന്തികമായി സ്വാധീനിച്ച ബെഞ്ചമിൻ്റെ പ്രബന്ധമാകട്ടെ, ‘യന്ത്രപകർപ്പുകളുടെ കാലത്തു കല’ (The Work of Art in the Age of Mechanical Reproduction-1935) ആയിരുന്നു. ഇതിലും, ‘സിദ്ധാന്തങ്ങളി’ലും, ചിത്രകലയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ജ്ഞാനാന്വേഷിയെ കാണാം.
അദ്ദേഹത്തിൻറെ സിദ്ധാന്തം ലളിതമായി ഇതാണ്:ഡാവിഞ്ചിയുടെ ചിത്രത്തിന് അമൂല്യമായ ഒറ്റ മൂലമുണ്ട്.എന്നാൽ,മാൻ റേയുടെ ഒരു ഫോട്ടോയ്ക്ക് അതില്ല.എത്ര പകർപ്പെങ്കിലും ആകാം.അപ്പോൾ,ഒരു ചിത്രം പകർപ്പെടുത്താൽ,എന്തെങ്കിലും നശിക്കുന്നുണ്ടോ ?ഉണ്ടെന്നു ബെഞ്ചമിൻ പറയുന്നു -പ്രഭാ വലയം അഥവാ aura.സ്ഥല കാലങ്ങളുടെ മായികമായ വലയം.വാൻ ഗോഗിനെപ്പറ്റി ബെഞ്ചമിൻ പറഞ്ഞു: He directly depicts the aura of things.
പോൾ ക്ളീ |
പഴയ രണ്ടു മണ്ടന്മാർ
ബി എം കൗൾ |
കോൺഗ്രസിൻറെ ക്രിസ്ത്യൻ ദുഃഖം
കലിഗുല പിണറായിയിൽ
ആൽബേർ കാമുവിൻറെ കലിഗുല എന്ന നാടകമാണ് ഓർത്തു പോകുന്നത്. ഇത്തരം എഴുത്തുകാർ വെറുതെ ഒന്നും എഴുതുന്നില്ല. അൾജീരിയയിൽ ജനിച്ച് ഫ്രാൻസിൽ ചിന്തകനായ കാമു, ഹിറ്റ്ലറുടെ ഭ്രാന്തിൻറെ മൂർദ്ധന്യത്തിലാണ്, കലിഗുല എഴുതുന്നത്. 1938 ൽ എഴുത്തു തുടങ്ങി പലതവണ മിനുക്കി,1944 ലാണ് പ്രസിദ്ധീകരിച്ചത്.
റോമാ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ചക്രവർത്തിയായിരുന്നു, കലിഗുല. അയാളുടെ ക്രൂരതകൾ ഇവിടെ വിവരിക്കുന്നില്ല. അധാർമികതകളും വിസ്തരിക്കുന്നില്ല. അയാൾ എൻറെ മനസ്സിൽ നില്കുന്നത് സ്വന്തം കുതിരയെ ഉപദേഷ്ടാവാക്കി വച്ചു എന്ന് കൗമാരത്തിൽ വായിച്ചതിനാലാണ്. ഇൻസിറ്റാറ്റസ് എന്നായിരുന്നു , കുതിരയുടെ പേര്. പ്രാചീന ചരിത്രകാരൻ സ്യൂട്ടോണിയസ് ആണ് ആ കഥ ലോകത്തിനു മുന്നിൽ വച്ചത്.കുതിരയോടുള്ള സ്നേഹം മൂത്ത് കലിഗുല, അതിന് ദന്തം കൊണ്ട് തൊഴുത്തുണ്ടാക്കി. കഴുത്തിൽ ആഭരണങ്ങൾ അണിയിച്ചു.കൊട്ടാരം പണിതു. സ്വർണത്തരി കലർത്തിയ ഓട് സ് ആണ് കുതിരയ്ക്ക് കൊടുത്തിരുന്നതെന്ന് ചരിത്രകാരൻ കാഷ്യസ് ഡിയോ എഴുതി. ഇവർക്കുശേഷം വന്ന ചരിത്രകാരനാണ്, കുതിരയായിരുന്നു, ചക്രവർത്തിയുടെ ഉപദേഷ്ടാവ് എന്നെഴുതിയത്.
ആൽബേർ കാമു |
'മനോരമ' കാണാത്ത ദാവീദ്
ഫ്ലോറൻസിലെ ദാവീദ് ,സാൻ ലിയാൻഡ്രോയിലെ സ്ത്രീ |
‘മനോരമ’ ചെയ്യേണ്ടിയിരുന്നത്, എന്നെപ്പോലുള്ള നിഷ്‌കളങ്ക വായനക്കാര്‍ക്കായി, ‘ഭാഷാപോഷിണി’യില്‍ വന്ന രണ്ടു ചിത്രങ്ങളും, ക്ഷമാപണത്തിനൊപ്പം പ്രസിദ്ധീകരിക്കുക എന്നതായിരുന്നു. ‘മനോരമ’ പത്രാധിപരുടെ ഭാഗത്ത് ഇപ്പോഴുള്ളത്, ബുദ്ധിപരമായ പാപ്പരത്തമാണോ നേതൃത്വപരമായ പാപ്പരത്തമാണോ എന്നു വിലയിരുത്താനുള്ള അവസരം, ചിത്രങ്ങളുടെ അഭാവത്തില്‍, വായനക്കാര്‍ക്ക് നഷ്ടപ്പെട്ടു. കെ.സി. മാമ്മന്‍ മാപ്പിളയുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന്, കമ്യൂണിസത്തെ ‘മനോരമ’ വാരിപ്പുണര്‍ന്നു നില്‍ക്കുമ്പോഴേ, സംഗതികള്‍ പന്തിയല്ല എന്നു വായനക്കാര്‍ കാണുന്നുണ്ട്. ഫിദല്‍ കാസ്‌ട്രോയെപ്പറ്റി ‘മനോരമ’ എഴുതിപ്പിടിപ്പിച്ച സ്തുതികള്‍ വായിച്ചപ്പോള്‍, അയാള്‍ ജനിച്ചതു കഞ്ഞിക്കുഴിയിലാണെന്ന് തോന്നിപ്പോയി.
കാല്‍ നൂറ്റാണ്ട് മുന്‍പ്, കാനായി കുഞ്ഞിരാമന്‍ എന്നോടു പറഞ്ഞത്, അദ്ദേഹത്തിന്, കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരറ്റത്തുനിന്ന് മറ്റേയറ്റംവരെ, ശയിക്കുന്ന നഗ്നമത്സ്യകന്യകയുടെ ശില്‍പം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ്. ശില്‍പത്തിനു താഴെ കടകള്‍ക്കു പഴുതുണ്ടായിരുന്നു. കൊച്ചിക്ക് മാദകത്വം നല്‍കുന്ന ശില്‍പമാവുമായിരുന്നു, അത്.
മൈക്കലാഞ്ചലോയുടെ ‘ദാവീദ്’ ശില്‍പത്തിന്റെ മൂന്നിരട്ടി ഉയരമുണ്ട്, ഈ സ്ത്രീക്ക്.
മൈക്കലാഞ്ചലോയുടെ ‘ദാവീദ്’ പ്രതിമയുടെ ചിത്രം, ഇനി, ‘ഭാഷാ പോഷിണി’ക്ക് അച്ചടിക്കാനാവുമോ? ദാവീദിന്റെ നഗ്നപ്രതിമയിലെ പുരുഷലിംഗം, ഏതെങ്കിലും കന്യാസ്ത്രീ സഹിക്കുമോ?
പ്രളയ കാലത്തെ മൺവണ്ടി
Thursday, 13 June 2019
ജ്യോതി ബസുവിൻ്റെ കൂട്ടക്കൊല
ദലിതരെ ആക്രമിച്ച കഥ
നന്ദിഗ്രാമിലും സിംഗൂരിലും മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ കാലത്തുനടന്ന മുസ്ലിം വംശഹത്യകളെപ്പറ്റി പറയാന്‍ ചരിത്രകാരന്മാര്‍ക്ക് നാവേറെയുണ്ട്. ഇവിടെ, ഇതുവരെ ഇന്ത്യ ശ്രദ്ധിക്കാത്ത, ജ്യോതി ബസുവിന്റെ ആദ്യസര്‍ക്കാരിന്റെ കാലത്തുനടന്ന ദളിത് കൂട്ടക്കൊലയുടെ കഥയാണ് പറയാന്‍ പോകുന്നത്.
മുസ്ലിം മതമൗലികവാദികളുടെ ക്രൂരതകള്‍ സഹിക്കാതെ, മണ്ഡലിന് പിന്നാലെ, ദളിത്/പിന്നാക്ക വിഭാഗക്കാരും അതിര്‍ത്തി കടന്നു. ബംഗാള്‍, അസം, ത്രിപുര എന്നിവിടങ്ങളില്‍ താമസിക്കാന്‍ വയ്യാതെ, ഈ ഹിന്ദു കുടിയേറ്റക്കാരെ, ദണ്ഡകാരണ്യത്തില്‍ താമസിപ്പിച്ചു. ഒഡീഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലെ ആദിവാസി മേഖലയാണ്, ദണ്ഡകാരണ്യം. രണ്ടരലക്ഷം പേര്‍ അവിടെയെത്തി. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവര്‍ക്ക് നല്ല പാര്‍പ്പിടമോ മറ്റു സൗകര്യങ്ങളോ നല്‍കിയില്ല. ഭൂമി കൃഷിക്ക് പറ്റുമായിരുന്നില്ല. അവര്‍ അസംതൃപ്തരായി. അറുപതുകളുടെ മധ്യത്തില്‍ ശക്തിപ്പെട്ട ബംഗാള്‍ മാര്‍ക്‌സിസ്റ്റുകള്‍ ഈ അതൃപ്തി മുതലെടുത്തു. സുന്ദര്‍ബന്‍സ് ദ്വീപസമൂഹങ്ങളില്‍ ഇവര്‍ക്ക് സൗകര്യമൊരുക്കുമെന്ന് ജ്യോതിബസുതന്നെ വാഗ്ദാനം ചെയ്തു. ബസുവും ഫോര്‍വേഡ് ബ്ലോക്കുകാരും ദണ്ഡകാരണ്യത്തില്‍ ചെന്ന്, കുടിയേറ്റക്കാരോട് കൂടാരങ്ങള്‍ വിട്ട് ബംഗാളിലെത്താന്‍ ആവശ്യപ്പെട്ടു. എഴുപതുകളുടെ മധ്യത്തില്‍ ബംഗാളിലേക്ക് ഇവരുടെ തിരിച്ചു കുടിയേറ്റം തുടങ്ങി. പലരെയും റയില്‍വേ സ്റ്റേഷനുകളില്‍ തടഞ്ഞ് സര്‍ക്കാര്‍ മടക്കി അയച്ചു. പലരും പൊലിസിനെ വെട്ടിച്ചു. അഭയാര്‍ത്ഥി ക്ഷേമ സമിതി ഇവര്‍ക്കായി സുന്ദര്‍ബന്‍സിലെ മരിജാപി കണ്ടെത്തി.
ഇടതുമുന്നണി ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു. ഇടതുമുന്നണിയുടെ കാരുണ്യം കാത്ത് 1978 മധ്യമായപ്പോള്‍ ഒന്നരലക്ഷം അഭയാര്‍ത്ഥികള്‍ ദണ്ഡകാരണ്യത്തില്‍ നിന്നും മറ്റു ഭാഗങ്ങളില്‍നിന്നു ബംഗാളിലെത്തി. അവര്‍ കൊല്‍ക്കത്തയിലും മറ്റും പുറമ്പോക്കുകളില്‍ ദയനീയാവസ്ഥയില്‍ കഴിഞ്ഞു. 1978 ആദ്യം തന്നെ കുറെപ്പേര്‍ മരിച് ജാന്‍പിയിലെത്തി. അവര്‍ കാടുവെട്ടി, വേലിയേറ്റത്തില്‍ നിന്ന് രക്ഷതേടി കടല്‍ഭിത്തികള്‍ കെട്ടി. 1978 ജൂണ്‍ ആയപ്പോള്‍ ഏതാണ്ട് 30,000 അഭയാര്‍ത്ഥികള്‍ അവിടെയെത്തി. ബീഡിതെറുപ്പു യൂണിറ്റ്, മരപ്പണി ശാല, ബേക്കറി, തുണിശാല, സ്‌കൂള്‍, മത്സ്യബന്ധന സഹകരണസംഘം എന്നിവയുണ്ടായി. മീന്‍പിടിച്ച് അടുത്തുള്ള കുമിര്‍മാരി ദ്വീപില്‍ വിറ്റു. സ്ത്രീകള്‍ തുന്നി. ഇത്രയുമായപ്പോള്‍, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലപാടുമാറ്റി. അയല്‍രാജ്യത്തുനിന്നുള്ളവര്‍ക്ക് ബംഗാളില്‍ സ്ഥലമില്ല; ദണ്ഡകാരണ്യത്തിലും മറ്റും നിന്നും വന്നവര്‍ വന്നിടത്തേക്ക് മടങ്ങണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 1978 ഡിസംബര്‍ അവസാനം, പൊലിസും സിപിഎം അണികളും മരിച് ജാന്‍പിയിലെത്തി, കുടിയേറ്റക്കാരോട് സ്ഥലം വിടാന്‍ ആജ്ഞാപിച്ചു. അണികളും ഗുണ്ടകളും പറഞ്ഞത് കുടിയേറ്റക്കാര്‍ അനുസരിക്കാത്തപ്പോള്‍ സംഘര്‍ഷമായി.
സമീപ ദ്വീപുകളില്‍ സിപിഎം അണികളും ഗുണ്ടകളും ചെന്ന്, കുടിയേറ്റക്കാര്‍ക്ക് ഒന്നും വില്‍ക്കരുതെന്നും വാങ്ങരുതെന്നും ആവശ്യപ്പെട്ടു. അപ്രഖ്യാപിത ഉപരോധം വന്നു. സുന്ദര്‍ബന്‍സിലെ മുസ്ലിംകളെ തുരത്താനെത്തിയ ഹിന്ദുതീവ്രവാദികളാണ് കുടിയേറ്റക്കാരെന്ന് സിപിഎം പറഞ്ഞുപരത്തി. ബാഹ്യശക്തികളുടെ പണം വാങ്ങി മരിച് ജാന്‍പിയില്‍ ആയുധമുണ്ടാക്കി, കുടിയേറ്റക്കാര്‍ ഇന്ത്യക്കെതിരെ കലാപം നടത്തുമെന്നായി, കുപ്രചാരണം. 1979 ജനുവരി മധ്യത്തില്‍, പൊലിസ് പട്രോള്‍ ബോട്ടുകള്‍ കുടിയേറ്റക്കാരെ ഭീഷണിപ്പെടുത്തി. ആ ബോട്ടുകളിലെത്തിയ സിപിഎം അണികള്‍ കുടിയേറ്റക്കാര്‍ പിടിച്ച മത്സ്യങ്ങള്‍ കടത്തി. രാത്രിയില്‍, അണികളെത്തി കുടിയേറ്റക്കാരുടെ വസ്തുവകകള്‍ നശിപ്പിച്ചു. കുമിര്‍മാറിയില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ അവര്‍ തടഞ്ഞു. ഒരാഴ്ചത്തെ ഉപരോധത്തില്‍ വലഞ്ഞ ദളിതര്‍, ഉപരോധം ലംഘിച്ച് കുമിര്‍മാറിയിലേക്ക് പോകാന്‍ ഒരുമ്പെട്ടു. ഇക്കാലമത്രയും അവര്‍ പുല്ലുതിന്ന് ജീവിച്ചു. ജനുവരി 29 ന് രാത്രി 20 കുടിയേറ്റക്കാര്‍ കുമിര്‍മാറിയിലേക്ക് യാത്രയായി. അടുത്ത രാത്രി കുമിര്‍മാറി ചന്തയില്‍ ഇവരെ പൊലിസും സിപിഎം അണികളും കണ്ടു. കുടിയേറ്റക്കാര്‍ വാങ്ങിയ കുട്ടികള്‍ക്കുള്ള ആഹാരം, അരി, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയും മിച്ചമുണ്ടായിരുന്ന പണവും പൊലിസ് കൈവശപ്പെടുത്തി. പൊലിസിനും സിപിഎം അണികള്‍ക്കുമെതിരെ കുടിയേറ്റക്കാര്‍ പ്രതിഷേധംകൂട്ടി. പൊലിസ് വെടിവയ്പില്‍ ഒരു ഡസനോളം ദളിതര്‍ കൊല്ലപ്പെട്ടു. ജഡങ്ങള്‍ പൊലിസ് കൊരങ്കാളി പുഴയിലേക്ക് വലിച്ചെറിഞ്ഞു. ശേഷിച്ചവര്‍ തടവിലായി.
ജനുവരി 31 മുഴുവന്‍ ഇവര്‍ അഴിഞ്ഞാടി. അഞ്ചിനും പന്ത്രണ്ടിനുമിടയിലുള്ള 15 കുട്ടികളെപ്പോലും അവര്‍ വെറുതെവിട്ടില്ല. ഓലമേഞ്ഞ പള്ളിക്കൂടത്തില്‍ അടുത്തനാളത്തെ സരസ്വതി പൂജയ്ക്ക് ഒരുക്കം കൂട്ടുകയായിരുന്നു, കുട്ടികള്‍. വെടിയൊച്ചകള്‍ കേട്ട് അവര്‍ പേടിച്ചുവിറച്ച് സ്‌കൂളില്‍ പതുങ്ങി. പൊലിസും സഖാക്കളും അവരെ സ്‌കൂളില്‍നിന്ന് പുറത്തേക്ക് കൊണ്ടുവന്ന് അവരുടെ തലകള്‍ വെട്ടി. അതുംപോരാഞ്ഞ്, സരസ്വതീ വിഗ്രഹം തവിടുപൊടിയാക്കി. ഇടതുഭരണം വന്നാല്‍, പുനരധിവാസം ഉറപ്പുപറഞ്ഞ ബസുവും സഖാക്കളും എന്തുകൊണ്ട് തകിടം മറിഞ്ഞു എന്ന് ആര്‍ക്കും അറിയില്ല. താന്‍ അധികാരമേറിയാല്‍ സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞ മമതാ ബാനര്‍ജിയും കൈകഴുകി. പുന്നപ്ര വയലാറിലെ ഭരണകൂട കൂട്ടക്കൊലയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന സഖാക്കള്‍ സ്വന്തം ഭരണകൂട കൂട്ടക്കൊലയെപ്പറ്റി മിണ്ടാത്തതെന്തേ?
പുന്നപ്ര വയലാറിലെ ഈഴവരും ലത്തീന്‍ കത്തോലിക്കരും വോട്ടുബാങ്കാണ്; ദളിതന്‍, പ്രത്യേകിച്ചും കുടിയേറ്റ ദളിതന്‍, ഒരു നിഴല്‍ ചിത്രം മാത്രമാണ്. 1957 ലെ ഇഎംഎസ് ഭരണകൂടം മൂന്നാറിലും ചന്ദനത്തോപ്പിലും തൊഴിലാളികളെ വെടിവച്ചുകൊന്ന മാതൃക, ജ്യോതിബസുവിന് പറയാന്‍ ഉണ്ടായിരുന്നിരിക്കും-സ്റ്റാലിനു കഞ്ഞിവച്ചവന്‍. ദളിതന്റെ ചോര വീണ ദ്വീപ് ഏതെങ്കിലും ബൂര്‍ഷ്വായ്ക്ക് പാട്ടത്തിന് കൊടുക്കാന്‍ ആലോചിച്ചിരുന്നു എന്നും വരാം. വിപ്ലവം ജയിക്കട്ടെ!
© Ramachandran
FEATURED POST
BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT
The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...
-
He left the children to fate and poverty Iruvar: An Actor, and his Script Writer, with the Mentor in the background I began seeing t...
-
TIPU AND THE ARAKKAL FAMILY TIED THE KNOT IN 1789 I n his book, Splendors of Royal Mysore:The Untold Story of the Wodeyars, Vikram Sa...