പട്ടാപ്പകൽ 24 പാക്ക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടന്നു എന്നതിൻറെ സൈനിക അർത്ഥം ഒന്നു മാത്രം – ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്ക് പട്ടാളം പേടിച്ചു പോയി. നാം അവരുടെ ചെറു ദൂര ആണവായുധ ഭീഷണി വക വയ്ക്കുന്നില്ലെന്നു കാട്ടിക്കൊടുത്തു. ഇതു വരെയുള്ള സൈനിക സിദ്ധാന്തം മാറി.
വലിയൊരു മണ്ടത്തരം പരസ്യമായി പറഞ്ഞയാളാണ്, നെഹ്‌റു. പ്രധാനമന് ത്രി ആയിരുന്ന നെഹ്‌റു, 1962 ൽ ചൈന ആക്രമിച്ചപ്പോൾ പറഞ്ഞത്, “ഞാൻ അവരെ അടിച്ചോടിക്കാൻ പട്ടാളത്തോട് പറഞ്ഞിട്ടുണ്ട്” എന്നാണ്. മോദി, സേ നാമേധാവികളെ വിളിച്ച് എന്തും ചെയ്യാൻ അവകാശം കൊടുത്തു.
നെഹ്രുവിനെയും പ്രതിരോധമന്ത്രി വി കെ കൃഷ്‌ണ മേനോനെയും 1962 തുറന്നു കാട്ടി.
ബ്രിട്ടീഷ് രാഷ്ട്ര തന്ത്രജ്ഞൻ നെവിൽ മാക്സ് വെൽ, 2014 ൽ 1962 ലെ തോൽവിയെ സംബന്ധിച്ച രഹസ്യ റിപ്പോർട്ട് പുറത്തു വിട്ടു, ലഫ്. ജനറൽ ഹെൻഡേഴ്സൻ ബ്രൂക്ക്സ് , ബ്രിഗേഡിയർ പി എസ് ഭഗത് എന്നിവർ 1963 ൽ തയ്യാറാക്കിയ റിപ്പോർട്ട്, അവരെ പരാജയ കാരണങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടാണ്. 50 കൊല്ലം ഇന്ത്യ റിപ്പോർട്ട് മൂടി വച്ചു. രാഷ്ട്രീയ നേതൃത്വത്തെ അത് കുറ്റപ്പെടുത്തി.
അതിൽ മൂന്ന് കാര്യങ്ങൾക്ക് അടിവരയിട്ടു:
ഒന്ന്: ചൈനയുമായി നയതന്ത്ര പരിഹാരം ഉണ്ടാക്കുന്നതിൽ നേതൃത്വം തോറ്റു. അമ്പതുകളുടെ ആദ്യം വരെ ചൈനീസ് അവകാശവാദത്തെപ്പറ്റി നാം അജ്ഞരായിരുന്നു. 1954 ൽ ബെയ്‌ജിങ് ഇറക്കിയ ഭൂപടത്തിൽ ജമ്മു കശ്മീരിന്റെ വടക്കു കിഴക്കൻ മൂല, അക് സായ് ചിൻ , കുപ്പിക്കഴുത്ത്, ചൈനീസ് മേഖലയായി കാട്ടിയപ്പോഴാണ് ഡൽഹി ഉണർന്നത് – സദാ മയക്കു മരുന്നിലായിരുന്നല്ലോ, മേനോൻ. നെ ഹ്റു, പ്രശ്‍നം ചൈനയോട് സംസാരിക്കുന്നതിനു പകരം, മൗനം പാലിച്ചു.
രണ്ട്: ഭക്ഷണമോ ആയുധമോ ഒന്നും എത്തിക്കാനാകാത്ത അവിടെ 1957 ൽ സൈനിക പോസ്റ്റ് ഉണ്ടാക്കി. ചൈന അവരുടെ സ്ഥലമായി കണക്കാക്കിയിടത്തെല്ലാം പോസ്റ്റുണ്ടാക്കി. അന്നത്തെ നേഫ അഥവാ അരുണാചൽ പ്രദേശിൽ ചൈന ആക്രമണം നടത്താൻ ഇത് ഇടയാക്കി.ചൈന ഇങ്ങനെ ചെയ്യുമെന്ന്, രണ്ടു മണ്ടന്മാർ, നെഹ്രുവും മേനോനും കരുതിയില്ല.
മൂന്ന്: തവാങിൽ നാലാം കോറിൻറെ കമാൻഡർ ബി എം കൗൾ, ചൈനയെ ആട്ടിയോടിക്കുന്ന ദൗത്യം ഏറ്റെടുത്തയാൾ, സൈനിക പാപ്പരത്തം കാട്ടി.
കൂടുതൽ അന്വേഷണത്തിന് ഇവർക്ക് അനുമതി കിട്ടിയില്ല-നെഹ്രുവും മേനോനും കൂടുതൽ നാറിയില്ല.
ബി എം കൗൾ |
തേസ് പൂർ ആസ്ഥാനമായ നാലാം കോർ 1962 ഒക്ടോബർ നാലിന് തട്ടിക്കൂട്ടി ഉണ്ടാക്കിയതും അതു ബി എം കൗളിന് ഏൽപിച്ചു കൊടുത്തതും ആന മണ്ടത്തരമായിരുന്നു. കരസേനാ മേധാവിയായ തിമ്മയ്യയെ നെഹ്രുവിനെ കാണാൻ അനുവദിക്കാതെ മേനോൻ തെറി വിളിച്ചതും തിമ്മയ്യ രാജി വച്ചതും ചരിത്രമാണ്.
നെഹ്‌റുവിനെപ്പോലെ കശ്മീരി പണ്ഡിറ്റായ കൗളിനാണ് ഇന്ത്യയിൽ ആദ്യത്തെ പരമവിശിഷ്ട സേവാമെഡൽ കിട്ടിയത്-1960ൽ .
ചൈന ഇന്ത്യൻ പട്ടാളത്തെ കശാപ്പ് ചെയ്തപ്പോൾ അസുഖം ബാധിച്ച് മുങ്ങിയ ബ്രിജ് മോഹൻ കൗൾ രാജി വയ്‌ക്കേണ്ടി വന്നു.
ഇവിടെയാണ്, ഇപ്പോൾ നേതൃത്വത്തിൽ നട്ടെല്ലു കണ്ടത്. മോദിക്ക് സേനാ നേതൃത്വത്തിൽ വയ്ക്കാൻ അളിയന്മാരില്ല.
No comments:
Post a Comment