രാഹുൽ ഗാന്ധിയുടെ പേരു പറയാതെ,ചിലർ രോഷം ഭയന്ന് ,ഹിന്ദു മേഖലയിൽ നിന്ന് ഒളിച്ചോടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മഹാരാഷ്ട്രയിലെ വാർധയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പറയുകയുണ്ടായി.വയനാട് ന്യൂനപക്ഷ മണ്ഡലമാണ് എന്ന് ധ്വനി.
ഇതിൻറെ അടിസ്ഥാനം എന്തെന്ന് ചിലർ പിന്നീട് ചോദിച്ചു കണ്ടു.അടിസ്ഥാനം,2011 ൽ രാജ്യമാകമാനം നടന്ന മത സെൻസസ് ആണ്.
അതനുസരിച്ച് വയനാട് ജില്ലയിൽ ഹിന്ദുക്കളും ന്യൂനപക്ഷങ്ങളും തുല്യമായി വരും.ഹിന്ദു 49 .48 %.മുസ്ലിം 28 .65,ക്രിസ്ത്യൻ 21 .34.
എന്നാൽ,ജില്ലാടിസ്ഥാനത്തിൽ അല്ല ലോക് സഭാമണ്ഡലം.
വയനാട് ലോക് സഭാ മണ്ഡലം 2008 ൽ ആണ് ഉണ്ടാക്കിയത്.വയനാട്ടിൽ നിന്ന് മൂന്ന്,മലപ്പുറത്തു നിന്ന് മൂന്ന്,കോഴിക്കോട്ട് നിന്ന് ഒന്ന് നിയമസഭാ മണ്ഡലങ്ങൾ ആണ് ഈ ലോക് സഭാ മണ്ഡലത്തിൽ.വയനാട്ടു നിന്ന് കൽപറ്റ,സുൽത്താൻ ബത്തേരി,മാനന്തവാടി.മലപ്പുറത്തു നിന്ന് നിലമ്പുർ,വണ്ടൂർ,ഏറനാട്.കോഴിക് കോട്ടു നിന്ന് തിരുവാമ്പാടി.
ഇതൊരു ലീഗ് മണ്ഡലമാണെന്ന് പറയുന്നത് വെറുതെയല്ല.
കേരളത്തിൽ ന്യൂനപക്ഷത്തിന് ഭൂരിപക്ഷമുള്ള,ഏക ജില്ലയാണ്,മലപ്പുറം.മുസ്ലിം 70 24 %.ഹിന്ദു 27 .60.ക്രിസ്ത്യൻ 1 .98.അവിടെ നിന്നാണ് മൂന്ന് നിയമസഭാ മണ്ഡലങ്ങൾ വന്നിരിക്കുന്നത്.
ഇവയിൽ ന്യൂനപക്ഷത്തിന് വൻ ഭൂരിപക്ഷമുള്ള വണ്ടൂരും(വണ്ടൂർ നിലമ്പുർ താലൂക്കിൽ വരും ) തിരുവാമ്പാടിയും ഒഴിച്ചുള്ളവയുടെ കണക്ക്:
ബത്തേരി :ഹിന്ദു 58 .19 ,മുസ്ലിം 16 .74,ക്രിസ്ത്യൻ 24 .65.
മാനന്തവാടി :ഹിന്ദു 46 .31,മുസ്ലിം 29 .52,ക്രിസ്ത്യൻ 23 .6.
കൽപറ്റ;ഹിന്ദു 49 .48,മുസ്ലിം 28 .65,ക്രിസ്ത്യൻ 21 .34.
ഏറനാട്:മുസ്ലിം 72 .29,ഹിന്ദു 26 .17 ,ക്രിസ്ത്യൻ 1 .34
നിലമ്പുർ:മുസ്ലിം 57 .85,ഹിന്ദു 33 .52,ക്രിസ്ത്യൻ 1 .98.
നിയമസഭാ മണ്ഡലം തിരിച്ച് കണക്ക് ലഭ്യമല്ലാത്തതിനാൽ,താലൂക്ക് കണക്കാണ് എടുക്കുന്നത്.ചെറിയ പിശകു വരുമെങ്കിലും ഏകദേശ ധാരണ കിട്ടും.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കനുസരിച്ച്,വയനാട് ലോക് സഭാമണ്ഡലത്തിൽ,ആ ജില്ലയിൽ നിന്നുള്ളവർ 44 % മാത്രമാണ്.മലപ്പുറത്തു നിന്നുള്ളവർ 43.എട്ടിലൊന്ന് കോഴിക്കോട്ടു നിന്ന്.
ഈ കണക്ക് വച്ച്,വയനാട് ലോക് സഭാ മണ്ഡലത്തിൽ മുസ്ലിം 45 %,ക്രിസ്ത്യൻ 13 %.അതായത്,ന്യൂന പക്ഷം 58 %..ഹിന്ദുക്കൾ 41.3.
എം ഐ ഷാനവാസിന് ഒന്നര ലക്ഷം ഭൂരിപക്ഷം കിട്ടിയ മണ്ഡലമാണ്,വയനാട് എന്നു മാത്രമാണ്,പലരും ഓർക്കുന്നത്.അത് 2009 ൽ ആണ്.ഭൂരിപക്ഷം 153439 .എന്നാൽ 2014 ൽ സത്യൻ മൊകേരിക്കെതിരെ ഇത് 20870 ആയി ഇടിഞ്ഞു.അതു കൊണ്ടാവണം,രാഹുൽ വൈകിയത് -ആരായാലും ചങ്കിടിക്കും,അമേഠിയാണ് ഇതിലും സുരക്ഷിതം എന്നു തോന്നും.
ഏപ്രിൽ രണ്ട്,2019
No comments:
Post a Comment