കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ശതമാനം ആർക്കു ഗുണം ചെയ്യുമെന്ന ചോദ്യത്തിൻറെ ഉത്തരം രണ്ടു ദിവസത്തെ പിണറായി വിജയൻറെ പെരുമാറ്റത്തിൽ നിന്നാണ് വ്യക്തമായത്. പോളിംഗ് ദിവസം അദ്ദേഹം പറഞ്ഞത്, മത്സരം എൽ ഡി എഫും യു ഡി എഫും തമ്മിലായിരുന്നു എന്നാണ്. ഒരു രാഷ്ട്രീയ നേതാവ് അങ്ങനെ പറയുന്ന വാചകം വിപരീത അർത്ഥത്തിലാണ് എടുക്കേണ്ടത്. കേരളത്തിൽ കുറഞ്ഞത് മൂന്ന് മണ്ഡലങ്ങളിലെങ്കിലും മത്സരം യു ഡി എഫും ബി ജെ പി യും തമ്മിലായിരുന്നു.
രണ്ടാം ദിവസം വിജയൻ മാധ്യമപ്രവർത്തകരെ ചീത്ത വിളിച്ചത്, അടിത്തട്ടിൽ നിന്നുള്ള വിവരം കിട്ടിയതു കൊണ്ടാണ്. ഈ തിരഞ്ഞെടുപ്പിൽ രണ്ടാം അയ്യപ്പ തരംഗമായിരുന്നു. വിജയൻറെ പാർട്ടിയെ കാത്തിരിക്കുന്നത്, ഏറ്റവും വലിയ പതനങ്ങളിൽ ഒന്നാണ്. 1977 ൽ കിട്ടിയത് പൂജ്യമായതിനാൽ, അതിൻറെ താഴേക്ക് പോകാനാവില്ല. ദേശീയ പ്രശ്നങ്ങളാണ് ലോക് സഭാ തിരഞ്ഞെടുപ്പിൽ വരിക എന്ന് പറഞ്ഞൊഴിയാൻ വിജയന് ആവില്ല. നിർത്തിയ ആറ് എം എൽ എ മാരും തോറ്റാൽ, അത് സർക്കാരിനെതിരായ വിധിയെഴുത്തായി തീരും.ആ വിഭ്രാന്തിയാണ്, വിജയനിൽ കാണുന്നത്.
അയ്യപ്പ തരംഗം, രാഹുൽ ഗാന്ധിയുടെ വരവിലെ ന്യൂനപക്ഷ ധ്രുവീകരണവും കൂടി ചേർത്ത്, യു ഡി എഫ് തരംഗമാകാനാണ്, സാധ്യത. ദുർബലമായ നേതൃത്വത്തിൽ നട്ടം തിരിയുന്ന കേരളത്തിലെ ആർ എസ് എസിനും ബി ജെ പി ക്കും ഇത് ചുവരെഴുത്തകാമെങ്കിലും, വോട്ട് ശതമാനം 20 ൽ എത്തിയാൽ അതും പറഞ്ഞ് കാലം കഴിക്കാനാണിട. ഒരു സീറ്റ് കിട്ടിയാൽ പിന്നെ പറയുകയും വേണ്ട. അക്രമമല്ല, സംവാദമാണ് ഭാരതീയത.
ഇത് രണ്ടാം അയ്യപ്പ തരംഗമാണ്. 1957 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൂടുതൽ സീറ്റ് നേടിക്കൊടുത്തതും, ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിസഭ ഉണ്ടാക്കി കൊടുത്തതും അയ്യപ്പ തരംഗമായിരുന്നു. 1950 ലെ ശബരിമല തീവയ്പ്പാണ് തിരുവിതാംകൂറിൽ പാർട്ടി തിരഞ്ഞെടുപ്പ് വിഷയമാക്കിയത്.
ഇവിടെ 1957 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് കണക്കുകൾ, മാത്രം പറയാം.
ആകെ സീറ്റ് 16, കമ്മ്യൂണിസ്റ്റ് പാർട്ടി 10, കോൺഗ്രസ് 5,സ്വതന്ത്രർ 1 .പോളിംഗ് ശതമാനം 65 .49.വോട്ട് ശതമാനം കമ്മ്യൂണിസ്റ്റ് പാർട്ടി 40 .57,കോൺഗ്രസ് 38 .1 . അന്ന് 50 % വോട്ട് കിട്ടിയ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ജയിച്ച മണ്ഡലങ്ങളും സ്ഥാനാർത്ഥികളും വോട്ടുശതമാനവും:
തിരുവനന്തപുരം:എസ് ഈശ്വരയ്യർ (സ്വതന്ത്രൻ ) 42
ചിറയിൻകീഴ് :എം കെ കുമാരൻ 52
കൊല്ലം (ദ്വയാo ഗം ):പി കെ കൊടിയൻ 24 .2 ,വി പി നായർ 22 .3
അമ്പലപ്പുഴ:പി ടി പുന്നൂസ് 51 .5
തിരുവല്ല:പി കെ വാസുദേവൻ നായർ 46 .6
മുകുന്ദപുരം:നാരായണൻ കുട്ടി മേനോൻ 44
തൃശൂർ:കെ കൃഷ്‌ണൻ വാരിയർ 46 .5
പാലക്കാട്;പി കുഞ്ഞൻ 23 .7 (സംവരണം )
കാസർകോട്:എ കെ ഗോപാലൻ 51.
സവർണർ ഭൂരിപക്ഷമാണെന്നു പറയേണ്ടതില്ല.കോൺഗ്രസിൽ ക്രിസ്ത്യാനികൾക്കായിരുന്നു മുൻ തൂക്കം.കോൺഗ്രസിൽ ജയിച്ചവർ;
കോട്ടയം:മാത്യു മണിയങ്ങാടൻ 51 .6
മൂവാറ്റുപുഴ:സി തോമസ് 50 .8
എറണാകുളം:എ എം തോമസ് 48 .3
കോഴിക്കോട്:കെ പി കുട്ടിക്കൃഷ്ണൻ നായർ 38 .3
തലശ്ശേരി:എം കെ ജിനചന്ദ്രൻ 37 .2
അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അയ്യപ്പൻറെ കൂടെ നിന്ന് രക്ഷപ്പെട്ടു;അന്ന് ആചാരത്തിൻറെയും വിശ്വാസത്തിന്റെയും കൂടെ നിന്നു.അനുഗ്രഹം കിട്ടി.ഇന്നോ ?
നിധിപേടകം തുറക്കട്ടെ.
(ഏപ്രിൽ 25 ന് എഴുതിയത്;വോട്ടെണ്ണലിന് ഒരു മാസം മുൻപ് )
No comments:
Post a Comment