കമൽ ഹാസൻ ഒരു മുസ്ലിം മേഖലയിൽ പോയി നടത്തിയ ഗോഡ്‌സെ പ്രസംഗം, ഭീകരവാദത്തിന് ജാതിയും മതവുമുണ്ടോ എന്ന ചോദ്യമാണ് ഉയർത്തിയിരിക്കുന്നത്. ന്യൂനപക് ഷത്തെ പ്രീണിപ്പിക്കുന്നതിനാണ്, ഇവിടെ മതേതരത്വം എന്ന് മിക്കവരും പറയുന്നത്. അയ്യപ്പൻ പേടിപ്പിച്ചതിനാൽ, ഇക്കുറി കേരളത്തിൽ മതേതരത്വം, ന്യൂനപക്ഷ പ്രീണന വാദികൾ ചർച്ചാ വിഷയം ആക്കിയതേയില്ല. കമൽ ഹാസൻ വരുത്തിയ ഭീമാബദ്ധം, ഇന്ത്യയിലെ ആദ്യ ഭീകരൻ ഹിന്ദുവായിരുന്നു എന്ന് പറഞ്ഞതിലാണ്. ഭഗത് സിംഗിനെ ഗാന്ധി വിശേഷിപ്പിച്ചത്, ഭീകരൻ എന്നായിരുന്നു. അപ്പോൾ ഗാന്ധിയെ കൊന്നയാൾ ആദ്യ ഭീകരൻ ആയിരിക്കില്ല. ബ്രിട്ടീഷ് കലക്ടറെ ഭഗത് സിംഗിന് മുൻപ് വെടിവച്ചു കൊന്ന ചെങ്കോട്ടക്കാരൻ വഞ്ചിനാഥൻ എത്രാമത്തെ ഹിന്ദു ഭീകരനാ യിരിക്കും, ബ്രിട്ടനെ സംബന്ധിച്ചിടത്തോളം? ജാലിയൻ വാലാ ബാഗിൽ കൂട്ടക്കൊല നടത്തിയ ഡയറെ ക്രിസ്ത്യൻ ഭീകരൻ എന്ന് ഹിന്ദു മേഖലയിൽ ചെന്ന് കമൽ ഹാസൻ വിളിക്കുമോ?
ഗോഡ്‌സെ കോടതി മുറിയിൽ |
ഭീകരത എന്നുമുണ്ട്. ബുർഹൻ വാനി ഭീകരനല്ല എന്ന് പറയുന്നവർ കാണും. കശ്മീരിൽ നടക്കുന്നത് സ്വാതന്ത്ര്യ സമരമാണെന്ന് ഒവൈസിക്ക് തോന്നുന്നുണ്ടാകാം. മാവോയിസ്റ്റു കൾ നടത്തുന്നത് സ്വാതന്ത്ര്യ സമരമെന്ന് അരുന്ധതി റോയിക്ക് തോന്നുന്നത് പോലെ.
ഗോഡ്‌സെയുടെ ഉന്നം ഗാന്ധി മാത്രമായിരുന്നില്ല.ബംഗാൾ പ്രധാനമന്ത്രി ഷഹീദ് സുഹ്രവർദി കൂടിയായിരുന്നു.
ഗാന്ധിയെ വധിക്കാൻ അഞ്ചാമത്തെ ശ്രമമാണ് വിജയിച്ചത്. നാലാമത്തെ ശ്രമം 1948 ജനുവരി 20 നായിരുന്നു. അന്ന് സുഹ്രവർദി ഗാന്ധിക്കൊപ്പം ബിർള ഹൗസിൽ ഉണ്ടാകുമായിരുന്നു.മദന്‍ലാല്‍ പഹ്‌വ, ശങ്കര്‍ കിസ്തയ്യ, ദിഗംബര്‍ ബഡ്‌ഗെ, വിഷ്ണു കര്‍ക്കരെ, ഗോപാല്‍ ഗോഡ്‌സെ, നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവര്‍ ഗാന്ധിയെയും ഹുസൈന്‍ ഷാഹിദ് സുഹ്രവര്‍ദിയെയും കൊല്ലാന്‍, ബിര്‍ളാ ഭവനിലെത്തി. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല മന്ത്രിസഭ വന്നശേഷം, 1946 ല്‍ ബംഗാളില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മുസ്ലിംലീഗ് പ്രധാനമന്ത്രിയായിരുന്നു, സുഹ്രവര്‍ദി. ഒരു മുസ്ലിം, ഗോഡ്‌സെയുടെ ഉന്നമായിരുന്നു, എന്നര്‍ത്ഥം. സ്വാതന്ത്ര്യ ശേഷം, സുഹ്രവര്‍ദി പാക്കിസ്ഥാനില്‍ പോയി, അവിടത്തെ അഞ്ചാം പ്രധാനമന്ത്രിയായി. സമ്പന്ന ബംഗാളി മുസ്ലിം കുടുംബത്തില്‍പ്പെട്ട സുഹ്രവര്‍ദി, ഓക്‌സ്ഫഡില്‍ പഠിച്ച്, ചിത്തരഞ്ജന്‍ ദാസിന്റെ സ്വരാജ് പാര്‍ട്ടിയില്‍ ചേര്‍ന്ന്, കൊല്‍ക്കത്ത മേയറായശേഷമാണ്, ലീഗില്‍ എത്തിയത്. 1946 ഓഗസ്റ്റില്‍ ജിന്ന പ്രഖ്യാപിച്ച പ്രത്യക്ഷ സമരദിനത്തിന്റെ അന്നും തലേന്നുമായി, 4000 ഹിന്ദുക്കളെയാണ്, സുഹ്രവര്‍ദിയുടെ, ഭാരതത്തിലെ ഏകലീഗ് ഭരണകൂടം കൊന്നത്. അതാണ്, ഭാരതത്തിലെ ആദ്യ ഭരണകൂട ഭീകരത. ജിന്നയുടെ പ്രത്യക്ഷ സമര പ്രഖ്യാപനത്തെ കേരളത്തില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലിച്ചിരുന്നു.
ജനുവരി 20 ന്, ബിര്‍ളാ ഭവനില്‍, പഹ്‌വയും കര്‍ക്കരെയും ഒഴിച്ചുള്ളവര്‍ പിന്നിലെ കവാടം വഴി കാറില്‍ സമയത്തിനെത്തി. ബിര്‍ള ഭവനിലെ ഡ്രൈവര്‍ ചോട്ടുറാമിന് കോഴ കൊടുക്കാന്‍, പഹ്‌വ തുനിഞ്ഞപ്പോള്‍, ചോട്ടുറാമിന് സംശയമായി. വേദിക്കു പിന്നില്‍നിന്ന് ഗാന്ധിയുടെ ചിത്രങ്ങളെടുക്കാനാണ്, പഹ്‌വ കോഴ വാഗ്ദാനം ചെയ്തത്. ചോട്ടുറാമിന് സംശയം വന്നത്, ക്യാമറ കാണാഞ്ഞിട്ടാണ്. പഹ്‌വ അവിടെ നിന്ന്, താന്‍ പോവുകയാണെന്ന് ചോട്ടുറാമിനെ ബോധ്യപ്പെടുത്താന്‍, ടാക്‌സിയിലേക്ക് നടന്നു. എന്നാല്‍, അയാള്‍, വേദിക്കു പിന്നിലെ മതിലില്‍ ഒരു തുണി ബോംബുവച്ച്, തീകൊളുത്തി. അത് ആര്‍ക്കും പ്രശ്‌നമുണ്ടാക്കാതെ, പൊട്ടി. പഹ്‌വയെ ഉപേക്ഷിച്ച്, ബാക്കിയുള്ളവര്‍ കടന്നു. പിടിക്കപ്പെട്ട പഹ്‌വ, കാര്യങ്ങള്‍ തത്തപോലെ പറഞ്ഞു. പഹ്‌വ ബോംബ് പൊട്ടിച്ചുണ്ടാകുന്ന ആശയക്കുഴപ്പത്തിനിടയില്‍, ബഡ്‌ഗെയും കിഷ്തയ്യയും തലയില്‍ വെടിവയ്ക്കും. ആശയക്കുഴപ്പം കൂട്ടാന്‍, കര്‍ക്കരെ ഗ്രനേഡ് ആള്‍ക്കൂട്ടത്തിലെറിയും. ചോട്ടുറാം സംശയിച്ചതിനാല്‍, ബഡ്‌ഗെ അത് വേണ്ടെന്ന് തീരുമാനിച്ച്, തന്റെ വേലക്കാരനായ കിഷ്തയ്യയോട് പതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു. പഹ്‌വ, ഗോഡ്‌സെയും ആപ്‌തെയും പാര്‍ക്കുന്ന മറീനാ ഹോട്ടലിലേക്കും, മറ്റുള്ളവര്‍ പാര്‍ക്കുന്ന ഷറീഫ് ഹോട്ടലിലേക്കും പൊലീസിനെ നയിച്ചു. എല്ലാവരും സ്ഥലം വിട്ടിരുന്നു.
ഗോഡ്സെയെയും പഹ്‌വയെയും പൊലീസ് അന്ന് തന്നെ പിടിച്ചു. പക്ഷെ 22 ന് തന്നെ വിട്ടു. പഹ്‌വ ഗാന്ധിയെ കൊല്ലുമെന്ന വിവരം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി മൊറാർജി ദേശായ് ഡൽഹിയിൽ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. എന്ത് കൊണ്ട്?
എന്ത് കൊണ്ട് ഗാന്ധിയെ കൊല്ലുന്നതിന് എട്ടു ദിവസം മുൻപ്, പൊലീസ് ഗോഡ്‌സെയെ വിട്ടയച്ചു?
അയാൾ ഗാന്ധിയെ കൊന്നോട്ടെ എന്ന് ആരോ കരുതിയിരുന്നില്ലേ?
അങ്ങനെ കരുതിയവരല്ലേ ഭീകരർ?
No comments:
Post a Comment