മലയാള നാടകത്തിലെ ജീനിയസ് ആയ സി.ജെ. തോമസിൻറെ ഇഷ്ട നാടകകൃത്തായിരുന്നു, ഗ്രീക്ക് ദുരന്ത നാടക ആചാര്യൻ സോഫോക്ലിസ്. അദ്ദേഹത്തിൻറെ ഈഡിപ്പസ് രാജാവ്,ആന്റിഗണി എന്നീ നാടകങ്ങൾ സി.ജെ. വിവർത്തനം ചെയ്തു. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ വിഷാദത്തിൽ നിന്ന് സി.ജെ. മോചിതനായില്ല എന്നും പറയാം. അയനെസ്കോയും കമ്യൂവുമൊക്കെയുള്ള അസംബന്ധ നാടക വേദി സി.ജെ യ്ക്ക് പരിചിതമായിരുന്നു- മരണത്തെപ്പറ്റി ‘ക്രൈം ‘നാടകത്തിൽ വരുന്ന പരാമർശങ്ങളിൽ അതു കാണാം. ഡാനിഷ് തത്വ ചിന്തകനായ കീർക്കെഗാദ് ആണ് ആദ്യം ‘അസംബന്ധം ‘ഒരാശയമായി മുന്നോട്ടു വച്ചത്. ഗ്രീക്ക് ദുരന്ത നായകന്മാരെക്കാൾ വലിയവനാണ് പഴയ നിയമത്തിലെ അബ്രഹാം എന്ന് കീർക്കെഗാദ് കണ്ടു. ദൈവം അബ്രഹാമിനോട് സ്വന്തം മകനെ ബലിയായി ആവശ്യപ്പെടുന്നത് അസംബന്ധമാണ്. അതിനെ അതിനു വഴങ്ങുക എന്ന അസംബന്ധം വഴി അബ്രഹാം നേരിട്ടു -ഇതാണ് കീർക്കെഗാദ് Fear and Trembling എന്ന രചനയിൽ മുന്നോട്ടു വച്ച ആശയം.
ഇതൊക്കെ സി.ജെ ക്ക് അറിയാമായിരുന്നിരിക്കാം. അല്ലെങ്കിൽ, സി.ജെ യുടെ സുഹൃത്തായ എം.ഗോവിന്ദന് അറിയാമായിരുന്നു. എന്നിട്ടും സി.ജെ യുടെ നാടകം ദുരന്തത്തിനുള്ളിൽ കറങ്ങി നിന്നു.
പഴയ നിയമത്തിലെ ദാവീദിൻറെ ദുരന്തമാണ്, സി.ജെ. യുടെ പ്രധാന നാടകമായ ‘ആ മനുഷ്യൻ നീ തന്നെ’. രാജാവായ ദാവീദ് ഭടനായ ഊറി യാവിന്റെ ഭാര്യ ബെത് ശേബയെ വരുത്തി പ്രാപിക്കുന്നതുൾപ്പെടെ നിരവധി പാപങ്ങൾ ചെയ്യുന്നു. ദാവീദിൻറെ മൂത്ത മകൻ അബ്‌ശാലോം കൊട്ടാരം വളഞ്ഞപ്പോൾ നാഥാൻ പ്രവാചകൻ ദൃഷ്‌ടാന്ത കഥയുമായി എത്തി. ധനവാൻ നിരവധി ആടുമാടുകൾ ഉണ്ടായിട്ടും, അയാൾ അയലത്തെ ദരിദ്രൻറെ ഏക പെൺ കുഞ്ഞാടിനെ കൊന്നു. അതു പോലെയാണ് ഈ രാജ്യത്തെ കാര്യങ്ങൾ.
ആ പാപം ചെയ്തവനാര് എന്ന ചോദ്യത്തിന് പ്രവാചകൻറെ ഉത്തരമാണ് ,’ആ മനുഷ്യൻ നീ തന്നെ’.
ഇനി ക്രിസ്തുവിനു മുൻപ് നാലാം നൂറ്റാണ്ടിൽ ജീവിച്ച സോഫോക്ലിസിൻറെ ‘ഈഡിപ്പസ് രാജാവ് ‘എന്ന നാടകത്തിലേക്ക് പോകാം. തീബ്സിലെ രാജാവായ ഈഡിപ്പസ് പിതാവിനെ കൊന്ന് അമ്മയെ പരിണയിക്കുമെന്ന് പ്രവചനം ഉണ്ടായിരുന്നു. അത് ആകസ്മികമായി സംഭവിച്ചു. അപ്പോൾ അന്ധനായ പ്രവാചകൻ തൈറെ ഷ്യസ് ,ഈഡിപ്പസിനോട് പറഞ്ഞു:
Thou art the man,
Thou the accursed polluter of this land.
(ആ മനുഷ്യൻ നീ തന്നെ;ഈ രാജ്യത്തെ മലിനമാക്കുന്ന പാപി ).
ഈ ഭാഗം നാടകത്തിൽ നിന്ന് പൂർണമായി ഉദ്ധരിക്കട്ടെ:
OEDIPUS
Monster! thy silence would incense a flint.
Will nothing loose thy tongue? Can nothing melt thee,
Or shake thy dogged taciturnity?
TEIRESIAS
Thou blam'st my mood and seest not thine own
Wherewith thou art mated; no, thou taxest me.
OEDIPUS
And who could stay his choler when he heard
How insolently thou dost flout the State?
TEIRESIAS
Well, it will come what will, though I be mute.
OEDIPUS
Since come it must, thy duty is to tell me.
TEIRESIAS
I have no more to say; storm as thou willst,
And give the rein to all thy pent-up rage.
OEDIPUS
Yea, I am wroth, and will not stint my words,
But speak my whole mind. Thou methinks thou art he,
Who planned the crime, aye, and performed it too,
All save the assassination; and if thou
Hadst not been blind, I had been sworn to boot
That thou alone didst do the bloody deed.
TEIRESIAS
Is it so? Then I charge thee to abide
By thine own proclamation; from this day
Speak not to these or me. Thou art the man,
Thou the accursed polluter of this land.
OEDIPUS
Vile slanderer, thou blurtest forth these taunts,
And think'st forsooth as seer to go scot free.
TEIRESIAS
Yea, I am free, strong in the strength of truth.
OEDIPUS
Who was thy teacher? not methinks thy art.
TEIRESIAS
Thou, goading me against my will to speak. (339-357)

രാജാവെന്ന നിലയിൽ ധാർഷ്ട്യം മൂത്ത ഈഡിപ്പസ് വിവേക പൂർണമായ ഉപദേശം കേൾക്കാതെ,പ്രവാചകന് എതിരെയാണ് നീങ്ങുന്നത്.ഈഡിപ്പസിനെ,സി ജെ, ദാവീദിലേക്ക് പറിച്ചു നടുകയായിരുന്നു.
ബി സി 429 ൽ ആദ്യം അവതരിപ്പിക്കപ്പെട്ട ഈഡിപ്പസ്,സോഫോക്ലിസിൻറെ ഈഡിപ്പസ് നാടക ത്രയത്തിൽ രണ്ടാമത് എഴുതിയതാണ്.ഈഡിപ്പസ് കൊളോണസ്,ആന്റിഗണി എന്നിവയാണ്,മറ്റുള്ളവ.എഴുതിയപ്പോൾ ഇതിൻറെ പേര് ഈഡിപ്പസ് എന്ന് മാത്രമായിരുന്നു.അരിസ്റ്റോട്ടി ൽ,പൊയറ്റിക്സിൽ.ഇതിനെ ആ പേരിലാണ്,പരാമർശിക്കുന്നത്. തിബ്‌സിലെ രാജാവായ ഈഡിപ്പസ്,പ്രവചനങ്ങൾ പോലെ,പിതാവ് ലേയസ് രാജാവിനെ കൊന്ന്,സ്വന്തം 'അമ്മ ജോക്കാസ്റ്റയെ പരിണയിക്കുന്നു.കൊന്നതാരെ ,പരിണയിച്ചതാരെ എന്ന് അയാൾ അറിയുന്നില്ല .പാപ ഫലമായി രാജ്യത്തെ ബാധിച്ച പ്ളേഗ് തുടച്ചു നീക്കാൻ,ലേയസിനെ കൊന്നതാര് എന്ന് അന്വേഷിക്കുകയാണ്,അയാൾ.സത്യം വെളിവാകുമ്പോൾ, അമ്മ തൂങ്ങി മരിക്കുന്നു;ഈഡിപ്പസ് സ്വന്തം കണ്ണുകൾ ചൂഴ്‌ന്നെടുത്ത് ഗതികെട്ടവനാകുന്നു.പിതാവിൻറെ ഘാതകനെ അന്വേഷിക്കുന്ന ഘട്ടത്തിൽ,ഈഡിപ്പസിനോട്,പ്രവാ ചകൻ പറയുന്നതാണ്,
ആ മനുഷ്യൻ നീ തന്നെ !
Great
ReplyDelete