Friday, 12 July 2019

ആഗ്നസ്,ചാറ്റോയുടെ അടിമ

പ്രവാസി വിപ്ലവകാരികളിൽ പലരും തങ്ങളുടെ പങ്കാളികളോട് മോശമായാണ് പെരുമാറിയിട്ടുള്ളത്;ഏറ്റവും നല്ല ഉദാഹരണമാണ്,മലയാളി എ സി എൻ നമ്പ്യാർ.മറ്റൊരാളാണ്,ചാറ്റോ എന്ന വീരേന്ദ്രനാഥ് ചതോപാധ്യായ.പുരുഷ മേധാവിത്തം  കാട്ടിയിരുന്നയാൾ എന്നാണ്,ചാറ്റോയെപ്പറ്റി,എട്ടു കൊല്ലം കൂടെ ജീവിച്ച ആഗ്നസ് സ്മെഡ്‌ലി രേഖപ്പെടുത്തിയിട്ടുള്ളത്.അമേരിക്കൻ പത്രപ്രവർത്തകയായ അവർ ഇന്ത്യയ്ക്ക് വേണ്ടി വിപ്ലവ പ്രവർത്തങ്ങളിൽ ഏർപ്പെട്ടു;ആഗോള കമ്മ്യുണിസ്റ്റ് ചാര വനിതയുടെ മുഖവും അവർക്കുണ്ട്.

അമേരിക്കയിൽ മിസ്സൂറി ഓസ് ഗുഡിലെ കുടിലിലാണ് അവർ ജനിച്ചത്.കന്നുകാലി ബ്രോക്കറായും നാടോടി മരുന്ന് വില്പനക്കാരനായും ഖനി തൊഴിലാളിയായും ജോലി ചെയ്ത ചാൾസിൻറെ  അഞ്ചു മക്കളിൽ രണ്ടാമത്തെ ആൾ.വൈദ്യുതിയോ വെള്ളമോ ഉണ്ടായിരുന്നില്ല.'അമ്മ അവരുടെ 38 വയസ്സിൽ മരിച്ചു.ദാരിദ്ര്യം ആഗ്നസിൻറെ മനസ്സിൽ മുറിവുകൾ ഉണ്ടാക്കി.പ്രൈമറി സ്‌കൂളുകളിൽ ധനിക കുട്ടികൾ അവളെ കളിയാക്കി .അരിസോണയിലെ ടെമ്പെ നോർമൽ സ്‌കൂളിൽ സവിശേഷ പരിഗണനയിൽ 19 വയസിൽ ചേർന്ന ആഗ്നസ്,അതിൻറെ ആഴ്ചപ്പതിപ്പിൽ ജോലിയും ചെയ്തു.പ്രസംഗ മത്സരം വിലയിരുത്താൻ ന്യൂയോർക്കിൽ നിന്ന് വന്ന ഹൈസ്‌കൂൾ അദ്ധ്യാപിക തോർബർഗ് ബ്രണ്ടിനെ പരിചയപ്പെട്ടു.അവർ വഴി സഹോദരൻ ഏണസ്റ്റിനെയും -ഇരുവരും സോഷ്യലിസ്റ്റുകൾ ആയിരുന്നു.ഏണസ്റ്റിനെ വിവാഹം ചെയ്ത ആഗ്നസ് 1913 ൽ സാൻഫ്രാൻസിസ്കോ നോർമൽ സ്‌കൂളിൽ ചേർന്ന്,സ്‌കൂളിന് ഒരു പത്രമുണ്ടാക്കി-നോർമൽ ന്യൂസ്.എമ്മ ഗോൾഡ് മാൻ,അപ്റ്റൻ സിൻക്ലെയർ,യൂജിൻ ഡബ്‌സ്‌ തുടങ്ങി പല സോഷ്യലിസ്റ്റ് നേതാക്കളെയും അവിടെ പ്രസംഗിക്കാൻ വിളിച്ചു.1916 ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുമ്പോൾ അവർ സ്‌കൂൾ ജീവനക്കാരി ആയിരുന്നു.അവരെ സ്‌കൂൾ പിരിച്ചു വിട്ടു.
ആഗ്നസ് അവസാന കാലം 
ഇന്ത്യൻ വിപ്ലവകാരി കേശവ് ഡി ശാസ്ത്രിയുടെ പ്രസംഗം ആഗ്നസിന് ഇഷ്ടപ്പെട്ടു.സ്‌കൂളിൽ ക്ഷണിച്ചപ്പോൾ,അദ്ദേഹത്തെ പ്രസംഗിക്കാൻ അനുവദിച്ചിരുന്നില്ല.അദ്ദേഹത്തിൽ നിന്നും ലാലാ ഹർദയാലിൽ നിന്നും,നാടുകടത്തപ്പെട്ട് ന്യൂയോർക്കിലുള്ള ലാലാ ലജ്‌പത്‌ റായിയെപ്പറ്റി കേട്ടു.സ്‌കൂളിൽ നിന്ന് പുറത്തായ ആഗ്നസ് സാൻ ഡീഗോ വിട്ട് ന്യൂയോർക്കിൽ എത്തി.വിവാഹം തകർന്നിരുന്നു.ന്യൂയോർക്കിൽ ലാലാ ലജ്‌പത്‌ റായിയെ കണ്ടു.ന്യൂയോർക് സർവകലാശാല പ്രൊഫസറായിരുന്നു ,അദ്ദേഹം .അത് വലിയ സ്വാധീനമായി.ഇന്ത്യയിലേക്ക് ആഗ്നസിനെ അധ്യാപികയായി അയയ്ക്കാൻ ആഗ്രഹിച്ച റായി,അവർക്ക് ചരിത്ര ക്‌ളാസുകൾ എടുത്തു.അമേരിക്ക വിപ്ലവം വഴി സ്വതന്ത്രമായ പോലെ,ഇന്ത്യ സ്വാതന്ത്രമാകണമെന്ന് റായിയെ കാണാൻ വരുന്ന വിപ്ലവകാരികളിൽ നിന്ന് ആഗ്നസ് പഠിച്ചു.ആഗ്നസ് വിപ്ലവകാരികളുടെ വാർത്താവിനിമയ കേന്ദ്രമായി .അവർ വിലാസങ്ങൾ സൂക്ഷിച്ചു .അമേരിക്ക ഒന്നാം ലോകയുദ്ധത്തിൽ ചേർന്ന കാലം.അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികൾ ഉണ്ടാക്കിയ ഗദർ പാർട്ടിയിലെ പല പ്രവർത്തകരും ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് പോയിരുന്നു.ജർമ്മൻ കോൺസുലേറ്റ് സഹായിച്ചാൽ അവർക്ക് ആയുധം എത്തിക്കാം.അമേരിക്ക യുദ്ധത്തിൽ ബ്രിട്ടൻറെ പങ്കാളി ആയതോടെ,അമേരിക്കയിൽ വിപ്ലവകാരികൾ അപകടത്തിലായി.ഗദർ പാർട്ടി പ്രവർത്തകരും സാൻഫ്രാൻസിക്കോയിലെ ജർമൻ കോൺസുലേറ്റ് ജീവനക്കാരും പിടിയിലായി.ബ്രിട്ടൻ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു,അറസ്റ്റ്.കേസ് ഇൻഡോ -ജർമൻ ഗൂഢാലോചന എന്നറിയപ്പെട്ടു.

ആഗ്നസ് ചൈനയിൽ 
ആഗ്നസിന് വരുന്ന ഇന്ത്യൻ വിപ്ലവകാരികളുടെ കത്തുകൾ അമേരിക്കൻ ഭരണ കൂടം നിരീക്ഷിച്ചിരുന്നത്,ആഗ്നസിന് അറിയില്ലായിരുന്നു.1918 മാർച്ച് 15 ന് സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ശൈലേന്ദ്ര ഘോഷ്  വരുന്നത് കാത്തിരുന്ന ആഗ്നസിൻറെ ഫ്ലാറ്റിൽ പൊലീസ് എത്തി.ഘോഷ് എത്തിയപ്പോൾ അയാളെയും അറസ്റ്റ് ചെയ്തു.വിപ്ലവകാരികളുടെ വിലാസങ്ങൾ കുറിച്ചിരുന്ന കറുത്ത നോട്ട് ബുക്ക് പിടിച്ചെടുത്തു.ഘോഷും ആഗ്നസും ബ്രിട്ടനെ അട്ടിമറിക്കാൻ പദ്ധതി തയ്യാറാക്കിയെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.യുദ്ധം കഴിഞ്ഞ് 1919 ൽ മോചിതയായി.ഇത് കഴിഞ്ഞ് നാട് കടത്തൽ ഭീഷണി നേരിടുന്ന വിപ്ലവകാരികളെ സഹായിക്കാൻ ആഗ്നസും സുഹൃത്തുക്കളും ഫ്രണ്ട്‌സ് ഓഫ് ഫ്രീഡം ഫോർ ഇന്ത്യ സംഘടനയുണ്ടാക്കി.റോബർട്ട് ലോവെറ്റ് എഡിറ്ററായ ഡയൽ അതിൻറെ താളുകൾ ഇതിനായി തുറന്നിട്ടു.ബ്രിട്ടൻ അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും ഗൂഢാലോചനക്കേസിന് 25 ലക്ഷം പൗണ്ട് മുടക്കിയെന്നും പുറത്തു വന്നു.ജാലിയൻ വാലാബാഗ് കൂട്ടക്കൊല അമേരിക്കയിൽ പ്രചരിപ്പിച്ചു.ആഗ്നസ് ആയിരക്കണക്കിന് കത്തുകൾ പലയിടത്തേക്കും അയച്ചു.തൊഴിലാളി റാലികൾ സംഘടിപ്പിച്ചു.ഇത് നടക്കുമ്പോൾ ഗദർ പാർട്ടി അംഗങ്ങൾ അതിലെ പദവികൾക്കായി പരസ്പരം മല്ലടിച്ചു കൊണ്ടിരുന്നു.

ചാറ്റോ 
1920 ഡിസംബറിൽ ആഗ്നസ്,യൂറോപ്പിലേക്ക് പോകുന്ന ഒരു പോളിഷ് ചരക്കു കപ്പലിൽ തൊഴിലാളിയായി കയറിക്കൂടി ഡാൻസിഗിൽ രക്ഷപ്പെട്ടു.1920 -39 ൽ അർദ്ധ സ്വയംഭരണ പ്രദേശമായിരുന്നു,ജര്മനിക്കും പോളണ്ടിനും ഇടയിലെ ഈ തുറമുഖം.ചാറ്റോയെ തിരക്കി ബർലിനിൽ എത്തി .ബർലിൻ ഇന്ത്യ ഇൻഡിപെൻഡൻസ് കമ്മിറ്റി വഴി ബർലിനിൽ കഴിയാൻ അനുമതി കിട്ടി.അസാമാന്യ സംഘാടകയായി അറിയപ്പെട്ടിരുന്നതിനാൽ,അവർ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളിൽ ഒരാളായി.ഏകാകിനിയായ അവരുടെ ജീവിതത്തിൽ,കമ്മിറ്റിയുടെ സംഘാടകനായ ചാറ്റോ എന്ന വീരേന്ദ്രനാഥ് ചതോപാധ്യായ എത്തി.ബംഗാളിലെ കുലീന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ചാറ്റോ,സരോജിനി നായിഡുവിൻറെ സഹോദരനായിരുന്നു.ചാറ്റോയുടെ അനുജനായിരുന്നു,ഇടതു ബുദ്ധിജീവി,ഹരീന്ദ്ര നാഥ് -കേരളത്തിലെ പുരോഗമന സാഹിത്യ സംഘടനയെ എം പി പോൾ നയിച്ച കാലത്ത്,ഒരു സമ്മേളനം ഉദ്‌ഘാടനം ചെയ്തത്,ഹരീന്ദ്ര നാഥ് ചതോപാധ്യായ ആയിരുന്നു.ചാറ്റോയുടെ സഹോദരി സുഹാസിനി ഇന്ത്യൻ പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യ ആയിരുന്നു.ആദ്യ മലയാള കഥ വാസനാവികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനാണ്,നമ്പ്യാർ.ഹൈദരാബാദിൽ നൈസാം കോളജ് പ്രിൻസിപ്പൽ ഡോ .അഘോർ നാഥ് ചതോപാധ്യയുടെ മകനായി  ജനിച്ച ചാറ്റോ 1902 ൽ 22 വയസിൽ ഐ സി എസ് പരീക്ഷ എഴുതാനാണ്,ലണ്ടനിൽ പോയത്.ഓക്സ്ഫോഡിൽ ചേർന്ന അദ്ദേഹം അവിടെ പ്രവാസി ഇന്ത്യൻ വിപ്ലവകാരികളുടെ സംഘത്തിൽ പെടുകയായിരുന്നു.ചാറ്റോ .1907 ൽ ലെനിൻ പങ്കെടുത്ത രണ്ടാം കോമിന്റേണിന്റെ സ്റ്റുട്ട് ഗാർട്ട് സമ്മേളനത്തിൽ,മാഡം കാമയ്ക്കും എസ്‌ ആർ റാണയ്ക്കുമൊപ്പം പങ്കെടുത്തു.ലെനിനെ കണ്ടതായി അറിവില്ല.കാൾ ലീബക് നെറ്റ്,റോസാ ലക്‌സംബർഗ് എന്നിവരെ കണ്ടിരുന്നു .1909 ജൂണിലെ ഇന്ത്യ ഹൗസ് യോഗത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷുകാരെ കൊല്ലാനുള്ള പദ്ധതി സവർക്കർ അവതരിപ്പിച്ചു .ജൂലൈ ഒന്നിന് ഇന്ത്യ ഓഫിസിലെ പട്ടാള ഓഫിസർ സർ വില്യം കഴ്സൺ വൈലിയെ മദൻലാൽ ദിൻഗ്ര ലണ്ടൻ ഇ൦പീരിയൽ ഇൻസ്റ്റിട്യൂട്ടിൽ  കൊന്നു.സവർക്കറെ തുണച്ച് ജൂലൈ ആറിന് ചാറ്റോ ടൈംസിൽ കത്തെഴുതിയതോടെ,മിഡിൽ ടെംപിളിൽ നിന്ന് പുറത്താക്കി . ലണ്ടനിൽ നിൽക്കാൻ വയ്യാതെ ബർലിനിൽ എത്തിയതാണ്.
ചൈന ഇറക്കിയ സ്റ്റാമ്പ് 
ചാറ്റോയുമായുള്ള എട്ടു കൊല്ലത്തെ ജീവിതം ദുരിതമയമായിരുന്നു.വീട് പുലർത്താൻ ആഗ്നസ് ജർമൻകാരെ ഇംഗ്ലീഷ് പഠിപ്പിച്ച് വരുമാനമുണ്ടാക്കി. എം എൻ റോയ്,ഹേരംബ ലാൽ  ഗുപ്ത എന്നിവർ ആഗ്നസും ചാറ്റോയും തമ്മിലുള്ള ബന്ധത്തെ അസൂയയോടെയാണ് കണ്ടത്.റോയിക്ക് അവരിൽ കണ്ണുണ്ടായിരുന്നു;ഗുപ്ത അവരെ ന്യൂയോർക്കിൽ ബലാത്സംഗം ചെയ്‌തെന്നും ആഗ്നസ് ആത്മഹത്യാ ശ്രമം നടത്തിയെന്നും സ്റ്റീഫൻ മക് കിന്നനും ഭാര്യ ജാനിസും എഴുതിയ Agnes Smedley:The Life and Times of an American Radical എന്ന പുസ്തകത്തിൽ പറയുന്നു ഈ സംഭവം ആഗ്നസ് എഴുതിയ Daughter of Earth എന്ന നോവലിൽ ഞെട്ടിപ്പിക്കും വിധം വിവരിച്ചിട്ടുണ്ട് ജുവാൻ ഡാനിസ് എന്നാണ് അതിൽ ഗുപ്തയുടെ പേര് . ഗുപ്ത ബ്രിട്ടീഷ് ചാരനായി മഹേന്ദ്ര പ്രതാപിൻറെ കാബൂൾ സർക്കാരിനെപ്പറ്റി വിവരം ചോർത്തി.കമ്മിറ്റിയിൽ വിദേശി അംഗമാകരുതെന്ന് ഗുപ്ത പറഞ്ഞു.ആഗ്നസിനെ ബ്രിട്ടീഷ് ചാര പ്രവർത്തകയായി റോയ് മുദ്ര കുത്തി.റോയ് ആണ് ആഗ്നസിനെ ബലാത്സംഗം ചെയ്തത്,ഗുപ്തയല്ല എന്ന് റൂത് പ്രൈസ് എഴുതിയ ആഗ്നസിൻറെ ജീവചരിത്രത്തിൽ പാഠഭേദമുണ്ട്.
ചാറ്റോയുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ കുമിഞ്ഞു കൂടി.വിപ്ലവകാരിയുടെ ഉള്ളിലെ ബ്രാഹ്മണൻ പോയിരുന്നില്ല.ആഗ്നസ് തൊഴിലാളി കുടുംബത്തിൽ നിന്നുള്ളവളാണെന്ന് അയാൾ ഓർമിച്ചു കൊണ്ടിരുന്നു.തൻറെ മുൻ‌കൂർ അനുവാദമില്ലാതെ ആഗ്നസ് ഒന്നും എഴുതരുതെന്ന് അയാൾ പറഞ്ഞു.സർവകലാശാല ഗാന്ധിയെപ്പറ്റി സംസാരിക്കാൻ ആഗ്നസിനെ വിളിച്ചാൽ അയാൾ എതിർത്തു.കുലീനയായ സഹോദര ഭാര്യ കമലാദേവി ചതോപാധ്യായ്ക്ക് അയാൾ ആഗ്നസിനെ പരിചയപ്പെടുത്തിയില്ല.ആ ജീവിതം പീഡനമായിരുന്നു.1923 ജൂൺ നാലിന് ഫ്ലോറെൻസ് ബെക്കർ ലെന്നൻ എന്ന കവയിത്രി സുഹൃത്തിന് ആഗ്നസ് എഴുതി:

Like a storm, he existed according to his nature, absorbing, influencing everything he touched. Our way of life was his choosing, not mine, our home a small edition of that great joint Indian family.. we were desperately poor, and because Viren had no possessions, I sold everything I owned in order to get money.

ഒരു കൊടുങ്കാറ്റ് പോലെ,തൊടുന്നതിനെയെല്ലാം സ്വാധീനിച്ച് അയാൾ നിന്നു.ഞങ്ങളുടെ ജീവിതം അയാളാണ്,ഞാനല്ല നിർണയിച്ചത്.ഇന്ത്യൻ കൂട്ടുകുടുംബത്തിൻറെ ചെറിയ പതിപ്പായിരുന്നു,ഞങ്ങളുടെ വീട്.ഞങ്ങൾ ദയനീയമാം വിധം ദരിദ്രരായിരുന്നു.വീരന് ഒന്നുമില്ലാതിരുന്നതിനാൽ,പണത്തിനായി ഞാൻ കൊണ്ടു വന്നതെല്ലാം,ഞാൻ വിറ്റു.

ആഗ്നസ് തുടർന്നു:
I have married an artist, revolutionary in a dozen different ways, a man of truly a  fine frenzy, a nervous as a cat, always moving, never a rest, indefatigable energy, a hundredfold more than I ever had, a thin man with much hair, a tongue like a razor and brain like hell on fire. What a couple, I am consumed into ashes. And he is always raking up the ashes and setting them on fire again. Suspicious as hell of every man near me and of all men and women from America. I feel like a person living on the brink of a volcano crater. Yet it is awful to love a person who is a torture to you and fascinating person who loves you and won't hear of anything but your loving and living right by his side through the eternity.

വലിയ ഊർജം.നാവ് വാൾത്തല.മസ്തിഷ്‌കം തീ പിടിച്ച നരകം.ഞാൻ ചാരമായി.ചാരം വീണ്ടും ചികഞ്ഞ് തീയിൽ കോരിയിടുകയാണ്,അയാൾ.പരപുരുഷനെ സംശയം.അഗ്നിപർവത മുഖത്തിരിക്കും പോലെ.

ഫ്ലോറെൻസ് ആഗ്നസിൻറെ 15 വർഷത്തെ  കാമുകിയായിരുന്നുവെന്ന് റൂത് പ്രൈസ് എഴുതിയ The Lives of Agnes Smedley എന്ന ജീവചരിത്രത്തിലുണ്ട് . വ ർഷങ്ങൾക്ക് ശേഷം, അവസാനമായി 1933 ൽ ചാറ്റോയെ കണ്ട ശേഷം അവർ എഴുതി:

To my astonishment and resentment Viren remains the center of my emotional life, and if he were in danger I suppose I would walk barefoot around the world to help him. Yet I would not live with him for a day.
ഇപ്പോഴും എൻറെ വൈകാരിക ജീവിതത്തിൻറെ കേന്ദ്രം വീരൻ തന്നെയെന്ന് വിസ്മയത്തോടെയും അവജ്ഞയോടെയും ഞാൻ അറിയുന്നു;അദ്ദേഹം അപകടത്തിലായാൽ സഹായിക്കാൻ ലോകം മുഴുവൻ നഗ്ന പാദയായി ഞാൻ അലയും.എങ്കിലും ,ഒരു നാൾ പോലും ഞാൻ ഒന്നിച്ചു കഴിയില്ല.
ഒന്നിച്ചു ജീവിച്ചതിന്റെ മാനസിക തകരാറുകൾ തീർക്കാൻ അവർ ബർലിൻ സൈക്കോ അനാലിസിസ് ഇൻസ്റ്റിട്യൂട്ടിൽ ചികിത്സ തേടി.സെക്‌സിനോടുള്ള വെറുപ്പ് അങ്ങനെയാണ് മാറിയത്.അമേരിക്കയിലായിരിക്കെ ബലാത്സംഗത്തിന് വിധേയയായ ശേഷവും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ആദ്യം ഗർഭിണി ആയപ്പോൾ ബാത്ത് ടബിൽ ആത്‌മഹത്യയ്ക്ക് ശ്രമം നടത്തിയിരുന്നു.തന്നെപ്പോലെ ഒരു കുഞ്ഞ് ദാരിദ്ര്യത്തിലാകാൻ ഇഷ്ടപ്പെടാത്തതിനാൽ അവർ ഗര്ഭിണിയാകാൻ തയ്യാറല്ലായിരുന്നു.ആദ്യ ഭർത്താവിൽ നിന്നുള്ള രണ്ടാം ഗർഭവും അവർ അലസിപ്പിച്ചു.
റിച്ചാർഡ് സ്റ്റാമ്പ് 
ചാറ്റോയുമായുള്ള ബന്ധം നിലനിൽക്കെ , ആഗ്നസ് ലണ്ടനിൽ നിന്ന് ബർലിനിൽ എത്തിയ കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി  ബക്കർ അലി മിർസയുമായി പ്രണയത്തിലായി.മിർസയും അനുജൻ മെഹ്ദി അലിയും ഓക്സ്ഫോഡിൽ പഠിക്കുമ്പോൾ ചാറ്റോയ്ക്കും ആഗ്നസിനുമൊപ്പം ബർലിനിൽ താമസിക്കാൻ എത്തിയതായിരുന്നു.മിർസ ലണ്ടനിലേക്ക് മടങ്ങിയപ്പോൾ ,എമ്മ ഗോൾഡ്‌മാൻ,മാർഗരറ്റ് സാംഗർ എന്നിവരെ പരിചയപ്പെടുത്തുന്ന കത്തുകൾ എഴുതി.ജർമ്മനിക്ക് ഇടക്കിടെ വന്ന മിർസയും ആഗ്നസും വളരെ അടുപ്പത്തിലായി.1926 ൽ മിർസ ഒരു ഇസ്ലാമിക വിവാഹം നിർദേശിച്ചെങ്കിലും ആഗ്നസ് നിരസിച്ചു.1927 ലെ ക്രിസ്മസ് ഒന്നിച്ചായിരുന്നു .പിന്നെ പരസ്‌പരം കണ്ടില്ല .ഇന്ത്യയ്ക്ക് ഒന്നിച്ചു പോകാനുള്ള ശ്രമം ആഗ്നസിന് വിസ കിട്ടാത്തതിനാൽ നടന്നില്ല.മുംബൈയ്ക്ക് മടങ്ങിയ മിർസ ബംഗാളി വിപ്ലവകാരി ഡോ. പ്രഭാവതി ദാസ് ഗുപ്‌തയെ വിവാഹം ചെയ്‌ത്‌ ഹൈദരാബാദിലേക്ക് മാറി.കോൺഗ്രസിൽ ചേർന്ന മിർസ 1962 -71 ൽ വാറങ്കലിൽ നിന്നും സെക്കന്ദരാബാദിൽ നിന്നും രണ്ടു തവണ ലോക് സഭയിൽ എത്തി.മിർസയുമായി ആഗ്നസിന് കത്തിടപാട് ഉണ്ടായിരുന്നു.ചൈനയ്ക്ക് പോകാൻ ആഗ്നസ് തീരുമാനിച്ചപ്പോൾ മിർസ എഴുതി:
Go Agnes,go to Canton and you be happy.You have written a few pages in my life,in gold,and they will not be forgotten.Your love has been the richest of my experience.To have known you is to learn the dignity of human race and the pathos of the life of suffering.If I was sure that my companionship will help and not hinder your life,I would have persuaded you to act otherwise.But I am too sick in mind and weak for that.Mediocrity is staring me in the face.I need all the strength in me not to fall prey to it.( A Global History of Sexual Science 1880 -1960.Ed by Veronika Fuechtner ). 
ബക്കർ അലി മിർസ 
ചാറ്റോയിൽ നിന്ന് തികച്ചും വ്യത്യസ്തനും ദുർബലനുമായ ഒരാളെയാണ് ഇവിടെ കാണുന്നത്.മിർസയുടെ അനുജൻ മെഹ്ദി 1925 നവംബറിൽ ബർലിൻ സാങ്കേതിക സർവകലാശാലയിൽ മെക്കാനിക്കൽ എഞ്ചിനീറിംഗിന് ചേർന്നു.ജർമൻകാരിയെ വിവാഹം ചെയ്‌ത്‌ 1929 ൽ ഹൈദരാബാദിലേക്ക് മടങ്ങി.ബർലിൻ ദിനങ്ങളെപ്പറ്റി Welcome Each Rebuff എന്ന പുസ്തകം എഴുതി.
ആത്മകഥാപരമായ Daughter of Earth നോവൽ പൂർത്തിയാക്കിയ ശേഷം 1928 ലാണ് ആഗ്നസ്,ചാറ്റോയുമായി  പിരിഞ്ഞത്.Frankfurter Zeitung ലേഖികയായി ചൈനീസ് വിപ്ലവം റിപ്പോർട്ട് ചെയ്യാൻ അങ്ങോട്ട് പോയി.13 കൊല്ലം അവിടെ ജീവിച്ചു.മുപ്പതുകളിൽ ഷാങ്ഹായിൽ ജർമൻ പത്രപ്രവർത്തകനായ 
റഷ്യൻ ചാരൻ റിച്ചാർഡ് സോർജിനൊപ്പം കിടക്ക  പങ്കിട്ടു .ജപ്പാനിലെ അസാഹി ഷിംബുൺ ചൈനാ ലേഖകൻ ഒസാകി ഹോത് സുമിയുമായും ബന്ധമുണ്ടായിരുന്നു.റിച്ചാർഡിനെ ഹോത് സുമിക്ക് പരിചയപ്പെടുത്തിയത് ആഗ്നസാണ് . ടോക്യോയിൽ വലിയ ചാരനാകാൻ ആഗ്നസ് ഇങ്ങനെ അടിത്തറ പാകി .സോവിയറ്റ് യൂണിയനെ ആക്രമിക്കാനുള്ള ഹിറ്റ്ലറുടെ പദ്ധതി ചോർത്തിയത്,റിച്ചാർഡാണ്.അയാളെ ജപ്പാനിൽ പിടിച്ച് 1944 ൽ തൂക്കിക്കൊന്നു . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തിന് ആഗ്നസ് അപേക്ഷിച്ചെങ്കിലും അച്ചടക്കം ഇല്ലാത്തതിനാൽ ,തള്ളി. ചൈനയെപ്പറ്റി അവർ എഴുതിയ പുസ്തകങ്ങളിൽ Battle Hymns for China ( 1943 ) ഓർക്കപ്പെടുന്നു.താൻ ഈ പുസ്തകം വായിക്കുകയാണെന്ന് നെഹ്‌റു 1944 നവംബർ ഏഴിന് അഹമ്മദ് നഗർ ജയിലിൽ നിന്ന്  സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന് എഴുതി .നെഹ്‌റു ഇങ്ങനെ കുറിച്ചു :ചൈനീസ് സംഭവങ്ങളുടെ ഹൃദയസ്പർശിയായ വിവരണം മാത്രമല്ല ,ധീരയായ ഒരു സ്ത്രീയുടെ ഒഡീസി കൂടിയാണ് .ആഗ്നസിന് നെഹ്‌റുവിനെ അറിയാമായിരുന്നു . അമേരിക്കൻ പത്രപ്രവർത്തകൻ എഡ്‌ഗാർ സ്നോ 1931 ൽ  ആഗ്നസ് എഴുതിയ കത്തുമായാണ് ,ഇന്ത്യയിൽ എത്തി നെഹ്‌റുവിനെ കണ്ടത് .മാവോ ഉൾപ്പെടെയുള്ള നേതാക്കൾ ആഗ്നസിൻറെ സുഹൃത്തുക്കളായി.ആഗ്നസിനെ ഇന്ത്യ ഓർക്കുന്നില്ലെങ്കിലും ചൈന സ്മരിക്കുന്നു.റിച്ചാർഡ് സോർജുമായുള്ള ബന്ധം എഫ് ബി ഐ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ ആഗ്നസ് 1949 ൽ ഇംഗ്ലണ്ടിലേക്ക് കടന്നു .1950 ൽ ഓക്സ്ഫോഡിൽ  അവർ മരിച്ചു -അവരുടെ ചിതാഭസ്മം ബെയ്‌ജിങിന് പുറത്ത് വിപ്ലവകാരികളുടെ ശ്മശാനത്തിൽ അടക്കി.അവർ എ സി എൻ നമ്പ്യാരുടെയും അദ്ദേഹത്തിൻറെ ആദ്യ ഭാര്യ സുഹാസിനിയുടെയും സുഹൃത്തായിരുന്നു;അവരുടെ ജീവിത വിപര്യയങ്ങൾക്ക്  സാക്ഷിയുമായിരുന്നു.

See https://hamletram.blogspot.com/2019/07/blog-post_10.html

മനുഷ്യനിൽ നിന്ന് കുരങ്ങുണ്ടായി

നുഷ്യ തലച്ചോറിൻറെ ജീൻ ഉപയോഗിച്ച്‌ ജനിതക രൂപാന്തരം വരുത്തിയ കുരങ്ങിനെ ചൈനീസ് ശാസ്ത്രജ്ഞർ സൃഷ്ടിച്ചു. മനുഷ്യ ബുദ്ധിയുടെ പരിണാമം അറിയാനുള്ള പരീക്ഷണത്തിൻറെ ഭാഗമാണ്.
എം ഐ ടി ടെക്‌നോളജി റിവ്യൂ വിലാണ്, ഈ വിവരം.
റീസസ് ആൾ കുരങ്ങിനെയാണ് സൃഷ്ടിച്ചത്. ജീൻ എഡിറ്റിംഗ് ആണ്, പ്രക്രിയ.
ട്രാൻസ് ജൻഡർ എന്ന പോലെ, ഈ കുരങ്ങ് ട്രാൻസ് ജനിക് കുരങ്ങ്.
നിറങ്ങളും ചിത്രങ്ങളും വച്ചുള്ള പരീക്ഷണങ്ങളിൽ, ജനിതക മാറ്റം വന്നവ,സാധാരണ കുരങ്ങുകളെക്കാൾ ഓർമ്മ പ്രകടമാക്കി. ഇവയുടെ തലച്ചോർ വികാസം ദീർഘിച്ചതായിരുന്നു. മനുഷ്യകുഞ്ഞു ങ്ങളുടെ തലച്ചോർ വികാസം പോലെ.
മനുഷ്യ ജ്ഞാനത്തിൻറെ പൂട്ടു തുറക്കാനുള്ള താക്കോൽ ആകാം, ഇത്. എന്നാൽ ഇങ്ങനെ കുരങ്ങിൽ ജനിതക മാറ്റം വരുത്തുന്നതിന്റെ നൈതികത പാശ്ചാത്യ ശാസ്ത്രജ്ഞർ ചോദ്യം ചെയ്യുന്നു.
“ഇത് സാഹസികമായ പാതയാണ്”, കൊളറാഡോ സർവകലാശാലാ ജനിതക ശാസ്ത്രജ്ഞൻ ജയിംസ് സികേല പറഞ്ഞു.
പ്രാചീന ആൾ കുരങ്ങാണ്, പരീക്ഷണം നടന്ന റീസസ് മക്കാക്. ഏത് വാസസ്ഥലത്തും പിടിച്ചു നിൽക്കും.
2018 മാർച്ചിൽ ഈ വർഗത്തിലെ ആൾ കുരങ്ങ് ഒഡിഷയിലെ തലബസ്ഥയിൽ വീട്ടിൽ കയറി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് അപൂർവ സംഭവമായിരുന്നു. കുഞ്ഞിൻറെ ജഡം കിണറ്റിൽ നിന്ന് കിട്ടി.

ആദ്യ തന്മാത്ര കണ്ടെത്തി 

പ്രപഞ്ചത്തിൽ ആദ്യമുണ്ടായ തന്മാത്ര,ഹീലിയം ഹൈഡ്രൈഡ് അയൺ  (ion) ബഹിരാകാശത്ത് കണ്ടെത്തി. അണു (atom) വിൽ ഇലക്ട്രോണുകൾ കൂടുകയോ കുറയുകയോ ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന വൈദ്യുത വാഹിയായ കണമാണ്, അയൺ.
മഹാവിസ്ഫോടനം (big bang) കഴിഞ്ഞ് ഒരു ലക്ഷം വർഷത്തിനു ശേഷം, ഊർജവാഹിയായ ഇത്തരം തന്മാത്രകൾ ഉണ്ടായി. ഒരു ഹീലിയം ആറ്റവും ഊർജവാഹിയായ ഹൈഡ്രജൻ ആറ്റവും അടങ്ങിയ തന്മാത്രയാണ്, ഇത്. അതിനു മുൻപ് പ്രപഞ്ചo മുഴുവൻ ഹൈഡ്രജനും ഹീലിയവും ആയിരുന്നു. ഇവ കൂട്ടിമുട്ടി ഹീലിയം ഹൈഡ്രൈഡ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളു.
പരീക്ഷണശാലയിൽ ഗവേഷകർ ഹീലിയം ഹൈഡ്രൈഡ് കണ്ടിട്ടുണ്ട്. എൻ ജി സി 7027 എന്ന താരാഗണത്തിൽ ഇപ്പോൾ ഇതു കാണുമ്പോൾ, അത് പുറം ലോകത്ത് ആദ്യമാണ്. പതിറ്റാണ്ടുകളായുള്ള അന്വേഷണത്തിൻറെ അന്ത്യമാണ് ഇത്. നേച്ചർ മാസികയുടെ പുതിയ ലക്കത്തിലാണ്,വിവരം.
ഈ താരാഗണം ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷങ്ങൾ അകലെ. 2016 മേയിൽ ബഹിരാകാശത്തെ Stratospheric Observatory for Infrared Astronomy യുടെ മൂന്ന് പറക്കലുകളിലാണ് ഈ താരാഗണം നിരീക്ഷിച്ചത്. സൂര്യനെപ്പോലെ ഒരു നക്ഷത്രം 600 വർഷം മുൻപ് തകർന്നുണ്ടായതാണ്, ഇത്. ഇതിലെ പ്രകാശവർഷത്തിലാണ്, ഹീലിയം ഹൈഡ്രൈഡ് – ൻറെ തരംഗ ദൈർഘ്യം അളന്നത്. ഇത് പഴയ പ്രപഞ്ച അവശിഷ്ടം അല്ല, ഇതിനകത്ത് ഉണ്ടായതാണ്. പുറംലോകത്ത് ഇവ കണ്ടതോടെ, പ്രപഞ്ച സൃഷ്ടി സിദ്ധാന്തം ശരി എന്നു വരുന്നു. “മനുഷ്യ പരിണാമത്തിൽ വിട്ടുപോയ കണ്ണിയായി ഒരു ഫോസിൽ  കണ്ടെത്തും പോലെയാണിത്”, ഇല്ലിനോയി സർവകലാശാലയിലെ ആഡം പെറി നിരീക്ഷിച്ചു.
തമോഗർത്തം ന്യൂട്രോൺ നക്ഷത്രത്തെ വിഴുങ്ങി 
ജ്യോതിശാസ്ത്രജ്ഞർ, തമോഗർത്തം ഒരു ന്യൂട്രോൺ നക്ഷത്രത്തെ ഏപ്രിൽ 26 ന് വിഴുങ്ങുന്നത് കണ്ടെന്ന് സൂചന. അടുത്തകാലത്താണ് തമോഗർത്തത്തിന്റെ ചിത്രം എടുത്തത്. മർമരം പോലൊരു ശബ്ദവും തുടർന്ന് വിഴുങ്ങിയതിൻറെ ഗുരുത്വാകർഷണ തരംഗങ്ങൾ പ്രപഞ്ചമാകെ വ്യാപിക്കുന്നതും ശ്രദ്ധിക്കപ്പെട്ടു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കൂ.


അമേരിക്കയിലെ രണ്ട് ലിഗോയും (Advanced Laser Interferometer
Gravitational Wave Observatory) ഇറ്റലിയിലെ വിർഗോയുമാണ് രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിയിടിക്കുന്നതിൻറെ തരംഗങ്ങൾ അറിഞ്ഞത്. ഇത് തമോഗർത്തം ഒന്നിനെ വിഴുങ്ങിയതിന്റേതാണ് എന്നാണ് നിഗമനം. രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾക്ക് വെവ്വേറെ സംവിധാനങ്ങളിൽ നിലനിൽക്കാം എന്ന് ഇത് തെളിയിക്കും. ഇത്തരം നാടകീയ ലയനങ്ങളുടെ സ്വഭാവവും വ്യക്തമാകും. വിഴുങ്ങും മുൻപ് പിളർന്നോ അതോ ഒന്നുമില്ലാതെ അഗണ്യകോടിയിൽ ഇല്ലാതായോ എന്നൊക്കെ മനസ്സിലാകും.
നക്ഷത്രങ്ങളെ വിഴുങ്ങുന്ന, ഗുരുത്വാകര്ഷണത്തിന് വിധേയമല്ലാത്ത, കുടുക്കാണ് തമോഗർത്തം. അതിൽ നിന്ന് പദാർത്ഥത്തിനോ വെളിച്ചത്തിനോ രക്ഷപ്പെടാനാവില്ല.
“തിരക്കുള്ള കഫേയിൽ ഒരാൾ മന്ത്രിച്ച ഒരു വാക്ക് ശ്രദ്ധിക്കും പോലെയായിരുന്നു, അത്; വാക്കറിയില്ല, മന്ത്രിച്ചോ എന്നുറപ്പുമില്ല”, നടന്നതിനെപ്പറ്റി ലിഗോ വക്താവും വിസ്കോൺസിൻ സർവകലാശാലാ പ്രൊഫസറുമായ പാട്രിക് ബ്രാഡി പറഞ്ഞു. ഒരേമ്പക്കം മാത്രമായിരിക്കാനുള്ള സാധ്യത 14% മാത്രമാണ്. പ്രപഞ്ചവിഹായസ്സിൽ എവിടെ കൂട്ടിയിടിയുണ്ടായാലും ഈ രണ്ടിടത്തും അതറിയും. മുൻപ് രണ്ടു തമോഗർത്ത ലയനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 


ഏറ്റവും ചെറുതും സാന്ദ്രവുമാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ. 12 മൈൽ വീതി. ഒരു ടീ സ്‌പൂൺ ന്യൂട്രോൺ നക്ഷത്ര ദ്രവ്യത്തിന് 100 കോടി ടൺ ഭാരം. സ്റ്റീലിനേക്കാൾ 1000 കോടി ഇരട്ടി ശക്തിയുള്ള ന്യൂട്രോൺ മകുടമാണ് അവയ്ക്ക്. ഒരു സൂപ്പർനോവ സ്‌ഫോടനത്തിനു ശേഷമുള്ള ഭീമാകാര നക്ഷത്രാവശിഷ്ടങ്ങളാണ്, അവ. ഇതിലുംവലിയ നക്ഷത്രങ്ങളാണ് തമോഗർത്തങ്ങൾ ആകുന്നത്. രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഗുരുത്വാകർഷണ തരംഗങ്ങൾ മാത്രമല്ല, പ്രകാശവും ഉണ്ടാകും. 120 കോടി പ്രകാശ വർഷങ്ങൾ അകലെയാണ് ഇക്കുറി കൂട്ടിയിടിയുണ്ടായത്. ഉണ്ടായ സ്ഥലം ആകാശത്തിൻറെ മൂന്നിലൊന്നുവരെ അളന്നിട്ടുണ്ട്. അത് തന്നെ വിശാലമാണ്. ആ നേരത്തുണ്ടായ പ്രകാശം അന്വേഷിക്കുകയാണ് ഗവേഷകർ.

ജീൻ മാറ്റി സൂക്ഷ്‌മ ജീവി ഉണ്ടായി 

ലോകത്തിൽ ആദ്യമായി ഡി എൻ എ കോഡ് മാറ്റിയ സൂക്ഷ്മ ജീവിയെ കേംബ്രിഡ്‌ജ് ശാസ്ത്രജ്ഞർ സൃഷ്ടിച്ചു. ഇതിൻറെ ഡി എൻ എ കോഡ് സ്വാഭാവികമല്ല, മനുഷ്യ നിർമ്മിതം. പരീക്ഷണ ശാലയിൽ സൃഷ്ടിച്ചത് മണ്ണിലും മനുഷ്യൻറെ വയറ്റിലും കാണുന്ന ഇ കോളി ബാക്ടീരിയ ആണ്. ജൈവ ബന്ധുക്കളോട് സാമ്യമുള്ളതാണെങ്കിലും, ഇതിൻറെ ഡി എൻ എ ഘടന അവയുടേതല്ല. വളരെ ലഘുവായ ജനിതക നിർദേശങ്ങളിൽ ജീവിക്കുന്നവയാണ്. അങ്ങനെ സങ്കീർണതകൾ ഏതുമില്ലാത്ത ലളിതമായ ഡി എൻ എ ഘടനയിൽ ജീവന് നിലനിൽക്കാം എന്ന് പരീക്ഷണം തെളിയിച്ചു. മനുഷ്യന്  ജനിതക നിർദേശങ്ങൾ നൽകി മരുന്നുകളും ഉപയാഗപ്രദമായ വസ്തുക്കളും ഇവയിൽ ഉൽപാദിപ്പിക്കാൻ കഴിയും. വൈറസ് പ്രതിരോധം പോലെ പുതിയ സവിശേഷതകൾ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും.


രണ്ടു വർഷത്തെ പ്രയത്നത്തിനൊടുവിലാണ്, കേംബ്രിജ് സർവകലാശാല മോളികുലാർ ബയോളജി വിഭാഗം ഇ കോളി ഡി എൻ എ പുനർ രൂപകൽപന ചെയ്തത്. അത് കഴിഞ്ഞ് കൃത്രിമ കോശങ്ങൾ ഇവയ്ക്കുണ്ടാക്കി. 40 ലക്ഷം അടിസ്ഥാന ജോഡികളാണുള്ളത്. സാധാരണ എ 4 കടലാസ്സിൽ 970 പേജ് മാത്രമേ, G A T C എന്നീ അക്ഷരങ്ങളിൽ ഇത് വരൂ. മനുഷ്യ നിർമിതമായ വലിയ ജീനോം.
ഡി എൻ എ അക്ഷരങ്ങൾ മൂന്നായാണ് വരിക. TCG, TCA എന്നിങ്ങനെ.ഇതിന് കോഡോൺ എന്ന് പറയും. ജെല്ലി ഫിഷ് മുതൽ മനുഷ്യൻ വരെ എല്ലാ ജീവനിലും 64 കോഡോണുകളാണ്. ഒരേ ജോലിയാണ് ഭൂരിപക്ഷവും ചെയ്യുന്നത്. 61 കോഡോണുകൾ അമിനോ ആസിഡുകൾ ഉണ്ടാക്കുന്നു. ഇവ മുത്തുകൾ പോലെ കോർത്താൽ പ്രോട്ടീൻ ആയി. ഇതുണ്ടായാൽ അക്കാര്യം അറിയിക്കുകയാണ് മറ്റ് മൂന്നു കോഡോണുകളുടെ ജോലി. അക്ഷരങ്ങൾക്കിടയിലെ പൂർണ വിരാമം പോലെ. ഇതിൽ ആവശ്യമില്ലാത്ത കോഡോണുകൾ നീക്കുകയാണ് കേംബ്രിഡ്ജിൽ ചെയ്തത്. സെറിൻ എന്ന അമിനോ ആസിഡ് ഉണ്ടാക്കുന്ന TCG എല്ലാം AGC  എന്ന് മാറ്റി. ഇത് പോലെ രണ്ട് കോഡോണുകൾ കൂടി മാറ്റി. 18000 എഡിറ്റിങ് ഇങ്ങനെയുണ്ടായി. ഇങ്ങനെ രൂപകൽപന മാറ്റിയ ജീനോം ഒന്നൊന്നായി ഇ കോളിയിൽ ഘടിപ്പിച്ചു. ഇങ്ങനെയുണ്ടാക്കിയ ബാക്റ്റീരിയയെ സിൻ
61 എന്ന് വിളിക്കുന്നതായി നേച്ചർ മാസികയിലെ പ്രബന്ധം വെളിവാക്കുന്നു.

തമോഗർത്തത്തിന്റെ ചിത്രം കിട്ടി 

പ്രപഞ്ചത്തിൻറെ മായികതയിലേക്ക് വെളിച്ചം വീശി,ജ്യോതി ശാസ്ത്രജ്ഞർ തമോഗർത്തം അഥവാ ബ്ലാക് ഹോളിൻറെ ഫോട്ടോ പ്രസിദ്ധീകരിച്ചു. പ്രപഞ്ച സമസ്യകളെപ്പറ്റിയുള്ള നമ്മുടെ അറിവിൽ, ഇത് വിപ്ലവമാണ്. ധൂളിയുടെയും വാതകത്തിൻറെയും വലയമാണ്, ചിത്രത്തിൽ. ഭൂമിയിൽ നിന്ന് അഞ്ചരക്കോടി പ്രകാശ വർഷങ്ങൾ അകലെ, മെസ്സിയർ 87 ക്ഷീരപഥത്തിൻറെ ഹൃദയത്തിലുള്ള ഭീമാകാരമായ തമോഗര്ത്തമാണ്, ഇത്. നക്ഷത്രങ്ങളെ വിഴുങ്ങുന്ന, ഗുരുത്വാകര്ഷണത്തിന് വിധേയമല്ലാത്ത, കുടുക്കാണ് തമോഗർത്തം. അതിൽ നിന്ന് പദാർത്ഥത്തിനോ വെളിച്ചത്തിനോ രക്ഷപ്പെടാനാവില്ല. നമുക്ക് കിട്ടിയ ചിത്രം അതിൻറെ പുറംവലയമാണ്. ആദ്യമായി അതിൻറെ പൂമുഖത്ത് മനുഷ്യൻ ചെന്നു.

ഇതിനപ്പുറം മനുഷ്യന് അറിയാവുന്ന ഒന്നുമില്ല -ഇതിനപ്പുറം ഭൗതിക ശാസ്ത്ര നിയമങ്ങൾ വിലപ്പോവില്ല. ഇവൻറ് ഹൊറൈസൺ ടെലസ്കോപ് (ഇ എച്ച് ടി ) ആണ് ചിത്രം എടുത്തത്. അന്റാർട്ടിക്കയിൽ നിന്ന് സ്പെയിനിലേക്കും ചിലിയിലേക്കും പടരുന്ന എട്ട് ടെലസ്കോപ്പുകളുടെ ശൃംഖലയാണ്, ഇത്. 200 ശാസ്ത്രജ്ഞർ പങ്കെടുത്തു.
“കാണാൻ കഴിയില്ല എന്ന് വിചാരിച്ചത് കണ്ടു; പ്രപഞ്ചത്തിലെ ഏറ്റവും മായികമായ വസ്തു”,ഇ എച്ച് ടി ഡയറക്ടർ ഷെപ്പേർഡ് ഡോൾമാൻ പറഞ്ഞു.ചിത്രം കണ്ണ് നനയിച്ചുവെന്ന് യു എസ് നാഷനൽ ഫൗണ്ടേഷൻ ഡയറക്ടർ ഫ്രാൻസ് കൊർദോവ പ്രതികരിച്ചു. തമോഗർത്തങ്ങളെ പ്രവചിച്ചത് ആൽബർട്ട് ഐൻസ്റ്റീൻറെ ആപേക്ഷികത സിദ്ധാന്തമാണ്. അദ്ദേഹം സംശയാലുവായിരുന്നെങ്കിലും, ഇവയെപ്പറ്റി വിവരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. 2017 ലാണ് ഇ എച്ച് ടി ശ്രമം തുടങ്ങിയത്. സജിറ്റേറിയസ് എ എന്ന താരാപഥത്തിന്റെ കേന്ദ്രത്തിലെ തമോഗർത്തത്തിന്റെ ചിത്രം എടുക്കാൻ ശ്രമം തുടരുന്നു.

ഗ്വാട്ടിമാലയിൽ മായൻ നിധി

മായൻ സംസ്കാരകാലത്തെ നിധിശേഖരം ഗ്വാട്ടിമാലയിലെ ടിക്കൽ വനത്തിൽ ലേസർ ഭൂപട സഹായത്തോടെ ഗവേഷകർ കണ്ടെത്തി. രാജ്ഞിയുടെ ശരീരാവശിഷ്ടങ്ങൾ, ചോക്കലേറ്റ് കുടിക്കാനുള്ള അലങ്കാരപ്പാത്രം, ബലി നൽകിയ കുട്ടിയുടെ തലയോട്ടിയുടെ ഭാഗം എന്നിവയാണ് കിട്ടിയത്. മൂടിക്കിടന്ന ഗുഹയിൽ കണ്ട ഒരു തലയോട്ടി സുഗന്ധത്തിരികൾ കത്തിച്ചു വയ്ക്കാൻ ഉപയോഗിച്ചിരുന്നതായി കരുതുന്നു. നഗരപ്രതിരോധം, പിരമിഡുകൾ എന്നിവയെപ്പറ്റി പുതിയ ഉൾക്കാഴ്ചകളും കിട്ടി – നാഷനൽ ജ്യോഗ്രഫിക് ഷോയിൽ ഇവ വരും. ആദ്യമായാണ് ഇവിടെ ചെല്ലുന്നത്.


ലിഡർ സാങ്കേതികവിദ്യ വഴി കണ്ടെത്തിയിരിക്കുന്നത് ഒരു നാഗരികതയെ തന്നെയാണ് 60000 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ. പിരമിഡുകൾ, വൻ നഗരങ്ങൾ.വനാന്തരങ്ങളിൽ. ഹോൽമുൽ എന്ന പ്രാചീന നഗരമാണ് കണ്ടെത്തിയിരിക്കുന്നത്. കൊട്ടാരത്തിലെ സിംഹാസന മുറി എന്ന് കരുതുന്ന ഇടത്തെ നിലം ഖനനം ചെയ്തപ്പോൾ രാജാവും രാജ്ഞിയും എന്ന് കരുതാവുന്ന രണ്ടാളുടെ അവശിഷ്ടങ്ങൾ കിട്ടി. ഈ ഭാഗം അധീനതയിലാക്കിയിരുന്ന അടുത്ത മേഖലയിലെ രാജാവിൻറെ പേരു കൊത്തിയ ഒരു പാത്രം കിട്ടിയതിനാൽ ഇവർ ഭരണാധികാരികൾ ആയിരുന്നിരിക്കും എന്ന് അനുമാനിക്കുന്നു. ഈ പാത്രം ചടങ്ങുകളിൽ ഉപചാരമായി ചോക്ളേറ്റ് കുടിക്കാനുള്ളതാണ്. സഖ്യത്തിലുള്ളവരെ സൽക്കരിച്ച് അവർക്ക് പാത്രം സമ്മാനിക്കുകയായിരുന്നു.അതുകൊണ്ട് പാത്രത്തിൽ പേരുള്ളയാൾ ഈ അവശിഷ്ട രാജാവല്ല. എ ഡി 554 – 558 ലാണ് ഈ ശവം അടക്കം ചെയ്തതെന്ന് കാർബൺ പരിശോധന തെളിയിച്ചു. ഈ രാജാവിൻറെ പേര് കൊത്തിയ രണ്ടാമത്തെ പാത്രമാണ് കിട്ടിയത്.


വടക്കൻ ഗ്വാട്ടിമാലയിൽ വിറ്റ്‌സ്‌ന നഗരത്തിന് പുറത്ത് ഇതുവരെ അറിയാതിരുന്ന പിരമിഡുകളും കണ്ടെത്തി. കത്തിപ്പോയ സ്മാരകമാണ് ഇത്.നഗരത്തിൽ ആക്രമണം നടന്നതിന്റെ തെളിവ്. കുന്നിനു മുകളിൽ പിരമിഡ് അസാധാരണമാണ്. ഇതിനു മുന്നിലെ കിണറ്റിലാണ് ബലിക്ക് വിധേയനായ കുട്ടിയുടെ തലയോട്ടിയുടെ ഭാഗം  കണ്ടത്. തലയോട്ടിയുടെ മുകൾ ഭാഗവും ചില പല്ലുകളും. “മായന്മാർ രക്തദാഹികൾ അല്ലെങ്കിലും കുട്ടികളെ ബലി കൊടുത്തിരുന്നു:, പുരാവസ്തു ഗവേഷകൻ ഫ്രാൻസിസ്‌കോ എസ്ട്രാഡ ബെല്ലി പറഞ്ഞു.
ക്രിസ്തുവിനു മുൻപ് ആയിരത്തിൽ വികസിക്കാൻ തുടങ്ങിയ മായൻ നാഗരികതയുടെ ഉച്ചഘട്ടം എ ഡി 300 – 900 ൽ ആയിരുന്നു.തെക്കുകിഴക്കൻ മെക്സിക്കോ മുതൽ ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ്, എൽ സാൽവദോർ എന്നീ മധ്യ അമേരിക്കൻ നഗരങ്ങളിൽ വ്യാപിച്ചുകിടന്ന സംസ്കാരമായിരുന്നു ഇത്.

ഒരു പ്രാചീന കല്ലറ ഇംഗ്ലണ്ടിൽ 

ജിപ്തിലെ തുത്തൻകാമുൻ ഫറവോ കല്ലറ പോലെ പ്രാചീനമായ കലാനിധികൾ നിറഞ്ഞ കല്ലറ എസക്സിലെ പ്രിറ്റ്‌ൽ വെല്ലിൽ കണ്ടെത്തി. അൽദിക്കടുത്ത് തിരക്കുള്ള റോഡിൻറെ ഓരത്താണ് ഒരു ആംഗ്ലോ സാക്സൺ പ്രഭുവിൻറെ കല്ലറ കാലഹരണപ്പെടാതെ കണ്ടത്. 2003 ൽ കണ്ടത് മുതൽ നടന്ന ഗവേഷണ ഫലങ്ങൾ ഇപ്പോൾ വെളിവാക്കുമ്പോൾ ഒരു വിസ്മയ കാലമാണ് വിടരുന്നത്. 40 ഗവേഷകരാണ് പദ്ധതിയിൽ പങ്കെടുത്തത്.ഇത് തുത്തൻകാമുൻ പോലെ തന്നെയെന്ന് മ്യൂസിയം ഓഫ് ലണ്ടൻ ആർക്കിയോളജി ഗവേഷണ ഡയറക്ടർ സോഫി ജാക്സൺ പറഞ്ഞു.

എസ്സെക്സ് സാംസ്‌കാരിക കേന്ദ്രമായിരുന്നുവെന്ന് കല്ലറയിലെ കലാ വസ്തുക്കൾ വെളിവാക്കുന്നു. ഇത് ഈസ്റ്റ് സാക്സൺ രാജാവ് സ്ലെഡിന്റെ മകൻ സെബെർട്ടിന്റെ കല്ലറയാണെന്നായിരുന്നു ആദ്യ നിഗമനം. അദ്ദേഹം 616 ൽ മരിച്ചു. കാർബൺ ഡേറ്റിങ് ഇപ്പോൾ തെളിയിക്കുന്നത് ശവമടക്ക് നടന്നത് 580 നടുത്താണെന്നാണ്. എങ്കിൽ ഇത് സെബെർട്ടിന്റെ ഇളയ സഹോദരൻ സെക്‌സയുടേതാകാം. ശരീരം ജീർണിച്ചു. പല്ലിൻറെ ഇനാമലുണ്ട്. സ്വർണ ഫോയിൽ കുരിശുകൾ കിട്ടി. മരിച്ചയാൾ ക്രിസ്ത്യാനിയാണെന്ന വിവരവും അമ്പരപ്പിക്കുന്നു.ഇംഗ്ലണ്ട് ക്രിസ്തുമതം സ്വീകരിച്ചതിനു മുൻപുള്ള കാലമാണ് ഇത്.അഗസ്റ്റിൻ വിഗ്രഹാരാധകരെ മതം മാറ്റാൻ എത്തും മുൻപാണ്. സെക്സയുടെ ‘അമ്മ രികുല കെന്റിലെ ഏതൽബെർട്ടിന്റെ സഹോദരിയായിരുന്നു എന്നതിൽ സൂചനയുണ്ട് – ഏതൽബെർട്ട് ബെർത എന്ന ഫ്രാങ്കിഷ്‌ ക്രിസ്ത്യൻ രാജകുമാരിയെയാണ് വിവാഹം ചെയ്തിരുന്നത്.

35 മമ്മികൾ കിട്ടി 

ജിപ്‌തിലെ തെക്കൻ നഗരമായ അസ്വാനിൽ ഇറ്റലിയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള പുരാവസ്‌തു ശാസ്ത്രജ്ഞർ 35 മമ്മികൾ കണ്ടെത്തി. ഗ്രെക്കോ – റോമൻ കാലത്തെ ബി സി 332 – എ ഡി 395 ലെ കല്ലറയാണ് കണ്ടത്. 


പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മമ്മികളുണ്ട്. നാലു മമ്മികളുള്ള ചെറിയ അറയാണ് ആദ്യം കണ്ടത്. അത് കഴിഞ്ഞ് 31 പേരുടെ അറയിൽ അടക്കത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കളും ഉണ്ടായിരുന്നു തൈല പാത്രങ്ങളും പനമരവും തുണിയും കൊണ്ടുള്ള ശവവാഹകവും ഉണ്ടായിരുന്നു.
ഒരറയുടെ മൂലയിലായിരുന്നു കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങൾ. ഒരമ്മയുടെയും കുഞ്ഞിൻറെയും ഒഴിച്ചുള്ളവ ജീർണിച്ചിരുന്നു. ശവപേടകാവശിഷ്ടങ്ങളിൽ ശ്മശാന ഉടമയുടെ പേർ ചിത്രാക്ഷരങ്ങളിൽ കൊത്തിയിരുന്നു: ടി ജിറ്റ്. അലങ്കരിച്ച മുഖം മൂടികൾ, പ്രതിമകൾ, പാപ്പിറസ് ശവകവചം എന്നിവ കിട്ടി. ആഗാ ഖാൻ സ്മാരകത്തിനടുത്ത് ഈജിപ്ത് പുരാവസ്‌തുമന്ത്രാലയവും മിലൻ സർവകലാശാലയും സംയുക്തമായിട്ടായിരുന്നു, ഖനനം.

സ്വർണ ശവപ്പെട്ടി തിരിച്ചു നൽകും 

ഴിഞ്ഞ കൊല്ലം ന്യൂയോർക് മെട്രോപൊളിറ്റൻ ആർട് 
മ്യൂസിയത്തിലെത്തി,ആഘോഷ വസ്തുവായ ഈജിപ്തിലെ സ്വർണ ശവപേടകം മോഷണ മുതലാണെന്നു കണ്ടെത്തി. 29 കോടി രൂപ നൽകിയ ഈ പുരാവസ്തു ഈജിപ്തിന് തിരിച്ചു നൽകും.
ബി സി ഒന്നാം നൂറ്റാണ്ടിലെ ഈ പേടകം, ഹെറാക്ലെയോപോളിസിലെ ആട്ടിൻ തലയുള്ള ദൈവം ഹെറിഷെഫിൻറെ പൂജാരി നെഡ്‌ജെമൻഖിന് വേണ്ടിയുള്ളതായിരുന്നു.

2011 ൽ ഈജിപ്തിൽ നിന്ന് ഇത് മോഷണം പോയതിൻറെ തെളിവ്, മൻഹാട്ടൻ അറ്റോർണി ഓഫിസ് കൈമാറി. 2017 ൽ പാരിസിലെ ഇടനിലക്കാരനിൽ നിന്നു വാങ്ങുമ്പോൾ, വർഷങ്ങൾക്കു മുൻപ് കയറ്റി അയച്ച വ്യാജ രേഖ നൽകിയിരുന്നു
പത്തു കൊല്ലം മുൻപ് ഇതേ മ്യൂസിയം, 2500 വർഷം പഴക്കമുള്ള പൂപ്പാത്രം ഇറ്റലിക്കു മടക്കിയിരുന്നു. 2017ൽ 2300 വർഷം പഴക്കമുള്ള മറ്റൊരു പൂപ്പാത്രം ഇവിടന്നു പിടിച്ചിരുന്നു.

Wednesday, 10 July 2019

വീരേന്ദ്രനെ  സ്റ്റാലിൻ കൊന്നു

ചാറ്റോയ്ക്ക് മലയാളി ബന്ധവും 

ചാറ്റോ എന്ന വീരേന്ദ്ര നാഥ് ചതോപാദ്ധ്യയെ 1937 സെപ്റ്റംബർ രണ്ടിനാണ്  സ്റ്റാലിന്റെ ഫയറിംഗ് സ്‌ക്വാഡ് വെടി വച്ച് കൊന്നത്.സരോജിനി നായിഡുവിൻറെ ഇളയ സഹോദരനായിരുന്നു,ചാറ്റോ.ചാറ്റോയുടെ അനുജനായിരുന്നു,ഇടതു ബുദ്ധിജീവി,ഹരീന്ദ്ര നാഥ് -കേരളത്തിലെ പുരോഗമന സാഹിത്യ സംഘടനയെ എം പി പോൾ നയിച്ച കാലത്ത്,ഒരു സമ്മേളനം ഉദ്‌ഘാടനം ചെയ്തത്,ഹരീന്ദ്ര നാഥ് ചതോപാധ്യായ ആയിരുന്നു.ചാറ്റോയുടെ സഹോദരി സുഹാസിനി ഇന്ത്യൻ പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യ ആയിരുന്നു.ആദ്യ മലയാള കഥ വാസനാവികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനാണ്,നമ്പ്യാർ.ഹൈദരാബാദിൽ നൈസാം കോളജ് പ്രിൻസിപ്പൽ ഡോ .അഘോർ നാഥ് ചതോപാധ്യയുടെ മകനായി  ജനിച്ച ചാറ്റോ 1902 ൽ 22 വയസിൽ ഐ സി എസ് പരീക്ഷ എഴുതാനാണ്,ലണ്ടനിൽ പോയത്.ഓക്സ്ഫോഡിൽ ചേർന്ന അദ്ദേഹം അവിടെ പ്രവാസി ഇന്ത്യൻ വിപ്ലവകാരികളുടെ സംഘത്തിൽ പെടുകയായിരുന്നു.

മദ്രാസിലും കൊൽക്കത്തയിലും പഠിച്ച ചാറ്റോയെ,ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച സഹോദരി മൃണാളിനി,അഭിഭാഷകനും തീവ്രവാദിയുമായ ബിജോയ് ചന്ദ്ര ചാറ്റർജിക്ക് പരിചയപ്പെടുത്തി.അരബിന്ദോയുടെ അടുത്ത ബന്ധുക്കൾ കുമുദിനി,സുകുമാർ മിത്ര എന്നിവരുമായും അടുത്തു.കുമുദിനി,സുപ്രഭാത്‌ എഡിറ്ററായിരുന്നു.
ലണ്ടനിൽ വിനായക് ദാമോദർ സവർക്കർ,ലാലാ ഹർദയാൽ,മദൻ ലാൽ ദിൻഗ്ര,ശ്യാംജി കൃഷ്ണ വർമ്മ തുടങ്ങിയവരൊക്കെ അതിൽ ഉണ്ടായിരുന്നു.ഇന്ത്യ ഹൗസ് സ്ഥാപകനായ ശ്യാംജിയുടെ Indian Sociologist പത്രാധിപ സമിതി അംഗമായി,ചാറ്റോ .1907 ൽ ലെനിൻ പങ്കെടുത്ത രണ്ടാം കോമിന്റേണിന്റെ സ്റ്റുട്ട് ഗാർട്ട് സമ്മേളനത്തിൽ,മാഡം കാമയ്ക്കും എസ്‌ ആർ റാണയ്ക്കുമൊപ്പം പങ്കെടുത്തു.ലെനിനെ കണ്ടതായി അറിവില്ല.കാൾ ലീബക് നെറ്റ്,റോസാ ലക്‌സംബർഗ് എന്നിവരെ കണ്ടിരുന്നു .1909 ജൂണിലെ ഇന്ത്യ ഹൗസ് യോഗത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷുകാരെ കൊല്ലാനുള്ള പദ്ധതി സവർക്കർ അവതരിപ്പിച്ചു .ജൂലൈ ഒന്നിന് ഇന്ത്യ ഓഫിസിലെ പട്ടാള ഓഫിസർ സർ വില്യം കഴ്സൺ വൈലിയെ മദൻലാൽ ദിൻഗ്ര ലണ്ടൻ ഇ൦പീരിയൽ ഇൻസ്റ്റിട്യൂട്ടിൽ  കൊന്നു.സവർക്കറെ തുണച്ച് ജൂലൈ ആറിന് ചാറ്റോ ടൈംസിൽ കത്തെഴുതിയതോടെ,മിഡിൽ ടെംപിളിൽ നിന്ന് പുറത്താക്കി .ഇനി ലണ്ടനിൽ നിൽക്കാൻ വയ്യ .
ചാറ്റോ,ബ്രിട്ടീഷ് സോഷ്യലിസ്റ്റ് ജയിംസ് മാക്സ്റ്റൺ,1929 ,കൊളോൺ 
ജപ്പാനും ബ്രിട്ടനും കൊറിയയെ ചൊല്ലി സംഘർഷത്തിലായ സാഹചര്യത്തിൽ,ജപ്പാൻ സഹായം പ്രതീക്ഷിച്ച്  ചാറ്റോ , ഡി എസ് മാധവ റാവു,വി വി എസ് അയ്യർ എന്നിവർക്കൊപ്പം 1910 ൽ പാരിസിൽ എത്തി മാഡം കാമയ്‌ക്കൊപ്പം ചേർന്നു.അവിടെയാണ് ആഗോള തീവ്ര വാദി പ്രസ്ഥാനത്തെ അടുത്തറിയുന്നത്.മിസ് റെയ്‌നോൾഡ്‌സ് എന്ന ഐറിഷ് കത്തോലിക്കാ യുവതിയെ,ചാറ്റോ വിവാഹം ചെയ്തു.മതം മാറാത്തതിനാൽ,യുവതി മാർപാപ്പയുടെ പ്രത്യേക അനുവാദം വാങ്ങി.കുട്ടി കാത്തലിക് ആയിരിക്കണമെന്ന് യുവതി വാശി പിടിച്ചപ്പോൾ ബന്ധം തകർന്ന്,യുവതി കന്യാ സ്ത്രീയായി.പിന്നെ ബർലിൻ കാലത്ത് അമേരിക്കൻ പത്ര പ്രവർത്തക ആഗ്നസ് സ് മെഡ്‌ലിയുമായുള്ള ബന്ധം എട്ടു   കൊല്ലം നീണ്ടു.ദുരൂഹ കഥാപാത്രമാണ്,ആഗ്നസ് -ചാറ്റോയുമായി പിരിഞ്ഞ ശേഷം അവർ,ഷാങ് ഹായിൽ പോയി സോവിയറ്റ് സൂപ്പർ ചാരൻ റിച്ചാർഡ് സോർജിനെ വിവാഹം ചെയ്തു.മോസ്‌കോയിൽ എം എൻ റോയിക്കുള്ള സ്ഥാനം ചാറ്റോ കയ്യടക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു.Daughter of the Earth എന്ന ആത്മകഥാപരമായ നോവൽ അവർ എഴുതി.ഇരുവരുംചേർന്നാണ്,ബർലിനിൽ ആദ്യ ജനന നിയന്ത്രണ ക്ലിനിക് സ്ഥാപിച്ചത്.കൊളറാഡോയിൽ ഖനി തൊഴിലാളിയുടെ മകളായ ആഗ്നസ് ( 1892 -1950 ) 19 വയസിൽ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നേടിയിരുന്നു.കൂട്ടുകാരി തോർബെർഗ് ബ്രെൻഡിൻ,അവരുടെ സഹോദരൻ ഏർണസ്റ്റ്  എന്നിവരിൽ നിന്ന് സോഷ്യലിസ്റ്റ് ആശയങ്ങൾ കിട്ടി.1912 ൽ ഏർണസ്റ്റ് -നെ വിവാഹം ചെയ്‌തെങ്കിലും നാലു വർഷത്തിന് ശേഷം പിരിഞ്ഞു.അമേരിക്കയിൽ എത്തിയ എം എൻ റോയ്,ശൈലേന്ദ്ര നാഥ് ഘോഷ് എന്നിവരുമായി പരിചയപ്പെട്ടു.റോയ്  മെക്സിക്കോയ്ക്ക് പോയ ശേഷം,അവരുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ ഏകോപിപ്പിച്ച ആഗ്നസ്,1918 മാർച്ചിൽ അറസ്റ്റിലായി.കേസ് കഴിഞ്ഞ് ബർലിനിൽ എത്തിയപ്പോഴാണ്,ചാറ്റോയുമായി അടുപ്പത്തിലായത്.വിവാഹം ചെയ്യാതെ ഒന്നിച്ചു താമസിച്ചു.1928 ൽ നോവൽ പൂർത്തിയായ ശേഷമായിരുന്നു,പിരിയൽ.

ചാറ്റോ 1903 ൽ നോട്ടിങ് ഹില്ലിൽ ഒരു സ്ത്രീക്കൊപ്പം Mr and Mrs Chatterton എന്ന പേരിൽ താമസിച്ചിരുന്നു.
ആഗ്നസ് ഫ്ലോറെൻസ് ലെന്നൻ എന്ന സുഹൃത്തിന് 1923 ജൂൺ നാലിന് എഴുതിയ കത്തിൽ  ചാറ്റോയെ ഇങ്ങനെ ഓർമിച്ചു:

I've married an artist, revolutionary in a dozen different ways, a man of truly fine frenzy, nervous as a cat, always moving, never at rest, indefatigable energy a hundred fold more than I ever had, a thin man with much hair, a tongue like a razor and a brain like hell on fire. What a couple. I'm consumed into ashes. And he's always raking up the ashes and setting them on fire again. Suspicious as hell of every man near me - and of all men or women from America...I feel like a person living on the brink of a volcano crater. Yet it is awful to love a person who is a torture to you. And a fascinating person who loves you and won't hear of anything but your loving him and living right by his side through all eternity! We make a merry hell for each other, I assure you. He is rapidly growing grey, under my influence, I fear. And that tortures me.
ആഗ്നസ് സ്‌മെഡ്‌ലി 
ഒന്നാം ലോകയുദ്ധ കാലത്ത്,ഇന്ത്യയെ മോചിപ്പിക്കാൻ ജർമനി സഹായിക്കുമെന്ന് ചാറ്റോയ്ക്ക്  തോന്നി ബർലിനിൽ പോയി .അങ്ങനെയാണ്,ബർലിൻ ഇന്ത്യ കമ്മിറ്റി,സ്വാമി വിവേകാനനൻറെ അനുജൻ  ഭൂപേന്ദ്ര നാഥ് സെക്രട്ടറി ആയി ഉണ്ടാകുന്നത്.ജർമൻ വിദേശ മന്ത്രാലയമാണ്,പണം മുടക്കിയത്.അഫ്‌ഗാനിസ്ഥാൻ വഴി ഇന്ത്യ പിടിച്ചടക്കുകയായിരുന്നു,ഉന്നം.ഇതിന് അമേരിക്കയിലെ ഗദർ പാർട്ടിയുടെ സഹായവും കിട്ടും.ജർമൻ ആർകൈവ്സ് തപ്പി നിരോദ് കെ ബറുവ ചാറ്റോയെപ്പറ്റി എഴുതിയ പുസ്തകത്തിൽ ( Chatto :The Life of an Indian Anti Imperialist in Europe ) ഈ പദ്ധതി എത്ര ബാലിശമായിരുന്നു എന്ന് വിവരിക്കുന്നുണ്ട്.കെ വേണുവും സിവിക് ചന്ദ്രനും കൂടി ഇന്ത്യ കീഴടക്കാൻ പുറപ്പെട്ട പോലെയുണ്ട്.യൂറോപ്യൻ സോഷ്യലിസ്റ്റുകൾ ഒന്നാം ലോക യുദ്ധത്തിനെതിരെ നില കൊണ്ടപ്പോൾ,ചാറ്റോ സ്റ്റോക്‌ഹോമിലേക്ക് പോയി.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെപ്പറ്റി വിപ്ലവകാരികൾക്ക് വിവരം കൊടുക്കാനായിരുന്നു,ഇത്.ഇത് കേൾക്കാനുള്ള നേരം സോഷ്യലിസ്റ്റുകൾക്ക് ഉണ്ടായിരുന്നില്ല.സോഷ്യലിസ്റ്റുകൾ സമാധാനം പ്രസംഗിക്കുന്നതിൽ ചാറ്റോയ്ക്കും താൽപര്യം ഉണ്ടായിരുന്നില്ല.ഇന്ത്യൻ പ്രശ്‍നം രാജ്യാന്തര തലത്തിൽ എത്തിക്കാൻ ചാറ്റോ നല്ല പണിയെടുത്തു.ബോൾഷെവിക്കുകളുമായി ബന്ധപ്പെട്ടെങ്കിലും ബോൾഷെവിസത്തിൽ താൽപര്യം തോന്നിയില്ല.1918 മാർച്ചിൽ സഹ സോഷ്യലിസ്റ്റുകൾക്ക് സോഷ്യലിസ്റ്റുകളെപ്പോലെ പെരുമാറാൻ ആവശ്യപ്പെട്ട് ചാറ്റോ എഴുതി:
We should on no account follow the ostrich policy of believing that we are hoodwinking European political parties by pretending to be anything else but nationalists.
നാം ദേശീയവാദികൾ മാത്രമാണെന്ന് ഭാവിച്ച്,യൂറോപ്യൻ പാർട്ടികളെ പറ്റിക്കുകയാണെന്ന ഒട്ടകപ്പക്ഷി നയം പിന്തുടരരുത് എന്നായിരുന്നു ആഹ്വാനം.ചാറ്റോ ഒരു വിപ്ലവ ദേശീയവാദി മാത്രമായിരുന്നു എന്നാണ് വസ്തുത.ചാറ്റോയ്ക്ക് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല.
ലോകയുദ്ധം തീർന്നപ്പോൾ ചാറ്റോയെ കൈമാറണമെന്ന് ബ്രിട്ടൻ സ്വീഡനോട് ആവശ്യപ്പെട്ടുചാറ്റോയെ 1915 ൽ ഫ്രാൻസുമായോ ഇറ്റലിയുമായോ ഉള്ള സ്വിസ് അതിർത്തിയിൽ വധിക്കാൻ ബ്രിട്ടീഷ് ചാര സംഘടന തയ്യാറാക്കിയ പദ്ധതിയാണ്,സോമർസെറ്റ്‌ മോമിൻറെ Guilia Lazzari എന്ന കഥ.അന്ന് മോം ചാര സംഘടനയിൽ ഉണ്ടായിരുന്നു.കഥയിലെ ജോൺ ആഷൻഡൻ മാം തന്നെ;ചന്ദ്ര ലാൽ ആണ് ചാറ്റോ.ബ്രിട്ടീഷ് ചാരൻ ഡൊണാൾഡ് ഗല്ലിക് ആണ് ചാറ്റോയെ അതിർത്തിയിലേക്ക് ആകർഷിച്ചത്.സ്വിസ് പൊലീസ് സൂറിച്ചിൽ ചാറ്റോയെ അറസ്റ്റ് ചെയ്‌തു.നെഹ്രുവും ബോസും വഞ്ചിച്ചു എന്ന് തോന്നി,ചാറ്റോ മോസ്‌കോയ്ക്ക് രക്ഷപ്പെട്ടു.1920  ൽ ചാറ്റോ സ്വീഡനിൽ നിന്ന് രക്ഷപ്പെടുമ്പോൾ ഇന്ത്യയിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭത്തിലായിരുന്നു.മോസ്‌കോയിൽ ആഗ്നസിനൊപ്പം  എത്തുമ്പോൾ,ചാറ്റോ ഭീകരത ഉപേക്ഷിച്ചിരുന്നു.കമ്മ്യൂണിസ്റ്റ് ആയിരുന്നുമില്ല.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻറെ ശത്രുവാണ് സോവിയറ്റ് യൂണിയൻ എന്നതിനാൽ,അതിനോട് അടുത്തു.സ്വന്തമായി സാമ്പത്തിക സ്രോതസ്സോ ഇന്ത്യയിൽ അടിത്തറയോ ചാറ്റോയ്ക്ക് ഉണ്ടായിരുന്നില്ല.പിന്നെ എന്തടിസ്ഥാനത്തിലാണ് ചാറ്റോ ഇന്ത്യയെ സ്വതന്ത്രമാക്കാൻ നടന്നതെന്ന് ബറുവയുടെ പുസ്തകത്തിൽ കാണുന്നില്ല.മോസ്കോയിലെ സഖാക്കൾക്കിടയിലും സ്വാധീനമുണ്ടാക്കാൻ ചാറ്റോയ്ക്ക് കഴിഞ്ഞില്ല.അവിടെ തന്നെ അട്ടിമറിച്ചതിന് ചാറ്റോ എം എൻ റോയിയെ പഴിച്ചു.ചാറ്റോയോട് അസൂയ ഉണ്ടായിരുന്ന അവസരവാദിയായിരുന്നു റോയ് എന്ന് ബറുവ പറയുന്നു -റോയ് അവസരവാദി മാത്രമായിരുന്നു എന്നതിൽ തർക്കമില്ല.ആദ്യം മോസ്കോയുമായി ബന്ധം സ്ഥാപിച്ച ചാറ്റോ പിന്നെ ഒന്നര വർഷം കഴിഞ്ഞ് എത്തുമ്പോഴേക്കും റോയ് അവിടെ മെക്സിക്കോയിൽ പരിചയപ്പെട്ട കോമിന്റേൺ ഏജൻറ് മിഖയിൽ ബൊറോഡിൻ വഴി സ്ഥാനം ഉറപ്പിച്ചിരുന്നു.കോമിന്റേൺ രണ്ടാം കോൺഗ്രസിൽ പങ്കെടുക്കാൻ ചാറ്റോയും സംഘവും മോസ്‌കോയിൽ ചെന്നപ്പോൾ റോയ് അവിടെ ഉണ്ടായിരുന്നു.
ചാറ്റോ,1933 
ചാറ്റോയുടെ  നേതൃത്വത്തിൽ ഭൂപേന്ദ്രനാഥ് അടങ്ങിയ 14 അംഗ സംഘം 1921 ഏപ്രിലിലാണ് മോസ്‌കോയിൽ കോമിന്റേൺ രണ്ടാം കോൺഗ്രസിന് എത്തിയത്.ഈ സംഘം സംഘടിതമായ കാഴ്ചപ്പാടോടെ അല്ല എത്തിയത്.രണ്ട് ലക്ഷ്യങ്ങൾ ഈ സംഘത്തിനുണ്ടായിരുന്നു:ഇന്ത്യയിലെ കമ്യുണിസ്‌റ്റ് പ്രസ്ഥാനത്തിൻറെ നേതൃത്വം തങ്ങളിൽ ആവുക,റോയ് വൃന്ദത്തിൻറെ വിഭാഗീയതക്കെതിരെ പോരാടുക.റോയ് സംഘവുമായി ബർലിൻ സംഘം ഇരുന്നപ്പോൾ,പരസ്‌പരം ചെളി വാരിയെറിയൽ ആണുണ്ടായത്.കോമിന്റേൺ ഭിന്നത തീർക്കാൻ ഡച്ച് സൈന്താന്തികൻ സെബാൾഡ്  ററ്റ്‌ഗേഴ്സിന്റെ നേതൃത്വത്തിൽ കമ്മീഷനെ വച്ചു.അതിൽ റോയിയുടെ മോസ്‌കോ രക്ഷകൻ മിഖയിൽ ബൊറോഡിൻ ഉണ്ടായിരുന്നു.വിപ്ലവത്തിന് മുൻപ് അമേരിക്കയിലേക്ക് പലായനം ചെയ്‌ത്‌,വാൾ പരൈസോ സർവകലാശാലയിൽ പഠിച്ച് ഷിക്കാഗോയിൽ സ്‌കൂൾ തുടങ്ങിയ ബൊറോഡിൻ,അന്ന് ലെനിൻ നിയമിച്ച കോമിന്റേൺ ഏജൻറ് ആയിരുന്നു .തന്നെ നേതാവായി അംഗീകരിക്കാതെ അംഗങ്ങളെ കമ്മീഷൻ ഒറ്റയ്‌ക്കൊറ്റയ്ക്ക് വിളിക്കുന്നതിൽ പ്രതിഷേധിച്ച് ചാറ്റോ ഇറങ്ങിപ്പോയി.കമ്മീഷൻ പിരിച്ചു വിട്ടു.വീണ്ടും ജെയിംസ് ബെല്ലിൻറെ നേതൃത്വത്തിൽ വന്ന കമ്മീഷനിലും ബൊറോഡിനെ കണ്ട്,ചാറ്റോ ഇറങ്ങിപ്പോയി.അന്ന് ചാറ്റോയ്‌ക്കൊപ്പം ആരുമില്ലാത്തതിനാൽ റോയ് ജയിച്ചു.ഈ കമ്മീഷന് മുന്നിൽ മൂന്ന് സിദ്ധാന്തങ്ങൾ ചർച്ചയ്ക്ക് വന്നു:ഒന്ന് റോയ് എഴുതിയത്.രണ്ട്,ചാറ്റോ,ഗുലാം ലുഹാനി,പാണ്ഡു രംഗ് കാൻഖോജെ എന്നിവർ തയ്യാറാക്കിയത്.മൂന്ന് ഭൂപേന്ദ്രന്റേത്.ചാറ്റോയുടെയും ഭൂപേന്ദ്രൻറെയും സിദ്ധാന്തങ്ങൾ തള്ളി.
ചാറ്റോ,സ്റ്റോക്ഹോം,1917 
കോമിന്റേൺ നിരാകരിച്ചപ്പോൾ,ബെർലിനിലേക്ക് മടങ്ങിയ ചാറ്റോയെ ജർമൻ അധികാരികൾ ഏതു\നിമിഷവും ബ്രിട്ടന് കൈമാറും എന്ന നിലയിൽ,ഇന്ത്യൻ ന്യൂസ് ആൻഡ് ഇൻഫർമേഷൻ ബ്യുറോ തുടങ്ങി,അതിൽ ജോലി ചെയ്തു.ഇരു പതുകളുടെ ഒടുവിൽ,ഒരു സഹായവും കിട്ടാതെ ബ്യുറോ ദാരിദ്ര്യത്തിൽ ആഴ്ന്നു.ലീഗ് എഗൈൻസ്റ്റ് ഇoപീരിയലിസം എന്ന സംഘടന ഉണ്ടാക്കിയപ്പോൾ നെഹ്രുവുമായി അടുപ്പം വന്നു.1927 ൽ ചാറ്റോയും എ സി എൻ നമ്പ്യാരും നെഹ്‌റുവിനെ ബ്രസൽസിൽ കൊളോണിയൽ വിരുദ്ധ കോൺഗ്രസിൽ കാണുകയും മോട്ടിലാലും നെഹ്രുവും ചാറ്റോയുടെ ക്ഷണം സ്വീകരിച്ച് ബെർലിനിൽ എത്തുകയും ചെയ്തിരുന്നു .1930 ൽ താൻ കമ്മ്യൂണിസ്റ്റ് ആയെന്ന് ചാറ്റോ നെഹ്‌റുവിനെ അറിയിച്ചു.ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു.ഇക്കാലത്ത് ചാറ്റോ വീണ്ടും റോയിയുമായി അടുക്കുന്നുണ്ട്.റോയിയോട് പറഞ്ഞാണ്, എ സി എൻ നമ്പ്യാരുടെ ഭാര്യയും തൻറെ സഹോദരിയുമായ  സുഹാസിനിയെ മോസ്‌കോ സർവകലാശാലയിൽ ചാറ്റോ ചേർക്കുന്നത്.റോയ് പറഞ്ഞിട്ടാണ്,സോവിയറ്റ് ചാരനും ജർമൻ കമ്മ്യുണിസ്റ്റ് പാർട്ടി നേതാവും ആദ്യ യങ് കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ മേധാവിയുമായ വില്ലി മുൻസൻബെർഗ് തൻറെ ചിറകിൻ കീഴിൽ ഒതുക്കുന്നത്.കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ വാൾട്ടർ ബെഞ്ചമിൻറെ കഥയിൽ ( https://hamletram.blogspot.com/2019/06/blog-post_410.html) സംശയാസ്പദമായ വേഷത്തിലാണ്,വില്ലി.1933 ൽ ചാറ്റോയെ അവസാനമായി കണ്ട ആഗ്നസ് ഓർമിച്ചു:

He embodied the tragedy of a whole race. Had he been born in England or America, I thought, his ability would have placed him among the great leaders of his age... He was at last growing old, his body thin and frail, his hair rapidly turning white. The desire to return to India obsessed him, but the British would trust him 

only if he were dust on a funeral pyre.

ഒരു വംശത്തിൻറെ മുഴുവൻ ദുരന്തത്തെ അദ്ദേഹം ആവാഹിച്ചു.ഇംഗ്ലണ്ടിലോ അമേരിക്കയിലോ ജനിച്ചിരുന്നെങ്കിൽ,അദ്ദേഹത്തിൻറെ ശേഷി,അദ്ദേഹത്തെ മഹാനായ നേതാവാക്കുമായിരുന്നു.അവസാനം,അദ്ദേഹത്തിന് വയസ്സാകുന്നു.മെലിയുന്നു,ശോഷിക്കുന്നു,തല നരയ്ക്കുന്നു.ഇന്ത്യയ്ക്ക് പോകാനുള്ള ആഗ്രഹം അദമ്യമാണ്;എന്നാൽ അദ്ദേഹം ചിതയിൽ പൊടിയായിട്ടേ,ബ്രിട്ടീഷുകാർ അദ്ദേഹത്തെ വിശ്വസിക്കൂ .

മോസ്കോയിലേക്ക് മടങ്ങിയ ചാറ്റോയെ എന്തിന് സ്റ്റാലിൻ കൊന്നു എന്നതിന് ഉത്തരമില്ല എന്ന് പലരും  പറയുന്നുവെങ്കിലും,ഉത്തരമുണ്ട്.
ചാറ്റോ 1934 ജനുവരി ൦ഫെബ്രുവരിയിൽ ലെനിൻറെ വിധവ ക്രൂപ്‌സ് കേയയ്ക്ക് കത്തുകൾ എഴുതി.1934 മാർച്ച് 18 ന് ലെനിൻ സ്മരണകൾ പ്രഭാഷണം നടത്തി.1935 സെപ്റ്റംബർ ഒൻപതിന് കോമിന്റേൺ സെക്രട്ടറി ജനറൽ ജോർജി ദിമിത്രോവിന് കത്തെഴുതി:"മൂന്നു വർഷമായി എന്നെ കോമിന്റേർണിന്റെ സജീവ പ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നു ".

ഇന്ത്യയിലെ പാർട്ടിയിലെ യഥാകാലം വഴി തെറ്റിച്ചു കൊണ്ടിരുന്ന രജനി പാമെ ദത്തിന്റെ സഹോദരൻ ക്ലെമെൻസ് 1936 / 37 ൽ ചാറ്റോയെ ലെനിൻഗ്രാഡിലെ സയൻസ് അക്കാദമിയുടെ ആന്ത്രോപോളജി ആൻഡ്  എത്‌നോഗ്രഫി ഇൻസ്റ്റിട്യൂട്ടിൽ  കണ്ടതാണ്,അവസാനം രേഖപ്പെടുത്തിയ കാഴ്ച.സ്റ്റാലിന്റെ ഉന്മൂലനം നടക്കുന്ന കാലം.ലെനിൻറെ ഭാര്യയെ 1922 ൽ ഫോണിൽ സ്റ്റാലിൻ ചീത്ത വിളിച്ചതാണ്,ലെനിനുമായി സ്റ്റാലിന്റെ തർക്കം രൂക്ഷമാക്കിയതും,സ്റ്റാലിൻ ലെനിനെ കൊല്ലുന്ന അവസ്ഥയിൽ എത്തിച്ചതും.ലെനിൻറെ വിധവയ്ക്ക് കത്തെഴുതിയ ആൾ സ്റ്റാലിന്റെ നോട്ടപ്പുള്ളി ആയിരിക്കും.മാത്രമല്ല സ്റ്റാലിന്റെ രണ്ടാമൻ എം എൻ കിറോവിന്റെ സുഹൃത്തായിരുന്നു,ചാറ്റോ.ഉന്മൂലന കാലത്ത് സ്റ്റാലിനും കിറോവും ശത്രുതയിലായി.

ചാറ്റോ 1937 ജൂലൈ 16 ന് ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായി.ചാറ്റോ അവസാന ഭാര്യയും ഇന്തോനേഷ്യൻ വകുപ്പ് അധ്യക്ഷയുമായ ഡോ ലിഡിയ കരുമോവ്സ്കായയുമൊത്ത്  ജീവിക്കുന്ന ഫ്ലാറ്റിൽ രാത്രിയായിരുന്നു ,റെയ്‌ഡ്‌ .യാത്ര പറയുമ്പോൾ ലിഡിയയെ ആലിംഗനം ചെയ്‌ത്‌ ,വിവരം കോമിന്റേണിനെ അറിയിക്കണമെന്ന് ചെവിയിൽ മന്ത്രിച്ചു .1956 ൽ സ്റ്റാലിനെ കുഴിച്ചു മൂടിയ ഇരുപതാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ,ലിഡിയ ക്രൂഷ്‌ചേവിന് പരാതി നൽകി .വിരേന്ദ്രനാറ്റ് അഗാരോനാറ്റോവിച്ചിന് എതിരായ കുറ്റാരോപണങ്ങൾ നീക്കിയതായി 1956 സെപ്റ്റംബർ 15 ന് അറിയിപ്പ് കിട്ടി.രണ്ടു വർഷത്തിന് ശേഷം അവർക്ക് കിട്ടിയ മരണ സർട്ടിഫിക്കറ്റിൽ മരണ തീയതി 1943 ഏപ്രിൽ 6 ആയിരുന്നു .ലിയോനിദ് മിത്രോഖിൻ തൊണ്ണൂറുകളിൽ കെ ജി ബി ആർകൈവ്സ് പരിശോധിച്ചപ്പോഴാണ് ,കൊലയുടെ ശരിയായ തീയതി കിട്ടിയത്.
സ്റ്റാലിൻ,മൊളോടോവ്,വൊറോഷിലോവ്,ഷഡാനോവ്,കഗാനോവിച്ച് എന്നിവർ ചാറ്റോ ഉൾപ്പെടെ 184 പേരുടെ മരണ വാറന്റിൽ 1937 ഓഗസ്റ്റ് 31 ന് ഒപ്പിട്ടു.സെപ്റ്റംബർ രണ്ടിന് സോവിയറ്റ് സുപ്രീം കോടതിയുടെ പട്ടാള കൊളീജിയം വധശിക്ഷ പ്രഖ്യാപിച്ചു -അന്ന് തന്നെ നടപ്പാക്കി.
ചാറ്റോയുടെ സഹോദരി സുഹാസിനിയുടെ ഭർത്താവ് എ സി എൻ നമ്പ്യാർ 1938 ജൂലൈ 10 ന് നെഹ്‌റുവിനെ,ചാറ്റോയുടെ അറസ്റ്റ് വിവരം അറിയിച്ചിരുന്നു;ചാറ്റോയെ കൊന്നെന്ന് അറിയില്ലായിരുന്നു.ജൂലൈ 21 ന്,നെഹ്‌റു , നമ്പ്യാർക്ക് മറുപടി എഴുതി -അന്വേഷിക്കാം.
അനുബന്ധം:
Chattopadhya's Letter To Krupskaya and Reply 
Academy of Sciences of USSR Leningrad Moscow 25 January 1934 To Com. N. Krupskaya Dear Comrade, I want to get information about certain questions concerning about Vladimir Iliyich I did not find any mention in 'our Memoirs or in other biographies. I would feel deeply obliged if you can find time to answer the following
questions. 

(a)When Mr Lenin was in London, did he come into contact 
with any Indians? If so, will you be able to give some 
details? 

(b) In the Stuttgart Congress of 1907, two Indians bad 
participated. One of them, a woman Bhikaji Rustom Cama, 
spoke on the conditions of the Indian people. Did Lenin 
meet her personally and talk with her about India? 

(c) Did Lenin try before the October Revolution — parti- 
cularly during the period of 1912-1917 — to get in touch either personally or through earlier comrades, with Indian 
national revolutionary emigrants? 

I am writing an article “Lenin and India” in a Lenin 
anthology of Academy of Sciences for which I urgently 
need this above mentioned information. 

I would be very much grateful to you if you could give 
me answers to mi- questions at your earliest convenience. 
You could of course reply in Russian. 

In as much as you do not know me personally, I could 
give reference of Comrade Piatnitski or Malinowski. 

Brotherly yours, 
Chattopadhyay


Leningrad 7 February 1934 

Academy of Sciences 
Virendranath Chattopadhyaya. 

Respected Comrade, 

Unfortunately, I can remember nothing on the questions 
that interest you. 

In London, in as much as I remember, there was no 
meetings with (any) Indians. In Stuttgart Congress I was 
not present and Vladimir Ilyich did not speak anything 
about it to me. Most likely efforts to establish connections 
were made during this period of the imperialist war but I 
do not remember it. 

With brotherly greetings, 

N. Krupskaya 

See https://hamletram.blogspot.com/2019/07/blog-post_7.html

Monday, 8 July 2019

റോയിയുടെ മെക്‌സിക്കോ നിധി

മാനവേന്ദ്ര നാഥ് റോയ് മെക്സിക്കോയിൽ എത്തുമ്പോൾ,ആ സ്ഥലം അപരിചിതമായി തന്നെ തോന്നി.അയാൾ ഹോട്ടൽ ഡി ജനീവയിൽ മുറിയെടുത്തു.ഒരാളെപ്പോലും പരിചയം ഉണ്ടായിരുന്നില്ല.അവിടെ ആരുമായും ബന്ധം സ്ഥാപിച്ചിരുന്നില്ല.യുകാട്ടാൻ പ്രവിശ്യാ ഗവർണർ, ജനറൽ സാൽവദോർ അൽവറാഡോയ്ക്ക് കൊടുക്കാൻ കൈയിൽ ഒരു കത്തുണ്ടായിരുന്നു.യുകാട്ടാൻ പ്രവിശ്യ നഗരത്തിൽ നിന്ന് ആയിരം മൈൽ ദൂരെയായിരുന്നു.തബാസ്കോ,ചിയാപാസ് പ്രവിശ്യകളിലൂടെ കടന്നു പോകണമായിരുന്നു.അങ്ങോട്ട് തീവണ്ടി ഉണ്ടായിരുന്നില്ല.മെക്സിക്കോ ഉൾക്കടൽ വഴി പോകാൻ അമേരിക്കൻ കപ്പലുകളേ ഉണ്ടായിരുന്നുള്ളു.വേറാക്രൂസ്‌ തുറമുഖം കഴിഞ്ഞാൽ അവ നങ്കൂരമിട്ടിരുന്നത്,അമേരിക്കൻ തുറമുഖത്തായിരുന്നു.
അപ്പോൾ,അൽവറാഡോയെ കാണാൻ കഴിയില്ല.
റോയ് എങ്ങനെയോ വിദേശകാര്യ മന്ത്രി കാൻഡിഡോ ആഗിലാറിനെ  കണ്ടു.അയാൾ മെക്സിക്കോ പ്രസിഡൻറ് ജനറൽ ഡോൺ വെനുസ്‌തിയാനോ  കരൻസയുടെ മരുമകൻ ആയിരുന്നു.അൽവറാഡോയ്ക്കുള്ള കത്ത് റോയ് മന്ത്രിക്ക് കൊടുത്തു.അത് വായിച്ച് മന്ത്രി റോയിക്ക് സുരക്ഷിതത്വം വാഗ്‌ദാനം ചെയ്‌തു.പ്രസിഡൻറ് എത്തിയാൽ അറിയിക്കാം.1917 ജൂലൈയിൽ ആയിരുന്നു,ഇത്.റോയിക്കൊപ്പം, സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്ന് പാസായ ഭാര്യ എവ്‌ലിൻ ലിയനോറ ട്രെന്റും ഉണ്ടായിരുന്നു.കറൻസ മെക്‌സിക്കോയുടെ ആദ്യ പ്രസിഡൻറ് ആയി അധികം ആയിരുന്നില്ല.
എം എൻ റോയ് രണ്ടാം ഭാര്യ എല്ലനൊപ്പം ( 1937 ) 
ഈ നീക്കം റോയിയിൽ ഹോട്ടലിലും മറ്റും മതിപ്പുണ്ടാക്കി.എൽ പ്യുബ്ലോ പത്രത്തിൻറെ എഡിറ്ററിൽ നിന്ന് അടുത്ത നാൾ റോയിക്ക് ,ഓഫിസിലേക്ക് ക്ഷണിച്ച് കത്തു കിട്ടി.തമ്മിൽ കണ്ടപ്പോൾ,റോയ് താമസിക്കുന്ന ഹോട്ടൽ സുരക്ഷിതമല്ലെന്ന് എഡിറ്റർ പറഞ്ഞു.എന്നാൽ റോയിക്ക് ഒരു നിധി കിടക്കുന്നത് ആ ഹോട്ടലിൽ ആണെന്ന് എഡിറ്റർക്ക് അറിയുമായിരുന്നില്ല.റോയ് ഹോട്ടൽ വിടും മുൻപ് അവിടെ കുറെ ജർമൻകാരെ ഭാഗ്യം കൊണ്ട് കണ്ടു.അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ വിദൂര പൂർവ ദേശങ്ങളിൽ നിന്നോ അമേരിക്കയിൽ നിന്നോ രക്ഷപ്പെട്ടവർ ആയിരിക്കാം.ഒരു ദിവസം രാവിലെ ഒരു ജർമൻകാരൻ റോയിയുടെ മുറിയിൽ എത്തി.മുൻപ് ബറ്റേവിയയിൽ റോയ് കണ്ടുമുട്ടിയ രണ്ടു ജർമൻകാർ ഹോട്ടലിൽ ഉണ്ടെന്ന വിവരം അയാൾ കൈമാറി.അവർക്ക് റോയിയെ കാണണം.വിപ്ലവാഭിലാഷം തണുത്തിരുന്ന റോയ്,സമ്മതിച്ചു.റോയ് അവർക്കു മുന്നിൽ ചൈനാ പദ്ധതി വച്ചു.അത് നടപ്പാക്കാൻ സാമ്പത്തിക സഹായം ജർമൻകാർ വാഗ്‌ദാനം ചെയ്‌തു.അമേരിക്കയിൽ നിന്ന് റോയ് കൊണ്ട് വന്ന പണം കാലിയായിരുന്നു.അടുത്ത ഊണിന് പണം ഉണ്ടായിരുന്നില്ല.ഒറ്റ നിമിഷം കൊണ്ട് സമ്പന്നൻ ആവുകയാണ്.അവർ ആദ്യ ഗഡുവായി 10000 സ്വർണ പീസോ റോയിക്ക് കൊടുത്തു.മെക്സിക്കൻ കറൻസി ആയിരുന്നു അത്.അന്ന് അമേരിക്കൻ ഡോളറിൻറെ പകുതി.
റോയ് താമസിച്ച വീട് 
കൊളോണിയ റോമ എന്ന വിശിഷ്ട മേഖലയിലെ ഒരു വീട്ടിലേക്ക് റോയ് താമസം മാറി.ഒരു അത്താഴ വിരുന്നിന് ജർമൻകാർ അദ്ദേഹത്തെ വിളിച്ചു.വിവാഹിതനായ റോയ് ഇനിയും അനിശ്ചിതത്വത്തിൽ കഴിയാൻ ആഗ്രഹിച്ചില്ല.ഒരു കപ്പൽ നിറയെ ആയുധങ്ങൾ വന്നാൽ ഇന്ത്യയിൽ വിപ്ലവം ഉണ്ടാവില്ലെന്ന് അതിനകം ബോധ്യപ്പെട്ടിരുന്നു.സ്വന്തം ആവശ്യത്തിന് 10000 പീസോ ചെലവാക്കാൻ തീരുമാനിച്ച റോയ് എന്ന അവസരവാദി വിരുന്നിനുള്ള ക്ഷണം സ്വീകരിച്ചു.ഒരു ചടങ്ങിൻറെ മറവിൽ,പദ്ധതി സംസാരിക്കാനായിരുന്നു,വിരുന്ന്.അവർ റോയിയോട് പദ്ധതിയുടെ പുരോഗതി ചോദിച്ചു.റോയ് വിജയകരമായ ചിത്രം അവർക്ക് മുന്നിൽ വച്ചു.സ്വന്തം നിലയിൽ ചൈനയ്ക്ക് പോയെന്നും വരും.ഒരാഴ്ചയ്ക്കകം റോയിയുടെ നിധി 50000 പീസോ ആയി;താമസിയാതെ 50000 കൂടി എത്തി.
റോയിയുടെ കൈയിൽ കൈസറിൻറെ പണമെത്തിയെന്ന വിവരം,അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികളെ ചുമതലാ ബോധമുള്ളവരാക്കി.അവർക്കും നിധിയിൽ പങ്കുണ്ടെന്നു ധരിച്ച് ചിലർ മെക്സിക്കോയ്ക്ക് വച്ച് പിടിച്ചു.ചിലരെ ഒഴിവാക്കിയാൽ,ഭൂരിപക്ഷത്തെയും ചില്ലിക്കാശ് കൊണ്ട് റോയ് പറ്റിച്ചു.ജർമൻകാരെ താൻ ചൈനയ്ക്ക് പോയെന്നു ബോധ്യപ്പെടുത്താൻ,റോയ് മെക്‌സിക്കോ വിട്ടു.
റോയിക്ക് അർദ്ധ നയതന്ത്ര പാസ്‌പോർട്ട് കിട്ടിയിരുന്നു."ഹൃദയത്തിൽ സാഹസികത ഉണ്ടായിരുന്നില്ല;നിശ്ചയ ദാർഢ്യം ഉണ്ടായിരുന്നില്ല.ശീലം കൊണ്ടാണ്,ആ തീരുമാനം എടുത്തത്",റോയ് ജീവിത കഥയിൽ ( Memoirs) തുറന്ന് എഴുതി.
കറൻസ 
ഗ്വാദൽ ജാറ,മന്സാനില്ലൊ വഴി പസഫിക് തീരത്തെ ചെറു തുറമുഖ പട്ടണമായ സലീന ക്രൂസിൽ റോയ് എത്തി.പ്രതീക്ഷിച്ച കപ്പൽ തുറമുഖത്ത് വരില്ല.ഒരു മാസം കഴിഞ്ഞേ അടുത്ത കപ്പൽ ഉള്ളു.യാത്ര ചെയ്‌തത്‌ ജർമൻകാരെ പറ്റിക്കാൻ മാത്രം ആയിരുന്നതിനാൽ,റോയിക്ക് നിരാശ തോന്നിയില്ല.അയാൾ മെക്‌സിക്കോയിൽ വേറാക്രൂസ്‌ വഴി തിരിച്ചെത്തി.അവിടെ സ്വാധീനമുണ്ട്.ഇപ്പോൾ സ്വർണ നിധിയുമുണ്ട്.ജീവിതം ലളിതം ആയിരുന്നില്ലെന്ന് റോയ് ഏറ്റു പറയുന്നു.കൊളോണ റോമയിലെ വീട്ടിൽ,പച്ച സാറ്റിൻ മൂടിയ ലൂയി 15 ഫർണിച്ചറുകളായിരുന്നു.സ്‌പാനിഷ്‌ അധ്യാപകനെ വച്ചു.ചെസ് പഠിച്ചു.ആഡംബര കഫെകളിൽ പോയി.ഉന്നതങ്ങളിൽ വിഹരിച്ചു.രാവിലെ കുതിര സവാരി നടത്തുമ്പോൾ രണ്ട് അൽസേഷ്യനുകൾ പിന്നാലെ ഓടി.
റോയ് മെക്‌സിക്കോയിൽ എത്തുമ്പോൾ അവിടെ സോഷ്യലിസം പറയുന്ന ഒരു പാർട്ടിയും ഉണ്ടായിരുന്നില്ല.വിപ്ലവം പറയുന്ന നിരവധി സംഘങ്ങൾ പ്രയാസപ്പെടുകയായിരുന്നു.മധ്യ വർഗം സമാധാനം ആഗ്രഹിച്ചിരുന്നു.കൃഷിയായിരുന്നു ഭൂരിപക്ഷത്തിനും ആശ്രയം എന്നതിനാൽ,കാർഷിക പരിഷ്‌കാരം ദാരിദ്ര്യം നീക്കുമെന്ന തോന്നൽ ഉണ്ടായിരുന്നു.ഇടതു പക്ഷം ചിതറിക്കിടന്നു.അവരെ ഒന്നിപ്പിക്കാൻ കഴിയുമെന്ന് റോയിക്ക് തോന്നി.ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പിനെ മുതിർന്ന അഭിഭാഷകൻ ഇഗ്നാസിയോ സാൻഡ്രിബാനെസ് ആണ് നയിച്ചിരുന്നത്.അദ്ദേഹത്തെ കാണും മുൻപ് റോയ്,എൽ പ്യുബ്ലോ പത്രത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെപ്പറ്റി ഒരു പരമ്പര എഴുതി.എഴുത്തിൽ രണ്ടാം പരീക്ഷണം.അമേരിക്കയിൽ ആയിരിക്കെ യുദ്ധം,കൊളോണിയലിസം എന്നിവയെപ്പറ്റി എഴുതിയ,The Way of Double Peace മെക്സിക്കോയിൽ എത്തിയ ശേഷം,പ്രസിദ്ധീകരിച്ചിരുന്നു.
അൽവറാഡോ 
പരമ്പര താനും പാർട്ടിക്കാരും വായിച്ചെന്ന് ആദ്യ കൂടിക്കാഴ്ചയിൽ സാൻഡ്രിബാനെസ് പറഞ്ഞു.പാർട്ടി യോഗത്തിലേക്ക്‌ വിളിക്കണമെന്ന് കരുതിയിരുന്നു.അപ്പോൾ പ്രസിഡന്റ് കരൻസയും അയാളെ പട്ടാള അട്ടിമറി വഴി ഭരണത്തിൽ എത്തിച്ച ജനറൽ ഒബ്രഗോണും തമ്മിൽ സംഘർഷത്തിൽ ആയിരുന്നു.വില്ലയ്ക്കും സപ്പട്ടയ്ക്കും എതിരായ പോർ നയിച്ചത് സൈനിക മേധാവിയായ ഒബ്രഗോൺ ആയിരുന്നു.അമേരിക്ക കരൻസയെ അംഗീകരിച്ചു;1915 ഒക്ടോബറിൽ അയാളുടെ നില ഭദ്രമായി.എന്നാൽ ഒരു മാറ്റത്തിനും മുതിരാതെ അഴിമതിയിൽ മുങ്ങിയ ഭരണത്തിന് ജനം എതിരായി.ജനശ്രദ്ധ തിരിക്കാൻ,ആഭ്യന്തര സംഘർഷം മറയ്ക്കാൻ, കാരൻസയ്ക്ക് എന്തെങ്കിലും വേണമായിരുന്നു.പ്രസിഡന്റാകാൻ ആഗ്രഹിക്കുന്നയാളായിരുന്നു,ജനറൽ അൽവറാഡോ.യുകാട്ടാൻ അനുഭവം വച്ച് സോഷ്യലിസം പറയുന്ന ഒരു പ്രബന്ധം അയാൾ കൊണ്ട് വന്നു.പക്ഷെ അമേരിക്കൻ പിന്തുണ വേണം.സാമ്രാജ്യത്വ പിന്തുണ സോഷ്യലിസത്തിന് കിട്ടുകയില്ല.റോയ് ഉത്തരവാദിത്തം ഏറ്റ് El Heraldo de Mexico പത്രം തുടങ്ങി.അൽവറാഡോയെക്കാൾ തനിക്ക് ഗുണമാകുന്ന ലേഖനങ്ങൾ റോയ് എഴുതി.സാൻഡ്രിബാനെസിനെ കണ്ട് സോഷ്യലിസ്റ്റ് പാർട്ടി അംഗമാകാനുള്ള ആഗ്രഹം അറിയിച്ചു'.മെക്സിക്കോയിലെ മാർക്സ്' എന്നാണ് അയാളെ റോയ് വിശേഷിപ്പിച്ചിരുന്നത്.അയാൾ ആവേശ ഭരിതനായി.പണമില്ലാത്തതിനാൽ അയാളുടെ പാർട്ടി നാലു പേജ് വാരികയാണ്  ഇറക്കിയിരുന്നത്.റോയ് വന്നാൽ സാമ്പത്തിക പ്രശ്‍നം തീരും.ധനികനായ ഇന്ത്യൻ രാജകുമാരൻ എന്നാണ് റോയിയെ പാർട്ടി കരുതിയത്.റോയിയുടെ സഹായത്തോടെ പ്രസ് വാങ്ങി Class Struggle എട്ട് പേജാക്കി.
രാഷ്ട്രീയ സാഹചര്യം കരൻസയ്ക്ക് എതിരായിരുന്നു.റോയിയിൽ അയാൾ ഒരു സുഹൃത്തിനെയും ബലിയാടിനെയും കണ്ടു.റോയിയെ വച്ച് അമേരിക്കൻ വിരോധം കൂട്ടി സോഷ്യലിസ്റ്റുകളെ കൂടെ നിർത്താം.സാഹചര്യം മോശമായാൽ,റോയിയെ കുറ്റക്കാരനാക്കി  ഒഴിവാക്കാം.റോയി അല്ലാതെ തന്നെ സോഷ്യലിസ്റ്റുകളെ കാരൻസയ്ക്ക് അനുകൂലമായി തിരിക്കുകയായിരുന്നു.മൺറോ സിദ്ധാന്തത്തെ എതിർത്ത് മെക്സിക്കോ ദേശീയത റോയ് ഉയർത്തിപ്പിടിച്ചു.ഒരു ഗ്ലാസ് വൈൻ ഉയർത്തി പ്രസിഡൻറ്,റോയിയെ അഭിനന്ദിച്ചു.രണ്ട് അവസര വാദികൾ ഒന്നിച്ചു.റോയിയുടെ സിദ്ധാന്തം പിടിച്ചില്ലെങ്കിലും,സോഷ്യലിസ്റ്റുകൾക്ക് ഇന്ത്യൻ രാജകുമാരനെ വിടാൻ വയ്യായിരുന്നു.റോയിയുടെ കൈയിലെ പണം കണ്ട് അവസരവാദ സിദ്ധാന്തം അവർ കൊണ്ടു നടന്നു.ഭരണ കൂടത്തിന് അനുകൂലമായ പ്രഥമ സോഷ്യലിസ്റ്റ് പാർട്ടി സമ്മേളനം റോയ് സംഘടിപ്പിച്ചു.അത് വൻ വിജയമായി.റോയ് പാർട്ടി ജനറൽ സെക്രട്ടറി ആയി.പ്രസിഡൻറിനെ നിരന്തരം കാണുന്നവനായി.പ്രസിഡന്റിന്റെ അനൗദ്യോഗിക ഉപദേഷ്ടാവ് എന്ന് റോയ് എഴുതുന്നത് സ്ഥിരീകരിക്കാൻ വഴിയില്ല.
ബൊറോഡിൻ 
സമ്മേളനം വിജയിച്ചപ്പോൾമെക്സിക്കോയിൽ അപ്രതീക്ഷിത സന്ദർശകൻ എത്തി.ബൂർഷ്വയെപ്പോലെ ഇരുന്ന ആ റഷ്യക്കാരൻ El Heraldo ഓഫിസിൽ എത്തി,റോയിയെ തിരക്കി.റോയ് ഉണ്ടായിരുന്നില്ല,ബ്രാൻഡ്‌വെയിൻ ആണ് താനെന്ന് സന്ദർശകൻ പറഞ്ഞു.അതായിരുന്നു,മിഖയിൽ ബൊറോഡിൻ.റഷ്യയിൽ 1905 ലെ വിപ്ലവം പരാജയപ്പെട്ടപ്പോൾ,അമേരിക്കയിൽ കുടിയേറിയ അയാൾ,സാർ ചക്രവർത്തിയെ 1917 ൽ അട്ടിമറിക്കും വരെ അവിടെ തുടർന്നു.വിപ്ലവം കഴിഞ്ഞ് റഷ്യയിൽ തിരിച്ചെത്തി,ലെനിനുമായുള്ള സൗഹൃദം മുതലാക്കി.മിഖയിൽ മാർകോവിച്ച് ബൊറോഡിൻ ( 1884 -1951 ) റഷ്യയിലെ യാനോവിച്ചിലാണ് ജനിച്ചത് -ഇന്ന് ബെലാറസ്.ശരിപ്പേര് മിഖയിൽ ഗ്രൂസൻബെർഗ്.ഇരുപതുകളിൽ ചീഫ് കോമിന്റേൺ ഏജൻറ് ആയി ചൈനയിൽ പോയി,സംഘടിതമല്ലാതെ കിടന്ന സൺയാത് സെന്നിൻറെ നാഷനലിസ്റ്റ് പാർട്ടി ( കുമിന്താങ് ) യെ കേന്ദ്രീകൃത ലെനിനിസ്റ്റ് പാർട്ടിയാക്കി മാറ്റി.1903 ൽ ബോൾഷെവിക് പാർട്ടിയിൽ ചേർന്ന അയാളെ രണ്ടു കൊല്ലം കഴിഞ്ഞ് അറസ്റ്റ് ചെയ്‌തു നാട് കടത്തി.അമേരിക്കയിലേക്ക് കുടിയേറി,ഇൻഡ്യാന വാൾപരൈസോ സർവകലാശാലയിൽ പഠിച്ച്,ഷിക്കാഗോയിൽ കുടിയേറ്റക്കാർക്ക് സ്‌കൂൾ തുടങ്ങി. വിപ്ലവം കഴിഞ്ഞ് തിരിച്ചെത്തിയ അയാളെ സ്കാൻഡിനേവിയ,മെക്സിക്കോ,സ്പെയിൻ,തുർക്കി,ബ്രിട്ടൻ എന്നിവിടങ്ങളിൽ കമ്മ്യുണിസ്റ്റ് ഏജൻറ് ആയി അയച്ചു.1923 ലാണ് സൺയാത് സെന്നിൻറെ ഉപദേഷ്ടാവ് ആയത്.1925 ൽ സൺയാത് സെൻ മരിക്കുകയും ചിയാങ് കൈഷക് പകരം വരികയും ചെയ്‌തു.ചിയാങ് കമ്മ്യുണിസ്റ്റുകളുമായി തെറ്റി;ബൊറോഡിൻ 1927 ൽ ചൈന വിട്ടു.മോസ്കോയിലെത്തി അയാൾ തൊഴിൽ കമ്മിസാർ,ടാസ് ഡെപ്യൂട്ടി ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.1932 ൽ മോസ്‌കോ ഡെയിലി ന്യൂസ് എഡിറ്ററായി.സ്റ്റാലിൻ ജൂത ബുദ്ധിജീവികളെ ഉന്മൂലനം ചെയ്യുന്ന വേളയിൽ 1949 ൽ അപ്രത്യക്ഷനായ അയാൾ,1951 ൽ സൈബീരിയയിലെ ലേബർ ക്യാമ്പിൽ മരിച്ചു.
എവ്‌ലിൻ 
1918 ൽ ഒരത്യാവശ്യഘട്ടത്തിൽ രാജ കുടുംബത്തിലെ ആഭരണങ്ങൾ അമേരിക്കയിലേക്ക് കടത്താൻ ലെനിൻ ബൊറോഡിനെ തിരഞ്ഞെടുത്തു.1918 ൽ ഒരു വാണിജ്യ പ്രതിനിധി സംഘത്തെ സ്വീകരിച്ച അമേരിക്ക സംഘത്തിന് രാജ്യാന്തര ബാങ്കിങ് നിഷേധിച്ചു.ഇത് സംഘത്തെ സാമ്പത്തിക പ്രയാസത്തിൽ ആഴ്ത്തി.രാജ ആഭരണങ്ങൾ വിറ്റ് കിട്ടുന്ന പണം ഉപയോഗിക്കാൻ ബൊറോഡിന് നിർദേശം കിട്ടി.വഴിയിൽ ഈ അമൂല്യ ചരക്ക് കാണാതായതിനാൽ,കാലി കീശയുമായാണ് അയാൾ ന്യൂയോർക്കിൽ എത്തിയത്.അപകടകാരിയായ അപരിചിതൻ എന്ന നിലയിൽ അറസ്റ്റിലാവുന്ന ഘട്ടത്തിൽ അയാൾ ദരിദ്രനായി  മെക്സിക്കോയ്ക്ക് രക്ഷപ്പെട്ടു.അവിടെ Gales Magazine ൽ പാർട്ടി ജനറൽ സെക്രട്ടറി റോയിയുടെ പേരു കണ്ട് സഹായം ചോദിച്ച് വന്നതാണ്.റോയ് അയാളെ കൂടെ താമസിപ്പിച്ച് സഹായിച്ചു.
ബൊറോഡിൻ പിൽക്കാലത്ത് റോയിയെ സഹായിച്ചതിന് കണക്കില്ല.റോയിയുടെ സൈദ്ധാന്തികമായ അജ്ഞത മാറ്റിയത് തന്നെ അയാളാണ്.ഇന്ത്യയെപ്പറ്റി മാർക്സിനെ വെല്ലുന്ന മണ്ടത്തരം റോയ് ബൊറോഡിനെ കാണും മുൻപ് 189 പേജുള്ള La India എന്ന സ്‌പാനിഷ്‌ പുസ്തകത്തിൽ എഴുതിയിരുന്നു:
History teaches us that the Indian people under the Hindu monarchs were universally literate and educated.Daily reading of selections from the Holy Scripture was a welcome obligation for the Hindus.So illiteracy  was an almost unknown phenomenon among the Indian people during the period.Institution was always free in India.
ഹിന്ദു രാജാക്കന്മാരുടെ കാലത്ത് ഹിന്ദുക്കൾ എല്ലാവരും സാക്ഷരർ ആയിരുന്നുവെന്നാണ്,റോയ് വച്ച് കാച്ചിയിരിക്കുന്നത് !
ബൊറോഡിൻ റോയിയെ യൂറോപ്യൻ സാംസ്‌കാരിക ചരിത്രവും ഹെഗലിൻറെ തത്വ ചിന്തയും പഠിപ്പിച്ചു.ബൊറോഡിൻ റോയിയുടെ വീട്ടിലേക്ക് ഹോട്ടലിൽ നിന്ന് മാറിയത് പാർട്ടി അംഗങ്ങൾ ശ്രദ്ധിച്ചു.അവർ പാർട്ടി അടിയന്തര യോഗം വിളിച്ച് റോയിയുടെ രാജ്യാന്തര ബന്ധങ്ങൾ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു.ഇതൊരു അവസരമായി കണ്ട റോയ് ബൊറോഡിനെ പാർട്ടി എക്‌സിക്യൂട്ടീവിൽ  പരിചയപ്പെടുത്തി.സോഷ്യലിസ്റ്റ് പാർട്ടിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറ്റണമെന്ന നിർദേശം റോയ് വച്ചു.ഇത് അംഗീകരിച്ചു.സമാന പാർട്ടികളുടെ കൂടി സമ്മേളനം 1919 ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലു വരെ ചേർന്നു.റോയിയും ഭാര്യ എവ്ലിനും ആയിരുന്നു മിക്കവാറും സമ്മേളനങ്ങളിൽ അധ്യക്ഷ സ്ഥാനത്ത്.ലിൻ ഗെയിലിൻറെ ഇടതു പക്ഷവും ലൂയി മൊറോനസിന്റെ വലതു പക്ഷവും തർക്കമുണ്ടായി.റോയ് മൊറോനസിനെ തുണച്ചു .ബൊറോഡിന്റെ സഹായത്തോടെ എല്ലാം നിയന്ത്രിച്ച റോയ്,സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ആയെന്ന് പ്രഖ്യാപിച്ചു.അത് കോമിന്റേണിന്റെ ഭാഗമായി.
വിവരം ഉടൻ ലെനിനെ അറിയിക്കാൻ മുട്ടിയ ബൊറോഡിന് വാർത്താ വിനിമയ അസൗകര്യം കീറാമുട്ടിയായി.മെക്സിക്കോ സർക്കാർ സഹായിച്ചാൽ നടക്കും എന്നതിനാൽ,അയാൾ റോയിയുടെ സഹായം തേടി.ഒബ്രെഗോണ് അമേരിക്കയുടെ സഹായം കിട്ടിയ നേരത്ത് കാരൻസയ്ക്ക് ഒരു തുണ വേണ്ടിയിരുന്നു.തൻറെ വീട്ടിലേക്ക് കാരൻസയെ വിരുന്നിനു വിളിച്ച് റോയ്,ബൊറോഡിനെ പരിചയപ്പെടുത്തി.അർദ്ധ നയതന്ത്ര പദവിയിൽ ബൊറോഡിൻ റഷ്യയുമായി ബന്ധപ്പെട്ടു.റോയ്, ലെനിന് പരിചിതനായി.റോയിക്ക് മോസ്‌കോ സന്ദർശിക്കാനുള്ള ക്ഷണം ദിവസങ്ങൾക്കകം എത്തി.മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷലിൻറെ രണ്ടാം കോൺഗ്രസിനായിരുന്നു,ക്ഷണം.റോയ്,ഭാര്യ,സുഹൃത്ത് ചാൾസ് ഫിലിപ്‌സ്,El Heraldo എഡിറ്റർ എന്നിവർ പോയി.
രണ്ടര കൊല്ലം മാത്രമാണ് റോയ് മെക്സിക്കോയിൽ താമസിച്ചത്.കറൻസയോട് യാത്ര പറയാൻ ചെന്നപ്പോൾ,ഖേദപൂർവ്വം അയാൾ റോയിയെ ഉപദേശിച്ചു:Dont gamble with fate,വിധിയുമായി ചൂതാട്ടം വേണ്ട.
നൈറ്റ് ക്ലബ് ബോർഡ് റോയിയുടെ പേരിൽ 
ബൊറോഡിൻ ആയിരുന്നു,മോസ്‌കോയിൽ റോയിയുടെ തുറുപ്പ് ശീട്ട്.അത് വച്ച് അയാൾ മറ്റെല്ലാ ഇന്ത്യൻ വിപ്ലവകാരികളെയും വെട്ടി.എന്നിട്ടും,കുറെ മലയാളി വിഡ്ഢികൾ  അയാൾ മഹാനാണെന്നു ധരിച്ചു -അവരിൽ പ്രധാനി ആയിരുന്നു,എം ഗോവിന്ദൻ.ഗോവിന്ദൻ  ഒൻപതാം ക്‌ളാസ് വരെയാണ് പഠിച്ചത്;റോയ് പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞ്,കൽക്കട്ട ടെക്‌നിക്കൽ ഇൻസ്റ്റിട്യൂട്ടിൽ പഠനം പൂർത്തിയാക്കാതെ പുറത്തു പോകേണ്ടി വന്നു  -വിദ്യാഭ്യാസത്തിൻറെ അഭാവം തെറ്റല്ലെങ്കിലും,പരസ്‌പരം തിരിച്ചറിയാൻ  അത് കാരണമാകാം.
മെക്‌സിക്കോയിൽ റോയ് താമസിച്ച വീട്,കമ്മ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനം,ഇന്ന് നൈറ്റ് ക്ലബ് ആണ് -റോയിയുടെ പേരിൽ തന്നെയാണ്,ക്ലബ്.യൂറോപ്പിൽ പള്ളികൾ ബാറുകൾ ആകും പോലെ.

See https://hamletram.blogspot.com/


Sunday, 7 July 2019

വിപ്ലവം , സ്വാമി വിവേകാനന്ദൻറെ വീട്ടിൽ

സ്വാമി വിവേകാനന്ദൻറെ അനുജൻറെ വിപ്ലവ പരീക്ഷകൾ 

വിദേശത്ത് പ്രവർത്തിച്ച ഇന്ത്യൻ വിപ്ലവകാരികളുടെ ചരിത്രം പരതുമ്പോഴാണ്,1917 ൽ സ്റ്റോക് ഹോമിൽ നടന്ന രാജ്യാന്തര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ചാറ്റോയും ഡോ ഭൂപേന്ദ്ര നാഥ് ദത്തും പങ്കെടുത്തിരുന്നു എന്ന് വായിച്ചത്. ചാറ്റോയുടെ വിപ്ലവ ജീവിതം  വായിക്കുകയും,1937 ൽ സ്റ്റാലിൻ അദ്ദേഹത്തെ ഉന്മൂലനം ചെയ്‌തു എന്നറിയുകയും ചെയ്തിരുന്നു.സരോജിനി നായിഡുവിൻറെ അനുജനാണ്,വീരേന്ദ്ര നാഥ് ചതോപാധ്യായ എന്ന ചാറ്റോ.ആരാണ് ഭൂപേന്ദ്രനാഥ് ദത്ത്?
സ്വാമി വിവേകാനന്ദൻറെ സഹോദരനാണ്,ഭൂപേന്ദ്ര നാഥ് ദത്ത്.ഇന്ത്യൻ  മാർക്‌സിസ്റ്റ് ബുദ്ധിജീവികളിൽ,എം എൻ റോയിയെക്കാൾ തലയെടുപ്പ് ഉണ്ടായിരുന്നയാൾ .ചാറ്റോയും ദത്തും  അന്ന് കോമിന്റേണിന്റെ ( കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ ) ആദ്യ ജനറൽ സെക്രട്ടറി അഞ്ചലിക്ക ബലനോവ,രണ്ടാം സെക്രട്ടറി കാൾ റാഡെക്,പാർട്ടിയിലും നയതന്ത്ര വിഭാഗത്തിലും പ്രധാനിയായ കെ എം ട്രോയനോസ്‌കി  എന്നിവരുമായി  പരിചയപ്പെട്ടു.മോസ്‌കോയിൽ നടക്കാൻ പോകുന്ന പൗരസ്ത്യ സെമിനാർ സംഘടിപ്പിക്കാൻ സംസ്കൃതവും തത്വ ചിന്തയും അറിയുന്നയാൾ എന്ന നിലയിൽ  ലാലാ ഹർദയാലിനെ നിർദേശിച്ചു.താൻ ഒരു 'സോഷ്യലിസ്റ്റ്' ആണെന്ന് സ്വാമി വിവേകാനന്ദൻ 1896 നവംബർ ഒന്നിന് വിംബിൾഡണിലെ മേരി ഹെയ്‌ലിന് എഴുതിയ കത്തിൽ പറഞ്ഞിരുന്നു ( Complete Works,Vol 6:381  ):
 I am a socialist not because I think it is a perfect system, but half a loaf is better than no bread.
The other systems have been tried and found wanting. Let this one be tried — if for nothing else, for the novelty of the thing. A redistribution of pain and pleasure is better than always the same persons having pains and pleasures. The sum total of good and evil in the world remains ever the same. The yoke will be lifted from shoulder to shoulder by new systems, that is all.
Let every dog have his day in this miserable world, so that after this experience of so-called happiness they may all come to the Lord and give up this vanity of a world and governments and all other botherations.
റൊട്ടിയില്ലാത്തതിലും നല്ലതാണ് അര റൊട്ടി .1895 സെപ്റ്റംബർ 9 ന്  പാരിസിൽ നിന്ന് അലസിങ്ക പെരുമാളിന് എഴുതിയ കത്തിൽ വിവേകാനന്ദൻ വിശദീകരിച്ചു:
I will have nothing to do with cowards or political nonsense. I do not believe in any politics. God and truth are the only politics in the world, everything else is trash.
രാഷ്ട്രീയ അസംബന്ധവുമായി തനിക്ക് ബന്ധമില്ല .ദൈവവും സത്യവും മാത്രമാണ് രാഷ്ട്രീയം .
വിപ്ലവം വിട്ട് സാമൂഹിക ശാസ്ത്രജ്ഞനും നരവംശ ശാസ്ത്രജ്ഞനും ആയ ആളാണ്,ഭൂപേന്ദ്ര നാഥ് ( 1880 -1961 ).യൗവനത്തിൽ അരബിന്ദോയുടെ വിപ്ലവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു.തീവ്രവാദി സംഘടനയായ യുഗാന്തറിൽ പ്രവർത്തിച്ചു.1907 ൽ അറസ്റ്റിലാകും വരെ യുഗാന്തർ പത്രിക എഡിറ്റർ ആയിരുന്നു.
ഭൂപേന്ദ്ര നാഥ് 
കൊൽക്കത്തയിൽ വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരിയുടെയും മകനായി 1880 സെപ്റ്റംബർ നാലിന് ജനിച്ച ഭൂപേന്ദ്രന്,നരേന്ദ്രൻ ( വിവേകാനന്ദൻ ) അല്ലാതെ,മഹേന്ദ്രൻ എന്ന ജ്യേഷ്ഠനും ഉണ്ടായിരുന്നു.കേശവ് ചന്ദ്ര സെനും ദേവേന്ദ്ര നാഥ് ടഗോറും  നേതൃത്വം നൽകിയ ബ്രഹ്മ സമാജത്തിൽ ചരിത്രകാരനും മത പരിഷ്‌കർത്താവുമായ ശിവ് നാഥ് ശാസ്ത്രിയെ പരിചയപ്പെട്ടത് വഴിത്തിരിവായി.ബ്രഹ്മ സമാജം ഭൂപേന്ദ്രൻറെ വിശ്വാസങ്ങളെ മാറ്റി മറിച്ചു.ജാതിരഹിത സമൂഹം,ഏക ദൈവം,അന്ധ വിശ്വാസങ്ങങ്ങൾക്ക് എതിരായ പോരാട്ടം എന്നിവ ബ്രഹ്മ സമാജ ലക്ഷ്യങ്ങൾ ആയിരുന്നു.സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ ഭാഗമാകാൻ പ്രമഥ നാഥ് മിത്ര രൂപം നൽകിയ ബംഗാൾ റവലൂഷനറി സൊസൈറ്റിയിൽ 1902 ൽ ചേർന്നു.നാലു കൊല്ലം കഴിഞ്ഞാണ്,യുഗാന്തർ പത്രികയുടെ സ്ഥാപക പത്രാധിപരാകുന്നത് -അങ്ങനെ അരബിന്ദോ,അദ്ദേഹത്തിൻറെ അനുജനും യുഗാന്തർ സ്ഥാപക നേതാവും പത്ര പ്രവർത്തകനുമായ ബരീന്ദ്ര ഘോഷ്,അഭിനാഷ് ഭട്ടാചാര്യ  എന്നിവരുടെ സൗഹൃദ വലയത്തിലായി.രണ്ടു ലേഖനങ്ങളുടെ പേരിൽ  രാജ്യ ദ്രോഹ കുറ്റത്തിന് 1907 ൽ അറസ്റ്റിലായി,ഒരു കൊല്ലം ജയിലിൽ കിടന്നു.കോടതിയിൽ വിശ്വാസമില്ലാത്തതിനാൽ,കോടതി നടപടികളിൽ സഹകരിച്ചില്ല .ബ്രിട്ടീഷ് ഇന്ത്യയിൽ രേഖപ്പെടുത്തിയ ആദ്യത്തെ നിസ്സഹകരണം ഇതാണ്. 
ബരീന്ദ്ര ഘോഷ് 
മോചനത്തിന് ശേഷം,സിസ്റ്റർ നിവേദിതയുടെ സഹായത്തോടെ,രഹസ്യ വഴിയിൽ അമേരിക്കയിൽ എത്തി കുറച്ചു നാൾ ഇന്ത്യ ഹൗസിൽ തങ്ങി.ബ്രൗൺ സർവകലാശാലയിൽ പഠിച്ച് എം എ നേടി.അമേരിക്കയിൽ ലാലാ ഹർദയാലും കൂട്ടരും സ്ഥാപിച്ച ഗദർ പാർട്ടിയിൽ ചേർന്നാണ്,സോഷ്യലിസം,കമ്മ്യുണിസം എന്നിവ ശ്രദ്ധിച്ചത്.ഒന്നാം ലോകയുദ്ധ കാലത്ത് ജർമനിയിൽ എത്തി വിപ്ലവ പ്രവർത്തനങ്ങളിൽ മുഴുകുകയും,1916 ൽ ബർലിനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി സെക്രട്ടറി ആവുകയും ചെയ്‌തു.ഇൻഡോ -ജർമൻ ഗൂഢാലോചന എന്ന് രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന 1914 -1917 ലെ ഒരു ആസൂത്രണ പരമ്പരയിലെ കണ്ണിയായിരുന്നു,ഇൻഡിപെൻഡൻസ് കമ്മിറ്റി.രണ്ടു വർഷമാണ്,ഭൂപേന്ദ്രൻ അതിൻറെ സെക്രട്ടറി ആയിരുന്നത്.പ്രവാസി വിപ്ലവകാരികൾ ഒന്നാം ലോകയുദ്ധം മുൻ നിർത്തി,ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാൻ നടത്തിയ ശ്രമമായിരുന്നു,അത്.ഇതിൻറെ ഭാഗമായിരുന്നു,അമേരിക്കയിലെ ഗദർ പാർട്ടി.ജർമനിയിൽ ഈ കമ്മിറ്റിയും.ജർമൻ വിദേശ വകുപ്പ്,സാൻ ഫ്രാൻസിസ്കോയിലെ ജർമൻ കോൺസുലേറ്റ്,എന്നിവയ്‌ക്കൊപ്പം,തുർക്കി ഭരണ കൂടവും ഐറിഷ് റിപ്പബ്ലിക്കൻ ആർമിയും ഈ നീക്കത്തെ തുണച്ചു.പഞ്ചാബ് മുതൽ സിംഗപ്പൂർ വരെ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ കലാപം ഉണ്ടാക്കുകയായിരുന്നു,ഉന്നം.1915 ഫെബ്രുവരിയിൽ നടത്താനിരുന്ന കലാപം,വിവരമറിഞ്ഞ് ബ്രിട്ടീഷ് ഇൻറലിജൻസ് പരാജയപ്പെടുത്തി.ഗദർ പാർട്ടിയിൽ നുഴഞ്ഞു കയറിയാണ്,ഇത് സാധിച്ചത്.1915 ലെ സിംഗപ്പൂർ കലാപം,1909 ലെ യുഗാന്തർ -ജർമൻ പദ്ധതി,കാബൂളിലേക്കുള്ള ജർമൻ ദൗത്യം,ഇന്ത്യയിൽ നടന്ന കൊണാട്ട് റെയ്‌ഞ്ചേഴ്‌സ് കലാപം 1916 ലെ ബ്ലാക് ടോം സ്ഫോടനം,1917 ൽ അമേരിക്കയിലെ ആനി ലാർസൻ ആയുധ പദ്ധതി  തുടങ്ങിയവയൊക്കെ ഇതിൻറെ ഭാഗമായിരുന്നു.അഹിംസ മാത്രമല്ല,ബ്രിട്ടൻറെ സ്വൈരം കെടുത്തിയത്.മൊത്തത്തിൽ ഇത് ഇന്ത്യയിൽ ലഹോർ ഗൂഢാലോചന കേസായും സാൻഫ്രാൻസിസ്‌കോയിൽ ഹിന്ദു -ജർമൻ ഗൂഢാലോചന കേസായും വിചാരണ ചെയ്‌തു.ബ്രിട്ടൻ ഇൻഡ്യാ നയം പരിഷ്‌കരിക്കാൻ ഇത് വഴി വച്ചു.റാഷ് ബിഹാരി ബോസ്,ജതിൻ മുക്കർജി,എം എൻ റോയ്,ശ്യാംജി കൃഷ്ണ വർമ്മ,മാഡം കാമ,ലാലാ ലജ് പത് റായ്,എസ് ആർ റാണെ,ദാദാഭായ് നവറോജി,മദൻലാൽ ദിൻഗ്ര,സവർക്കർ,ചാറ്റോ,എം പി ടി ആചാര്യ,ലാലാ ഹർദയാൽ,മുഹമ്മദ് ബർകത്തുള്ള,എസ് എൽ ജോഷി,ജോർജ് ഫ്രീമാൻ,മൈറോൺ ഫെൽപ്,സോഹൻ സിങ് ബക്ന,താരക് നാഥ് ദാസ്,റാം ചന്ദ്ര ഭരദ്വാജ്,ആർതർ സിമ്മർ മാൻ,മാക്സ് വോൻ ഓപ്പൻഹീം,ഫ്രാൻസ് വോൻ പാപ്പൻ തുടങ്ങി എത്രയോ പേർ പ്രവാസി വിപ്ലവ പ്രസ്ഥാനത്തിൽ പങ്കെടുത്തു.ശ്യാംജി  കൃഷ്ണ വർമ്മ ലണ്ടനിലും ഫെൽപ് മൻഹാട്ടനിലും ഇന്ത്യ ഹൗസ് സ്ഥാപിച്ചു.വിവേകാന്ദൻറെ ആരാധകനായിരുന്നു,ഫെൽപ്.ആ ഇന്ത്യ ഹൗസിലാണ് കുറെ നാൾ അമേരിക്കയിൽ ഭൂപേന്ദ്രൻ താമസിച്ചത്.ബർലിനിൽ ഭൂപേന്ദ്രൻ സെക്രട്ടറി ആയ കമ്മിറ്റിയുടെ ശിൽപികൾ സി ആർ പിള്ളയും വി എൻ ചാറ്റർജിയും ആയിരുന്നു എന്ന് രേഖകളിൽ കാണാം.സി ആർ പിള്ള എന്നാൽ,സാക്ഷാൽ ചെമ്പക രാമൻ പിള്ള.എ രാമൻ പിള്ള,ചെമ്പക രാമൻ പിള്ളയുടെ സഹോദരൻ സി പത്മനാഭൻ പിള്ള എന്നീ മലയാളികളും ഭൂപേന്ദ്രൻറെ സഹപ്രവർത്തകരായിരുന്നു.എ ആർ പിള്ള പിൽക്കാലത്ത് പത്ര പ്രവർത്തകനും പ്രസാധകനുമായി.അഭിനാഷ് ഭട്ടാചാര്യ,ഡോ അബ്ദുൽ ഹാഫിസ്,ഗോപാൽ പരഞജ്പെ എന്നിവരും കമ്മിറ്റിയിൽ ഉണ്ടായിരുന്നു.ശരിക്കും വിപ്ലവകാരികൾ ഈ മലയാളികളാണ്;എന്നാൽ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവർക്കാണ്,കേരളം ഭരണം കൊടുത്തത്.

ഒന്നാം ലോകായുദ്ധത്തിൽ ജർമനി തോറ്റപ്പോൾ,ബർലിൻ കമ്മിറ്റി പിരിച്ചു വിട്ടു.1919 ൽ മെക്‌സിക്കോയിൽ നിന്ന് സമ്പന്നനായി എം എൻ റോയ് ആദ്യമായി ബർലിനിൽ എത്തി.ഇന്ത്യൻ വിപ്ലവകാരികളിൽ ഭൂപേന്ദ്രൻ മാത്രമേ ശേഷിച്ചിരുന്നുള്ളു.റോയ് ഭൂപേന്ദ്രനെ കണ്ടപ്പോൾ,റോയിയുടെ ഇതുവരെയുള്ള പ്രവർത്തനത്തെപ്പറ്റി ഒരു റിപ്പോർട്ട് ആവശ്യപ്പെട്ടു.ഇന്ത്യൻ വിപ്ലവകാരികൾക്കായി ജർമനി റോയിയെ ഏൽപിച്ച വൻ തുകയെപ്പറ്റി അക്കൗണ്ടും ചോദിച്ചു.റോയ് വഴങ്ങിയില്ല.വ്യക്തിപരമായി കിട്ടിയതാണ് പണമെന്നും അതിൻറെ വിവരം ജർമനിയെ ബോധിപ്പിച്ചാൽ മതിയെന്നും റോയ് വാദിച്ചു.
ലെനിൻ -അവസാന ചിത്രം 
കോമിന്റേണിൽ അംഗമാകാൻ 1921 ൽ ഭൂപേന്ദ്രൻ മോസ്‌കോയ്ക്ക് പോയപ്പോൾ അവിടെ എം എൻ റോയിയും ബീരേന്ദ്ര നാഥ് ദാസ് ഗുപ്‌തയും എത്തിയിരുന്നു.സത്യസന്ധരായ വിപ്ലവകാരികൾ അന്ന് ചെയ്തിരുന്നത് പോലെ,ഭൂപേന്ദ്രനും എം എൻ റോയിയുമായി തെറ്റി.ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളെപ്പറ്റി ഭൂപേന്ദ്രൻ രണ്ടാം കോമിന്റേൺ കോൺഗ്രസിന്  ഒരു സിദ്ധാന്തം   കൈമാറി.ദേശീയ,കൊളോണിയൽ പ്രശ്നങ്ങളെ സംബന്ധിച്ചായിരുന്നു,രണ്ടാം കോമിന്റേൺ കോൺഗ്രസിന് ഭൂപേന്ദ്രൻറെ സിദ്ധാന്തം.കൊളോണിയൽ പ്രശ്നത്തിൽ താൻ പറഞ്ഞത് എടുത്താൽ മതി എന്ന് ലെനിൻ മറുപടി നൽകി.
ചാറ്റോയുടെ  നേതൃത്വത്തിൽ ഭൂപേന്ദ്രനാഥ് അടങ്ങിയ 14 അംഗ സംഘം 1921 ഏപ്രിലിലാണ് മോസ്‌കോയിൽ കോമിന്റേൺ രണ്ടാം കോൺഗ്രസിന് എത്തിയത്.ഈ സംഘം സംഘടിതമായ കാഴ്ചപ്പാടോടെ അല്ല എത്തിയത്.രണ്ട് ലക്ഷ്യങ്ങൾ ഈ സംഘത്തിനുണ്ടായിരുന്നു:ഇന്ത്യയിലെ കമ്യുണിസ്‌റ്റ് പ്രസ്ഥാനത്തിൻറെ നേതൃത്വം തങ്ങളിൽ ആവുക,റോയ് വൃന്ദത്തിൻറെ വിഭാഗീയതക്കെതിരെ പോരാടുക.റോയ് സംഘവുമായി ബർലിൻ സംഘം ഇരുന്നപ്പോൾ,പരസ്‌പരം ചെളി വാരിയെറിയൽ ആണുണ്ടായത്.കോമിന്റേൺ ഭിന്നത തീർക്കാൻ ഡച്ച് സൈന്താന്തികൻ സെബാൾഡ്  ററ്റ്‌ഗേഴ്സിന്റെ നേതൃത്വത്തിൽ കമ്മീഷനെ വച്ചു.അതിൽ റോയിയുടെ മോസ്‌കോ രക്ഷകൻ മിഖയിൽ ബൊറോഡിൻ ഉണ്ടായിരുന്നു.വിപ്ലവത്തിന് മുൻപ് അമേരിക്കയിലേക്ക് പലായനം ചെയ്‌ത്‌,വാൾ പരൈസോ സർവകലാശാലയിൽ പഠിച്ച് ഷിക്കാഗോയിൽ സ്‌കൂൾ തുടങ്ങിയ ബൊറോഡിൻ,അന്ന് ലെനിൻ നിയമിച്ച കോമിന്റേൺ ഏജൻറ് ആയിരുന്നു .തന്നെ നേതാവായി അംഗീകരിക്കാതെ അംഗങ്ങളെ കമ്മീഷൻ ഒറ്റയ്‌ക്കൊറ്റയ്ക്ക് വിളിക്കുന്നതിൽ പ്രതിഷേധിച്ച് ചാറ്റോ ഇറങ്ങിപ്പോയി.കമ്മീഷൻ പിരിച്ചു വിട്ടു.വീണ്ടും ജെയിംസ് ബെല്ലിൻറെ നേതൃത്വത്തിൽ വന്ന കമ്മീഷനിലും ബൊറോഡിനെ കണ്ട്,ചാറ്റോ ഇറങ്ങിപ്പോയി.അന്ന് ചാറ്റോയ്‌ക്കൊപ്പം ആരുമില്ലാത്തതിനാൽ റോയ് ജയിച്ചു.ഈ കമ്മീഷന് മുന്നിൽ മൂന്ന് സിദ്ധാന്തങ്ങൾ ചർച്ചയ്ക്ക് വന്നു:ഒന്ന് റോയ് എഴുതിയത്.രണ്ട്,ചാറ്റോ,ഗുലാം ലുഹാനി,പാണ്ഡു രംഗ് കാൻഖോജെ എന്നിവർ തയ്യാറാക്കിയത്.മൂന്ന് ഭൂപേന്ദ്രന്റേത്.റോയിയുടേതുമായി സാമ്യമുള്ളതായിരുന്നു,ഭൂപേന്ദ്രന്റേത്.ഇന്ത്യ വിദേശ ആധിപത്യത്തിൽ ആയതിനാൽ,വർഗങ്ങൾ എല്ലാം ചേർന്ന് സംയുക്തമായി വിപ്ലവം നടത്തണം.ഭൂപേന്ദ്രൻ മാർക്സിന്റെ Civil War in France ഉദ്ധരിച്ചു.രാഷ്ട്രീയ വിപ്ലവം കഴിഞ്ഞാൽ,സോഷ്യലിസ്റ്റ് വിപ്ലവം നടത്താൻ ആദ്യമേ കമ്മ്യുണിസ്റ്റ് പാർട്ടി വേണമെന്ന് ഭൂപേന്ദ്രൻ നിർദേശിച്ചു.കമ്മീഷൻ രണ്ടു ദിവസം ചർച്ച ചെയ്‌ത്‌,ചാറ്റോയുടെയും ഭൂപേന്ദ്രൻ്റെയും സിദ്ധാന്തങ്ങൾ തള്ളി.ലെനിനെ കാണണം എന്ന ബർലിൻ സംഘത്തിൻറെ ആഗ്രഹം നടന്നില്ല.മടങ്ങുമ്പോൾ റോയിയെ കണ്ട് യാത്ര പറയാൻ ഭൂപേന്ദ്രൻ ചെന്നു.വിജയിയായി കാണപ്പെട്ട റോയ് ഭൂപേന്ദ്രനെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.പരിഹാസത്തോടെ റോയ് പറഞ്ഞു:"എൻറെ വിജയത്തിൽ സങ്കടപ്പെടേണ്ട;ഇവിടെ താമസിച്ച് ജോലി ചെയ്യൂ"
"നിങ്ങൾ ജയിക്കുകയോ,ഞാൻ തോൽക്കുകയോ ചെയ്തിട്ടില്ല",ഭൂപേന്ദ്രൻ തിരിച്ചടിച്ചു,"നിങ്ങൾ ഇവിടെ പടികൾ കയറുക;ഞാൻ വേറെ എവിടെയെങ്കിലും കയറിക്കോളാം".
എം എൻ റോയ് 
ബർലിനിൽ തിരിച്ചെത്തി ഭൂപേന്ദ്രൻ, ചാറ്റോയുമായുള്ള ബന്ധം വിച്ഛേദിച്ച്,അമേരിക്കയിൽ നിന്നെത്തിയ മൗലവി ബർകത്തുള്ളയുമായി ചേർന്നു.ചാറ്റോയുടെ സംഘം ചിതറി.അദ്ദേഹം ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.ബർകത്തുള്ള അമേരിക്കയ്ക്ക് മടങ്ങി.
1923 ൽ ഹാംബർഗ് സർവകലാശാലയിൽ നിന്നായിരുന്നു,നര വംശ ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ്.ഇന്ത്യൻ ന്യൂസ് ആൻഡ് ഇൻഫർമേഷൻ ബ്യുറോ തുറന്നു .തിരിച്ച് ഇന്ത്യയിൽ എത്തി,ട്രേഡ് യൂണിയൻ,കിസാൻ സഭാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്  കോൺഗ്രസിൽ ചേർന്നതോടെ,വിപ്ലവത്തിന് തിരശീല വീണു.1926 ഡിസംബർ 26 -28 ൽ ഗൗഹാട്ടിക്ക് അടുത്ത പാണ്ഡുവിൽ ചേർന്ന നാൽപ്പത്തൊന്നാം കോൺഗ്രസ് സമ്മേളനത്തിൽ ഭൂപേന്ദ്രൻ നടത്തിയത്,കമ്മ്യൂണിസ്റ്റ് പ്രസംഗം തന്നെയായിരുന്നു.റോയ് The Future of Indian Politics എന്ന മാനിഫെസ്റ്റോ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി സമ്മേളനത്തിൽ വിതരണം ചെയ്തത് ആരും ശ്രദ്ധിച്ചില്ല.ഭൂപേന്ദ്രൻ നടത്തിയ പ്രസംഗം,കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉണർവേകി.കോൺഗ്രസ് ജീർണിച്ച സംഘടനയാണെന്ന് ഭൂപേന്ദ്രൻ വിമർശിച്ചു.റോയ് ഭൂപേന്ദ്രനെ അഭിനന്ദിച്ചു.ഭൂപേന്ദ്രൻ ഒരിക്കലും പാർട്ടിയിൽ ചേർന്നില്ല.
ഭൂപേന്ദ്രൻ എഴുതിയ രണ്ടു  പുസ്തകങ്ങളിൽ അൻപതുകളിൽ  വീണ്ടും കമ്മ്യൂണിസ്റ്റ് നിഴൽ  പ്രത്യക്ഷപ്പെട്ടു-Dialectics of Indian Ritualism ( 1950 ),Dialectics of Land Economics of India ( 1952 ) എന്നീ പുസ്തകങ്ങൾ .വിവേകാന്ദനെപ്പറ്റിയും പുസ്തകം എഴുതി-Swami Vivekananda:Patriot -Prophet,1954.കോമിന്റേൺ ആർകൈവുകൾ തുറന്നതോടെ,ഭൂപേന്ദ്രനും മറ്റും പണ്ട് നൽകിയ രേഖകൾ വെളിച്ചം കണ്ടു-Indo -Russia Relations 1917 -1947:Select Documents From the Archives of the Russian Federation,The Asiatic Society,Calcutta,1999.ലെനിന് കൈമാറിയ സിദ്ധാന്തത്തെ 1952 ലെ പുസ്തകത്തിൽ ഭൂപേന്ദ്രൻ പരാമർശിക്കുന്നു.ഇത് Lenin:Colleced Works Volume 45 ലും വരുന്നുണ്ട്.ഭൂപേന്ദ്രൻ നൽകിയ സിദ്ധാന്തത്തിന് ലെനിൻ 1921 ഓഗസ്റ്റ് 26 ന് ഇങ്ങനെ മറുപടി നൽകി:
Dear Comrade Datta,
I have read your thesis. We should not discuss about the social classes. I think we should abide by my thesis on colonial question. Gather statistical facts about, Peasant leagues if they exist in India.
Yours... 
                                                  V. Ulyanov (Lenin)

ഈ മറുപടി എന്തിനായിരുന്നു എന്ന് അതിൽ ഇങ്ങനെ വിശദീകരിക്കുന്നു:
Written by Lenin in reply to the thesis on the national liberation movement in India sent to him by the progressive Indian political leader Bhupendra Nath Datta, who later wrote that Lenin’s letter “came as a revelation to the writer. That the ‘peasant movement’ is of importance for the movement for national freedom has never struck a national-revolutionary. Sentimentalism is the backbone of nationalism. The middle class considers itself to be the representative of the nation and sees every movement in that perspective. Hence, the instruction of Lenin not to discuss the social classes but to get interested in peasant movement set the writer athinking. It changed his Anschauung regarding the means and methods of Indian fight for freedom” (Bhupendranath Datta, Dialectics of Land-Economics of India, Calcutta, p. III).
In his letter to Datta, Lenin mentioned his theses on the national and colonial questions for the Second Congress of the Communist International (see present edition,Vol. 31, pp. 144–51).

ലെനിൻറെ  മറുപടി വലിയ വെളിച്ചം നൽകിയെന്ന് ഭൂപേന്ദ്രന് തോന്നി.ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ കാർഷിക പ്രസ്ഥാനം നിർണായകമാണെന്ന് ഭൂപേന്ദ്രൻ കണ്ടില്ല.ദേശീയതയുടെ നട്ടെല്ലാണ് ,മനുഷ്യ   വികാരം.മധ്യവർഗം രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നു എന്ന് സ്വയം കരുതുന്നു.അതിനാൽ,സാമൂഹിക വര്ഗങ്ങളെ മറന്ന് കാർഷിക പ്രസ്ഥാനത്തിൽ ശ്രദ്ധിക്കാൻ ലെനിൻ പറഞ്ഞത്,ഭൂപേന്ദ്രനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചു.
ഇതിൽ പിന്നീട് ഭൂപേന്ദ്രൻ ഉറച്ചു നിന്നില്ല എന്നാണ്,കോൺഗ്രസിലേക്കുള്ള യാത്രയിൽ നിന്ന് വ്യക്തമായത്.വിവേകാന്ദൻ വീട്ടിലുള്ളപ്പോൾ,വേറെ വിപ്ലവം എന്തിന് ?

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...