പ്രപഞ്ചത്തെപ്പറ്റിയുള്ള ധാരണകൾ മാറ്റിമറിച്ച ആദ്യ സൂര്യഗ്രഹണ ചിത്രത്തിന് 100.
ആർതർ എഡിങ്ടൺ 1919 മെയ് 29 ന് ആഫ്രിക്കൻ ദ്വീപായ പ്രിൻസിപ്പിയിലാണ് ഈ ചിത്രം എടുത്തത്, ഐൻസ്റ്റീൻ ശരിയാണെന്നു തെളിയിച്ച ചിത്രം ഗുരുത്വാകർഷണത്തെ ശാസ്ത്ര കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു. ഒരു നൂറ്റാണ്ടു മുൻപ് ബഹിരാകാശം ഒട്ടും എളുപ്പമായിരുന്നില്ല. ഒന്നാം ലോകയുദ്ധം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു.ഫൊട്ടോഗ്രഫി തന്നെ പ്രാചീനമായിരുന്നു. മേഘങ്ങൾ ഗ്രഹണത്തെ ഗ്രഹണം ചെയ്യാതിരുന്നാൽ, ഐൻസ്റ്റീൻ – ൻറെ ആപേക്ഷികതാ സിദ്ധാന്തം ശരിയോ തെറ്റോ എന്ന് തെളിയിക്കാൻ ആകുമായിരുന്നു എന്നറിവുള്ളതിനാൽ എഡിങ്ടൺ അത്ര ദൂരം പോയി.
ഐൻസ്റ്റീൻ -ൻറെ സിദ്ധാന്തം വന്നത് 1915 ലാണ്. അതുവരെ വിജിഗീഷുവായി നിന്ന ന്യൂട്ടണെ അത് നിരാകരിച്ചു. വസ്തുക്കൾ തമ്മിലുള്ള ദൂരത്തിലല്ല, ഗുരുത്വാകര്ഷണമെന്ന് ഐൻസ്റ്റീൻ പറഞ്ഞു. അങ്ങനെയാണെന്നാണ് ന്യൂട്ടൻ പറഞ്ഞത്. ഒരു വസ്തുവിൻറെ പിണ്ഡം ( mass ) സ്ഥലത്തെ ( space ) വളയ്ക്കുന്നതു കൊണ്ടുണ്ടാകുന്നതാണ് ഗുരുത്വാകർഷണം എന്ന് ഐൻസ്റ്റീൻ സിദ്ധാന്തിച്ചു. സൂര്യനെ വലയം വയ്ക്കുന്ന ഒരു ഗ്രഹം, സത്യത്തിൽ നേരെയാണ് പോകുന്നത്. പക്ഷെ,സൂര്യൻറെ പിണ്ഡം, സ്ഥലത്തെ വളയ്ക്കുകയാണ്. ഈ വളഞ്ഞ സ്ഥലം വഴി പോകുന്ന പ്രകാശ രശ്മിയും വളയും.
ഐൻസ്റ്റീനും എഡിങ്ങ്ടണും |
സമ്പൂർണ സൂര്യഗ്രഹണ നേരത്ത് ചന്ദ്രൻറെ വൃത്തം (disc ) സൂര്യൻറെ മുന്നിലൂടെ കടന്നു പോകുന്നു. അപ്പോൾ സൂര്യപ്രകാശം മങ്ങുന്നു. പശ്ചാത്തല നക്ഷത്രങ്ങളെ പഠിക്കാൻ ഇത് ജ്യോതി ശാസ്ത്രജ്ഞന്മാർക്ക് അവസരം നൽകുന്നു. ഇവ സൂര്യന് മുന്നിലൂടെ പോകുമ്പോൾ, സ്ഥലം വളയുന്നതിനാൽ ഇവയുടെ സ്ഥാനം മാറുന്നുണ്ടോ എന്നാണ് നോക്കേണ്ടിയിരുന്നത്. അത് നിലവിലുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്‌ത് അറിയാൻ കഴിയുമായിരുന്നു. അതിന് ബ്രിട്ടീഷ് ജ്യോതിശാസ്ത്ര സംഘം ബ്രസീലിലെ സൊബ്രലിൽ തമ്പടിച്ചു. അവിടെയും പൂർണ്ണഗ്രഹണം നന്നായി കാണാൻ കഴിയുമായിരുന്നു. ഇടവം രാശിയിലെ താരാ ഗണങ്ങൾക്ക് മുന്നിലൂടെ ഗ്രഹണ സൂര്യൻ കടന്നു പോകുമായിരുന്നു. ഗ്രഹണ സമയത്ത് സ്ഥാനം മാറൽ ന്യൂട്ടനും പറഞ്ഞിരുന്നു -ഐൻസ്റ്റീൻ പറഞ്ഞ വളച്ചിൽ വലുതായിരുന്നു. ന്യൂട്ടൻ പറഞ്ഞത് 0.8 ആർക് സെക്കൻഡ്. ഐൻസ്റ്റീൻ പറഞ്ഞത് 1.8 ആർക് സെക്കൻഡ് എന്നാൽ ഒരു ഡിഗ്രിയുടെ 1/3600.
എഡിങ്ടൻറെ കൂടെ എഡ്വിൻ കോട്ടിങ്ങ്ഹാം ഉണ്ടായിരുന്നു. കൊതുകു വല കരുതിയത് നന്നായി. കുരങ്ങുകളെ ഓടിക്കേണ്ടി വന്നു. റോൺ കോവൻ ഈ കഥ എഴുതിയിട്ടുണ്ട്: Gravity’s Century എന്ന പുതിയ പുസ്തകം. തമോഗർത്ത ചിത്രം വരെയുള്ള ചരിത്രം. 16 ഫോട്ടോകൾ എഡിങ്ടൺ എടുത്തു. രണ്ടെണ്ണത്തിലേ വേണ്ടത്ര നക്ഷത്രങ്ങൾ ഉണ്ടായിരുന്നുള്ളു. സൊബ്രലിൽ ടെലസ്കോപ്പിൽ എടുത്ത 19 ചിത്രങ്ങളും ഔട്ട് ഓഫ് ഫോക്കസ് ആയിരുന്നു. ചെറിയ ടെലസ്കോപ്പിലെ എട്ട് ചിത്രങ്ങൾ സുന്ദരമായിരുന്നു. ഓഗസ്റ്റിൽ ശാസ്ത്രജ്ഞർ ഒന്നിച്ചു കൂടി അളവുകൾ എടുത്തു. സൊബ്രലിൽ 1.98 പ്രിൻസിപ്പിയിൽ 1.6 ഐൻസ്റ്റീൻ ജ്വലിച്ചു നിന്നു. ഡാനിയൽ കെന്നെഫ്ലിക്കിന്റെ No Shadow of a Doubt ആ കഥ പറയുന്നു. നവംബർ ആറിന് ലണ്ടൻ റോയൽ സൊസൈറ്റിയിൽ ശാസ്ത്രജ്ഞർ വിശദീകരിച്ചപ്പോൾ സദസ്സ് അമ്പരന്നു. 250 കൊല്ലത്തെ ന്യൂട്ടൻ ഊർജ്ജതന്ത്രം കടപുഴകി.

No comments:
Post a Comment