Monday 10 June 2019

സിഗ്‍ഫ്രീഡ് സസൂൻ, കാമുകനോട്

ബ്രിട്ടൻറെ യുദ്ധകാല മഹാകവി സിഗ്ഫ്രീഡ് സസൂൻ, കാമുകൻ ഗീൻ ബയാം ഷായ്ക്ക് എഴുതിയ പ്രണയ കവിത കണ്ടു കിട്ടി. എട്ടു വരി മാത്രമുള്ള കവിത 1920 കളിൽ ആരും സ്വവർഗ പ്രണയം തുറന്നു പറയാൻ ധൈര്യപ്പെടാത്തപ്പോൾ എഴുതിയതാണ്.
സസൂനും ഷായും 
സസൂൻ മരിച്ച് അര നൂറ്റാണ്ടു കഴിഞ്ഞ് കവിത കണ്ടെടുത്തത്, വാർവിക് സർവകലാശാലയിലെ പിഎച് . ഡി വിദ്യാർത്ഥി ജൂലിയൻ റിച്ചാർഡ്‌സ് ആണ്. ഈ കവിത സമർപ്പിച്ചിരിക്കുന്നത്, ഷായ്ക്ക് ആണ്. ഷായെപ്പറ്റിയാണ് ജൂലിയൻ ഗവേഷണം നടത്തുന്നത്. കവിത എഴുതുമ്പോൾ സസൂന് 39, ഷായ്ക്ക് 20. ആരാധകൻ എന്ന നിലയ്ക്കാണ് ഷാ കവിയെ പരിചയപ്പെട്ടത്. തമ്മിലുള്ള ആദ്യ അത്താഴത്തിനു ശേഷമാണ്, കവിത പിറന്നത്.

Though you have left me, I’m not yet alone:
 For what you were befriends the firelit room;
And what you said remains and is my own
To make a living gladness of my gloom
The firelight leaps & shows your empty chair
And all our harmonies of speech are stilled:
But you are with me in the voiceless air
My hands are empty, but my heart is filled.




കേംബ്രിഡ്ജ് സർവകലാശാലയിൽ ജൂലിയൻ സസൂൻറെ കത്തുകൾ പരതുന്നതിനിടയിലാണ്, ഇത് കിട്ടിയത്.1925 ഒക്ടോബർ 24 ആണ് തീയതി. കൂടെ ഷായ്ക്കുള്ള കത്തിൽ ഇത് ഷായ്ക്ക് വേണ്ടിഎന്ന് പറഞ്ഞിരിക്കുന്നു. കവിത എവിടെയെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കിയപ്പോൾ അപ്രകാശിതം എന്ന് മനസിലായി. സസൂൻറെ ജീവചരിത്രം എഴുതിയ ജീൻ മൂർക്രോഫ്റ്റ് വിത്സനും ഇത് കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി. കവിത തന്നെ ഉപേക്ഷിച്ചു എന്ന് സസൂൻ കരുതിയിരുന്നപ്പോഴാണ്, ഇതെഴുതിയതെന്ന് അവർ പറയുന്നു. ഒന്നാം ലോക യുദ്ധത്തിൽ രണ്ടു തവണ പരുക്കേറ്റ സസൂന് ധീരതയ്ക്ക് രണ്ട് പതക്കവും കിട്ടിയിരുന്നു. മാനസിക ചികിത്സയ്ക്ക് വിധേയനായിരുന്നു. അവസാനം ആത്മീയ കവിതകൾ എഴുതി. യുദ്ധത്തിന് ശേഷം ഗബ്രിയേൽ അറ്റ്കിൻ എന്നൊരു കാമുകൻ സസൂന് ഉണ്ടായിരുന്നു. ആ കാമുകനും കവിത എഴുതിക്കൊടുത്തിരുന്നു. ഷാ മാന്യനും കൂറുള്ളവനുമായിരുന്നു. സസൂൻ ഷായുമായി പിരിയുകയും വേറെ വിവാഹം ചെയ്യുകയുമുണ്ടായി. സുഹൃത്തുക്കളായി തുടർന്നു. സസൂൻ വിവാഹ മുക്തനായി. 1925ൽ നടനായി ലണ്ടനിൽ വന്ന ഷാ ഷേക്‌സ്‌പിയറുടെ നാട്ടിലെ നാടകവേദിയിൽ ലോറൻസ് ഒളിവിയറെയും വിവിയൻ ലീയെയും സംവിധാനം ചെയ്യുന്ന പ്രമാണി ആയി.

Seehttps://hamletram.blogspot.com/2019/09/blog-post.html


No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...